Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അന്നയും പൊകയും.
കഥ ജീവിതം നര്‍മം പ്രചോദനം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

അന്നയും പൊകയും.

By Joyce VargheseAugust 15, 2023Updated:August 15, 202323 Comments10 Mins Read239 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നയും പൊകയും (നർമ്മഭാവന)

—————————–

സന്ധ്യാപ്രാർത്ഥന കഴിഞ്ഞു കാഴ്ചവെപ്പിനായി സാഷ്‌ടാംഗം കുനിഞ്ഞപ്പോൾ അന്നയ്ക്ക് മയക്കം തോന്നി. കാൽമുട്ടിലും മുതുകിലും കൊളുത്തിപിടിക്കുന്ന വേദന. പുലർച്ച തുടങ്ങുന്ന പങ്കപ്പാടല്ലേ, അവൾക്കു കരച്ചിൽ വന്നു. മെല്ലെ മുഖം സോഫയിൽ ചേർത്തുവെച്ചു, ഒന്ന് മയങ്ങി.

ചുറ്റും ഒരു വെളുത്ത പുക പരക്കുന്നു. ഒപ്പം ഇമ്പമുള്ള മണിനാദവും കേൾക്കുന്നു.
ആരോ അവളുടെ കൈപ്പിടിച്ച് നടക്കാൻ തുടങ്ങി.

നനുത്ത കോടമഞ്ഞു പൊഴിയുന്ന കുന്നിനുമുകളിൽ എത്തി.
“നിങ്ങളാരാ?”, അന്ന ചോദിച്ചു.

“ഞാൻ ദൈവം, അരൂപി, മേഘരൂപൻ, വെളിച്ചം, മനസാക്ഷി, ഉൾകാഴ്ച….”
അശരീരി മൊഴിഞ്ഞു.

“എന്തൂട്ടാന്നു????
എനിക്കൊരു കുന്തോം തിരിഞ്ഞില്ല.”
അന്ന മുഖം ചുളിച്ചു.

“അതു ഞാൻ പോസിറ്റീവ് വൈബ് ടി, നീ ‘പൊക’ ന്നു വിളിച്ചോ, ഇപ്പൊ തിരിഞ്ഞോ, ഗഡി?”

“അപ്പ ഇമ്മള് തൃശ്ശൂരാല്യേ?”

“ആന്നെയ് …..ഞാൻ ജൂതന്മാരോട്, ഹീബ്രു പറയും, അറബികളോട് അറബിഭാഷ പറയും.”ഒന്നു നിർത്തി, അരൂപി പറഞ്ഞു,
“തൃശൂക്കാരോട് മ്മടെ ഭാഷ അങ്ങ്ട് കാച്ചും.”

“ആവൂ, ഇപ്പോഴാ ഒരു തൊര്യായെ, പൊകെ.”, അന്ന നെഞ്ചത്തു കൈ വെച്ചു.
“തൃശ്ശൂരെവിട്യ  ഈ കോടമഞ്ഞും കുന്നും?”

പൊക : മ്മെടെ വിലങ്ങൻ കുന്ന്.

അന്ന: വിലങ്ങൻ കുന്നുമെ ഈ കോടമഞ്ഞാ? ഒന്ന് പോയെ, ഈ ജാതി ഗുണ്ട് അടിക്കാണ്ട്.

“അതു ഞാൻ വെറുതെ ഒരു ഗുമ്മിന് ഇട്ടാതാ, കുന്നിനു ഒരു കൂട്ടായിട്ട്.
രണ്ടുപേര് ചേരുമ്പളാ അതിന്റെ ഒരു ഭംഗി”, പുക ന്യായികരിച്ചു.

“ഹാ…ഹാ…അന്നാല് മഞ്ഞു അവിടെ കിടന്നോട്ടെ”, അന്ന മണിയൊച്ചയിൽ കുലുങ്ങി ചിരിച്ചു.

“അതു പോട്ടെ, അല്ലാ എന്തിനാ എല്ലാ ദിവസം നീ ഇങ്ങനെ കരയണേ അന്നേ ? ആ കരച്ചില് കണ്ടു സഹിക്കാണ്ടാ ഞാൻ വന്നത്. എന്താ പ്രശ്നം?”, പുക ചോദിച്ചു.

“എന്റെ പൊകേ, ഈ പെണ്ണായി ജീവിച്ചു മടുത്തു…എനിക്കിനി ആണാവണം.” അന്ന കട്ടായം പറഞ്ഞു.

ങേ…. ങേ…., പുക ഞെട്ടി പരന്നു.

അന്ന : പറ്റൂങ്ങേ പറ, അല്ലെങ്കി ന്നെന്റെ വീട്ടി കൊണ്ടാക്ക്.

പൊക : അല്ല, അതിനിപ്പോ എന്തൂട്ടാ ഇണ്ടായേ?

അന്ന: സ്ഥിരം പതിവന്നെയ്, പണിയോട് പണി. എനിക്കു വയ്യാണ്ടായി. പിന്നെ  എനിക്ക് ഒരു വെല ഇല്ലാന്നെ, ആൾക്ക് ദേഷ്യം വരുമ്പോ മെക്കട്ട് കേറാൻ വരും… സഹിച്ചു മത്യായി.

പൊക : ആയ്‌, എന്തായി പറയണേ, ജോണി നല്ല കുടുംബസ്നേഹം ഉള്ളൊനല്ലേ? അവന്റെ അമ്മേനേ, നിന്നെ, കുട്ട്യോളെ ഒക്കെ പൊന്നുപോലെ നോക്കണ്ല്ലെ അതുപോലെ ഒരാളെ കിട്ടാ ഭാഗ്യല്ലേ?, പുക റഫറി വിസ്സിൽ ഊതിനോക്കി.

