Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആകാശം തേടിപ്പോയവർ
അറിവുകൾ യാത്ര

ആകാശം തേടിപ്പോയവർ

By Joyce VargheseAugust 10, 2023Updated:August 15, 20231 Comment6 Mins Read64 Views
Bookmark Now
Please login to bookmark Close

No account yet? Register

ആകാശം തേടിപ്പോയവർ
( നാസ സന്ദർശനം, ഓർ ലാന്റോ, ഫ്ലോറിഡ)
——————————————–
(1)
ഭാരതം ഒരു ചന്ദ്രദൗത്യത്തിന്റെ വിജയത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന അവസരത്തിൽ നാസയിൽ കണ്ട കാഴ്ചകൾക്ക് കൂടുതൽ തെളിമ അനുഭവപ്പെടുന്നു. ഓരോ ജനതയും എത്ര തീവ്രമായി ഈ വിജയത്തിനായി ആഗ്രഹിക്കുന്നുവെന്ന് നമ്മള്ളിപ്പോൾ അനുഭവച്ചറിയുന്നു.

അതിരില്ലാത്ത ആകാശനീലിമ നോക്കി കൊതിച്ചവർ ഏറെയുണ്ട്. അമ്പിളിയുടെ നിലാവിലഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ കവിതകളായും കഥകളായും ചന്ദ്രനെ കൂടെ കൂട്ടി. സൂര്യനെപ്പോലെ മറ്റൊരു നക്ഷത്രം പ്രപഞ്ചത്തിൽ ഉണ്ടാകാം, ശാസ്ത്രം ഉറപ്പിച്ചു പറഞ്ഞു. അതിൽ ബുദ്ധിയും വികാരവുമുള്ള ജീവികൾ ഉണ്ടായിരിക്കാം. ഇതുവരെ അവർ പല കഥകളിൽക്കൂടി മാത്രം നമ്മുടെ മുന്നിലെത്തി.

ഉമ്മറത്തെ അരത്തിണ്ണയിൽ കയറിയിരുന്ന് ആകാശത്തിൽ കണ്ണു ചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി ദൂരം കണക്കുകൂട്ടിയിരുന്ന ഒരു നാലു വയസ്സുകാരി.
‘അമ്പമ്പോ… ഈ ആകാശത്തെത്താൻ എത്ര കോണി വെയ്ക്കണം ?’, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇരുന്ന എനിക്കു മുന്നെയുള്ള കാലത്തിൽ തന്നെ മനുഷ്യൻ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ഇറങ്ങി നടന്നിരുന്നു.

പത്രങ്ങളിലും മാസികകളിലും പാഠപുസ്തകങ്ങളിലും ആവേശത്തോടെ വായിച്ചിരുന്ന പ്രപഞ്ച രഹസ്യങ്ങൾ. പ്രപഞ്ചത്തിന്റെ  ഉൽഭവവും വളർച്ചയും സംബന്ധിച്ച അനുമാനങ്ങൾ, കോടാനുകോടി നക്ഷത്രങ്ങളുടെ ജനനവും മരണവും എന്നും താൽപര്യമുള്ള വിഷയങ്ങളായിരുന്നു.

നക്ഷത്രങ്ങൾ ചുരത്തുന്ന ഊർജ്ജവും ക്ഷീരപഥം ഒന്നു മാത്രമെന്നും അതുപോലെയുള്ള എത്രയോ നക്ഷത്ര സമൂഹങ്ങളും അതിനു ചുറ്റുമുള്ള ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചേർന്നതാണ് പ്രപഞ്ചമെന്നും നമ്മൾക്കറിയാം. സൂര്യൻ എന്ന നക്ഷത്രത്തിന്റെ ഗ്രഹമായ ഭൂമിയിൽ അനേകം ജീവജാലങ്ങളിൽ ഒന്നായ മനുഷ്യൻ പ്രപഞ്ചത്തിന്റെ മടിത്തട്ടിൽ കേവലം നിസ്സാരനായിരിക്കാം.

