Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തുമ്പപ്പൂവിന്റെ വെണ്മതൂകി പൊന്നോണം വരവായി!!!
Contests ഓർമ്മകൾ

തുമ്പപ്പൂവിന്റെ വെണ്മതൂകി പൊന്നോണം വരവായി!!!

By മന്ന മെരീസAugust 25, 2023Updated:August 25, 20236 Comments4 Mins Read257 Views
Bookmark Now
Please login to bookmark Close

No account yet? Register

വീണ്ടുമൊരു നിറമുള്ള കാഴ്ചകളുടെ ഓണക്കാലത്തിന്റെ ആഹ്ലാദം മലയാളമണ്ണിൽ അലതല്ലുകയായി. ഒരിത്തിരി നേരം നിങ്ങളുടെ അനുവാദമില്ലാതെ ഞാനൊന്ന് എൻറെ ചെറുപ്പകാലത്തിലെ ഓണം ഓർമ്മകളിലേക്ക് എൻറെ പ്രിയപ്പെട്ട വായനക്കാരെ കൊണ്ടുപോവുകയാണ്. ഓരോ മലയാളിക്കും ഓണക്കാലം സമ്മാനിക്കുന്ന ഓർമ്മകൾ പലവിധമാണ് മനസ്സിൽ. ഓണസദ്യയും ഊഞ്ഞാലാട്ടവും പൂക്കളമൊരുക്കലും വള്ളംകളിയും പുലികളിയും പട്ടം പറത്തലും…. അങ്ങനെ അങ്ങനെ നീണ്ടുപോകുന്നു ഓണക്കാല സ്മരണകൾ.
കർക്കിടകത്തിന്റെ കാലവർഷം പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറന്നാൾ മനസ്സിന് കുളിർമയേകി ഓർമ്മകൾ ഇത്തിരി പിന്നിലേക്ക് നടക്കും. മാനം തെളിഞ്ഞ പ്രകൃതി പ്രസന്നവതിയായാൽ, സ്വർണ്ണ നൂലിഴകളാൽ നെയ്തെടുത്ത ഓണവെയിൽ പരന്നാൽ, ഞങ്ങളുടെ ഗ്രാമത്തിലെ ഇല്ലാത്തവനും ഉള്ളവനും ഒരുപോലെ തിരുവോണത്തെ വരവേൽക്കാനുള്ള ഓട്ടത്തിലാകും. തൊടിയിലെ ചെടികളും മരങ്ങളും പുത്തൻ ഉണർവോടെ പച്ചില ചാർത്തണിയും. മുറ്റത്തെ ചെടികളിലും വള്ളിപ്പടപ്പുകളിലും പൂക്കൾ ചിരിതൂകും. തൊട്ടാവാടി പൂവിനെ പുലർകാലമഞ്ഞ് കുളിരണിയിക്കും.

ഓണാഘോഷ ഓർമ്മകൾ പലർക്കും വ്യത്യസ്തമാണ്. ചിലർക്ക് ആയത്തിലുള്ള ഊഞ്ഞാലാട്ടമാവാം ..പിന്നെയോ; വള്ളംകളി, കൊയ്ത്തു കഴിഞ്ഞ പാടത്ത് കൂട്ടുകാരുമൊത്തുള്ള പട്ടം പറത്തൽ ,അത്തപ്പൂക്കളം മത്സരം ഇങ്ങനെ പലതും ആകാം.
ഓണാവധി ആകുമ്പോൾ തന്നെ ഞങ്ങളുടെ ആസ്ഥാന തെങ്ങ് കയറ്റക്കാരനായ ഷണ്മുഖനെ കൊണ്ട് അച്ചായൻ ഞങ്ങടെ മാവിന്റെ മുകളിലെ കൊമ്പിൽ ഊഞ്ഞാൽ കെട്ടിക്കും. അതിനായി നേരത്തെ തന്നെ ആലപ്പുഴയിൽ പോയി നല്ല ചക്കരക്കയർ വാങ്ങി വെച്ചിരിക്കും. എന്നിട്ട് ഓലയുടെ പച്ചമടൽ ചെത്തി അതിനൊരു സീറ്റ് ഉറപ്പിക്കും. എപ്പോഴും നിറയെ മാമ്പഴങ്ങൾ ഞങ്ങൾക്കും വവ്വാലിനും അണ്ണാറക്കണ്ണനും തന്ന് സായൂജ്യമടയുന്ന ഞങ്ങടെ പ്രീയോർമാവാണെന്ന് ഓർക്കണം ഇത്.
ഇനി ഊഞ്ഞാലാട്ടത്തിനും പലരീതികൾ ഉണ്ട്. പുറകിൽ നിന്ന് ഒരാൾ ആയത്തിൽ തള്ളിക്കൊടുത്ത് ആട്ടും. അല്ലെങ്കിൽ മുന്നിൽ വന്ന് ഇരിക്കുന്ന ആളുടെ മുട്ടിൽ പിടിച്ച് തള്ളിയാട്ടും. ഇനിയോ, ഒരാളിരുന്ന് മറ്റേയാൾ നിന്ന് ചവിട്ടി തെന്നിയാടി മാവിലെ മുകളിലെ കൊമ്പിൽ നിന്നും ഇലകൾ വായിൽ കടിച്ചു കൊണ്ടുവരുന്ന വിരുതമാരും ഉണ്ട്. ആഹാ! അതൊക്കെ ഒരു രസം.

