Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഓർമ്മകളിൽ ഒരു ബാല്യം
  • ഓർമ്മയിൽ ഒരു ജൂൺ മാസം…
  • ഓർമ്മകളിലെ എന്റെ ബാല്യം.
  • കരുണ
  • ശിശു
  • Belonging
  • രണ്ടു ചിത്രങ്ങൾ
  • കരുണ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, November 16
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മകളിൽ ഒരു ബാല്യം
ഓർമ്മകൾ കഥ ജീവിതം വീട്

ഓർമ്മകളിൽ ഒരു ബാല്യം

By Mini SundaresanNovember 16, 2026No Comments4 Mins Read4 Views
Bookmark Now
Please login to bookmark Close

No account yet? Register

പതിവുപോലെ ആ നാല് അമ്മൂമ്മമാർ ബാംഗ്ലൂരിലെ ഫ്ലാറ്റിന്റെ ചിൽഡ്രൻസ് പാർക്കിൽ വൈകുന്നേരം ഒത്തു ചേർന്നു. 

 

ജാനകിയമ്മയും രവീന്ദ്രൻ നായരും മകന്റെ മക്കളെ നോക്കാൻ നാട്ടിൽ നിന്ന് വന്ന് ഇവിടെ താമസിക്കുന്നു. 

 

ശാരദാമ്മക്ക് ഒറ്റക്കാണ് മകളുടെ കുട്ടിയെ നോക്കുന്ന ഡ്യൂട്ടി. ഭർത്താവ് മഹാദേവൻ മകനൊപ്പം ഡൽഹിയിൽ ബേബി സിറ്റിങ്ങിനു പോയിരിക്കുന്നു. 

 

രാജേശ്വരിക്ക്  ബേബികളെ നോക്കാൻ ഭർത്താവ് മോഹനേട്ടൻ കൂടെയുണ്ട്. 

 

മറിയാമ്മ ചേടത്തിക്കൊപ്പം ഡാനിയേൽ അച്ചായൻ  വന്നിരുന്നുവെങ്കിലും ഒരത്യാവശ്യം വന്നിട്ട് നാട്ടിൽ പോയിരിക്കുന്നു. 

 

ഈ നാലു പാവങ്ങളും നാട്ടിലെ വീടും കൃഷിയുമൊക്കെ ഉപേക്ഷിച്ച്   ഫ്ലാറ്റിൻറെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി ജീവിക്കുകയാണ്. മക്കൾ നിർബന്ധിച്ചാൽ വരാതിരിക്കാനാവുമോ. 

 

അവരുടെ ദിവസങ്ങൾ സജീവമാകുന്നത് വൈകിട്ടത്തെ ഈ രണ്ടു മണിക്കൂറാണ്. കൊച്ചു മക്കളെല്ലാം കുഞ്ഞുങ്ങൾ ആയതു കൊണ്ട് എല്ലാ ദിവസവും അവരെയും കൊണ്ട് ഈ നാല് അമ്മൂമ്മമാരും പാർക്കിലെത്തി  കുട്ടികളെ കളിക്കാൻ വിട്ടിട്ട് ഒരു ബെഞ്ചിലിരിക്കും. പിന്നെ സൂര്യന് കീഴെയുള്ള എല്ലാത്തിനെയും കുറിച്ച് അവർ ചർച്ച ചെയ്യും. ഒപ്പം തങ്ങളുടെ ദുഃഖങ്ങൾ പങ്കു വയ്ക്കുകയും പരസ്പരം   ആശ്വസിപ്പിക്കുകയും   ചെയ്യും. 

 

അന്ന് സംസാരം തുടങ്ങി വച്ചത് ജാനകിയമ്മയാണ്. 

 

“നാട്ടിൽ എന്റെ തറവാട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നതെന്ന് പറഞ്ഞിട്ടുണ്ടല്ലോ. അടുത്ത് താമസിക്കുന്ന ഒരു ബന്ധുവിനെയാണ് നോക്കാൻ ഏൽപ്പിച്ചിരുന്നത്. അവർ താമസം മാറിപ്പോകുന്നുവത്രെ. ബാല്യം ഓർമ്മയിൽ കൊണ്ടു വരുന്ന ആ വീട് ഇനി നശിച്ചു പോകത്തേയുള്ളൂ. ഈ തലമുറയിലെ കുട്ടികൾക്കൊന്നും ഗ്രാമം പിടിക്കുകയില്ലല്ലോ. “

 

