നീ മരിച്ചാൽ…
ഞാൻ അറിഞ്ഞെന്നുവരില്ല.
അറിഞ്ഞാൽ തന്നെ
നിന്റെ അരികിലേക്ക് ഓടിയെത്താൻ
എനിക്ക് കഴിഞ്ഞെന്നുവരില്ല…
കാരണം, ഞാൻ ദൂരെയായിരിക്കും.
വന്നെത്തിയാലും
അവസാനമായി നിന്നെയൊന്ന് തൊടാൻ
എന്റെ കൈകൾക്ക് കഴിയണമെന്നില്ല.
തൊടാൻ കഴിയാതെ
നിന്റെ മുന്നിൽ നിൽക്കുമ്പോൾ
കരയാൻ പോലും കഴിഞ്ഞെന്നുവരില്ല…
കരഞ്ഞാലും
ആരും കാണണമെന്നില്ല.
ആരും അറിഞ്ഞില്ലെങ്കിലും
എന്റെ ഉള്ളിൽ ഒരു നിലവിളി
അവസാനിക്കാതെ തുടരും.
പക്ഷേ ഒന്ന് മാത്രം…
നീ മരിച്ചാലും
നീ എന്നിൽ മരിക്കില്ല.
കാരണം,
മറക്കാൻ ശ്രമിക്കുമ്പോഴൊക്കെ
നിന്റെ ഓർമ്മ എന്നെ വേദനിപ്പിക്കും…
ഒറ്റയ്ക്കിരിക്കുമ്പോൾ
നിന്റെ ശബ്ദം കേൾക്കും പോലെ തോന്നും…
കണ്ണടയ്ക്കുമ്പോൾ
നീ മുന്നിൽ നിൽക്കും…
അപ്പോൾ ഞാൻ മനസ്സിലാക്കും—
ചില മനുഷ്യർ മരിക്കുന്നത്
ശരീരം മാത്രമാണ്…
അവർ സ്നേഹിച്ച ഹൃദയങ്ങളിൽ
അവർ എന്നും ജീവിച്ചുകൊണ്ടിരിക്കും.
( സോമൻ കടലൂരിന്റെ വരികൾക്ക് കുറച്ചു മോഡിഫിക്കേഷൻ വരുത്തി കടപ്പാട് മോഹൻ കടലോരിനോട്.കെ ആർ സി)
