Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹത്തിന്റെ വില
കഥ ജീവിതം ബന്ധങ്ങൾ സ്ത്രീ

സ്നേഹത്തിന്റെ വില

By Reshma LechusAugust 18, 2023Updated:August 18, 2023No Comments2 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയപ്പെട്ട കണ്ണേട്ടാ,

അങ്ങനെ വിളിക്കാൻ അർഹത ഇല്ലെന്ന് അറിയാം. എന്നാലും അവസാനമായി വിളിച്ചോട്ടെ! ഞാൻ ചെയ്തത് വല്ല്യ തെറ്റാണെന്ന് എനിക്കറിയാം. ഏട്ടന്റെ വായാടി പെണ്ണിന് എന്താ പറ്റിയെ എന്നു ചോദിച്ചാൽ അറിയില്ല. ഒന്ന് മാത്രം അറിയാം എപ്പോഴോ മനസ്സ് കൈവിട്ടു പോയിരുന്നു.

സ്നേഹം ഒരുതരത്തിൽ തലയ്ക്കു പിടിക്കുന്ന ഭ്രാന്തായ വികാരമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏട്ടനെന്നോട് കാണിച്ച സ്നേഹവും വാത്സല്യവും എന്നുമെൻ്റേതു മാത്രമാവണം എന്ന സ്വാർഥത കൊണ്ട് ഇല്ലാതായത് എത്ര ജീവിതങ്ങളാണ്!

കണ്ണേട്ടൻ എന്റെ ജീവിതത്തിലേക്ക് വന്ന ആ ദിവസം ഞാനിന്നും ഓർക്കുന്നു അച്ഛനില്ലാത്ത വീട്ടിൽ അമ്മയുടെ തണലിൽ കഴിയുന്ന പെൺമക്കളിൽ ഒരാളെ എൻ്റെ ചേച്ചിയെ പെണ്ണ് കാണാൻ വന്ന കണ്ണേട്ടന്റെ മുഖം. എനിക്ക് ഒരു ഏട്ടനെ കിട്ടിയ സന്തോഷമായിരുന്നു.

ചേച്ചിയെ ഏട്ടന്റെ ജീവൻ്റെ പാതി ആക്കിയപ്പോൾ നല്ലൊരു കൂട്ടുകാരനെ കിട്ടിയ കൊച്ചു കുഞ്ഞിന്റെ മനസ്സായിരുന്നു എനിക്ക്. ഓരോ വരവിനും കൊണ്ട് വരുന്ന സമ്മാനങ്ങൾ. കണ്ണേട്ടൻ ചേച്ചിയെ സ്നേഹിക്കുമ്പോൾ എനിക്ക് അസൂയ തോന്നിയിട്ടുണ്ട്. ഇത്‌ പോലെയൊരാളെ മതിയെനിക്ക് എന്ന് മനസ്സിൽ കരുതിയിരുന്നു.

അന്ന് മുതൽ ആരാധന ആയിരുന്നു. ആ ആരാധന എപ്പോൾ മുതലാണ് പ്രണയമായി മാറി പോയത് എന്ന് അറിയില്ല. പിന്നെ, കണ്ണേട്ടനും ചേച്ചിയും വരുമ്പോൾ മനസ്സിന് സന്തോഷം തോന്നുമെങ്കിലും കണ്ണേട്ടൻ എന്റേത് അല്ലെന്ന് മനസ്സ് പറയും. ചേച്ചിക്ക് ഞാൻ എന്നാൽ ജീവൻ ആയിരുന്നു. ചേച്ചിയോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഏട്ടനെ എനിക്ക് തന്നേനെ എന്നിപ്പോ തോന്നി പോവുന്നു അങ്ങനെ ആയിരുന്നു എങ്കി ഇങ്ങനൊരു പാപഭാരം എൻ്റെ ചുമലിൽ വരില്ലായിരുന്നു, ഏത് നേരത്താണെന്ന് അറിയില്ല എനിക്ക് വേണ്ടാത്ത വിചാരം തോന്നി തുടങ്ങിയത്. കുറെയൊക്കെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും എനിക്കതിനായില്ല…