ഓണം അടുക്കുമ്പോൾ തന്നെ മമ്മി പറമ്പിലൊക്കെയൊന്ന് സന്ദർശിച്ച് കുല മൂക്കാറായോ എന്നും ചേനയും ചേമ്പും ചീരയും കാച്ചിലും കുമ്പളവും മത്തനും വിളഞ്ഞു പാകമായോയെന്ന് വിലയിരുത്തും. അക്കാലത്തെ ഓണസദ്യക്കുള്ള വിഭവങ്ങൾ നമ്മുടെ പറമ്പിൽ നിന്ന് തന്നെ കിട്ടും. അതൊക്കെ നമ്മുടെ അധ്വാനത്തിന്റെ ഫലം തന്നെയാകും. അതിൻറെ സന്തോഷവും ഒന്നു വേറെ തന്നെയാണ്.
ഓണത്തിൻറെയന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കണി എന്താണെന്ന് അറിയാമോ; ഞങ്ങടെ വീടിനടുത്തുള്ള കൃഷ്ണകുമാരി പുലർച്ചെ എണീറ്റ്, ആറ്റിൽ പോയി കുളിച്ച് പട്ടുപാവാടയും ബ്ലൗസും ഒക്കെ ധരിച്ച്, വിളക്ക് കത്തിച്ച് ചാണകം മെഴുകിയ തറയിൽ അത്തപ്പൂക്കളം ഒരുക്കുന്നത്.നല്ല പോസിറ്റീവ് ഊർജ്ജമാണ് അത് കാണുമ്പോൾ നമുക്ക് കിട്ടുക.
ഓണക്കാലത്ത് പ്രകൃതിക്ക് തന്നെ വല്ലാത്തൊരു ഉണർവാണ്. രാവിലെ തന്നെ കാപ്പികുടി കഴിഞ്ഞ്, ഞങ്ങൾ കുട്ടിപ്പട്ടാളങ്ങൾ പാടവരമ്പത്തും വേലിപടർപ്പിലും പൂക്കൾ തേടിയിറങ്ങും. “പൂവേപൊലി പൂവേപൊലി” ഈണത്തിൽ പാടിക്കൊണ്ട് വയലിലെ വെള്ളത്തിൽ നിറയെ വിരിഞ്ഞു നിൽക്കുന്ന വെള്ളയും ചുവപ്പു നിറത്തിലുള്ള ആമ്പൽ പൂക്കൾ നുള്ളാൻ തുടങ്ങും. അതിനിടയിൽ പർപ്പിൾനിറത്തിലെ കുളവാഴ പൂക്കളും കാണാം. അന്നൊക്കെ തുമ്പയും ചെത്തിയും കോളാമ്പിയും ഒക്കെ ആണല്ലോ പൂക്കളത്തിലെ വിശിഷ്ടാതിഥികൾ. അത്യാവശ്യം വേണ്ടുന്ന പൂക്കളൊക്കെ, അതായത്; ചെത്തി, കൊങ്ങിണി, നന്ത്യാർവട്ടം, വാടാമുല്ല ഇതൊക്കെ നമ്മുടെ തന്നെ മുറ്റത്ത് കാണും. റോസയും മുല്ലയുമൊന്നും നമ്മൾ അത്തപ്പൂക്കളത്തിൽ ഇടാറില്ല. അതേ തൊട്ടാൽ മമ്മിയുടെ രൗദ്രഭാവം കാണാം.