“ഔ….ഒരു പൊന്ന്.”
“ഫൂ…. നാവെടുത്താ പോത്തേ, ന്നാ ന്നെ വിളിക്യാ. പൊക എന്താ പരിപാടി? ഒരു വക്കീല് വന്നേക്കുണ്.”,അന്ന ദേഷ്യം നീട്ടിതുപ്പി.
“ഇതു കേട്ടു മടുത്തു,  ന്റേ അമ്മ ഇതന്നെ പറയും. നിങ്ങളൊക്കെ ഒരു ജാത്യാ ഉപദേശികള്.”, അന്ന എണ്ണിപ്പെറുക്കി വിതുമ്പി കരയാൻ തുടങ്ങി.
“ഒരു ടീച്ചറാവണന്നു എത്ര കൊതിച്ചതാ. ഒന്നും നടന്നില്ല.”
“അതു ചെയ്യാൻ പാടില്ല, ഇതു ചെയ്യാൻ പാടില്ല. പതിനൊന്നു കൊല്ലായി…കല്യാണം കഴിഞ്ഞിട്ട്. ക്ടാങ്ങള് മൂന്നായി. ഇപ്പൊ നിന്നു തിരിയാൻ നേരല്ല്യ. എന്താ എനിക്ക് ജോണിനെപ്പോലെ മീശ വെച്ചു, ബൈക്കിൽ ചെത്തി നടന്നാ?”

പൊക : ഹ…ഹാ…അപ്പൊ അത്രേ ഉള്ളൂ. അന്നയ്ക്ക് ഒരു മീശ വേണം, ബൈക്ക് വേണം.

“ഏയ്….. പൊകെ വല്ലാണ്ട് അങ്ങട് ആക്കല്ലേ, നിക്ക് ഈ വളിച്ച തൊലി (ചിരി) കണ്ടിട്ട് ദേഷ്യം സഹിക്കാൻ പറ്റണില്ലാ ട്ടോ.”, അന്ന കയർത്തു.

അന്ന വിടണ ലക്ഷണമില്ലല്ലോ,
പുക മനസ്സിൽ പറഞ്ഞു, കുത്തിത്തിരിഞ്ഞു.
പൊക : അതു വേണോ അന്നേ?
അന്ന : ഉം…വേണം, അന്ന നീട്ടി മൂളി.

“കൊറച്ചു ദിവസം ജോണിയായാൽ മത്യോ?”,പുക ഒരു ഓപ്ഷൻ ഇട്ടു.

“ങേ… ഇത് എന്തൂട്ടാ പറയണേ? ശരിക്കും നടക്വോ? അന്നയുടെ ശബ്ദം ആവേശം കൊണ്ടു വിറച്ചു ചിലമ്പിച്ചു.

“അതന്നെ, നിങ്ങള് രണ്ടുപേരും പരസ്പരം മാറുന്നു.”, അരൂപിയുടെ ശബ്ദം മുഴങ്ങി.

“പൊകെ…ന്നെ… പറ്റിക്കാനല്ലല്ലോ അന്നയ്ക്ക് അത്ര വിശ്വാസം പോര.

പൊക : സംശയണ്ടോ? മതിയാവുമ്പോ പറയ്‌. ഞാൻ നിന്റെ ചുറ്റും ഉണ്ടാവും.

അന്ന : മത്യായി ഞാൻ തിരിച്ചൊന്നും വരില്ല. അതു പൊക സുല്ലിടും. ആണായി ഇത്ര സുഖിച്ചുജീവിക്കുമ്പോൾ ആരാ വീണ്ടും പെണ്ണാവാ?

പൊക : നല്ല ഉശിരും വിവരോം വിവേകോം ഉള്ള പെണ്ണായി ജീവിച്ചാ മതി. നിനക്ക് വെല ഇണ്ടാവും. അപ്പൊ ഇങ്ങിനെ ഒന്നും തോന്നില്യാട്ടോ അന്നേ. ”

അന്ന : ദേ…പിന്നീം തൊടങ്ങി. അന്ന അവസാനായി പറയാ… ന്നെ ജോണി ആക്കണ് ണ്ടോ?

“ദാ….ആയി.”
‘പരകായപ്രവേശം’
ആകാശത്തു  മിന്നൽ പാഞ്ഞു, ഇടി വെട്ടി.
“കണ്ണുചിമ്മണ വെളിച്ചോം, ചെവിപൊട്ടണ സൗണ്ടും… എന്തു രസാ.
പൊകെ, നീയൊരു സംഭവാട്ടോ, ഇനി ഞാനൊരു പൊളി പൊളിക്കും.”
അന്ന വിരൽ പൊക്കി വിജയം ചിഹ്നം ഉയർത്തിക്കാട്ടി. പുക അവളുടെ ചുറ്റും ചുഴിയായി. അന്ന ആഹ്ലാദച്ചുഴിയിൽ വട്ടം കറങ്ങി.

1.ഒന്നാം ദിവസം.രാവിലെ ഏഴുമണി.

വീട്ടിൽ, മാറിലെ രോമം കാണിക്കാൻ ഷർട്ടിന്റെ ബട്ടൺ എല്ലാം തുറന്നിട്ട്‌ പുതിയ ജോണി ലുങ്കി മുകളിലേക്കു വലിച്ചു തെറുത്തു.
ങ്‌ …ഹാ…പെണ്ണുങ്ങളുടെ ‘തൊട’ കാണുമ്പോളല്ലേ കൊഴപ്പോള്ളു?,അയാൾ മീശ തടവി ചിരിച്ചു, മൂളിപാട്ടുപാടി ഞെളിഞ്ഞു ചുവടുവെച്ചു.

“ഏയ് …നിങ്ങൾക്ക് വട്ടായോ ഇതെന്തുകോലാ മനുഷ്യാ?”
പുറകിൽ  ഇടിവെട്ടായി പുതിയ അന്ന.

“എന്തിനാടി ഇങ്ങിനെ ഓളിടണെ? പിള്ളേര് കേക്കില്ലേ?”, അതിലും ഉച്ചത്തിൽ ജോണി.
“ആ ബോധം ഉണ്ടാ ജോണിക്ക്?
ഈ ജാതി വെടുക്ക് വേഷം കെട്ടുമ്പോ ഓർത്തില്ലേ, പിള്ളേരെ ഒന്നും? അവര് അപ്പച്ചനെ കണ്ടാ പഠിക്ക്യാ.”, അന്ന ചുറ്റും നോക്കി കുട്ടികൾ അടുത്തില്ല എന്നു ഉറപ്പുവരുത്തി. പുതിയ ജോണി മര്യാദ്യരാമനായി.

“നടക്കില്ല….ല്ലെ? പൊക ജോണിയുടെ കാതിൽ പറഞ്ഞു.
“ഉം.. ഉം.. ശര്യാന്നു തോന്നുണു”,ജോണി മൂളി.