ചേച്ചി ഗർഭിണി ആണെന്ന് വീട്ടിൽ വന്നു പറഞ്ഞപ്പോ എനിക്ക് സന്തോഷം തോന്നിയെങ്കിലും മനസ്സിൽ കണ്ണേട്ടൻ എന്റേതല്ലെന്ന് മനസ്സ് മന്ത്രിക്കും പോലെ തോന്നി. ചേച്ചിയെ ഇല്ലായ്മ ചെയ്താൽ എനിക്ക് കണ്ണേട്ടനെ കിട്ടും എന്ന് ചിന്തിച്ചു പോയി. പിന്നെ ആരും അറിയാതെ ചേച്ചിയെ കൊല്ലണം എന്നായി. അപ്പൊ അതെങ്ങനെ വേണം എന്നൊന്നും മനസ്സിൽ ഇല്ലായിരുന്നു. അതിനായി തക്കം പാർത്തിരുന്നു. അങ്ങനെ ഒരു ദിവസം എനിക്ക് കിട്ടി വീട്ടിൽ ആരും ഇല്ലാത്ത സമയം ഞാനും ചേച്ചിയും മാത്രം.

അത് നല്ലൊരു അവസരമായിരുന്നു. ചേച്ചിയെ നിർബന്ധിച്ചു ടെറസിൽ കൊണ്ട് പോയി നടക്കാൻ പറഞ്ഞത് ഞാനായിരുന്നു. അങ്ങനെ ചേച്ചി നടക്കുന്നതിനിടയിൽ ഞാൻ പുറകെ ചെന്ന് തള്ള് കൊടുത്തു. പാവം ചേച്ചി ഉരുണ്ടു താഴെയുള്ള കല്ലിൽ പോയി തലയിടിച്ചാണ് ചേച്ചിയും കുഞ്ഞും പോയത്. ഞാൻ പറഞ്ഞത് പോലെ കാൽ തെന്നി വീണതല്ല. അതിന്റെ ഒരു കുറ്റബോധവും എനിക്ക് തോന്നിയില്ല കണ്ണേട്ടനെ എനിക്ക് കിട്ടും എന്നുള്ള എന്റെ വിശ്വാസം.

അതിൻറെ സന്തോഷമായിരുന്നു മനസ്സ് നിറയെ. പക്ഷേ കണ്ണേട്ടനെ ആശ്വസിപ്പിക്കാൻ വേണ്ടി മുറിയിൽ വന്നപ്പോൾ കണ്ട കാഴ്ച എനിക്ക് മനസ്സിലായി ചേച്ചിയോടുള്ള കണ്ണേട്ടന്റെ സ്നേഹം എത്രത്തോളമാഴമുള്ളത് ആണെന്ന്. അല്ലെങ്കിലും സ്നേഹം തലയ്ക്കു പിടിച്ചാൽ സ്വാർത്ഥത കൊണ്ട് പലതും ചെയ്യാൻ തോന്നും. എനിക്ക് വേണമായിരുന്നു ഏട്ടൻ്റെ മുഴുവൻ സ്നേഹവും അത് കൊണ്ടാണ് ആ കാഴ്ച എന്നെ വേദനിപ്പിച്ചത്.

കണ്ണേട്ടനെ കിട്ടാൻ വേണ്ടിയാ വർഷങ്ങളോളം കാത്തിരുന്നത്. പക്ഷേ ഏട്ടനിന്നും എൻ്റെ ചേച്ചിയെയാണ് സ്നേഹിക്കുന്നത്, നാളെ നമ്മുടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനടയിലും ഏട്ടൻ മാറിനിന്ന് ചേച്ചിയുടെ ഫോട്ടോ നോക്കുന്നത് ഞാൻ കണ്ടു. ശരിയാണ് ചേച്ചിയെ പോലെ ആവാൻ കഴിയില്ല. ഏട്ടനെ മോഹിക്കാനുള്ള അർഹത എനിക്കില്ല.

കണ്ണേട്ടന്റെ ഭാര്യയാകാൻ ഉള്ള യോഗ്യതയൊന്നും എനിക്കില്ല, അതെനിക്കിന്ന് മനസ്സിലാവുന്നുണ്ട് അതുകൊണ്ട് ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോവുന്നു… അവിടെ ചെന്ന് ചേച്ചിയോട് ക്ഷമ ചോദിക്കണം. ഞാൻ ചെയ്ത പാപങ്ങൾ എന്നിൽ തന്നെ എരിഞ്ഞു തീരട്ടെ. ഈ കത്ത് കിട്ടുമ്പോൾ ഞാൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കും. എല്ലാത്തിനും മാപ്പ്…

എന്ന്,

Post Views: 25
1
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.