“ശരിയാണ്, നമ്മുടെ ബാല്യം എത്ര സുഖകരമായിരുന്നു. നമുക്കിന്ന് ആ കാലത്തെക്കുറിച്ച് സംസാരിച്ചാലോ. ആദ്യം ഞാൻ തന്നെ പറയാം. ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. ഒരുമയും സ്നേഹവും നിറഞ്ഞു നിന്ന വലിയൊരു കൂട്ടു കുടുംബത്തിൽ. ഒരു  കുട്ടിപ്പട്ടാളം  തന്നെ അവിടെയുണ്ടായിരുന്നു. കൃഷിയും പശുവും   ഒക്കെയുള്ള വീടായതിനാൽ ആഹാരം സുഭിക്ഷം. ആവശ്യത്തിന് സ്വാതന്ത്ര്യം  തന്നിരുന്നുവെങ്കിലും  നല്ല മനുഷ്യരായി  ഞങ്ങളെ വളർത്താൻ എപ്പോഴും മുതിർന്നവർ ശ്രദ്ധിച്ചിരുന്നു. അതിരാവിലെ മുത്തശ്ശി എല്ലാവരെയും വിളിച്ചെഴുനേൽപ്പിക്കും. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ കുളിച്ച്   ഉമ്മറത്തെത്തി മുത്തശ്ശിക്കൊപ്പം   കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഇരുന്ന് നാമം ജപിക്കണം. കുട്ടിക്കാലം തുടങ്ങി ഈ പ്രായംവരെ കൂടെയുണ്ടായിരുന്ന ആ ശീലം ഇവിടെ  വന്നിട്ട് ഇല്ലാതായിരിക്കുന്നു. സന്ധ്യ സമയത്ത് കുട്ടികൾ ടീവി കാണുകയായിരിക്കും. മകനും മരുമകളും ഓഫീസിൽ നിന്ന് കൊണ്ടുവന്ന ജോലിബാക്കി തീർക്കാൻ ലാപ്ടോപ്പിനു മുന്നിലും. അന്ന്, ഭക്ഷണ മുറിയിൽ നീണ്ട ഒരു ഡെസ്കും ബെഞ്ചുകളുമായിരുന്നു. എല്ലാ കുട്ടികളും ഒന്നിച്ചിരുന്ന് കഴിക്കുന്നിടയിലെ കുരുത്തക്കേടുകൾ, വഴക്കുകൾ, ഇന്നോർക്കുമ്പോൾ   ബാല്യം നഷ്ടപ്പെടേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. കൂട്ടുകാർക്കൊത്തു   വയൽവരമ്പിലൂടെ കളിച്ചു ചിരിച്ച് സ്കൂളിലേക്കുള്ള  നടത്തം, സ്കൂൾ മുറ്റത്തെ വലിയ നെല്ലിമരത്തിനു   കീഴിലെ കിണർ വെള്ളത്തിന്റെ മധുരിമ, ഓരോ ബാല്യകാല ഓർമ്മകളും മനസ്സിൽ സന്തോഷവും സങ്കടവും ഉണ്ടാക്കുന്നു.  ” ജാനകിയമ്മ പറഞ്ഞു നിർത്തുമ്പോൾ സ്വരം ഇടറി. 

 

” അതെ, എനിക്കും സുന്ദരമായ ഒരു ബാല്യമായിരുന്നു. വീട്ടിൽ കുറേക്കാലം കൂടി ജനിച്ച കുഞ്ഞായതിനാൽ ശാരദക്കുട്ടിയെ തലയിലും താഴത്തും വയ്ക്കാതെയാണ് വളർത്തിയത്. വീട്ടിൽ സമപ്രായക്കാർ ഇല്ലായിരുന്നുവെങ്കിലും ചുറ്റുവട്ടത്ത് ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. അച്ഛനും അമ്മയും അധ്യാപകനായിരുന്ന സ്കൂളിലാണ് ഞാനും പഠിച്ചത്. അതുകൊണ്ടും പിന്നെ നന്നായി പഠിക്കുന്നതിനാലും  എനിക്ക് ഒരു പ്രാധാന്യം കിട്ടിയിരുന്നു. പാടത്തും പറമ്പിലും പിന്നെ വീടിനു മുൻപിലെ പുഴയിലും കളിച്ചു വളർന്നൊരു ബാല്യം. വിവാഹം കഴിഞ്ഞ് മഹിയെട്ടനോടൊപ്പമുള്ള ജീവിതവും ശാന്തമായിരുന്നു. മിടുക്കരായ രണ്ടു മക്കൾ. പക്ഷെ വയസ്സാം കാലത്ത്   പിരിഞ്ഞു ജീവിക്കാനാണ് വിധി. അദ്ദേഹം മകനൊപ്പം ഡൽഹിയിൽ. ഞാനിവിടെ മകളുടെ ബേബി സിറ്റർ. മധുരിക്കുന്ന ബാല്യകാല സ്മരണകളുമായി ഈ രണ്ടാം ബാല്യം ഫ്ലാറ്റിന്റെ ചുമരുകൾക്കുള്ളിൽ ജീവിച്ചു തീർക്കുന്നു. നാട്ടിൽ ഒരു മരണമോ കല്യാണമോ വരുമ്പോഴാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ” അപ്പോൾ ആ കണ്ണുകളിൽ ബാല്യം തിളങ്ങി. 