ഒരിക്കൽ സൺഡേ സ്കൂൾ ഓണം ആഘോഷിച്ചപ്പോൾ പള്ളിലച്ചൻ പറഞ്ഞതുകൊണ്ട് അത്തപ്പൂക്കളം ഒരു വെറൈറ്റി ആവട്ടെയെന്ന് കരുതി, ഉപ്പ് പല കളറുകൾ ചേർത്ത് ഒന്നാംതരം അത്തപ്പൂക്കളം ഒരുക്കി. “അതിമനോഹരം” എന്ന് പറയാതെ വയ്യ! എല്ലാവരും ഞങ്ങളെ പാടി പുകഴ്ത്തിയപ്പോൾ പൂക്കളല്ലല്ല എന്ന കാരണത്താൽ ഞങ്ങൾക്ക് സമ്മാനം ഒന്നും കിട്ടിയില്ല. എന്തിനേറെ പറയുന്നു; ഒരു സോപ്പുപെട്ടി പോലും തന്നില്ല. ആ ദേഷ്യത്തിന് അതെല്ലാം വാരി പള്ളിയിലച്ഛൻറെ വാഴച്ചുവട്ടിലിട്ടു നല്ലപോലെ കുലയെങ്കിലും ഉണ്ടാവട്ടെയെന്ന് കരുതി. (എന്ത് ചെയ്യാം.. നിഷ്കളങ്കമനസ്സ് അല്ലേ.)

കർക്കിടകത്തിന്റെ അവസാന നാളിൽ തന്നെ ചിങ്ങമാസത്തെ വരവേൽക്കാനായി മമ്മിക്കും അമ്മച്ചിക്കുമൊക്കെ പിടിപ്പതു പണിയുണ്ട്. അവരു മാറാല തൂത്തും പുല്ല് ചെത്തിയും കരിയിലയെല്ലാം കരിച്ചും വീടിനെ ഒരുക്കും.

തിരുവോണത്തിന്റെയന്ന് മമ്മിയും കുഞ്ഞമ്മച്ചിയും അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആയിരിക്കും. ശരിക്കും പറഞ്ഞാൽ, അവർ പുകയൂതി മടുക്കും. അമ്മച്ചി പച്ചക്കറികൾ നുറുക്കി സഹായിക്കും. കുഞ്ഞമ്മച്ചി പായസം വെക്കാനുള്ള തിരക്കിലും. അന്നത്തെ അരിപ്പായസം ഓട്ടുരുളിയിലാണ് ഉണ്ടാക്കാറ്. ഉണ്ണാനുള്ള സമയം എത്തിയാൽ അച്ചായനും ഞങ്ങളും കൂടി പറമ്പിൽ നിന്ന് വാഴിയിലകൾ വെട്ടി കൊണ്ടുവരും. എല്ലാവരും കൂടി കോലായിൽ വിരിച്ച പുൽപ്പായിൽ നിരന്നിരിക്കും. ആദ്യമേ തന്നെ അമ്മച്ചി കൈകൊണ്ട് കുഴച്ച് ചെറിയ ഉരുളകളായി ഓരോരുത്തർക്കും വായിൽ വെച്ച് തരും. അതിനു പ്രത്യേക രുചിയാണ്; സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും രുചി.
തിരുവോണം നാളിലെ സദ്യയിൽ കുഞ്ഞമ്മച്ചിയുടെ അരിപ്പായസം തൂശനിലയിൽ ഒഴിച്ച് കൂടെ ഒരു പപ്പടവും ചെറുപഴവും ചേർത്ത് നന്നായി കുഴച്ച് കഴിക്കുന്നത് ഇന്നലെ പോലെ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. മധുരത്തിന്റെ ചെകിടിപ്പ് മാറാനായി അവസാനം മുമ്പിലിരിക്കുന്ന അച്ചാറിൽ ഒന്ന് തൊട്ടു നക്കും.

ഓണസദ്യ കഴിഞ്ഞാൽ ഒരു ഓട്ടമാണ് ആറ്റുതീരത്തേക്ക്. അന്ന് കുട്ടനാട്ടിൽ വള്ളംകളി ഉണ്ടാകും. പമ്പയുടെ വിരി മാറിൽ ജല രാജാക്കന്മാരായി കാരിച്ചാലും പായിപ്പാടും നടുഭാഗവും ഒക്കെ നാടൻ പാട്ടും പാടി ചീറിപ്പാഞ്ഞു വരുന്ന കാഴ്ച അതിമനോഹരമാണ്. വള്ളംകളിയും വർണ്ണ ശബളമായ ഘോഷയാത്രയും കഴിഞ്ഞാൽ ഞങ്ങൾ മൈതാനത്ത് കളി കാണാൻ പോകും. അന്ന് കുട്ടികൾക്ക് പുറമേ മുതിർന്നവരും കായിക വിനോദങ്ങളിലും കളികളിലും പങ്കെടുക്കുമായിരുന്നു. കസേരകളിയും കബഡി കളിയും ഉറിയടിയും കക്കുകളിയും ഒക്കെ കണ്ട് ആടി തിമിർത്തു ഉടുത്തിരുന്ന ഓണക്കോടി മുഴുവൻ അഴുക്കുമായി വൈകുന്നേരത്തോടെ ഞങ്ങൾ വീട്ടിലെത്തും.