പക്ഷെ കെന്നഡി സ്പേസ് സെന്ററിലെ (NASA) കാഴ്ചകൾ കാലത്തെ കീറിമുറിച്ചു പറന്നുയർന്ന കുറെ മനുഷ്യരുടെ കഥകളായിരുന്നു. അസാധ്യം എന്നു കരുതിയതിനെ പടിപടിയായി ജയിച്ചു കയറിയവരുടെ ചരിത്രം. ബുദ്ധിയും സ്ഥിരോൽസാഹവും തീവ്രമായ ഇച്ഛാശക്തിയും സാഹസികതയും ധൈര്യവുമാണ് ഇത് സാധ്യമാക്കിയതു്.

John F. Kennedy Space Center, ഫ്ലോറിഡയിലെ Merritt ഐലൻഡിൽ സ്ഥിതി ചെയ്യുന്നു. അമേരിക്കയുടെ National Aeronautics and Space Administrations ന്റെ ഒരു ഫീൽഡ് സെന്ററാണിത്. 1968 December മാസത്തിലാണ് ഇതിന് Primary Launch Center ആയത്.  Apollo, Sky lab, മറ്റനേകം Space Shuttle missions നടന്നത് ഫ്ലോറിഡയുടെ കിഴക്കെ തീരത്തെ ഈ Launching സെന്ററിൽ നിന്നാണ്. Robotic ഉം  commercial crew missions ഉം ഇവിടെ നിന്നും launch ചെയ്തിട്ടുണ്ടു്

144,000 ഏക്കറിൽ 700 കെട്ടിടങ്ങളുള്ള ബൃഹൃത്തായ സമുച്ചയമാണിത്. ഏകദേശം 12800 പേർ ഇവിടെ ജോലി ചെയ്യുന്നു. അനേകം സന്ദർശകർ ദിവസവുമെത്തുന്നു. Bus tour operations  ഇവിടെയാകമാനം ചുറ്റിയടിപ്പിക്കുന്നു.
ആ ബസ് ടൂറിൽ വീഡിയോയുടെ സഹായത്തോടെ tour guide എല്ലാ ഫെസിലിറ്റികളെ കുറിച്ചും വിശദീകരിക്കുന്നു. ഈ ബസ്സ് യാത്രയിൽ
4.8 km നീളമുള്ള Space Shuttle Landing Facility, NASA യിലെ വമ്പൻ റോക്കറ്റുകളെ stack ചെയ്യുന്ന 525അടി (160 m tall ) Vehicle Assembly, Launch Control Center തുടങ്ങിയവയുടെ മുന്നിലൂടെ കടന്നുപോകുന്നു.

Title1681148546409Title1681146256825Title1681146614493

അനേകം പ്രദർശന വസ്തുക്കൾ, ചിത്രങ്ങൾ,  സ്റ്റേജ് ഷോ, interactive exhibits, ഡോക്യുമെന്ററികൾ, സിമുലേറ്റഡ് റൈഡുകൾ എന്നിവയിലൂടെ Space exploration ചരിത്രം കാണികളുടെ മുന്നിൽ ചുരുളഴിയുന്നു.

Hubble Space Telescope: NASA യിലെ മികവുള്ള space observatories ആണിത്. എത്രയോ മൈലുകൾക്കപ്പുറമുള്ള നക്ഷത്രങ്ങളെ ഇവ നമ്മുടെ കൺമുന്നിൽ എത്തിക്കുന്നു.

Rocket Garden: മരങ്ങളും കുറ്റിച്ചെടികളും പൂക്കളും അലങ്കരിക്കുന്ന തോട്ടം മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മുന്നിലും കാണാറുണ്ട്. ഇതു അതിൽ നിന്നും വ്യത്യസ്തമായി നാസയുടെ Mercury, Gemini, Apollo തുടങ്ങിയ പ്രോഗ്രാമുകളിലെ റോക്കറ്റുകൾ നിരത്തിയൊരു റോക്കറ്റു ഗാർഡൻ.