 

സ്വതവേ മൂകയായിരുന്ന രാജേശ്വരിയെ ബാല്യകാലസ്മരണകൾ വാചാലയാക്കി. 

 

“നിങ്ങൾക്കറിയുമോ കൂട്ടരേ. കൊച്ചുന്നാളിൽ ഞാനൊരു കിലുക്കാം പെട്ടിയായിരുന്നു. വീട്ടിൽ വലിയ സാമ്പത്തികം ഒന്നുമില്ലാതിരുന്നുവെങ്കിലും അച്ഛനും അമ്മയും രണ്ടനിയന്മാരും അച്ഛമ്മയും ഒത്തുള്ള   ആ ബാല്യം ഞാൻ എത്ര ആസ്വദിച്ചിരുന്നു. പാടവരമ്പത്തു കൂടിയായിരുന്നു എന്റെയും സ്കൂൾ യാത്ര. പച്ചനെല്ക്കതിർ കടിക്കുമ്പോഴുള്ള പാൽരുചി ഇന്നും നാവിൻ തുമ്പിലുണ്ട്. അമ്മയുടെ രുചിക്കൂട്ടുകൾ, വൈകിട്ട് അച്ഛൻ വരുമ്പോൾ കൊണ്ട് വരുന്ന പലഹാരങ്ങളുടെ സ്വാദ്, സ്കൂളിന് മുന്നിലെ രാമനാമ്മാവന്റെ കടയിലെ പലതരം മുട്ടായികളുടെ മധുരം, അങ്ങിനെ എന്തെല്ലാം ഓർമ്മകളാണ് എന്നും മനസ്സിലിരുന്ന് കൊതിപ്പിക്കുന്നത്. പക്ഷെ, കല്യാണത്തോടെ എല്ലാ സുഖവും നഷ്ടപ്പെട്ടു. ഞങ്ങൾ ഒരിക്കലും പൊരുത്തപ്പെടാത്ത സ്വഭാവക്കാർ. എങ്ങിനെയൊക്കെയോ ജീവിക്കുന്നു. ഇവിടെയും, കുഞ്ഞുങ്ങളാണ് ഇപ്പോൾ ഒരാശ്വാസം. എന്നും ബാല്യത്തിൽ ജീവിക്കാൻ കഴിഞ്ഞെങ്കിൽ. ” അവർ ഒരു നെടുവീർപ്പിട്ടു. 

 

“ഇനി മറിയാമ്മയുടെ ബാല്യം എങ്ങിനെയായിരുന്നുവെന്ന്   കേൾക്കട്ടെ. ” ശാരദാമ്മ പറഞ്ഞു. 

 

