Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മത്താളിലെ മായാത്ത കയ്യൊപ്പ്
അനുഭവം സ്‌കൂൾ / കോളേജ്

ഓർമ്മത്താളിലെ മായാത്ത കയ്യൊപ്പ്

By Bindu RajeshSeptember 5, 2023Updated:December 4, 20239 Comments3 Mins Read242 Views
Bookmark Now
Please login to bookmark Close

No account yet? Register

ബി.എഡ്  കഴിഞ്ഞ് ഞാൻ ആദ്യമായി പഠിപ്പിയ്ക്കാൻ കയറിയ സമയം.
ആദ്യത്തെ കലാപരിപാടിയായതോണ്ട് അത്യാവശ്യം ടെൻഷനൊക്കെയുണ്ട്.
പക്ഷേ അതൊന്നും പുറത്തു കാണിയ്ക്കാതെ നമ്മളങ്ങ് കൂളായി ചിരിച്ച് കളിച്ച് നടപ്പാണ്.
പ്ലസ് ടു ക്ലാസ്സിലേത് കൂടാതെ ഏഴിലും എട്ടിലും ഫിസിക്സ് പഠിപ്പിയ്ക്കണം.
പുത്തൻ ടീച്ചർ മേശപ്പുറത്തു കേറി നിന്നും പഠിപ്പിയ്ക്കും എന്നു പറഞ്ഞതുപോലെ
ഞാൻ ആത്മാർത്ഥത വാരി വിതറി പഠിപ്പിയ്ക്കാൻ തുടങ്ങി.
മുന്നിൽ കണ്ണും മിഴിച്ചിരിക്കുന്ന പിള്ളേരെ ഐസക്ന്യൂട്ടണും ഐൻസ്റ്റീനുമാക്കി മാറ്റിയേ അടങ്ങൂ എന്ന വാശിയോടെ……

ടീച്ചറിങ്ങനെ കുത്തബ്മീനാർ പോലെ ആത്മാർത്ഥത കെട്ടിപ്പൊക്കുന്നതു കണ്ടപ്പോൾ പിള്ളേർക്ക് അതിലും ആത്മാർത്ഥത.

അങ്ങനെ ഞാനും എന്റെ പിള്ളേരും ഞങ്ങളുടെ ഊർജ്ജതന്ത്രവുമായി തന്ത്രപൂർവ്വം പോകുമ്പോഴാണ് എനിക്ക്  “കണക്കിന് ” ഒരു പണി കിട്ടിയത്.
എട്ടിന്റെ പണിയൊന്നുമല്ലാട്ടോ
അതിന്റെ പകുതിയേയുള്ളു – ഒരു നാലിന്റെ പണി….
നാലാം ക്ലാസ്സിൽ ഒരു ഡിവിഷനിൽ കണക്കു പഠിപ്പിയ്ക്കണം.

കണക്കിനോട് എനിയ്ക്ക് ദേഷ്യമൊന്നുമില്ല.
നല്ല  ഇഷ്ടവുമുണ്ട്.
എന്നാലും ഫിസിക്സ് പോലെ ഒരു എടീ പോടീ ബന്ധമല്ലല്ലോ.

സാരമില്ല കുഞ്ഞേ  നീ ധൈര്യമായിട്ട് ഗോദയിലിറങ്ങിക്കോളൂ…. എന്ന് ഉള്ളിലിരുന്ന് ഒരു പണിയുമില്ലാത്ത ആരോ ചുമ്മാ പ്രോത്സാഹിപ്പിച്ചു.
ഞാനോർത്തപ്പോൾ ഇത് കുറച്ച് പീക്കിരിപ്പിള്ളേർ.
ഞാനാണെങ്കിൽ പീജിയൊക്കെ കഴിഞ്ഞ് വന്ന ഭീകരി ടീച്ചർ.
എന്നാപ്പിന്നെ നനഞ്ഞിറങ്ങുക തന്നെ.