Apollo Firing Room: ഒരു റോക്കറ്റു Launch അനുഭവത്തിന്റെ ത്രിൽ ശരിക്കും ആസ്വദിക്കുകയാണ്.  ഇവിടെ Apollo 8 ന്റെ വിക്ഷേപത്തിനു മുമ്പുള്ള ഒരുക്കം ചരിത്രം എന്നിവ കാണിക്കുന്നു. ഒരു അടച്ച മുറിയിൽ Count down കഴിഞ്ഞ് അതിനു യോജിച്ച  വലിയ ശബ്ദവും വെളിച്ചവുമായി rocket Space ലേക്ക് blast off ചെയ്യുമ്പോൾ നമ്മൾ അങ്ങനെയുള്ള ഒരു സന്ദർഭത്തിന് സാക്ഷിയായ ഫീൽ ജനിപ്പിക്കുന്നു.

Path to Moon: ഓരോ Apollo mission,  ബഹിരാകാശയാത്രികരുടെ സുരക്ഷിതമായ യാത്രക്കുവേണ്ടി എന്തെല്ലാം മുന്നൊരുക്കങ്ങൾ ചെയ്തു എന്നു വിവരിക്കുന്നു.

Shuttle Launch Experience: ശബ്ദവും വെളിച്ചവും യോജിക്കുന്ന കാഴ്ചകൾ അന്തരീക്ഷത്തിലേക്ക് കുതിച്ചുയരുന്ന റോക്കറ്റുകളുടെ sensation ഉണ്ടാക്കുന്നു.

Atlantis shuttle: ആദ്യമായി വീണ്ടും ഉപയോഗിക്കാവുന്ന (reusable) ബഹിരാകാശ വാഹനം ഈ മേഖലയിലെ വൻ കുതിപ്പാണ്. NASA അഭിമാനപൂർവ്വം, Atlantis എന്ന പേരുള്ള ആദ്യത്തെ  Shuttle പ്രദർശിപ്പിച്ചിരിക്കുന്നു.

Apollo Treasure Gallery :
യഥാർത്ഥ Apollo space Craft പ്രദർശിപ്പിച്ചിരിക്കുന്നു. Astronauts ഇരുന്ന ഇരിപ്പടം വരെ നമുക്ക് കാണാം. ഇരിക്കുക എന്ന് പറയുവാൻ സാധിക്കില്ല, കിടക്കുന്ന അവസ്ഥയാണ് ആ ഇരിപ്പടങ്ങൾക്ക്.

Title1681682438225

Planet Play : കുട്ടികളെ ആകർഷിക്കാൻ കടും നിറങ്ങൾ ചാർത്തി സൗരയൂഥവും മറ്റു നക്ഷത്രക്കൂട്ടങ്ങളും display ചെയ്തിരിക്കുന്നു. കുട്ടികൾക്ക് wormhole climb through, Saturn rings നു മുകളിലൂടെയുള്ള നടത്തം ഇവയൊക്കെ ചെയ്യാം. കളിച്ചു തിമർക്കുന്ന കുട്ടികളുടെ ആരവം ഈ ഹാളുകൾക്ക് അടുത്തെത്തുമ്പോൾ തന്നെ ഉയർന്നു കേൾക്കാം.

Moon scape: Apollo 11 ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ പല ഘട്ടങ്ങൾ ഇവിടെ കാണാം.

Chat with Astronauts: വീഡിയോ ചാറ്റിലൂടെ ബഹിരാകാശയാത്രയിൽ പങ്കെടുത്തവരോട് അവരുടെ അനുഭവങ്ങൾ നേരിട്ട് ചോദിച്ചറിയാനുള്ള അവസരമൊരുക്കുന്നു.

Astronauts ഉപയോഗിക്കുന്ന space സ്യൂട്ടുകളും മറ്റുപയോഗ വസ്തുക്കളും കൗതുകം ഉയർത്തുന്ന നല്ലൊരു എക്സിബിഷൻ ആണ്.

