ഉറങ്ങാത്ത നഗരത്തിന്റെ ഇരുളടഞ്ഞ വഴികളെകുറിച്ച് പാടിയവർ ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ രാവിനെ പകലാക്കിയ നഗരത്തിലെ മനുഷ്യന്റെ ഉള്ളറിഞ്ഞില്ല ഗ്രാമത്തിന്റെ വിശുദ്ധിയെ വാഴ്ത്തിപാടിയവർ അന്യന്റെ ജീവിതത്തിൽ നുഴഞ്ഞു കയറി അത് അടപടലം നശിപ്പിച്ചവരെ കണ്ടില്ല തന്റെ കാര്യം നോക്കി മറ്റുള്ളവർക്ക് നേരെ പുച്ഛത്തിന്റെയും സഹതാപത്തിന്റെയും നോട്ടമെറിയാതെ നടന്നകലുന്ന മനുഷ്യരുടെ നഗരമേ….,
നിന്റെ ഉറങ്ങാത്ത കണ്ണുകൾ ഒരിക്കലുമുറങ്ങാത്ത എന്റെ ചിന്തയ്ക്ക് കാവലാകുമോ????