കാവ്യ നർത്തകീ നിൻ
പാദ ചലനം
ധ്വനിതരംഗമായി
കവിതതൻ
ചാരുദളം വിടർത്തീ…
ദേവീ നിൻ ചിരിതൻ
മധുര ധ്വനിയിൽ മുങ്ങി
മാനസം നടനമാടിടുന്നൂ
യദുകുല നാഥനെന്നപോലേ…
നിൻ കളമൊഴി മധുരം
ഹൃദയ ധമനികളിൽ
ധ്വനിതരംഗമായി ഉള്ളിൽ
കാവ്യശിൽപം തീർപ്പൂ…
കാവ്യ നർത്തകീ എൻ
പത്മ തീർത്ഥ കടവിൽ
മന്ദം മന്ദമണയൂ…
ചാരു നടനം തൂടരൂ…
തീർത്തിടട്ടെ ഞാനീ
കാവ്യതീർഥ സരസ്സിൽ
നവരസങ്ങളാലേ
ധ്വനിതരംഗ ചലനം…
✍️ഷീജിത്ത് പിണറായി