S. T. E. A. M team: ശാസ്ത്ര സത്യങ്ങൾ ചെറിയ തമാശയുടെ മേമ്പൊടി തൂവി fun experimentsകളിൽ കൂടി കുട്ടികൾക്ക് വിവരിച്ചു കൊടുക്കുന്നു.

IMAX Theater : ഈ തിയേറ്ററുകളിൽ ബഹിരാകാശയാത്ര തീം ആയ സിനിമകൾ പ്രദർശിപ്പിക്കുന്നു. 3D movie Asteroid Hunters കണ്ണുതള്ളുന്ന ബഹിരാകാശകാഴ്ചയാണ്3D എഫക്ടിൽ, മറക്കാനാവാത്ത ഒരനുഭവം.

20230421_201832

അനേകം സ്ഥിരോത്സാഹികളുടെ കഥ, അവർ ചന്ദ്രനിൽ ഇറങ്ങിയ Lunar Experience (Apollo ), അടങ്ങാത്ത അന്വേഷണത്വരയുടെ ഭാഗമായ Mars explorations, ജീവൻ പൊലിഞ്ഞ സാഹസികരുടെ കഥകളുമുണ്ടു്.

20230421_202120

ചന്ദ്രന്റെ മുറ്റത്ത്‌ (2)
——————————————

അമ്പിളിനിലാവിൽ അലിഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ നിലാവിന്റെ ഭംഗിയും തണുപ്പും വിഷയമാക്കി  കവിതകളും കഥകളും രചിച്ചു. അമ്പിളി മാമനെ കൈയെത്തിപ്പിടിക്കാൻ ആഗ്രഹിച്ച ബാല്യം നമുക്കുണ്ടായിരുന്നു. കാല്പനികബിംബത്തിൽ നിന്നും ചന്ദ്രൻ ഒരു യാഥാർഥ്യമായി ചിന്തിച്ചവരും ചന്ദ്രയാത്ര സാധ്യമാകും എന്ന് വിശ്വസിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരും അതിന് പ്രോത്സാഹനം നൽകിയ ഭരണാധികാരികളും ഉണ്ടായിരുന്നു. അവരോടൊപ്പം ജീവൻ പണയം വെച്ചും ആ സാഹസത്തിന് തയ്യാറായ ബഹിരാകാശ സഞ്ചാരികളും ചേർന്നപ്പോൾ മനുഷ്യരുടെ പാദപതനം ആദ്യമായി ചന്ദ്രൻ കേട്ടു.

NASA യിൽ മുഖ്യമായ ആകർഷണം Apollo missions exhibits തന്നെയാണ്.
മെയ് 25, 1961 – ൽ John.F. Kennedy ചന്ദ്രനിൽ മനുഷ്യനെ എത്തിക്കലും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കലും  (Lunar Landing) ഒരു ദേശീയ ലക്ഷ്യമായി പ്രഖ്യാപിച്ചു.

Apollo Treasure Gallery യിൽ അപ്പോളോ പേടകം പ്രദർശിപ്പിച്ചിട്ടുണ്ട്.

ഒട്ടനവധി ശാസ്ത്രജ്ഞന്മാരുടെ പ്രയത്നവും ആ രാജ്യത്തിലെ ജനങ്ങളുടെ പിന്തുണയും ശ്രമകരമായ ദൗത്യം ഉന്നത വിജയത്തിൽ എത്തിച്ചു.

20230405_091922

Apollo 11, Cape Kennedy യിൽ നിന്നും
July 16, 1669 ന് ലോഞ്ച് ചെയ്യപ്പെട്ടു.
മൂന്നു സഞ്ചാരികളെ വഹിച്ചായിരുന്നു ആ ദൗത്യം. Commander Neil Armstrong, Pilot Michael Collins, Edwin Buzz Aldrin എന്നിവരായിരുന്നു ഈ ചരിത്രമുഹൂർത്തത്തിനു യോഗ്യത നേടിയവർ.

