Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെണ്ണിന്റെ വിജയങ്ങൾക്ക് മാത്രമെന്തേ അശ്ളീല ചുവയുള്ള അഭിനന്ദനങ്ങൾ!
പാരന്റിങ് ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്ത്രീ

പെണ്ണിന്റെ വിജയങ്ങൾക്ക് മാത്രമെന്തേ അശ്ളീല ചുവയുള്ള അഭിനന്ദനങ്ങൾ!

By Pavithra UnniAugust 13, 2023Updated:August 15, 20235 Comments2 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

നെറ്റ്ഫ്ലിക്സിൽ ‘സ്‌കൂപ്’ എന്ന വെബ് സീരീസ് കാണുകയായിരുന്നു. ജിഗ്ന വോറ എന്ന യഥാർത്ഥ മാധ്യമപ്രവർത്തകയുടെ ബിഹൈൻഡ് ബാർസ് ഇൻ ബൈക്കുള: മൈ ഡേയ്സ് ഇൻ പ്രിസൺ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. മാധ്യമപ്രവർത്തക ആയിരുന്നത് കൊണ്ട് തന്നെ എനിക്ക് കുറെ റിലേറ്റ് ചെയ്യാൻ പറ്റിയ ഒരു വെബ് സീരീസ് ആണിത്. നായിക ജാഗൃതി പാടക്, എഡിറ്റർ ഇൻ ചീഫ് ഇമ്രാൻ ഒക്കെ ഉഗ്രനാക്കിയിട്ടുണ്ട്. ഒരു ക്രൈം റിപ്പോർട്ടർ എങ്ങനെ പോലീസ്-അധോലോകബന്ധത്തിലെ ബലിയാട് ആയി എന്നും 9 മാസം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നു എന്നും ഒക്കെ അറിയാൻ സീരീസ് കാണുക. എന്തായാലും ഒരു മസ്റ്റ് വാച്ച് സീരീസ് ആണ് ‘സ്‌കൂപ്’

 

പക്ഷെ ഞാൻ പറയാൻ വന്നത് അതൊന്നുമല്ല. ഏത് കരിയർ എടുത്താലും വിജയം കൈവരിക്കുക എന്നത് സ്ത്രീകൾക്ക് എളുപ്പമല്ല. പ്രത്യേകിച്ച് പുരുഷാധിപത്യം കൊടികുത്തി വാഴുന്ന മേഖലകളിൽ. സ്‌കൂപ്പിൽ കാണാൻ സാധിക്കുന്ന രണ്ട് കാര്യങ്ങൾ ഞാൻ എടുക്കുന്നു.

 

*സ്ത്രീ വിജയിക്കുന്നെങ്കിൽ അവൾ അത് നേടുന്നത് മേലധികാരികൾക്ക് ലൈംഗിക സൗകര്യങ്ങൾ നൽകിയാണ് എന്നുള്ള പൊതുബോധം എവിടെ നിന്നാണ് ഉണ്ടായത്? അത് വളരെയധികം സ്‌കൂപ്പുകൾ നൽകി 7 വർഷം കൊണ്ട് ഈസ്റ്റേൺ ഏജ് പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ ആയ ജാഗൃതി ആയാലും മറ്റൊരു സ്ഥാപനത്തിൽ അർഹിച്ച പ്രൊമോഷൻ നേടിയ അനിത ആയാലും! സ്വന്തം ഭാര്യയെ ആദ്യമൊക്കെ പിന്തുണയ്ക്കുന്ന മാധ്യമ പ്രവർത്തകൻ പുഷ്കർ പോലും ഒടുവിൽ അതേ ചോദ്യം ചോദിക്കുന്നത് എന്ത് കൊണ്ടാണ്? ജാഗൃതി എന്താണ് തന്നിരുന്നത് എന്ന് പിരിഞ്ഞു പോകുന്ന മുൻ എഡിറ്ററോട് ചോദിക്കാൻ എങ്ങനെ അയാൾക്ക് കഴിയുന്നു? തന്റെ ഭാര്യയെക്കുറിച്ച് ഇതേ അപവാദം പ്രചരിപ്പിക്കുന്ന സഹപ്രവർത്തകനെ വിമർശിക്കുന്ന അതേ പുഷ്കർ തന്നെ സ്വന്തം തൊഴിലിടത്തിൽ മറ്റൊരു സ്ത്രീയുടെ വിജയത്തിൽ അസൂയ പൂണ്ട് അതേ അപവാദം പറയാൻ തയാറാകുന്നു? സ്ത്രീകളുടെ വിജയം അത്രയ്ക്ക് വിറളി പിടിപ്പിക്കുന്നുണ്ടെന്ന് ആണോ സംശയിക്കേണ്ടത്?

