Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓഫറാ…. ഓഫറ് 
Contests നര്‍മം

ഓഫറാ…. ഓഫറ് 

By Sumesh ManakulamAugust 23, 2023Updated:August 23, 20234 Comments5 Mins Read224 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില  ആൾക്കാരുണ്ട്, ഒറ്റ നോട്ടത്തിൽ തന്നെ ആനകളെ തിരിച്ചറിഞ്ഞു അവരുടെ പേരും, അച്ഛന്റെ പേരും, വീട്ടുപേരും ഒക്കെ പറയുന്നവർ. അറ്റകൈക്ക് ആനക്ക് വെല്ല പനിക്കോ , തലവേദനക്കോ ഒക്കെ ചെറിയ ചികിത്സയും പറഞ്ഞു കൊടുക്കും

അത് രാജേന്ദ്രൻ ആണ് , അവന്റെ കൊമ്പ് കണ്ടാൽ തന്നെ മനസ്സിലാവില്ല്യേ, ഒന്ന് താഴ്ന്നു പിന്നെ മോളിലേക്ക് പൊന്തി നിക്കണ കൊമ്പ് വേറെ ആർക്കാ ഉള്ളത്.

ആ വരുന്നത് കുട്ടിശങ്കരനാ…. അവന്റെ ആ നടത്തം കണ്ടാൽ അറിയാം. എന്തോ ഒരു ക്ഷീണം ഉണ്ടല്ലോ അവന്, ചെറിയ പനിക്കോളുണ്ടെന്നു തോനുന്നു, ഇന്നലെ മഴയെങ്ങാനും കൊണ്ടണ്ടാവും, അതേയ് പാപ്പാനെ, ഇത് വെച്ചാണ്ടിരിക്കണ്ട, നല്ല ഒരു ചുക്ക് കാപ്പി വെച്ചു കൊടുക്കാ, ന്നട്ട് ഒരു കമ്പിളി കൊണ്ട് പുതപ്പിക്ക്യ, പനി അങ്ങട് വിയർത്തു പോട്ടെ

ശിവശങ്കരന് വയറിനു എന്താ ഒരു അസ്കിത പോലെ തോന്നുന്നുണ്ടല്ലോ, പിൻകാലുകൾ കൂട്ടി പിടിച്ചുള്ള നടപ്പ് കണ്ടില്ലേ, ലൂസ്മോഷൻ ആണെന്ന് തോനുന്നു പാവത്തിന്. കുറച്ചു മോര് കാച്ചി കൊടുക്കാ, അപ്പൊ ബേധാവും.

പക്ഷെ എനിക്ക് എല്ലാ ആനകളെയും, കാക്കകളെയും, ചൈനക്കാരെയും, കണ്ടാൽ ഒരുപോലെ ആണ്. അതുപോലെ തന്നെ ആണ് കായ, പഴം ഇത്യാദികളും.

ഞാലി, പൂവൻ, നെടുനെന്ത്രൻ, ചെങ്ങാലിക്കോടൻ………… പക്ഷെ എനിക്ക് ഇതൊക്കെ വെറും കായ അല്ലെങ്കിൽ പഴം മാത്രമാണ്. ഞാൻ ഇതിനു മുമ്പ് പറഞ്ഞിട്ടുള്ളതാണ് ഈ വിഷയത്തിൽ ഉള്ള എൻ്റെ അറിയില്ലായ്‌മയെ കുറിച്ച്.

പക്ഷെ എൻ്റെ ചങ്ക് കൂട്ടുക്കാരൻ, അവൻ ഈ വിഷയത്തിൽ അഗ്രഗണ്യനാണ്. ഒരു കായയോ, പഴമൊ കണ്ടാൽ മതി അപ്പൊ പറയും അതിന്റെ പേര്, ഗുണം, ലക്ഷണം, അത് വളർന്ന മണ്ണിന്റെ രാസ ഘടന, അതിനൊഴിച്ച വെള്ളത്തിന്റെ പിഎച് മൂല്യം. എന്തിന് അതിനെ വീട്ടിൽ വിളിക്കുന്നുണ്ടായിരുന്ന ചെല്ലപ്പേര് വരെ പറയും. ചുരുക്കി പറഞ്ഞാൽ അവൻ ഞങളുടെ നാട്ടിൽ ഈ വിഷയത്തിലെ ഒരു സഞ്ചരിക്കുന്ന എൻസിക്ലോപീഡിയയാണ്.

