കൃഷ്ണനോട്
****************
കണ്ണാ, നിൻ മുന്നിൽ
പ്രാർത്ഥനയോടെ ഞാൻ നിൽപ്പൂ.
എന്തേ നീയതു കാൺമതില്ല,
മിഴിനീർകണങ്ങളാൽ
ഞാൻ നൽകീടും അർച്ചന.
മഞ്ഞപ്പട്ടുടയാട ചുറ്റി,
മയിൽപ്പീലി ചാർത്തി,
മുരളികയേന്തി,
കളഭാഭിഷിക്തനായ്,
ഹൃദയലോലുപനായ്,
മുരാരീ നീ,
നിൽപ്പതു കാൺകേ,
കർപ്പൂര നാളമായ്
ഞാനുരുകീടുന്നു,
ഭക്തിയാലെൻ,മനം നിറഞ്ഞ്,
കണ്ണീർ കണങ്ങളായ് ഒഴുകുന്നു.
എന്നിട്ടും,എന്തേ കണ്ണാ
നീയതു കാണാതെ,കുസൃതിയാൽ
ചിരി തൂകി നിൽപ്പൂ.
നിൻ നാമജപങ്ങളാകും
അവിൽ പൊതിയാൽ
നേദിച്ചീടുന്നു ഹൃദയാർച്ചന.
കൃഷ്ണ മല്ലികകൾ കോർത്തു,
മാല്യങ്ങളാക്കി നിനക്കു ചാർത്തി,
അഞ്ജലി കൂപ്പി വണങ്ങീടുന്നു.
അചഞ്ചലമാം ഭക്തിയാലെൻ
മാനസം തുളുമ്പീടുന്ന വേളയിൽ,
മിഴിനീർകണങ്ങൾക്കിടയിലും
നിൻ ചിരിയിൽ കാൺമൂ ഞാൻ,
അലിവോലും സുരക്ഷിത വലയം.
കഠിനമോലും ജീവിത വൈതരണികൾ
താണ്ടുവാൻ നീയൊപ്പമുണ്ടാകിൽ,
കണ്ണാ, ഈ ജന്മം ധന്യമായി.
വാസുദേവാ,ഭക്തമാനസാ,
നിനക്കായി ഞാൻ നൽകുന്നിതെൻ
ആത്മനിവേദനം.
സരിത സുനിൽ ✍️