Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രുചിയുടെ മേളപ്പെരുക്കം
ഓർമ്മകൾ പാചകം ബന്ധങ്ങൾ

രുചിയുടെ മേളപ്പെരുക്കം

By Divya SreekumarSeptember 14, 202310 Comments2 Mins Read197 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില രുചികൾ  നമ്മളിൽ ഒട്ടൊരു ഗൃഹാതുരത്വം ഉണർത്തുമെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. അങ്ങനെയൊരു വിഭവമായിരുന്നു ഇന്നലെ രാത്രി ഉണ്ടാക്കിയത്. മറ്റൊന്നുമല്ല, നമ്മടെ സ്വന്തം വെള്ളയപ്പവും ചിക്കൻ ഇഷ്‌ടുവും.

ഇവിടെയിപ്പോ     തണുപ്പ്കാലം ആയതുകൊണ്ട്  ഇന്നലെ രാത്രിയിൽ കഴിക്കേണ്ട സാധനം ഉണ്ടാക്കാൻ മിനിഞാന്ന് ഉച്ചയ്ക്കുതന്നെ മാവ് അരച്ചുവെക്കേണ്ടി വന്നിരുന്നു. ഇന്നലെ നോക്കിയപ്പോ തണുപ്പ്   കാരണം മാവ് നന്നായി  പൊങ്ങിയില്ലെങ്കിലും പച്ചരിയിൽ ചോറും നാളികേരവും അൽപ്പം പുളിച്ച തേങ്ങവെള്ളവും ഉപ്പും പഞ്ചസാരയും ചേർത്തരച്ചത് കൊണ്ട്  ഏകദേശം രുചി വരുമെന്ന സമാധാനത്തിൽ പതുക്കെ മ്മടെ ചിക്കൻ എടുത്ത് ഇഷ്‌ടു പരിപാടിയിലേക്ക് കടന്നു. ഈ ഐറ്റം ആണ്ടിനും സംക്രാന്തിക്കും മാത്രം ണ്ടാക്കുന്ന ഒന്നായത് കൊണ്ട് മൊത്തം confusion. ഉള്ളി വഴറ്റണോ അതോ നാടൻ രീതിയിൽ ഉള്ളി, പച്ചമുളക്, ഇഞ്ചി എല്ലാം ചേർത്ത് ചിക്കൻ വേവിച്ചാൽ മതിയോ. ആലോചന നീണ്ട് അവസാനം  കെട്ട്യോൻ  ഇന്ന് ഇതിലൊരു തീരുമാനം ണ്ടാവോ, ഞാൻ ഇടപെടണോ ന്ന്   ചോയ്ച്ചപ്പോ(മൂപ്പര് കേറിയാൽ എന്റെ ഇഷ്‌ടു ന്റെ കാര്യം കഷ്ടത്തിലാവും. ബാക്കിയൊക്കെ നന്നായിട്ട് ണ്ടാക്കും ട്ടോ)

പിന്നെ ഒട്ടും അമാന്തിച്ചില്ല, കോഴിക്കോടുള്ള (എന്റെ അമ്മവീട് കോഴിക്കോടാണെ) കസിൻ നിഖിയെ വിളിച്ചു.സംശയം കേട്ടതും അവള് “യ്യോ ന്റെ ചേച്ച്യേ മ്മള് കോഴിക്കോട്ട്കാര് വഴറ്റും പിടിക്കയൊന്നും ഇല്ല ട്ടോ പണ്ട്  അമ്മമ്മ ണ്ടാക്കിത്തന്നതൊക്കെ മറന്നോ” ന്ന ഒറ്റചോദ്യം കൊണ്ട്‌ ഞെട്ടിച്ചു കളഞ്ഞു. പിന്നൊന്നും നോക്കീല… ചിക്കൻ എടുക്കുന്നു, ഉള്ളി അരിഞ്ഞു, പച്ചമുളകും ഇഞ്ചിയും ചെറുതായരിഞ്ഞ ഉരുളകിഴങ്ങും  കുരുമുളകും ഏലക്കയും ഗ്രാമ്പുവും പട്ടയും കറിവേപ്പിലയും  ഒടുവിൽ ഉപ്പും ചേർത്ത് ഒന്നിളക്കി തേങ്ങ പിഴിഞ്ഞ രണ്ടാം പാലിൽ വേവിച്ചു.

പിന്നെ നിഖി പറഞ്ഞുതന്ന ടിപ് പ്രകാരം കുറച്ചു പച്ച നാളികേരം അരച്ചു ചേർത്ത് തിളച്ചതിലേക്ക് ഒന്നാംപാലും ഒഴിച്ച്, കറിക്കു മുകളിലായി ഇത്തിരി കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിച്ചു ഗ്യാസ് ഓഫ് ചെയ്തപ്പോഴേക്കും എന്റെ സാറേ…. ഒന്നും പറയണ്ട… ഹോ.. ആ വാസന എന്നെ അമ്മമ്മയുടെ അടുക്കളയിലെ പലകപുറത്തേക്ക് എത്തിച്ചു.

അപ്പവും റെഡിയാക്കി ചൂടോടെ ടേബിളിൽ കൊണ്ടുവെച്ചപ്പോ  കെട്ട്യോന്റെ വക ഫോട്ടോ സെഷൻ. രുചിച്ചു തുടങ്ങിയപ്പോഴേക്കും അച്ഛനും മക്കളും ഫ്ലാറ്റ്.  പൊതുവെ  വെള്ളേപ്പത്തോട് ചതുർത്ഥിയുള്ള   മക്കൾസ് പിന്നേം പിന്നേം എടുക്കുന്നു.. കഴിക്കുന്നു.ഏതായാലും സംഭവം കിടിലം ആയി.

