ചില ബന്ധങ്ങൾ മനസ്സിലേക്കൊരു കനൽക്കട്ട എടുത്തു വെച്ച പോലെയാണ്, കൊടും ശൈത്യത്തിൽ ചൂടേകുമ്പോഴും അതിങ്ങനെ ആത്മാവിനെ പോലും പൊള്ളിച്ചു കൊണ്ടിരിക്കും…
മറ്റു ചിലവ കാരമുള്ള് പോലെയാണ്;കടഞ്ഞു നീറി കൊണ്ടിരിക്കും.. ഇനിയും ചിലതുണ്ട്; ചൊറിയണം പോലെ ചൊറിഞ്ഞു ചൊറിഞ്ഞു പുകച്ചിലേകുന്നവ!
എങ്കിലും നിലാവ് പോലെയും ഒരു നനുത്ത സുഗന്ധം പോലെയും അതിലോലമാം ബന്ധങ്ങളുമുണ്ട്;തൂവലോളം മൃദുവായി സ്പർശിക്കുന്നവ.. അടയിരിക്കുന്ന പക്ഷിയുടെ ചൂടും കരുതലും നൽകുന്നവ…