ബൈക്കിൽ പറന്നു ജോണി വനിതാകോളേജിന്റെ പടിവാതിക്കലിൽ എത്തി, കൂളിംഗ് ഗ്ലാസ്‌ വെച്ചു ഗ്ലാമറായി ബൈക്കിൽ ചാരി നിന്നു.
എന്താ പെൺകുട്ട്യോളുടെ ഭംഗി, ഈ ‘വായെന്നോക്കൽ’ ഒരു സുഖമുള്ള ഏർപ്പാട് തന്നെ. പുതിയ ജോണി മനസ്സിൽ കരുതി.
കിണി…കിണി… പൊക ചിരിച്ചു.

‘ദേ.. ഒരു പടക്കാളി അടുത്തേക്ക് വരുണ്ണ്ടല്ലോ പുണ്യാളാ…വരവ് അത്ര പന്ത്യല്ലാ.’, ജോണിക്ക് ഇത്തിരി വെപ്രാളം തോന്നി.
“എന്താടോ…തനിക്ക് ഇവിടെ പണി?” പെൺകുട്ടി ചോദിച്ചു.

“ഏയ്…..ഒന്നൂല്ല്യ.”,ജോണി വിനയക്കുനിയനായി.

“തന്റെ  ഈജ്യാതി വെളവൊന്നും ഇവിടെ നടക്കില്ല. ഞങ്ങൾ പിങ്ക് പോലീസ്നെ വിളിക്കും. അവന്റെ ഓഞ്ഞ മോന്തേം, കൂളിംഗ് ഗ്ലാസും.”, പെൺകുട്ടികളുടെ കൂട്ടം ഉറക്കെ ചിരിച്ചു.

‘ശ്ശേ…. ആകെ ചമ്മി നറുനാശായി,വേണ്ടാർന്നു.’ ജോണി തലചൊറിഞ്ഞു.

പൊക : നടുറോഡില് മുണ്ടഴിഞ്ഞു പോയോണം ഇണ്ടല്ലോ? പൊകക്ക് ചിരി സഹിക്കാൻ വയ്യ.

“ഏതാ പൊകെ, ഈ കളർ പോലീസ്? പോലീസ് നെ എനിക്ക് ഭയങ്കര പേട്യ.”

“അതൊക്കെ ഇണ്ട്, പെൺകുട്ട്യോള്ടെ സുരക്ഷ ഉറപ്പാക്കാൻ. ഇതല്ലേ ഞാൻ പറഞ്ഞെ, വിവരം വേണംന്ന്. ഇനി ഇപ്പൊ, സ്കൂട്ടായിക്കോ..രക്ഷീല്ല.”

2. രണ്ടാം ദിവസം. രാവിലെ ഒമ്പതുമണി.

പുതിയ ജോണി, ചാവിക്കൂട്ടം ചൂണ്ടുവിരലിൽ കറക്കി ഗമയിൽ ‘മാങ്ങാട്ടുക്കാരൻ ഇലക്ട്രിക്കൽസ് ‘ന്റെ ഷട്ടർ വലിച്ചു പൊക്കി. കട തുറന്നു, കൗണ്ടറിലെ കസേരയിൽ കയറി ഇരുന്നു, മെല്ലെ തിരിഞ്ഞു.

കട ചെറുതാണെങ്കിലും ഒരു മുതലാളിയുടെ ‘ഗമ’ ഒന്നു വേറെ തന്നെ.
ആണിന്റെ ഒരു സുഖം.
പിള്ളേരുടെ പുറകെ ഓടീട്ടും, അടുക്കളേല് പടവെട്ടീട്ടും എന്തൂട്ടാ ഗുണം?
‘പിന്നെ…ആ പെൺകുട്ട്യോളു പോട്ടെ, അവറ്റകള് അലമ്പ് പിള്ളേര്.’, ജോണി ആത്മഗതം ചെയ്തു.
പുതിയ ജോണി, തന്റെ ആണാവാനുള്ള തീരുമാനത്തിൽ സന്തുഷ്ടനായി, പുകയെ നോക്കി കണ്ണിറുക്കി.

“ദേ… പണി വരുന്നുണ്ട്,”
പലിശക്കാരൻ സതീശൻ, പൊക സൂചന കൊടുത്തു.
‘ശര്യാണല്ലോ…ശ്ശേ, ഈ രാവിലെ തന്നെ കുരിശ്ശിനെ എന്തിനാ ഇങ്ങട് കെട്ടിയെടുത്തെ?’

“ഡാ… ജോണ്ണ്യേ, നീയെന്റെ കാശു തരുണ്ണ്ടാ?”, സതീശൻ അലറി.

‘അയ്യോ…ഇവൻ എന്നെ നാറ്റിക്കുന്നാ തോന്നണേ’, ജോണിക്ക് വല്ലായ്മ തോന്നി.

“നിന്റെ വേഷംകെട്ടു എന്നോട് വേണ്ടാട്ടോ.”സതീശൻ കലിപ്പിലാണ്.

“ഒന്നു മെല്ലെ പറയടാ….ആളൊള് കേൾക്കില്ലേ? “, ജോണി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.

“കേൾക്കട്ടെ,ന്നാലേ, നിനക്ക് നാണണ്ടാവൂ.”, സതീശൻ ഒരിഞ്ച് കൊറയിണില്ലല്ലോ. ജോണി വീണ്ടും ആത്മഗതം ചെയ്തു.

“അങ്ങിനൊന്നും പറയല്ലിഷ്ടാ. തരണംണ്ട്,
ഇപ്പൊ പറ്റാണ്ടല്ലേ, കച്ചോടം ഒന്നു ഉഷാറാവട്ടെന്ന്‌ .” ജോണിയുടെ ഗമ കുറേശ്ശേ ആവിയാകുവാൻ തുടങ്ങി.

“ഇപ്പൊ ഞാമ്പോണൂ, നാളക്ക് കാശു കിട്ടണം, അല്ലങ്ങേ…നീ വിവരറിയുംട്ടോ.” സതീശൻ വിരൽ ചൂണ്ടി പറഞ്ഞു.