ഓണക്കാലം ആയാൽ അവന് ഒരു ഹരമാണ്. അത്തത്തിന്റെ അന്ന് വെറുതെ വണ്ടിയെടുത്തു ആരെയെങ്കിലും കൂട്ടി കറങ്ങി, കടകളിൽ തൂക്കിയിട്ടിരിക്കുന്ന കായക്കുലകൾ കാണുക, ആ കായക്കുകകളുടെ മതം, ജാതി, വർണ്ണം, ഗുണം എല്ലാം ഒപ്പം ഉള്ള ആൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുക, എന്നീട്ട് ഏറ്റവും മികച്ച മൂന്നോ നാലോ കായക്കുല വീട്ടിൽ വാങ്ങി കൊണ്ടു വരിക. ഒരു കുല വറക്കുക . ബാക്കിയുള്ളത് വീട്ടിലെ സ്റ്റോർ റൂമിൽ പഴുപ്പിച്ചു ഞാത്തി ഇട്ടിട്ട് അതിങ്ങനെ എപ്പോളും വന്നു കാണുക. വീട്ടിൽ വരുന്നവർക്കൊക്കെ അതിൽ നിന്ന് പഴം ഉരിഞ്ഞു കൊടുത്ത്‌ അവരെ അതിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും ഒക്കെ പറഞ്ഞു കേൾപ്പിച്ചു അത് തീറ്റിക്കുക, അതാണ് അവന്റെ സന്തോഷം. ചില തറവാട്ടിലൊക്കെ കാർന്നോന്മാരെ കുറിച്ച് കേട്ടിട്ടില്ലേ, വെറുതെ കണ്ടോണ്ടിരിക്കാൻ കൊമ്പനാനയെ വാങ്ങി മിറ്റത്ത്‌ കെട്ടുന്നവർ. ഏതാണ്ട് അതുപോലത്തെ ഒരു മാനസികാവസ്ഥ..

ഇക്കൊല്ലവും അത്തത്തിന്റെ അന്ന് അവൻ പതിവ് പോലെ വണ്ടിയെടുത്തു. അതു കണ്ടപ്പോൾ തന്നെ അവന്റെ കെട്ട്യോൾക്ക് കാര്യം മനസ്സിലായി.

അതേയ് ഇക്കൊല്ലം അധികം കായയും പഴവും ഒന്നും വാങ്ങേണ്ട, ആരും തിന്നില്യ, ഓണം കഴിഞ്ഞാൽ ഏല്ലാം എടുത്തു കളയേണ്ടി വരും.

ആരെങ്കിലും ഒക്കെ വരില്ല്യേ…..

നിങ്ങളുടെ കായ ക്ലാസ്സ്‌ പേടിച്ചിട്ട് ഓണത്തിന് ഇങ്ങട് ആരും വരാറില്ല്യല്ലോ, ….

ന്നാലും, ഓണല്ലേ, വറക്കാൻ ഒരു കുല കായ വാങ്ങാം…..

നിങൾ തന്നെ വറക്കേണ്ടി വരും, എനിക്ക് പറ്റില്ല്യ, വെറുത പണിയെടുത്ത് ഉണ്ടാക്കി വെച്ചിട്ട് ആരും തിന്നാതെ കാറ മണം വന്നട്ട് എടുത്തു കളയാൻ.

കുറച്ചു വറത്തില്ലേങ്കിൽ എങ്ങനാ, ന്റെ കുട്ടിക്കാലം മുതൽ ഓണത്തിന് കായ വറക്കാലാ മ്മടോടത്തെ പതിവ്

ന്നാ ഒരു നാല് കിലോ വാങ്ങിക്കോളൂ.വറക്കാൻ. നാലേ നാല് കിലോ….

ശരി….. അവൻ ഇറങ്ങി…..

കടകളിൽ ഒന്നും പണ്ടത്തെ പോലെ കായക്കുലകൾ കൊണ്ട്‌ വെച്ചിട്ടില്യ….. അവൻ അങ്ങിനെ പെരിങ്ങാവ്, ചേറൂര്, വിയ്യൂര്, കുറ്റുമുക്ക്, പൊങ്ങണംകാട് അങ്ങിനെ കായക്കുലകൾക്ക് പേരുകേട്ട സ്ഥലത്തൊക്കെ കറങ്ങി. മനസ്സിനെ മോഹിപ്പിക്കുന്ന ലക്ഷണമൊത്ത ഒരു കായക്കുല പോലും കാണാനില്യ. ഉള്ളതൊക്കെ അവലക്ഷണം പിടിച്ചവ. അവന് കരച്ചിൽ വന്നു തുടങ്ങിയിരുന്നു. കായ വാങ്ങാതെ വീട്ടിലേക്കില്ല, മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ…. വണ്ടി ഏതാണ്ട് മാറ്റാമ്പുറം എത്തിയപ്പോൾ ഒരു ചെറിയ പെട്ടിക്കടയുടെ മുന്നിൽ രണ്ടു ചെങ്ങാലിക്കോടൻ കായക്കുലകൾ ചാരി വെച്ചിരിക്കുന്നു. കായ ശാസ്ത്രത്തിൽ പറഞ്ഞ ഏല്ലാ ലക്ഷണവും തികഞ്ഞ രണ്ടു തരുണീമണികൾ…. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