അങ്ങനെ അശോകനെ നേരിടാൻ നെഞ്ചും വിരിച്ചിറങ്ങുന്ന യോദ്ധയിലെ അപ്പുക്കുട്ടനെപ്പോലെ ഞാനും കളത്തിലിറങ്ങി.

പെട്ടു ജാങ്കോ പെട്ടു ……

നല്ല കുസൃതിയും വികൃതിയും കുറുമ്പുമുള്ള പിള്ളേർ. അടക്കിയിരുത്താൻ ഞാൻ പെടാപ്പാടുപെടണം.
ദൈവാനുഗ്രഹം കൊണ്ട് എനിയ്ക്കൊരു “പാവം” ലുക്ക് കിട്ടിയിട്ടുള്ളതോണ്ട് (ലുക്കിൽ മാത്രമേയുള്ളു പാവത്തം) ആർക്കും എന്നെ പേടിയില്ല.
അങ്ങനെ ആകെ ഒച്ചപ്പാടും ബഹളവുമൊക്കെയായി സംഭവബഹുലം.

എന്റെ ഫിസിക്സ് ക്ലാസ്സുകൾ സത്യൻ അന്തിക്കാടിന്റെ സിനിമകൾ പോലെ തമാശയും ചിരിയും കാര്യവുമായി ശാന്തമായി പോയെങ്കിൽ കണക്ക് ക്ലാസ്സ് ഷാജി കൈലാസ്- രൺജി പണിക്കർ – സുരേഷ് ഗോപി ടീമിന്റെ ആക്ഷൻ പടം പോലെ ആയിപ്പോയി.
കട്ടിയുള്ള ഡയലോഗുകളും സ്റ്റണ്ടും
അകെ മൊത്തം ജഗപൊഗ.

ഇങ്ങനെയൊക്കെ പോകുന്ന സമയത്താണ് ആ സംഭവം നടക്കുന്നത്.
ക്ലാസ്സ് ടെസ്റ്റ് കഴിഞ്ഞതിന്റെ പേപ്പർ ഒപ്പിടീച്ച് കൊണ്ടു വരണമെന്ന് ഒരു ദിവസം ഞാൻ പറഞ്ഞു വിട്ടു.
പിറ്റേന്ന് പതിവുപോലെ കുറേപ്പേർ കൊണ്ടുവന്നു. ബാക്കിയുള്ളവർ മറന്നു.
അങ്ങനെ സൈൻ ചെയ്ത് കൊണ്ടു വരാതിരുന്ന ഒരു ആൺകുട്ടിയുടെയടുത്ത് ഞാൻ ചോദിച്ചു എന്താ  ചെയ്യിക്കാത്തതെന്ന്.
മറന്നു പോയി എന്ന് അവൻ പറഞ്ഞു
അവന്റെ സഹോദരി ആ ക്ലാസ്സിൽത്തന്നെയുണ്ട്. ഇരട്ടകളാണ്.
ആ കുട്ടികളുടെ പേരുകൾ എനിക്കോർമ്മയുണ്ടെങ്കിലും തൽക്കാലം നമുക്കവരെ മോനൂട്ടൻ എന്നും മോളൂട്ടി എന്നും വിളിയ്ക്കാം.

അപ്പോൾ മോളൂട്ടി ഒപ്പിടീച്ച്  കൊണ്ടു വന്നിരുന്നു.
മോനൂട്ടൻ കൊണ്ടു വന്നിട്ടില്ല.
അവൾ സൈൻ ചെയിച്ചല്ലോ. നിങ്ങൾ ഒരു വീട്ടിലല്ലേ. അതു കണ്ടപ്പോൾ നിനക്കും ചെയ്യാമായിരുന്നില്ലേയെന്ന് ഞാൻ ചോദിച്ചു.

“അത് അവൾ തന്നെ ഇട്ടതാ”
അവൻ അതും പറഞ്ഞ് കുനിഞ്ഞു നിന്നു.