ജോണിയുടെ കൈ മീശയിൽ തടവാൻ ഒരുങ്ങി, മടിച്ചു പിൻവാങ്ങി.
“പൊകെ, ഈ കച്ചോടം ചെയ്യല്  അത്ര എളുപ്പല്ലാട്ടോ.” ജോണി പൊകയോട് മനസ്സു തുറന്നു.
“ഒക്കെ ഒരു അക്കരപ്പച്യാ. അതില് നീന്തി ജീവിക്കുമ്പോ അറിയും.” പൊക തത്വം വിളമ്പി.
ഇത്തിരി ദേഷ്യത്തോടെയാണ് ജോണി വീട്ടിലെത്തിയത്.

“എന്താടി പോത്തേ… ഉമ്മറത്തെ ലൈറ്റ്ടാത്തെ?”

“ആരാ.. പോത്ത്?”, അന്ന ചീറി.
“എനിക്ക് മര്യാദക്ക് ഒരു പേരുണ്ട്, അതു വിളിച്ചാ മതി. പിള്ളേരുടെ മുന്നില് എന്റെ വെല കളഞ്ഞാലുണ്ടല്ലോ, നിങ്ങള് ഇട്ടാ, എന്താ ലൈറ്റ് കത്തില്ലേ?”

‘അയ്യോ.. പുലിവാലായല്ലോ, പറയണ്ടായിരുന്നു.’ ജോണി പരുങ്ങി.
ണിം…. ണിം….പൊക ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിർത്തണ്ടവരെ നിർത്തണ്ടോടത്തു നിർത്തണം.ഇപ്പൊ പിടികിട്ട്യോ?”

“ഏതാണ്ട് ഒക്കെ പിടികിട്ടി വരുണ് “, പുതിയ ജോണി തലകുലുക്കി.

3. മൂന്നാം ദിവസം,രാവിലെ ഒമ്പതുമണി.

പുതിയ ജോണി ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അന്ന ഓടിവന്നു.
“സാരി മാറി ഇവള്  ഇപ്പോ എങ്ങടാ?” ജോണി പൊകയോട് ചോദിച്ചു.

പൊക : അതന്യാ ഞാനും ആലോചിക്കണെ.

“പോവല്ലേ…. ഞാനൂണ്ട്.”,
അന്ന തിരക്കിട്ടു ചെരുപ്പിൽ കാൽ തിരുകി ഓടിവന്നു ബൈക്കിൽ കയറി.
“എന്നെ ഒന്നു ആ വായനശാലേടെ അവിടെ എറക്കണം ട്ടോ.”

ങേ…? ജോണി ഒന്നു സംശയിച്ചു, തന്റെ കേൾവികുറവാകുമോ?
“എവിടെ? “,അയാൾ ചോദിച്ചു.
“ലൈബ്രറിന്ന്‌,
മനസിലായില്ലെ? “, അന്ന മറുപടി പറഞ്ഞു.

“അതിനു പുസ്തകം വായിക്കാൻ നിനക്ക് എവിട്യാ നേരം?” ജോണി പുച്ഛം തട്ടിമറിച്ചു.

“ഇഷ്ടള്ള കാര്യങ്ങൾക്ക്‌ നേരം ഉണ്ടാക്കണം മ്മള്, അപ്പൊ ആകെ ഒരു സുഖണ്ടാവും.”

“നിനക്ക് അങ്ങട് പോണം, ഇങ്ങട് പോണം ന്ന്‌ പറയുമ്പോ, കൊണ്ടുവാനൊന്നും നിക്ക് പറ്റില്ലാട്ടോ, ഈ ജോണിക്ക്‌ വേറെ പണീണ്ട്.”, ജോണി കടിഞ്ഞാൺ കൈയിൽ എടുത്തു.

ഹും…ഇവളുടെ ഒരു സുഖം, അയാൾ മനസ്സിൽ പറഞ്ഞു.

അന്ന: അതിനിനി ജോണി, ബുദ്ധിമുട്ടണ്ടാ. അടുത്തയാഴ്ച്ച ഞാൻ ടു വീലർ വാങ്ങാൻ പൂവ്വാ.
ങേ…?, ജോണി ബൈക്കിന്റെ സ്പീഡ് കുറച്ചു.

“വീട്ടിലിരിക്കണ നിനക്കെന്തിനാടീ വണ്ടി?”അയാൾ ആരാഞ്ഞു.

“അതു സീക്രട്ടാ, പിന്നെ പറയാം.”, അവൾ അയാളെ ചേർന്നിരുന്നു.

“ലൈബ്രറി എത്തുമ്പോ, വണ്ടി നിർത്തിക്കോ മോനെ. അവള് പറഞ്ഞതല്ലെ ശരി?”, പൊക ജോണിയുടെ ചെവിയിൽ മൂളി.

“ഇന്ന് ഉച്ചതിരിഞ്ഞു, ഞാനും കുട്ട്യോളും കൂടി എന്റെ വീട്ടിൽ പൂവ്വാട്ടോ, നാളെ വരാം, പറഞ്ഞില്ലാന്നു വേണ്ട.”
അന്ന പുറകിൽ ഓടി മറയുന്ന കാഴ്ചകൾ നോക്കി രസിക്കുന്നതിനിടയിൽ പറഞ്ഞു.

“അതിനു അവിടെ വിശേഷൊന്നും ഇല്ലല്ലോ?, ബൈക്കിന്റെ ശബ്ദം വിഴുങ്ങാതിരിക്കാൻ ജോണി ഉച്ചത്തിൽ പറഞ്ഞു.

“ന്റെ അപ്പച്ചനേം, അമ്മേം കാണാൻ ഒരു കൊതി. അതോണ്ട് പോണു. അല്ലാണ്ട് വിശേഷം ഉള്ളപ്പോ മാത്രെ  അവനവന്റെ വീട്ടില് പോകാൻ പാടുള്ളൂ? പിന്യേ.” അന്ന മുഖം വീർപ്പിച്ചു.

“ജയിക്കില്ല, മോനെ…നിയ്യ്‌ മിണ്ടാണ്ടിരുന്നോ.”, പൊക ഇടപ്പെട്ടു.

“പിന്നെ, എന്റെ പഴേ ഫ്രണ്ട്‌സ് ഒക്കെ വരും.”, അന്നയുടെ സ്വരത്തിൽ ആഹ്ലാദം തുടിച്ചു.