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ഇൻസ്റ്റൻറ് ഓണമാണ് ആഘോഷിക്കുന്നത് എന്നത് വാസ്തവമാണ്. നമ്മൾ അണു കുടുംബങ്ങളായി മാറിയപ്പോൾ ഊഞ്ഞാലിൽ കയറി പുതുതലമുറക്കാർ പഴയപോലെ ആയത്തിൽ പറക്കുന്ന ചില്ലാട്ടമൊന്നും കാണുന്നത് വിരളമാണ്. തൊടിയിലെ നാടൻ പൂക്കൾ പറിച്ച് മുതിർന്നവരുമൊത്തു പൂക്കളം ഇട്ട കുടുംബാംഗങ്ങൾ എല്ലാവരും ചേരുന്ന കാലങ്ങൾ പലയിടത്തും ഓർമ്മകൾ മാത്രമായി. ഓണത്തുമ്പികളെ പിടിച്ചും പാടത്തും പറമ്പിലും കൂട്ടുകാരുമൊത്ത് ഓണപ്പാട്ട് പാടി നടന്ന കുട്ടിക്കാലവും ഇന്ന് നമ്മളിൽ നിന്നും ഒരുപാട് ദൂരം പോയി മറിഞ്ഞു. അതിന് ഇന്നത്തെ കുട്ടികൾക്ക് നമ്മൾ അവസരം കൊടുക്കുന്നില്ല എന്നതും മറ്റൊരു സത്യം. ഇന്നത്തെ ന്യൂജനറേഷൻ ഓണം എന്ന് പറയുന്നത് ഷോപ്പിങ്ങിന്റെ, എക്സ്ചേഞ്ച് ഓഫറുകളുടെ പെരുമഴക്കാലമാണ്. ഇന്നത്തെ ന്യൂജനറേഷൻ കുട്ടികൾ അത്തപ്പൂക്കളത്തിന്റെയും മാവേലിയുടെയും കൂടെ നിന്നും കസവ് പുടവ ചുറ്റിയും സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. ഇതൊന്നും ആരുടെയും കുറ്റമല്ല; കാലം മാറുന്നതിനനുസരിച്ച് മനുഷ്യൻ മാറിയേ തീരു എന്ന അവസ്ഥയാണ്.

എന്തൊക്കെ പറഞ്ഞാലും, വർഷംതോറും മലയാളിമനസ്സ് ഹൃദയത്തുടിപ്പോടെ നെഞ്ചിലേറ്റുന്ന ഉത്സവം തന്നെയാണ് ഓണം. എൻറെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും സ്നേഹത്തിന്റെയും നന്മയുടെയും തിരി തെളിയുന്ന ഓണാശംസകൾ.

🖋️Manna Mereeza

Post Views: 27
2
മന്ന മെരീസ

വായന ഏറെ ഇഷ്ടം

6 Comments

  1. Joyce Varghese on August 28, 2023 6:21 PM

    കുട്ടനാടൻ ഓണം, എഴുത്തിൽ സ്വർണ്ണ നൂലിഴയിട്ട ഓണവെയിൽ പോലെ ആസ്വദിച്ചു.
    ❤👏

    Reply
    • Manna Mereeza on August 29, 2023 5:42 AM

      Thanks dear ❤️

      Reply
  2. Manju on August 27, 2023 11:34 AM

    Super , vaayichapol njanum vidyayum kainakryil vannathoke orthu poyi.

    Reply
    • Manna Mereeza on August 27, 2023 1:42 PM

      ഹെൻ്റെ പൊന്നോ !!! നീ ഇപ്പോഴും അതൊക്കെ ഓർക്കാറുണ്ടോ? എന്ത് രസമായിരുന്നു അല്ലേ🥰❤️

      Reply
  3. Jisha Johnson on August 26, 2023 2:16 PM

    ❤️❤️👌

    Reply
    • മന്ന മെരീസ on August 26, 2023 8:21 PM

      Txs 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.