കാറിലെ സ്റ്റീരിയോയിൽ ക്ലബ്‌ എഫ് എമിൽ അപ്പൊ പാടുന്നുണ്ടായിരുന്ന പാട്ട്……

കാത്തിരുന്ന പെണ്ണല്ലെ…

കാലമേറെ ആയില്ലേ…..

കണ്ടതും വണ്ടി അവിടെ ചവിട്ടി നിർത്തി.

നടുറോട്ടിൽ ആണോടാ ക്ണാപ്പെ വണ്ടി പാർക്ക് ചെയ്യണേ. പിന്നിൽ നിന്ന് സഡൻ ബ്രേക്ക് ഇടുന്ന ശബ്ദവും ഒരു അലർച്ചയും.

നോക്കിയപ്പോ പിന്നിൽ ഒരു ടിപ്പർ.

അയ്യോ…. വണ്ടി വേഗം റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി കടയിൽ ചെന്നു.

എന്താ വേണ്ടേ…

കടയിൽ നിന്നൊരു കിളിനാദം…. ഒരു പച്ച നൈറ്റി ഇട്ടൊരു ചേച്ചി കടയുടെ അകത്തു നിന്ന് പുറത്തു വന്നു.

ഇക്കൊല്ലം കായയൊക്കെ കുറവാണല്ലേ…..

ആര് വാങ്ങാനാ സാറെ, ഇപ്പോ എല്ലാരും റെഡിമേഡ് ചിപ്പ്സല്ലേ വാങ്ങാണെ? അതോണ്ട് കൊണ്ടു വരണില്യ…..

ന്നാലും, ഓണായിട്ട്…..

ഓണം നാലീസം കഴിഞ്ഞാൽ വില കിട്ടില്ലലോ ….

അതും ശരിയാണ്…… ഈ ചെങ്ങാലികോടാന് എന്താ വില…

അത് ചേട്ടൻ ഇപ്പൊ കൊണ്ടൊന്നെ ഉള്ളൂ, വില എനിക്ക് അറിയില്ല

ന്നട്ട് മൂപ്പർ എവിടെ???

കഞ്ഞി കുടിക്കാൻ വീട്ടിൽ പോയിരിക്ക്യാ… ഇപ്പൊ വരും…

എനിക്ക് ഇത്തിരി ധൃതി ഉണ്ടായിരുന്നു….

സാർ നിക്ക്, ഞാൻ ഫോൺ ചെയ്ത് ചോദിക്കാം…

ചേട്ടാ ഇവിടുള്ള ചെങ്ങാലിക്കോടൻ കായക്ക് എത്രയാ വില……. എത്ര…… ആ…. ശരി….

സാറെ കിലോ 65/-

ഇത് ഒരു കുല എത്ര കിലോ ഉണ്ടാകും??

നോക്കട്ടെ….

ഇത് 12 കിലോ….. ഇത് 14….സാറിന് ഏതാ വേണ്ടേ????

എനിക്ക് നാല് കിലോ മതി….. വറക്കാൻ ആണ്… ഈ രണ്ടിനും മുകളിലത്തെ ഈരണ്ട് പടല ചെത്തിക്കോളു.

രണ്ടിൽ നിന്നും വേണോ…….. ന്നാ ഒരു കുല എടുത്തുകൂടെ..??

വറക്കാൻ നല്ലത് അതാ, അതോണ്ടാ….

ശരി…..

ആ സ്ത്രീ രണ്ടു കുലയിലെയും മുകളിലെ പടലകൾ ചെത്തി ത്രാസ്സിൽ വെച്ചു… സാറെ നാലര കിലോയുണ്ട്…..

എടുത്തോളൂ… എടുത്തോളൂ…….

ഏത് ####യാ ഈ കുലയിൽ നിന്ന് പടല ചെത്തിയത്….

പിന്നിൽ നിന്ന് അമറൽ…..

തിരിഞ്ഞു നോക്ക്കിയപ്പോൾ ഒരു ആറു. ആറരയടി പൊക്കം, കൊമ്പൻ മീശ, മടക്കി കുത്തിയ കള്ളിമുണ്ട്,

നിൽപ്പൂ പുതിയൊരു വേഷം

ചേട്ടാ, ഈ സാറിന് ഇതിന്ന് രണ്ടിൽ നിന്നും….