ജോണി : ഒന്നു പോടീ…
അവർക്ക് ഇപ്പൊ അതല്ലേ പണി?

അന്ന: ഞങ്ങൾ ഗ്രൂപ്പില് പ്ലാൻ ചെയ്തതാ.
കൂട്ടുകാരെ കാണണത് ഒരു സന്തോഷല്ലെ?

പൊക : അന്ന വേറെ റേഞ്ച്യ…മോനെ, നീ അതു വിട്ടോ മോനെ , അതാ നല്ലത്.

“അമ്പോ… എന്തൂട്ടേങ്കിലും  നീയങ്ങട് കാട്ട്.” ജോണി മുറുമുറുത്തു.

“അതു നല്ല മൂവ് ആയിട്ടോ ജോണി. അല്ലെങ്കെ നീ തോറ്റു തൊപ്പീട്ടേനെ, അവളുടെ മുമ്പില്.”, പുക അതും പറഞ്ഞു, വായ്പൊത്തി ചിരിച്ചു.

“ഉം… ഉം…ഞാൻ ആരാന്നു ഇന്ന് കാണിച്ചുകൊടുക്കാം, പൊക നോക്കിക്കോ?”

“നിയ്യ്‌ എന്താ ചെയ്യാംബോണ്?”,
പുക ആകെ ബേജാറായി.

“കാണാൻ പോണ പൂരം പറഞ്ഞറിക്കണ്ടല്ലോ,ഒന്നു മിണ്ടാണ്ടിരി, പൊകെ.” ജോണിയുടെ സ്വരം കടുത്തു.

“ഇവൻ എന്തൂട്ട് തേങ്ങേടെ മൂടാ ചെയ്യാൻ പോണേ?”പൊക ചിന്താവിഷ്ടനായി.

രാത്രി ഒമ്പത് മണി.
ജോണി അല്പം ആടിയുലഞ്ഞു ഗേറ്റ് കടന്നു വന്നു. കാളിങ് ബെൽ നിർത്താതെ അടിച്ചു.

പുതിയ അന്ന പാഞ്ഞുവന്നു, വാതിൽ മലർക്കെ ഊക്കിൽ തുറന്നു. ജോണി അവളെ നോക്കി ഒരു വിടനെപ്പോലെ ചിരിച്ചു. അന്നയുടെ മുഖഭാവം മാറി. മുഖത്തു ദേഷ്യം ഇരച്ചു കയറി.
“ങും… നന്നായി മിനുങ്ങീട്ടുണ്ടല്ലോ, എത്രെണ്ണം വീശി?”

ജോണി ഒരു സിഗററ്റ് കത്തിച്ചു പുക മുകളിലേക്കു ഊതിവിട്ടു.
“പുത്യേ സ്വഭാവം തുടങ്ങാ?”, അന്നയുടെ കണ്ണുകളിൽ തീപ്പൊരി പാറി.

“കാര്യങ്ങള് അത്ര പന്ത്യല്ല ട്ടാ ജോണി..യ്”, പൊക ഒരു ഹിന്റ് കൊടുത്തു.

“അതു എന്റെ ടെൻഷൻ മാറ്റാൻ രണ്ടെണ്ണം അടിച്ചു, അതിനാ നീ ഭദ്രകാളി തുള്ളണേ?”
‘ഇതില് അന്ന വീഴും’, ജോണി കരുതി.

“പിന്നേയ്… ഞങ്ങള് പെണ്ണുങ്ങൾക്ക്‌ ടെൻഷൻ ഒന്നൂല്ലേ? അന്നട്ട് എത്രപേര് ബാറില് കുടിക്കാൻ പോണുണ്ട്?”
പൊക : കിണി… കിണി…അത് പോയിന്റ്.

“അന്നേ…ചോറു വിളമ്പടി”, ജോണി ധൃതിക്കൂട്ടി.

“ചോറു ഞാൻ ഫ്രിഡ്ജിൽ വെച്ചു, പിന്നെ കുടിച്ചു ആടിവരണ നിങ്ങളെ നോക്കിയിരിക്കലല്ലേ, എന്റെ പണി?”
അന്ന കലിപ്പിൽ തന്നെ.

പൊക : നിന്റെ കാര്യം പോക്കാ മോനെ.

ജോണിയുടെ സ്വരം താഴ്‌ന്നു, കരച്ചിലിന്റെ വക്കിൽ അയാൾ പതം പറഞ്ഞു.
“രണ്ടു കപ്പലണ്ടീം, ഇത്തിരി മിച്ചറും മാത്രെ ഞാൻ കഴിച്ചുളൂ ട്യേ”

“അതുമതി ട്ടാ…എടയ്ക്ക് ഒരു ഉപവാസം നല്ലതാ, കൊടല് കരിയണ മണം വരുണുടല്ലോ”, അന്ന  മൂക്കു വിടർത്തി മണം വലിച്ചെടുക്കുന്നപ്പോലെ അഭിനയിച്ചു , പരിഹസിച്ചു ചിരിച്ചു.

പൊക : ഇന്ന് പഷ്ണി കെടക്കാനാടാ നിനക്ക് യോഗം ജോണി. നീ പോയി കെടക്കാൻ നോക്ക്, വെറുതെ വഷളാവണ്ട.”

ഉം.. ഉം.., ജോണി തലകുനിച്ചു ബെഡ് റൂമിലേക്ക് നടന്നു.

“അവടെ വാള് വെച്ചു കേടാക്ക്യാണ്ടല്ലോ.
വൃത്യാക്കാൻ ന്നെ കിട്ടില്ല ട്ടോ. നാളെ തന്നത്താൻ ചെയ്യേണ്ടി വരും ട്ടോ.”,
അന്നയുടെ ഭീഷണി മുഴങ്ങി.

തികട്ടൽ തൊണ്ടയിൽ തടഞ്ഞപ്പോൾ വായ് പൊത്തി, ജോണി വാഷ് ബേസിൻ ലക്ഷ്യമാക്കി ഓടി. പൊക അവിടെ അയാളെ കാത്തുനിന്നിരുന്നു.
ഓക്കാനിക്കുന്നതിനിടയിൽ ജോണി സങ്കടം പറഞ്ഞു.
“ഭയങ്കര സാധനല്ലെ,  ഈ അന്ന?”