Saturn family യിലെ റോക്കറ്റാണ് Launch Vehicles ആയി ഉപയോഗിച്ചത്. Columbia Space Shuttle, Eagle എന്നു പേരിട്ട Lunar module (LM), Command module (CM)ഇതെല്ലാം ഓരോ പ്രത്യേക പ്രവർത്തനങ്ങൾ നിർവ്വഹിച്ചു.

Command module, യാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ (orbit) എത്തിക്കുന്നു.

July 20, 1969, രണ്ടു മണിക്കൂറും 44 മിനിറ്റും Apollo 11 ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങി. Lunar Module ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 26000 അടി മുകളിൽ എത്തിയപ്പോൾ NASA ശാസ്ത്രജ്ഞർ കണക്കുകൂട്ടിയ Landing site ൽ നിന്നും 4 മൈൽ ദൂരെയായിരുന്നു. വലിയ ഒരു ഗർത്തം (crater) ഒഴിവാക്കാൻ വേണ്ടി മുമ്പത്തെ കണക്കുക്കൂട്ടലുകൾ തെറ്റിച്ച്, ഭാഗികമായി manually piloted ആയിട്ടാണ് Lunar module Eagle, ലാൻഡ് ചെയ്തത്.

Neil Armstrong എന്ന മനുഷ്യന്റെ സമയോചിതമായ ഇടപ്പെടലും വിപദിധൈര്യവുമാണ് അവസാന നിമിഷം പരാജയപ്പെടാൻ സാധ്യതയുണ്ടായിരുന്ന മഹാദൗത്യം വിജയത്തിലെത്തിച്ചത്.

” The Eagle has landed”, ഇതായിരുന്നു ചന്ദ്രനിൽ നിന്നും കേട്ട ആദ്യത്തെ മനുഷ്യശബ്ദം.

ആദ്യമായി Neil Armstrong ചന്ദ്രനിൽ കാലുകുത്തി. ടെലിവിഷനിലൂടെ ആ വാക്കുകൾ കേട്ടതും ദൃശ്യങ്ങൾ കണ്ടതും 650 മില്യൺ പേരായിരുന്നു. President Nixon telephone ലിങ്കിലൂടെ യാത്രികരോടു് സംസാരിച്ചു.

‘One Small Step for a man, one giant leap for mankind.’ എന്നാണ് ചരിത്രത്തിലേക്കുള്ള ഈ കാൽവെപ്പു് വിശേഷിപ്പിക്കപ്പെട്ടത്.

20230405_091955

ചന്ദ്രനിലെ അന്തരീക്ഷം, ഉപരിതലം, വെള്ളം, ജീവൻ ഇവയുടെ സാന്നിദ്ധ്യം എന്നിവ പഠിക്കുകയായിരുന്നല്ലോ ഈ യാത്രയുടെ ഉദ്ദേശം. Astronauts ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും മണ്ണും (Moon dust ), പാറയും (Moon rock) ശേഖരിച്ചു. ആദ്യമായി ചന്ദ്രനിൽ പതിഞ്ഞ കാൽപ്പാദങ്ങളുടെ ചിത്രവും അവിടെ നിന്നും ശേഖരിച്ച പാറകളും നാസയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Title1681682593047

അനവധി interactive exhibits ഈ യാത്രയുടെ ഓരോ ഘട്ടങ്ങളായി, കമ്പ്യൂട്ടർ മോണിറ്ററിൽ, ഓരോ ബട്ടൻ അമർത്തുമ്പോൾ NASA സന്ദർശകരുടെ  മുന്നിൽ തെളിയുന്നു.

