Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കഥയിലെ കഥകൾ
കഥ പ്രണയം വിവാഹം സ്ത്രീ

കഥയിലെ കഥകൾ

By Anju RanjimaAugust 11, 2023Updated:August 15, 2023No Comments2 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

അവർ രണ്ടുപേരുണ്ടായിരുന്നു…
ഒരാണും ഒരു പെണ്ണും..
ഇരുവർക്കും ഇടയിൽ പ്രണയമുണ്ടായിരുന്നു. പരസ്പര വിശ്വാസവും ബഹുമാനവും ഉണ്ടായിരുന്നു.
അവർക്കന്ന് കാലത്തെ കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല. ജാതിയും മതവും ദൈവങ്ങളും പല രീതിയിലും ഉള്ളതാണെന്ന് അറിഞ്ഞിരുന്നില്ല.

അങ്ങനെയൊരിക്കൽ….
അവരുടെ തീവ്ര സ്നേഹത്തിനൊടുവിൽ
പുറംലോകരറിഞ്ഞു വിഷയങ്ങളായി..

മനുഷ്യൻ തന്നെ സൃഷ്ടിച്ച ജാതി മത ഭാവ ദൈവങ്ങളെ ബലിയാടാക്കി ഇരുവരെയും തമ്മിൽ പിരിച്ചു കളഞ്ഞു. ഒരു വഴിയേ ഒരുമിച്ച് നടക്കാൻ ആഗ്രഹിച്ചവർ ഇരുവഴിയേ തനിച്ചായി പോയി.

മാലോകർ കണ്ണീരോടെ പറഞ്ഞു. “വിധി. അല്ലാതെന്ത്?”

പെണ്ണിനെ അവളെ സ്നേഹിക്കാത്ത ഒരുത്തനെ കൊണ്ടും ആണിനെ അവനെ സ്നേഹിക്കുന്നെന്നു കരുതുന്ന ഒരുത്തിയെ കൊണ്ടും കല്യാണം കഴിപ്പിച്ചു.

പിന്നെയോ?

തമ്മിൽ ചേരാത്ത രണ്ട് ധ്രുവങ്ങളെ ഒരുമിച്ചു ചേർക്കാൻ പെടപ്പാട് പെട്ട ലോകത്തെ സമാധാനിപ്പിക്കാൻ സന്തോഷത്തോടെ ജീവിക്കുന്നു എന്നവർ അഭിനയിച്ചു. ഉള്ളിന്റെ ഉള്ളിൽ കുറ്റബോധം കൊണ്ട് വിങ്ങിപൊട്ടി പാതി ചത്ത മനസ്സുമായി അവരിരുപേരും അവരുടെ വേഷങ്ങൾ നന്നായി ആടി തീർത്തു.

കാലചക്രം കറങ്ങി മറിഞ്ഞു..
ഏച്ചു കെട്ടി മുഴച്ചിരുന്ന ബന്ധങ്ങളിൽ വിള്ളൽ വീഴാൻ തുടങ്ങി.. കൂട്ടിപിടിച്ചു വീണ്ടും ബന്ധിച്ചിട്ടും ഇഴ പിരിഞ്ഞു പിരിഞ്ഞു ദ്രവിച്ചു തുടങ്ങി..
പെണ്ണ് അവളുടെ കുഞ്ഞിനേയുമെടുത്തു നിരത്തിലേക്കിറങ്ങി.. മുടിക്കുത്ത് പിടിച്ചടിച്ചു അവശയാക്കിയ അവളെ കണ്ട് വീട്ടുകാരുടെ കണ്ണ് കലങ്ങി.. സദാചാര സമൂഹ സോഷ്യലിസം അവരെ നിശബ്ദരാക്കി. ഒന്നും ചെയ്യാനാവാതെ അവർ തറഞ്ഞു നിന്നു..