പൊക:കണക്കായിപ്പോയി, നെനക്ക് അതു കിട്ടണം. കുടിച്ചു കുന്തം മറയാൻ പോയിട്ടല്ലേ? ഈ ജാതി സർക്കസ് എല്ലാ പെണ്ണുങ്ങളോടും നടക്കില്ല ട്ടോ. വെറുതെ മോങ്ങി ഇരിക്ക്യല്ല പെണ്ണുങ്ങള്.

“ഉം.. ഉം.. ഒന്നു നിർത്ത് പോകെ, ഒക്കെ കൊളായി…പോയി,
ജോണിയുടെ കണ്ണുകൾ തുരുതുരെ തുറന്നടഞ്ഞു.

4.നാലാം ദിവസം. രാത്രി എട്ടുമണി.

കുട്ടികളുടെ ശബ്ദം ഉയർന്നു പൊങ്ങിയിരുന്നു.
” എന്താടാ…., ഇവിടെ ബഹളം?, ജോണി ചോദിച്ചു.
“അമ്മ പറഞ്ഞൂലോ.. ഇക്കൊല്ലം,നമ്മള് പൂരം കാണാൻ പോണുണ്ട്‌ന്ന്”,
ജോണിയുടെ മക്കൾ തുള്ളിച്ചാടി.

“പിന്യെ…. ഈ തെരക്കിലാ?
എന്താ പൂരത്തിന്റെ തെരക്കുന്നാ നിങ്ങള് കരുത്യേ? ഒക്കെ ഇവടെ നിന്നാ മതി.”, ജോണി അന്നയെ ജയിക്കാൻ ഒരു ശ്രമം നടത്തി. കുട്ടികൾ മുഖത്തോട് മുഖം നോക്കി.

അന്ന : “നിങ്ങള് എല്ലാ കൊല്ലം പൂരം, ആന, കൊടമാറ്റം, മേളം, വെടിക്കെട്ട്‌ ന്നൊക്കെ പറഞ്ഞു പോണുണ്ടല്ലോ, ഇതൊക്ക ഞങ്ങൾക്കും കാണണന്ന്ണ്ട്. പിന്നെ തെരക്കില്, തോണ്ടാനും പിച്ചാനും വരുന്നോർക്കു പോലീസ്ന്റെ കയ്യ്യീംന്ന്‌ നാലു ചാമ്പ് കിട്ടുമ്പോ, അവരടെ സൂക്കേടു മാറും. പണ്ടത്തെ കാലം ഒന്നല്ലിപ്പോ.”

പൊക : അന്ന ബാറ്റൺ കയ്യിൽ വാങ്ങി ട്ടോ. ഇനി നീ സൂക്ഷിച്ചോ.

“അപ്പൊ.. അമ്മ ഒറ്റയ്ക്ക് ആവില്ലേ?”, ജോണി മാതൃസ്നേഹം തുറുപ്പു ചീട്ടുവീശി.

“അമ്മേനെ മ്മള് കൊണ്ടുപോകും. എന്താ വയസ്സായോർക്കു ഒന്നും കാണാൻ പാടില്ലാന്നു നെയ്‍മണ്ടോ?”

പൊക : പൂരത്തിന് പൂവാന്ന്‌ സമ്മതിച്ചോടാ ജോണി…അന്ന നിന്നെ മലർത്തി അടിക്കും ട്ടോ.

“നിന്നോട് ഞാൻ ഒരു കാറ് വേടിക്കാൻ എത്ര നാളായി പറയുണു ടാ.”, അവിടേക്ക്‌ കടന്നുവന്ന അമ്മ പറഞ്ഞു.

“ദേ…അമ്മ വീണ്ടും തൊടങ്ങി.”, ജോണി അസഹ്യതകൊണ്ടു കാൽവിരൽ കുടഞ്ഞു.

അന്ന അമ്മയുടെ നേരെ തിരിഞ്ഞു, സാവധാനത്തിൽ പറഞ്ഞു.
“അമ്മ എന്തൂട്ടാ പറയണേ, ഇപ്പൊ തന്നെ ഇഷ്ടംപ്പോലെ കടംണ്ട്, ഇനി കാറിനു കൂടി കടം വാങ്ങണോ?
അത്യാവശ്യത്തിനു ഒരു ടാക്സി വിളിച്ചാ പോരെ?
അതു മതി. അമ്മേടെ മോൻ, വല്യേ കുലാണ്ടറൊന്നും അല്ലല്ലോ. “, അന്ന ജോണിയെ നോക്കി കണ്ണിറുക്കി.

പൊക : “കണ്ടടാ, ജോണി,  അവളുടെ വിവേകം, വിവരത്തിൽ കാര്യം പറഞ്ഞെപ്പോ നിന്റെ അമ്മ സൈലന്റ് ആയത് കണ്ടാ?”

5.അഞ്ചാം ദിവസം രാവിലെ എട്ടുമണി.

“നിങ്ങള് ആ നല്ല പുളീള്ള മാങ്ങ കൊറച്ച് പൊട്ടിച്ചേ.”
മീനിലിടാനാ…നാളേര്യം പാലുപ്പിഴിഞ്ഞു കൂട്ടാൻ വെക്കാനാ ട്ടാ. ” അന്ന ഉറക്കെ വിളിച്ചു പറഞ്ഞു.

പൊക : ചെല്ലടാ… അവൾക്കു നിന്നെ ഒരു മതിപ്പുണ്ടാവട്ടെ.

ജോണി : പൊക എന്തൂട്ടാ പറയണേ? ആ മാവിന് ഭയങ്കര പൊക്കാ…
എന്റെ കയ്യും, കാലും വെറക്കുണു. ജോണി കുളിമുറിയിൽ കയറി കതകടച്ചു. പുകച്ചുരുൾ കുളിമുറിയിൽ നൂണ്ട് കയറി
കിണി… കിണി…ചിരിച്ചു.
പൊക :ടാ..ജോണ്യെ,
നോക്ക്യേ…നെന്റെ മൂത്ത ചെക്കൻ മാവിൻമ്മില് വലിഞ്ഞു കേറുണു ടാ…

“അവന് ഒടുക്കത്തെ ധൈര്യാ….”, ജോണി പതുക്കെ പറഞ്ഞു.