 

*ഒരു സ്ത്രീക്ക് അവൾ എത്ര സാമ്പത്തിക സ്വാതന്ത്ര്യമോ വലിയ പദവിയിലോ ഇരുന്നാലും ഒറ്റയ്ക്ക് തന്നെ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. ഈ കേസിൽ കുടുംബം മുഴുവൻ പിന്തുണയുമായി ഉണ്ടെങ്കിലും സ്വന്തം സഹപ്രവത്തകരെല്ലാം കൈ ഒഴിയുന്ന കാഴ്ച. എന്ത് കൊണ്ടാവും എഡിറ്റർ ഇമ്രാൻ ഒഴിച്ച് ആർക്കും ശിക്ഷിക്കപ്പെടുന്നത് വരെ നിരപരാധി ആയി ഒരു സ്ത്രീയെ കാണാൻ സാധിക്കാത്തത്? വളരെ കുപ്രസിദ്ധി നേടിയ സിനിമ കൊട്ടേഷൻ പീഡനക്കേസിൽ പോലും ഇരയ്ക്ക് ഒപ്പം നിൽക്കാനും പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കാനും ഇവിടെ പുരുഷ സഹപ്രവർത്തകർ ഉണ്ടായിരുന്നു എന്നത് ഒന്നോർത്തു നോക്കൂ.

 

ഈ അടുത്ത് വിവാദമായ ഒരു മുൻ ജഡ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കണ്ടപ്പോഴും ഇതേ ചിന്തയാണ് വന്നത്. സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ കുറച്ച് അശ്ലീലം ചേർത്തിയാൽ പോസ്റ്റ് വൈറൽ ആകുമെന്ന ചിന്തയാണോ? അതോ ആൺ എന്ന സ്വത്വത്തിന്റെ മാത്രമായ സ്വഭാവ സവിശേഷതയാണോ? ഒരു മാധ്യമസ്ഥാപനത്തിലെ മുതിർന്ന പത്രപ്രവർത്തകയെ ആയാലും സൗഹൃദസദസുകളിൽ പരിചയമുള്ള സ്ത്രീകളെക്കുറിച്ചായാലും അല്പം അശ്ലീലം ആകട്ടെ എന്നതൊരു കീഴ്വഴക്കം ആയോ? പൊതുവിടങ്ങളിൽ പോലും സ്ത്രീകളെ വാക്കുകൾ കൊണ്ട് വസ്ത്രാക്ഷേപം ചെയ്യാൻ എന്തൊരു ഒത്തൊരുമ ആണല്ലേ!

 

ഇനി ഇപ്പോഴത്തെ കത്തി നിൽക്കുന്ന വിഷയം എടുത്താലും, ഏത് ഗോത്ര തർക്കങ്ങളിൽ പോലും നഗ്നരാക്കി നടത്താനും പെണ്ണിനെ തന്നെ തിരഞ്ഞെടുക്കുന്ന ആൺലോകമേ! സത്യത്തിൽ നിങ്ങൾക്ക് സ്ത്രീ എന്നാൽ എന്താണ്? ആ ശരീരം അല്ലാതെ നിങ്ങൾ അവരെ കാണാറുണ്ടോ? സരിത ആയാലും സ്വപ്ന ആയാലും സിന്ധു ആയാലും ക്രൈമിന്റെ തീവ്രതയെക്കാൾ അതിലെ അശ്ലീലം കാണാനും എഴുതാനും വായിക്കാനും ലൈക് അടിക്കാനും ഇരിക്കുന്ന നിങ്ങളെ ഓർത്ത് ഞങ്ങൾ പെണ്ണുങ്ങൾ നാണിക്കുന്നു! പറയാതെ വയ്യ! പെണ്ണുങ്ങൾക്ക് മടുത്തു ഈ ആൺ ലോകം!

©പവിത്ര ഉണ്ണി

Post Views: 36
3
Pavithra Unni

I pen my thoughts here. I am here to make a signature…

5 Comments

  1. Nafs nafs on September 22, 2023 6:16 PM

    നല്ലെഴുത്ത്. നന്നായിപ്പറഞ്ഞു

    Reply
  2. Reshma lechus on September 19, 2023 1:17 PM

    👍🏻👍🏻 നല്ലെഴുത്ത്

    Reply
  3. lekha on September 19, 2023 1:03 PM

    അശ്ലീലം പൊതിഞ്ഞ് പെണ്ണിനെ കാണുന്നത്ര സുഖം ആണ്‍ലോകത്തിനില്ല തന്നെ.
    പ്രതികരണങ്ങൾ ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ 💞👍.

    Reply
  4. Joyce Varghese on September 8, 2023 12:41 AM

    നല്ല രചന, ഇത്തരം എഴുത്തുകൾ
    Eye-opener ആയെങ്കിൽ!
    👌

    Reply
    • Shreeja R on September 20, 2023 9:41 AM

      👍👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.