ഞാൻ മോളൂട്ടിയെ ചോദ്യഭാവത്തിൽ നോക്കി.
“അവൻ വെറുതെ പറയുന്നതാ.
ഞാൻ സൈൻ ചെയ്യിക്കുമ്പോൾ അവൻ ഉറങ്ങിയിരുന്നു” എന്ന് അവൾ.

എനിക്കെന്തോ അവളെ സംശയിക്കാൻ തോന്നിയില്ല.
മോനൂന്റെ മുഖത്ത് വല്ല കള്ളത്തരവുമുണ്ടോയെന്നു നോക്കുമ്പോൾ അവിടെ വേർതിരിച്ചെടുക്കാൻ പറ്റാത്ത ഒരു ഭാവം.

ചില സിനിമകളിൽ വേണുനാഗവള്ളിയെ കാണുമ്പോൾ  തോന്നാറുള്ളതുപോലെ
സന്തോഷമാണോ സങ്കടമാണോ ദേഷ്യമാണോ വെറുപ്പാണോ നിരാശയാണോ എന്ന് വർണ്യത്തിലാശങ്ക തോന്നുന്ന ഒരു വല്ലാത്ത ഭാവം.

എന്തായാലും നാളെ സൈൻ ചെയ്ത് കൊണ്ടുവരാൻ പറഞ്ഞ് ഞാൻ സ്റ്റണ്ട് തുടർന്നു  സോറി  ക്ലാസ്സ് തുടർന്നു.

രണ്ട് ബസ് മാറിക്കയറി വേണം എനിക്ക് സ്ക്കൂളിലെത്താൻ.
എന്റെ ബസ് സ്കൂളിനു മുന്നിൽ നിർത്താത്തതോണ്ട് അതിനു മുൻപുള്ള സ്റ്റോപ്പിലിറങ്ങി കുറേ നടക്കണം.

അങ്ങനെ പിറ്റേന്ന് ഞാൻ നടന്നും ഓടിയുമൊക്കെ സ്ക്കൂളിൽ വന്നു കയറുമ്പോൾ ബെല്ലടിച്ചു.
അസംബ്ലി തുടങ്ങുന്നതിനു മുമ്പ് ഒപ്പിട്ട്  ബാഗ് സ്റ്റാഫ് റൂമിൽ വെച്ചിട്ട് വരാന്ന് വിചാരിച്ച് ഞാൻ വരാന്തയിലേയ്ക്കു കയറുമ്പോൾ പിന്നിൽ നിന്നൊരു വിളി.
ടീച്ചറേ…..

നോക്കുമ്പോൾ ഇന്നലത്തെ മോളൂട്ടിയും അമ്മയും.
ഞാൻ അവരുടെ അടുത്തേയ്ക്ക് ചിരിച്ചോണ്ട് ചെന്നു.
ടീച്ചറേ….. ഇന്നലെ ഇവൾ തനിയെയാ ആ പേപ്പർ സൈൻ ചെയ്തത്.  ഞാനറിഞ്ഞില്ല.
ടീച്ചർ ക്ഷമിയ്ക്കണം….

ആ അമ്മ ആകെ സങ്കടഭാവത്തിൽ പറഞ്ഞു
ഞാൻ മോളെ നോക്കി.
അവൾ ഒരപരാധിനിയെപ്പോലെ തല കുനിച്ചു നിൽപ്പുണ്ട്.

അമ്മ പിന്നേയും ഓരോന്നൊക്കെ എണ്ണിപ്പെറുക്കി സങ്കടപ്പെട്ടു.
“സാരമില്ല .പോട്ടെ….. കുട്ടിയല്ലേ…..
എന്നു പറഞ്ഞ് ഞാനവരെ ആശ്വസിപ്പിച്ചു.
ഇനിയിങ്ങനെ ചെയ്യരുതെന്ന് അവളോടും പറഞ്ഞു.

മോള് ക്ലാസ്സിൽ പൊയ്ക്കോളൂ ….. എന്നു പറഞ്ഞപ്പോൾ ആ അമ്മ അവളുടെ മുഖത്തേയ്ക്കൊന്ന് നോക്കി.