“അതു ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ… “,
പൊക അർത്ഥഗർഭമായി ജോണിയെ നോക്കി.

അന്നയുടെ ചിരിയും വാതിലിൽ മുട്ടും കേട്ടു. പുക ജോണിയിൽ കയറി ഒളിച്ചു.
“ഇങ്ങട് എറങ്ങി പോരെ… മാങ്ങ ചെക്കൻ പൊട്ടിച്ചു തന്നൂ ട്ടോ. നിങ്ങടെ ഒരു പേടി. ആണാണത്രേ ആണ്.” അവൾ ഒരു കുല പച്ചമാങ്ങ ആഞ്ഞുവീശി നടന്നുപോയി.

പൊക : ആണുങ്ങൾക്ക് ഇങ്ങിനെയൊക്കെ ഓരോ പൊല്ലാപ്പ് ഉണ്ട്‌ ജോണ്യേ. ധൈര്യം ഇല്ലങ്യെ കാര്യം തീരെ പോക്കാ.
ജോണി ഒന്നും മിണ്ടാതെ പുറത്തിറങ്ങി.

ആറാം ദിവസം.രാത്രി പത്തുമണി.

‘ഞാൻ ജൂൺ ഒന്നു തൊടങ്ങി ജോലിക്ക് പൂവ്വാട്ടോ”, അന്ന നല്ല ഉത്സാഹത്തിൽ പറഞ്ഞു.

“നിനക്ക് എന്തൂട്ട് ജോലി? “, ജോണി നിസ്സാരമട്ടിൽ ചോദിച്ചു.

“അതേയ്, ടൗണിലെ പുത്യേ ഇംഗ്ലീഷ് മീഡിയം സ്കൂളിലാ.”
“എന്റെ കസിൻ രാജൻ ജോലി ശരിയാക്കി തന്നു. അവനോടു ഞാൻ മുമ്പ് പറഞ്ഞ്ണ്ടായിരുന്നു. വണ്ടി വാങ്ങണതു കൊണ്ട് പൂവ്വാനും വരാനും എളുപ്പായിലോ.”

“അപ്പൊ വീട്ടിലെ കാര്യാ?
ജോല്യോന്നും ശരിയാവില്ല.”
അന്നയുടെ മുന്നേറ്റത്തിനു ജോണി ഒരു ഫുൾ സ്റ്റോപ്പ്‌ ഇടാൻ നോക്കി.

“പിന്യെ…..  എന്താ ശര്യാവാത്തെ?
ഈ ജോലി ചെയ്യുന്ന പെണ്ണുങ്ങൾക്കൊന്നും വീടും കുടീം ഒന്നൂല്ലേ?
വെറുതെ നിങ്ങള് ഒടക്കാൻ നിക്കണ്ട.” അന്ന ജോണിയെ മൈൻഡ് ചെയ്യാതെ തിരിഞ്ഞിരുന്നു.

പൊക : അതാ നിനക്കും നല്ലത്. വെറുതെ ഒടക്കണ്ട, ജോണ്യെ.

“പണ്ടത്തെ പോലെ പറ്റില്ലാട്ടോ… വീട്ടില് കൊറച്ചൊക്കെ ഇനി സഹായിക്കണം. എന്റെ വല്യേ ഒരാശ്യാ ഈ ജോലി.”
അന്നയുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ മിന്നി.

“ഏയ്… എനിക്ക് കൊഴപ്പില്ല… പക്ഷെ, അമ്മ സമ്മതിച്ചോ?”, ജോണി തിരക്കി.

‘ഞാൻ ആരാ മോൻ… കുറ്റം അമ്മയുടെ തലക്കിരിക്കട്ടെ’, ജോണി മനസ്സിൽ കരുതി.

“അമ്മ, സിനിമാ ഡയലോഗാ അടിക്കണേ…ഈ ബുദ്ധി എന്താ നേരത്തെ തോന്നാഞ്ഞേന്ന്‌.”, അന്ന ഉറക്കെ ചിരിച്ചു.

പൊക ഒന്നും പറയാതെ തിരിഞ്ഞു നിന്നു. പുതിയ ജോണിക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി എന്ന് അരൂപിക്കു ബോധ്യപ്പെട്ടു.

ഏഴാം ദിവസം. രാവിലെ ഏഴു മണി.

മൂളിപ്പാട്ടുപാടി പത്രം വായിക്കുന്ന അന്നയെ ജോണി നോക്കിനിന്നു.

“മ്മടെ കുന്നിൻ മോളിൽക്ക് ഒന്നും കൂടി പോയാലോ? “, അരൂപി ചോദിച്ചു.

ഉം.. ജോണി തലകുലുക്കി.
അടുത്ത മാത്ര അവർ അവിടെ എത്തി..
“എന്താ ജോണിക്ക് മോത്തോരു (മുഖം )
വൈക്ലബ്യം?”, പൊക ചോദിച്ചു.

ജോണി വളിച്ച ചിരി ചിരിച്ചു.
“മീശ വേണ്ടാന്നുണ്ടോ?”, അരൂപി ചോദിച്ചു.

“ഞാൻ വിചാരിക്യാ,  ഈ പുത്യേ അന്നക്ക്‌ എന്തു സന്തോഷാ?”, ജോണി അത്ഭുതം എടുത്തണിഞ്ഞു.

“ആ… ഇതാ ഞാൻ പറഞ്ഞെ, വിവരോം വിവേകോം ഉള്ള പെണ്ണുങ്ങൾ സ്വയം സന്തോഷം കണ്ടെത്തും. അല്ലാണ്ട് നിന്നെപ്പോലെ, ആണാവണംന്ന്‌ പറഞ്ഞ് നെലോളിക്കില്ല. സ്ത്രീയോ, പുരുഷനോ എന്നതല്ല കാര്യം, എങ്ങനെ ജീവിക്കുന്നു എന്നതാണ്, മനസ്സിലായോ?”

പുതിയ ജോണി ശരിയെന്നു തലയാട്ടി.

“അന്നാല്…പിന്നെ..തിരിച്ചു മാറല്ല്യെ?”, അരൂപി സമ്മതത്തിനായി കാത്തു.