“ഒരുപാട് പരീക്ഷണങ്ങൾ നടത്തി ഞങ്ങളുടെ വയറ് കേടാക്കിയെങ്കിലും ഒടുവിൽ നീയൊരു നല്ല കുക്ക് ആയി” ഭർത്താവ് അഭിനന്ദിക്കുന്നതിനിടയിലും ചെറുതായി എന്നെയൊന്നു കൊട്ടാൻ മറന്നില്ല. അങ്ങേരെ പറഞ്ഞിട്ട് കാര്യമില്ലന്നേ. അത്തരത്തിലായിരുന്നു എൻ്റെ ആദ്യകാല പാചകപരീക്ഷണങ്ങൾ. പുട്ടിനു കുഴയ്‌ക്കുമ്പോ വെള്ളംകൂടി പിന്നെയത് റൊട്ടിയാക്കാൻ ശ്രമിക്കും, അവസാനം പുട്ടുമല്ല, റൊട്ടിയുമല്ല ഇത് പൊട്ടിയാണെന്ന് കെട്ടിയോനെക്കൊണ്ട് പറയിപ്പിക്കുന്ന ഷേപ്പിലൊക്കെ മേശപ്പുറത്ത് കൊണ്ടുവെച്ച് എത്രയോ തവണ തടിയൂരിയിരിക്കുന്നു. ചോറ് പായസമായിത്തീരുന്നത് ഒരുകാലത്ത് തുടർക്കഥയായിരുന്നു. കല്യാണം കഴിഞ്ഞ കാലത്ത് സാമ്പാർപൊടിക്ക് പകരം ബുസ്റ്റിട്ട സാമ്പാർവരെ വിളമ്പിയ കേമിയാണ് ഞാൻ. എന്നിട്ടും പുള്ളി വഴക്കു പറഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെയല്ലേ  പഠിക്കുക എന്നാശ്വസിപ്പിക്കും. പറഞ്ഞിട്ടും കാര്യമില്ലെന്ന് അങ്ങേർക്ക് നന്നായി അറിയാം. അമ്മയുണ്ടാക്കിവെച്ച ഭക്ഷണം കഴിക്കാൻമാത്രം അടുക്കളയിൽ കേറിയിരുന്നവളിൽ നിന്നും ഇതിൽക്കൂടുതൽ എന്തു പ്രതീക്ഷിക്കാൻ.

ഇപ്പൊ അങ്ങനെയല്ല ട്ടോ. വെറുതെ ഉപ്പും മുളകും ചേർത്ത് എന്തെങ്കിലും പുഴുങ്ങിയെടുക്കുന്നതല്ല പാചകമെന്ന് ഇന്നെനിക്കറിയാം. ചിലപ്പോൾ തറവാട്ടിലെ പഴമയുടെ രുചിമേളം,മറ്റു ചിലപ്പോൾ പുതുരുചികളുടെ പരീക്ഷണം. അങ്ങനെ വെറൈറ്റി രുചികൾ തേടിപ്പിടിച്ച് അച്ഛനുമമ്മയും മക്കളും ചേർന്ന് സ്നേഹത്തിൻ്റെ മേമ്പൊടി ചേർത്ത് ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഗന്ധമാണിന്ന് എൻ്റെ അടുക്കളയ്ക്ക്.

✍️ദിവ്യ ശ്രീകുമാര്‍

Post Views: 30
5
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

10 Comments

  1. Suma Sreekumar on October 4, 2025 9:38 AM

    😃😃❤️🌹

    Reply
  2. Neethi Balagopal on September 14, 2023 7:17 PM

    നല്ല രുചിയുള്ള പോസ്റ്റ😀

    Reply
    • Divya Sreekumar on September 18, 2023 1:47 PM

      Thanx😀

      Reply
    • Suma Jayamohan on September 8, 2024 3:36 AM

      ഈ ചിക്കൻ സ്റ്റ്യൂ എൻ്റെയും favourite
      എന്താ രുചി അല്ലേ കുട്ട്യേ❤️❤️

      Reply
      • Divya Sreekumar on September 27, 2024 10:04 PM

        അതേന്നേ 💖💖

        Reply
    • Joyce Varghese on October 5, 2025 5:39 AM

      രുചിച്ചു വായിച്ചു.👌
      സ്വാദ് കേമമാകുമെന്ന് ഉറപ്പുണ്ട്.😋

      Reply
  3. Sabira latheefi on September 14, 2023 7:08 PM

    ഇഷ്ടം ഈ രുചി കൂട്ടുകൾ.. ഒരു പ്രായം കഴിഞ്ഞാൽ പത്തിൽ 7പേരും അത്യാവശ്യം നല്ല കുക്ക് ആയി മാറും. പ്രത്യേകിച്ച് ഞമ്മൾ അതിലൂടെ സ്നേഹം പങ്കിടുകയും ചെയ്യുമ്പോൾ ❤️❤️

    Reply
    • Divya Sreekumar on September 18, 2023 1:47 PM

      അതേ,സത്യമാണ് 😍

      Reply
  4. Nishiba M on September 14, 2023 5:36 PM

    മനോഹരം. സ്നേഹം പകരുന്ന രുചികൾ

    Reply
    • Divya Sreekumar on September 18, 2023 1:48 PM

      സന്തോഷം 😍😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.