അവൾ വേഗം സോറി ടീച്ചറേ എന്നും പറഞ്ഞ് കുനിഞ്ഞ് എന്റെ കാലിൽ തൊട്ടു.
ഞാൻ പെട്ടെന്ന് വല്ലാത്തൊരവസ്ഥയിലായിപ്പോയി
അവളെ ചേർത്തു പിടിയ്ക്കുമ്പോൾ  മനസ്സുകൊണ്ട്‌ ഞാനൊരു അധ്യാപികയായിരുന്നില്ല.
പകരം ഒരമ്മയായിരുന്നു.

വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ആ കുഞ്ഞുങ്ങൾ ഇന്ന് പഠിച്ച് മിടുക്കരായിക്കാണും.
എങ്കിലും ഗുരുത്വമെന്ന വാക്ക് കേൾക്കുമ്പോഴൊക്കെ ആ കുട്ടിയും അവളുടെ അമ്മയും അവരുടെ നിറഞ്ഞ കണ്ണുകളും എന്റെ മനസ്സിലേയ്ക്കോടിയെത്താറുണ്ട്.

മാതാ പിതാ ഗുരു ദൈവം …..

ഏതു തരത്തിലുള്ള അറിവും വിരൽത്തുമ്പിൽ കിട്ടുന്ന ഇന്നത്തെ കാലത്ത് അധ്യാപകരുടെ സ്ഥാനം കുറഞ്ഞിട്ടുണ്ടാകാം
എങ്കിലും
സ്നേഹത്തിലൂടെ കീഴ്പ്പെടുത്താനും ശാസനയിലൂടെ തിരുത്താനും ഉപദേശത്തിലൂടെ നേർവഴി കാണിയ്ക്കാനും കഴിയുന്നവർ തന്നെയാണ് അധ്യാപകർ
അങ്ങനെ സ്നേഹവും കരുതലുമുള്ള ഗുരുക്കൻമാരും
അവർ കാണിച്ചു കൊടുക്കുന്ന നന്മയുടെ വഴിയിലൂടെ നടന്ന് വിജയം വരിയ്ക്കുന്ന കുഞ്ഞുങ്ങളും ഉണ്ടാവട്ടേയെന്ന പ്രാർത്ഥനയോടെ…..

ബിന്ദു രാജേഷ്

Post Views: 22
10
Bindu Rajesh

9 Comments

  1. lekha on September 18, 2023 2:33 PM

    മധുരമീയോർമ്മ ♥️♥️

    Reply
  2. Canoli canalinte puthri on September 13, 2023 11:17 PM

    മനോഹരം… ആ ടീച്ചറും കുഞ്ഞുമോളും മനസ്സിലങ്ങനെ തറഞ്ഞു നിൽക്കുന്നു.❤️❤️

    Reply
  3. Nishiba M on September 7, 2023 4:57 PM

    മനോഹരം. ഹൃദ്യമായ അവതരണം. ഗുരുവിനു മാത്രം പകർന്നു കൊടുക്കാൻ പറ്റുന്ന ചിലതുണ്ട്. നന്നായി എഴുതി

    Reply
    • Bindu on September 7, 2023 5:02 PM

      സ്നേഹം….. നന്ദി….. 😍🙏

      Reply
    • Sobha on September 18, 2023 4:43 PM

      എന്നത്തേയും പോലെ കലക്കി .ഏറെ ഇഷ്ട്ടം ഈ എഴുത്ത്

      Reply
  4. Sunandha Mahesh on September 7, 2023 2:14 PM

    Excellent 👍

    Reply
    • Bindu on September 7, 2023 5:03 PM

      Thank you 🙏🙏

      Reply
  5. Divya Sreekumar on September 7, 2023 11:47 AM

    നല്ലെഴുത്ത്..നല്ല സന്ദേശം♥️

    Reply
    • Bindu on September 7, 2023 5:04 PM

      ഒത്തിരി സ്നേഹം😊🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.