പുഞ്ചിരിക്കുന്ന അന്നയുടെ മുഖം മിന്നലിന്റെ വെളിച്ചത്തിൽ, ഇടിമുഴുക്കത്തോടെ മഴയുടെ കുളിരണിഞ്ഞു.
പൊക : ഹാവൂ…ഈ  ഏഴാം ദിവസം ഇനി എനിക്കൊന്നു വിശ്രമിക്കണം… അരൂപി  മറഞ്ഞു.

സ്ത്രീ എന്ന തന്റെ ശ്രേഷ്ഠ സൃഷ്ടിയിൽ അഭിമാനം കൊണ്ട് അരൂപി പുകച്ചുരുളായി ഉയർന്നു, ആകാശത്തിൽ മേഘങ്ങളിൽ  ലയിച്ചു.

Post Views: 53
11
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

23 Comments

  1. Sherly V. T on December 10, 2025 11:05 AM

    വലിയൊരാശയം തന്നെയാണ് നർമ്മരൂപത്തിൽ ജോയ്സ് അവതരിപ്പിച്ചത്. നമുക്കാരെങ്കിലും അവകാശങ്ങൾ കൊണ്ടുതരുമെന്നു വിചാരിച്ചു കാത്തിരിക്കരുത്. സ്വയം കണ്ടെത്തണം. Very Nice👌❤️💐😍

    Reply
    • Joyce Varghese on December 10, 2025 7:20 PM

      True. വായനക്കും അഭിപ്രായത്തിനും നന്ദി, ഇഷ്ടം.🙏❤️🫂

      Reply
  2. SumaJayamohan on December 10, 2025 6:08 AM

    എൻ്റെ ജോയ്സേ നമിച്ചു❤️🙏
    ആ തൃശൂർ ഭാഷയെ മൊത്തം നർമ്മത്തിൽ പൊതിഞ്ഞെടുത്തപ്പോൾ കലക്കിട്ടോ👌👌🌹
    പെണ്ണങ്ങൾ സ്വയം സന്തോഷം കണ്ടെത്തണമെന്ന മെസേജും👌👌❤️

    Reply
    • Joyce Varghese on December 10, 2025 6:59 AM

      thank you dear Suma, ചിലർ പരാതി പറഞ്ഞു കൊണ്ടിരിക്കും. ആരാണ് അവർക്ക് സന്തോഷം കൊണ്ടു കൊടുക്കുക? ചിലത് സ്വയം നമുക്ക് കണ്ടെത്താൻ സാധിക്കും.
      ❤️🙏

      Reply
  3. Silvy Michael on November 5, 2023 5:44 PM

    നർമ്മത്തിലൂടെ എത്ര നന്നായി ആശയം അവതരിപ്പിച്ചു? 🥰🥰🥰 നല്ല എഴുത്ത്. രസിച്ചുവായിച്ചു.. 👏👏

    Reply
    • Sayara on December 10, 2025 4:48 AM

      എന്റെ ചേച്ചി.. ആകെ ജഗ പോക 👌🥰😍
      പൊളിച്ചു തിമിർത്തു.. 👏🏻👏🏻

      Reply
      • Joyce Varghese on December 10, 2025 6:59 AM

        Sayara😀😀
        Love you dear.❤️🫂

        Reply
  4. Canoli canalinte puthri on September 14, 2023 12:27 PM

    ജോയ്സേച്ചി… ഒന്നു തൃശൂർ ❤️പോയി വന്ന പോലെ…ഭയങ്കര സന്തോഷം. എന്തുട്ടായാലും കഥ പൊളിച്ചുട്ടാ😘😘

    Reply
  5. Tessa Raju on September 8, 2023 10:13 PM

    Very very good 👍🏻

    Reply
    • THARA SUBHASH on December 10, 2025 8:06 PM

      ജോയ്സ്, ഇതെനിക്കങ്ങ് പിടിച്ചു. തൃശൂർ slang ൻ്റെ advantage കൂടി ഉപയോഗിച്ചുള്ള അസാധ്യ രചന എല്ലാ സ്ത്രീകൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന , എല്ലാ സ്ത്രീകളും മനസ്സിലാക്കി വെക്കേണ്ട ആശയമാണ്. മെറ്റിക്കുലസ് ആയിട്ടുള്ള നിരീക്ഷണവും അതീവ ശ്രദ്ധയോടെയുള്ള കഥാപാത്രങ്ങളുടെ വെച്ചുമാറലും എല്ലാം കൂടി ഈ രചനയെ പതിവിലും മികച്ചതാക്കി. Hugs!👌👌👏👏❤️❤️🥰

      Reply
  6. Sujatha Venugopal on September 8, 2023 6:45 AM

    Super 👌👌👌👍

    Reply
  7. Nafs nafs on September 7, 2023 3:26 PM

    എന്റെ സന്തോഷക്കുട്ടീ …. പെര്ത്തിഷ്ടായി🙌🙌🙌🙌😄😄

    Reply
    • Joyce Varghese on September 8, 2023 12:26 AM

      എനിക്കും സന്തോഷം ❤

      Reply
  8. Sunandha Mahesh on September 7, 2023 2:25 PM

    കിടുക്കാച്ചി എഴുത്ത് 👌👌👌👌

    Reply
    • Joyce Varghese on September 8, 2023 12:27 AM

      നന്ദി, സ്നേഹം മാത്രം ❤

      Reply
  9. Nishiba M on September 6, 2023 11:21 PM

    മനോഹരം. രസകരമായ അവതരണം. ചില തിരിച്ചറിവുകൾ.

    Reply
    • Joyce Varghese on September 8, 2023 12:27 AM

      Thank you dear

      Reply
  10. sabira on September 3, 2023 9:48 AM

    കലക്കി 😍😍

    Reply
    • Joyce Varghese on September 8, 2023 12:28 AM

      🙏❤❤❤

      Reply
  11. Rebecca Izhak on August 23, 2023 7:56 PM

    എന്റെ അന്നേ മോനേ നിനക്ക് മതിയായി ലേ .. രസമുള്ള എഴുത്ത്🤣🤣

    Reply
    • Shreeja R on September 7, 2023 5:03 AM

      👌👌👌

      Reply
      • Joyce Varghese on September 8, 2023 12:29 AM

        Thanks 🙏❤

        Reply
    • Joyce Varghese on September 8, 2023 12:28 AM

      Thank you, റെബേക്ക🙏❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.