മനുഷ്യരെ സുരക്ഷിതമായി ചന്ദ്രനിലും തിരിച്ചു ഭൂമിയിലും എത്തിക്കാവുന്ന ബഹിരാകാശ വാഹനം നിർമ്മിക്കുക, യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യം നേടിയതിന്റെ അഭിമാനം NASA യിലെ പ്രദർശന വസ്തുക്കളോടൊപ്പമുള്ള ലിഖിതങ്ങളിൽ തുടിക്കുന്നു. കൃത്യമായ രേഖകളും തിയതികളും കുറിക്കുന്ന ഈ ലിഖിതങ്ങൾ ശാസ്ത്രകുതുകികളെ ആകർഷിക്കുന്നു.

20230421_202249

NASA യിലെ തിയേറ്ററുകളിൽ ഈ യാത്ര, നന്നായി സംവിധാനം ചെയ്ത സിനിമയായി ആസ്വദിയ്ക്കാം. ഇത്തിരി സെന്റിമെന്റസ് ഇതിൽ അരച്ചു ചേർക്കാനും  ഇവർ മറന്നിട്ടില്ല. ആപൽക്കരമായ  യാത്രക്ക് മുമ്പു് അച്ഛൻ മകളോട് ചോദിക്കുന്നു.

“ഞാൻ എന്താണ് നിനക്കു വേണ്ടി ചന്ദ്രനിൽ നിന്നും കൊണ്ടുവരേണ്ടത്?”

“Moon beam”, ബുദ്ധിമതിയായ മകളുടെ മറുപടി.

ചന്ദ്രനിലെ ഒരു പാറയിൽ ഈ മകളുടെ പേരിന്റെ രണ്ടക്ഷരം കൊത്തിവെയ്ക്കുന്ന അച്ഛൻ. തിളങ്ങുന്ന പിതൃവാത്സല്യത്തിന്റെ കഥയും ഈ സിനിമ പറയുന്നു.

എഴുപ്പത്തിമൂന്ന് രാജ്യങ്ങളിലേയും NASA ലീഡർമാരുടേയും സന്ദേശങ്ങൾ അടങ്ങുന്ന സിലിക്കോൺ സ്റ്റിക്ക് ചന്ദ്രനിൽ നിക്ഷേപിക്കുന്നു. Armstrong, Aldrin, ഇവർ രണ്ടുപ്പേർ ഇരുപ്പത്തിയൊന്ന് മണിക്കൂറും മുപ്പത്തിയാറു് മിനിറ്റും ചന്ദ്രന്റെ ഉപരിതലത്തിൽ ചിലവിട്ടു. Michael Collins Lunar orbit ൽ command and Service Module ഇൽ തന്നെയായിരുന്നു.

July 24-ന് Apollo പസഫിക്ക് സമുദ്രത്തിൽ നങ്കൂരമിട്ടിരുന്ന റിക്കവറി ഷിപ്പിലേക്ക് യാത്രികർ തിരിച്ചെത്തി. സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തിയ സാഹസികർക്ക് ലോകം നൽകിയത് വീരോചിതമായ വരവേൽപ്പായിരുന്നു.NASA യിൽ ഈ ചരിത്രസിനിമ കഴിഞ്ഞിറങ്ങുമ്പോൾ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിയ ആ നിമിഷം നമ്മുടെ ഹൃദയത്തിലും കൂടുതൽ തെളിമയോടെ ചേക്കേറും.  അവിടെയുള്ള പ്രദർശന വസ്തുക്കൾ കാണുമ്പോൾ ചരിത്രവിജയം, നമുക്ക് കേവലം വാർത്തകളിൽ നിന്നുള്ള അറിവിനേക്കാൾ ഉപരി ഇതൊരു അനുഭവമായി തീരുന്നു.

”img-2023-04-17-7791a8e8″”img-2023-04-17-1fac6326″”img-2023-04-23-b0d4e108″”img-2023-04-17-f06cfba2″”img-2023-04-23-dab2d1e4″

Post Views: 31
1
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

1 Comment

  1. JINU JAMES on November 30, 2025 2:48 AM

    നല്ല അറിവുകൾ 😊പങ്കുവെച്ചതിനു ഒരു പാട് നന്ദി ❤️🙏
    ഇവിടെ കാണാൻ പോയതാണോ ?

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.