ഭാ….. പറഞ്ഞപ്ലക്കും ചെത്തി കൊടുക്കാൻ ആരണ്ടി ഇവൻ നിന്റെ…..

ചേട്ടാ… മ്മള് ഇത് വിൽക്കാൻ അല്ലേ കൊണ്ടൊന്നക്കണേ….

അതാ സഹദേവന്റെ മോളെ കെട്ട്യോടത്തക്ക് കൊണ്ടുവാൻ വേണന്നു പറഞ്ഞു ഞാൻ കൊണ്ടു വന്നതാണല്ലോ ഈശ്വരാ…. അവൻ ഇപ്പൊ വരുമ്പോ ഞാൻ എന്ത് സമാധാനം പറയും……

ചേട്ടൻ എന്നോട് പറഞ്ഞില്ലല്ലോ……

എനിക്കറിയോടി @₹#%മോളെ നീ…..

എന്നും പറഞ്ഞു അയാൾ ആ സ്ത്രീയുടെ മുടിക്കുത്തിൽ പിടിച്ചു. കുനിച്ചു നിർത്തി നെടുംപുറത്ത് ഒന്ന് കൊടുത്തു.

ഹേയ് മിസ്റ്റർ, നിങ്ങൾ അവരെ വിട്, അവർ എന്തു തെറ്റ് ചെയ്തു….. സഹദേവനോ, നകുലനൊ, വന്നാൽ ഇത് കൊടുത്തോളു…. ഞാൻ ഈരണ്ടു പടലയെ എടുത്തിട്ടുള്ളു….

പടല ചെത്തിയ കുലയാണഡോ #$%## ഓണത്തിന് ബന്ധു വീട്ടിലേക്ക് കൊണ്ട്‌ പോകുക????

അയാളുടെ ഫോൺ ബെല്ലടിച്ചു…. ദൈവമേ സഹദേവൻ ആണല്ലോ, അവൻ കായ എടുക്കാൻ വരുന്നു എന്ന് പറയാനാകും.

ഫോൺ വലിച്ചെറിഞ്ഞു അയാളുടെ കൈ ക്രഷ് ലാൻഡ് ചെയ്തത് ആ പെണ്ണുമ്പിള്ളയുടെ കവിളത്ത്… ഒപ്പം ഒരു അലർച്ചയും….. ഇപ്പൊ ഇറങ്ങിക്കോണം ഇവിടന്ന്…

താൻ ആ സ്ത്രീയെ ഉപദ്രവിക്കാതിരിക്കു…..

അവൻ ഒരു വിധം അവിടന്ന് ഊരി വീട്ടിലെത്തി കാളിങ് ബെൽ അടിച്ചു.

നിങ്ങൾ കന്നു നട്ടു വളർത്തി, അതിൽ നിന്നാണോ കായ് കൊണ്ടു വരുന്നത്?????

അവന്റെ കെട്ട്യോള് വാതിൽ തുറന്ന് ചോദിച്ചു.

നീ ഇത് അകത്തേക്ക് വെക്ക്….

രണ്ടു കുലയോ….. എൻ്റെ മനുഷ്യാ…. നിങ്ങളോട് നാല് കിലോ എന്നല്ലേ പറഞ്ഞെ….. അപ്പോളാണ് കാറിനടുത്ത് ഒരു പച്ച നൈറ്റി അനങ്ങുന്നു…

ആരാ മനുഷ്യാ അത്……

ഓഫറാ…….

ഓഫാറോ…. എന്തൊഫർ????

രണ്ടു കായക്കുല വാങ്ങിയപ്പോൾ ദേ അത് ഫ്രീ….. നിനക്ക് ഒരു സഹായം ആകുമല്ലോ….. എല്ലാ പണിയും ചെയ്യും…. മ്മള് ഇണ്ടാക്കണേന്ന് ഒരു പങ്ക് കൊടുത്താ മതി…. പാവാ…….

Post Views: 24
3
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

4 Comments

  1. Rebecca Izhak on August 23, 2023 7:45 PM

    എജ്ജാതി കഥ 🤣🤣😅

    Reply
  2. Sunandha Mahesh on August 23, 2023 7:39 PM

    ഇത്തവണ ഇതുപോലെ ഓഫർ ഉണ്ടെങ്കിൽ പറയണേ 😂

    Reply
  3. Smitharanjith on August 23, 2023 4:26 PM

    🤣🤣👌🏻

    Reply
  4. Sabira on August 23, 2023 11:09 AM

    😀😀

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.