ഒരു രാത്രി അവളും കുഞ്ഞും വീട് വിട്ടിറങ്ങി പോയി. തങ്ങൾ അവളോട് ചെയ്ത തെറ്റ് ഓർത്തു മറ്റുള്ളവർ നിലവിട്ട് കരഞ്ഞു. പൊതുവഴിയേ നടന്നു വന്ന അവനും അവളും കണ്ടു മുട്ടി. കീറിയ സാരിയും ഒക്കത്തെ കുഞ്ഞും ഒട്ടിയ കവിളും നനഞ്ഞ മിഴികളും കണ്ട് അവന്റെ ഹൃദയം കലങ്ങി.

താലികെട്ടിയവളുടെ ചിത എരിഞ്ഞൊടുങ്ങുമ്പോൾ പോലും നിറയാത്ത കണ്ണുകൾ നിറഞ്ഞൊഴുകി.

“എവിടെയായിരുന്നു. നീ ഇത്രയു കാലം?”, അവൻ അവളോട് ചോദിച്ചു.

” ഒരു  നരകത്തിൽ. ശരീരത്തിൽ മറ്റൊരുത്തനെയും, ജീവനിൽ നിന്നെയും ചുമന്ന്. ഒരിക്കലെങ്കിലും കണ്ടുമുട്ടുമെന്ന ആഗ്രഹത്തോടെ. കാത്തിരിക്കുകയായിരുന്നു ഞാൻ”

“എന്നിട്ടെന്തേ ഇത്രയും വൈകി?”

“കാലവും മതവും ജാതിയും ദൈവങ്ങളും ഉണർന്നെന്നെ നോക്കിയിരിക്കുകയായിരുന്നു. അവരൊന്നുറങ്ങാൻ കാത്തിരുന്നു വൈകിപ്പോയി.. അന്നേരത്തേക്ക് എന്റെ മനസ്സും ദേഹവും അവർ കീറിമുറിച്ചു. നിറയെ പാടുകൾ മാത്രം ബാക്കിയാക്കി. ”

“നിങ്ങളെന്താ വൈകിയത്?”

“ഞാൻ ഉണരാൻ കാത്തിരുന്നു. ഉള്ളിലെ ഞാനുറങ്ങി പോയിരുന്നു. ”

അവളുടെ കയ്യിൽ നിന്ന് അവൻ കുഞ്ഞിനെ എടുത്തു. പാതി മയക്കത്തിൽ തല പൊക്കിയ കുഞ്ഞ് ആശ്വാസത്തോടെ അവന്റെ തോളിൽ തല ചായ്ച്ചുറങ്ങി. മറുകൈ കൊണ്ടവൻ അവളെ ചേർത്തു പിടിച്ചു. വിണ്ടു കീറിയ കാൽ പാദങ്ങൾ കല്ലുകൾ ചവിട്ടി വേദനിച്ചെങ്കിലും അവൾ കണ്ണീർ തുടച്ച് നടന്നു.

ഇരുവഴി പിരിഞ്ഞ അവർ പുതിയൊരു ജീവിതത്തിനായി പുതു വഴിയേ നടന്നു.
*****
“എന്നിട്ട്?” കഥ കേട്ടുകൊണ്ടിരുന്ന മകൻ അച്ഛനോട് ചോദിച്ചു.

” എന്നിട്ടെന്താ… പരസ്പരം അങ്ങേയറ്റം സ്നേഹിക്കുന്ന അവർ ആ കുഞ്ഞിനോടൊത്ത് ഒരുപാട് കാലം സന്തോഷത്തോടെ ജീവിച്ചു..”

മോന് കഥ ഇഷ്ടമായി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

കയ്യിലിരുന്നു ഉറക്കം തൂങ്ങിയ മോനെ എടുത്ത് കട്ടിലിൽ കിടത്തി പുതപ്പിച്ചു കൊടുത്തിട്ട് അവന്റെ അടുത്തേക്ക് കിടന്നപ്പോഴേക്കും അവൾ അടുത്തെത്തി.

“എന്താ അച്ഛനും മോനും പറയുന്നത്?”
“ഒരു കഥ.”

അവളുടെ വീർത്ത വയറിൽ കൈ കൊണ്ട് തലോടി അവൻ ചിരിച്ചു.. അവളും. 🦋🦋🦋

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 44
0
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.