“നിങ്ങളുടെ സുന്ദരമായ ബാല്യകാല ഓർമ്മകൾ കേട്ടിരിക്കുകയായിരുന്നു ഞാൻ. പക്ഷെ എന്റെ കുഞ്ഞുന്നാൾ അത്ര സുഖകരമായിരുന്നില്ല. ഒരു ഉൾനാടൻ ഗ്രാമത്തിലെ യാഥാസ്ഥിതിക   ക്രിസ്ത്യാനി കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്.   അപ്പച്ചനും അമ്മച്ചിയും ഞങ്ങൾ രണ്ടു പെൺമക്കളും രണ്ട് ആണ്മക്കളും  പിന്നെ വല്യപ്പച്ചനും വല്യമ്മച്ചിയും, ചേർന്നതായിരുന്നു   കുടുംബം.  കുടുംബത്ത് പണമില്ലായിരുന്നുവെങ്കിലും ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഒട്ടും കുറവില്ലായിരുന്നു.. ഇത്തിരി കൃഷി ഭൂമി, അപ്പച്ചന്റെ ഒരു ചെറിയ പലചരക്കു കട. എട്ടംഗ   കുടുംബത്തിന്റെ വരുമാനമാർഗം ഇതായിരുന്നു. പണമില്ലായ്മയുടെ ബുദ്ധിമുട്ടുകൾ അല്ലായിരുന്നു എന്നെ നോവിച്ചിരുന്നത്. മറിച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും രണ്ടായി കാണുന്ന വീട്ടുകാരുടെ മനോഭാവമാണ്. ആഹാരമായാലും വസ്ത്രമായാലും മികച്ചതെല്ലാം ആണ്മക്കൾക്ക്, പെൺകുട്ടികൾ കഴിച്ചെങ്കിൽ കഴിച്ചു, ഉടുത്തെങ്കിൽ ഉടുത്തു. അവർ മറ്റൊരു  കുടുംബത്തിൽ   പൊറുക്കേണ്ടവരാണ് എന്നതാണ്   ന്യായം. ഇത്തിരി സ്വതന്ത്ര ചിന്താഗതിക്കാരി ആയതിനാൽ ഞാൻ പലപ്പോഴും ഈ വേർതിരിവിനെ  എതിർക്കും. ചേച്ചി ഒരു പാവമായതു കൊണ്ട് മുതിർന്നവരാണ് ശരി എന്ന് എന്നെ പഠിപ്പിക്കാൻ ശ്രമിക്കും. പക്ഷെ എനിക്ക് അത് സമ്മതിക്കാൻ പ്രയാസമായിരുന്നു. അങ്ങിനെ സംഘർഷഭരിതമായിരുന്നു എന്റെ ബാല്യം. എങ്കിലും കുന്നിൻ മുകളിലെ പള്ളിയും സ്കൂളും നിഷ്കളങ്കരായ ഗ്രാമവാസികളും ഇന്നും മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്. എന്നാൽ വിവാഹം എനിക്കു തന്നത് ഞാൻ ആഗ്രഹിച്ച ജീവിതമായിരുന്നു. ഡാനിയേലച്ചായന്റെ വീട്ടിൽ ഒരു ആൺ പെൺ വിവേചനവും ഇല്ലായിരുന്നു. സ്വന്തം മക്കളെയും മരുമക്കളെയും ഒരു പോലെ സ്നേഹിച്ചിരുന്നു അവിടത്തെ മാതാപിതാക്കൾ. ഞങ്ങൾക്ക്   മക്കളും കൂടി ഉണ്ടായതോടെ ജീവിതം ആഘോഷമായിരുന്നു. പക്ഷെ ഈ വയസ്സാം കാലത്ത്  വിശാലമായ ലോകം ഒരു ഫ്ലാറ്റിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയിരിക്കുന്നു. ഇപ്പോൾ തോന്നുന്നു അത്ര നിറമുള്ളതല്ലായിരുന്നുവെങ്കിലും ബാല്യമായിരുന്നു ഭേദമെന്ന്. ” പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

 

” അതെ, എന്തൊക്കെ പ്രയാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നമ്മുടെ ബാല്യം തന്നെയായിരുന്നു നിറവുള്ളത്. കാറ്റും കുളിരും മഴയും മരങ്ങളും പുഴയും പാടവും  അമ്പലവും പള്ളിയും ഒക്കെ നിറഞ്ഞു നിന്ന ആ കാലം നമ്മുടെ കൊച്ചുമക്കൾക്ക് ഇല്ലല്ലോ. കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയോ ടീവിയുടെയോ  മുന്നിൽ ചടഞ്ഞു കൂടി ഒഴിവു സമയം ചിലവാക്കുന്ന ഇവർക്കെന്തുണ്ട് ബാല്യ കൗതുകങ്ങൾ. സ്കൂളിൽ ആയാലോ കാലിനെ ഞെരിക്കുന്ന ഷൂസും കഴുത്തിൽ ഒരു കുടുക്കും ഉള്ള  യൂണിഫോമിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ചലിക്കുന്നു. ഇതുപോലെ വയസ്സാകുമ്പോൾ ഓർത്തു രസിക്കാൻ ഒരു ബാല്യം പോലും ഇല്ലാത്ത പാവം കുട്ടികൾ. ” ശാരദാമ്മ നെടുവീർപ്പിട്ടു. 

 

“അതെ, അതു കൊണ്ടാണ് എത്ര വയ്യെങ്കിലും കുട്ടികൾക്ക് ഒരു കൂട്ടായി ഞാനിവിടെ നിൽക്കുന്നത്. അവരെ വൈകുന്നേരങ്ങളിൽ കൂട്ടുകൂടി കളിയ്ക്കാൻ കൊണ്ട് വരുന്നത്. ” രാജേശ്വരിയും പറഞ്ഞു. 

 

ഈ അമ്മൂമ്മമാർ കുഞ്ഞിലെ ഓർമ്മകൾ പങ്കു വയ്ക്കുമ്പോൾ അവരുടെ കുഞ്ഞുമക്കൾ ആർത്തു ചിരിച്ച് കളിക്കുന്നുണ്ടായിരുന്നു. 

 

#എന്റെരചന ബ്ലോഗ് മത്സരം

#പണ്ട് ഞാനൊരു കുട്ടിയായിരുന്നപ്പോൾ

 

1
Mini Sundaresan

ഞാൻ മിനി. കണ്ടാൽ ഇല്ലം വേണ്ടാത്ത നാട്ടിൽ നിന്നാണ്. ഒത്തിരി വായനയും ഇത്തിരി എഴുത്തും പിന്നെ കുറെ ചെടികളുമായി റിട്ടയർ മെന്റ് ജീവിതം ആസ്വദിക്കുന്നു.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.