Author: Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

നാഗിന പളളിയുടെ കൂർത്ത മിനാരങ്ങളിൽ തമ്പടിച്ച പ്രാവുകൾ കുറുകി കൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ തിരിഞ്ഞു കിടന്നത്. കിടക്കുന്നത് സ്വർണ്ണ കട്ടിലിലാണേലും കാരാഗൃഹം കാരാഗൃഹം തന്നെ! ഇടനാഴിയുടെ അറ്റത്തുള്ള മുറിയും കഴിഞ്ഞാൽ അപ്പുറത്ത് ജഹനാരയുണ്ട്. അവൾക്ക് മാത്രമേ എന്നോടൽപ്പമെങ്കിലും കരുണയുള്ളൂ എന്നു തോന്നുന്നു. മുംതാസിൻ്റെ മക്കളിൽ എന്നോട് ഇന്നും അലിവു സൂക്ഷിക്കുന്നവൾ. അവളോട് ഞാൻ ചെയ്തതിനെക്കുറിച്ച് ചിന്തിച്ചാൽ..ഞാനിതർഹിക്കുന്നില്ല. എൻ്റെ സ്വാർത്ഥത കാരണം ഇന്നും സ്വന്തമായി ഒരു കുടുംബജീവിതം ഇല്ലാത്തവൾ. മുംതാസിൻ്റെ ഭൂരിപക്ഷ സ്വത്തുക്കളുടെയും അവകാശി. സ്വത്തല്ല സന്തോഷത്തിൻ്റെ അളവുകോൽ നിശ്ചയിക്കുന്നത്. മനപ്പൂർവ്വമല്ലെങ്കിലും പല പെണ്ണിൻ്റെയും ജീവിതത്തെ ദുരിതമാക്കുന്നത് ഞങ്ങൾ ആണുങ്ങളുടെ സ്വാർത്ഥതയാണ്. അതിനി രാജകുമാരിയായാലും ശരി ചെറ്റക്കുടിലിലെ അടിയാളത്തി ആയാലും. ദാര എവിടെ? അവൻ ജീവനോടുണ്ടോ? ഊണുമേശയിൽ കൊണ്ടുവന്നു തന്ന ദാരയുടെ ജീവനില്ലാത്ത തല ഞാൻ കണ്ട പേക്കിനാവ് മാത്രമല്ലേ? അവൻ കറുപ്പിൻ്റെ ലഹരിയിൽ ഏതെങ്കിലും അറയിൽ ആ അടിമപ്പെണ്ണിൻ്റെ ചൂട് പറ്റി കിടക്കുന്നുണ്ടോ? ദാരയും എൻ്റെ ബാബയും ഒരേ പതിപ്പാണ്. ഒരേ…

Read More

ഇന്നത്തെ ആളുകൾ അധികവും വിലപിക്കുന്നൊരു കാര്യമാണ് കേരളത്തിൽ ആഡംബര വിവാഹങ്ങളും വിവാഹമോചന നിരക്കും വളരെയധികം വർദ്ധിക്കുന്നുവെന്ന്. ഇതു രണ്ടും തമ്മിൽ ഇഴപിരിയാത്ത ഒരു ബന്ധമുണ്ടെന്നാണ് പലരുടേയും ആരോപണം. ഇന്ന് ദാമ്പത്യ ബന്ധം ദീർഘനാൾ നീണ്ടു നിൽക്കാനും ആരോഗ്യകരമായ ബന്ധമായിരിക്കാനും പ്രാർത്ഥിക്കുന്നത് അധികവും മാതാപിതാക്കളാണ്. വളർന്നു വരുന്ന തലമുറ അതേക്കുറിച്ച് അത്ര bothered അല്ല. അവരുടെ ചിന്ത മുഴുവൻ കല്യാണവും വിരുന്നും സേവ് ദ ഡേറ്റുമൊക്കെ എങ്ങനെ വൈറലാക്കണമെന്നതിനെക്കുറിച്ചാണ്. ദാമ്പത്യബന്ധം നിലനിൽക്കണമെങ്കിൽ സ്ത്രീയും പുരുഷനും അതിനു വേണ്ടി പരിശ്രമിക്കണം. പണ്ടത്തെ പോലെ സ്ത്രീകളെ കാൽക്കീഴിലിട്ട് ചവിട്ടിയരച്ച് ബന്ധം മുന്നോട്ടു കൊണ്ടുപോവാൻ ശ്രമിച്ചാൽ നടക്കില്ല. ഇന്ന് തുല്യതയോടെ ജീവിക്കുന്നവർക്ക് മാത്രമേ സന്തോഷത്തോടെ സ്നേഹത്തോടെ ആ ബന്ധം നിലനിർത്താൻ സാധിക്കുന്നുള്ളൂ. പക്ഷേ ഈ കാര്യത്തിൽ കേരളത്തിൻ്റെ അവസ്ഥ പരിതാപകരമാണ്. മലയാളി പുരുഷന്മാർ ഇപ്പോഴും 1990 കളിലും സ്ത്രീകൾ 2050 കളിലുമാണ് ജീവിക്കുന്നത്. ഇത് വിവാഹമോചന നിരക്ക് വർദ്ധിക്കാൻ ഒരു കാരണമാവുന്നുവെന്നെനിക്ക് തോന്നുന്നു. തങ്ങളുടെ മാതാപിതാക്കളുടെ ജീവിതത്തിലെ,…

Read More

സെപ്തംബർ 27. ലോക വിനോദ സഞ്ചാര ദിനം. യാത്രയെക്കുറിച്ച് അയവിറക്കാൻ ഏറ്റവും അനുയോജ്യം ഇന്നത്തെ ദിവസം തന്നെയാണ്. യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? യാത്രകളിൽ നമുക്കേറ്റവും പ്രിയപ്പെട്ടവർ കൂട്ടിനുണ്ടെങ്കിൽ ആ യാത്ര ആസ്വദിച്ച് മതിയാവില്ല. എൽ.എഫ് കോളേജിൽ നിന്നും പടിയിറങ്ങി 26 വർഷങ്ങൾക്കു ശേഷം ഞങ്ങൾ കൂട്ടുകാരെല്ലാവരും അധ്യാപകരേയും കൂട്ടി കോളേജിൽ നിന്നു തന്നെ ഒരു യാത്ര പോയി. ഗുരുവായൂരുനിന്നും അത്രക്കധികം ദൂരമൊന്നുമില്ല വടക്കാഞ്ചേരിക്കടുത്തുള്ള വാഴാനി ഡാമിലേക്ക്, അവിടെ നിന്നും ചെപ്പാറ വഴി പൂമലയിലേക്ക്. ഖത്തറിൽ ജോലി ചെയ്യുന്ന എൻ്റെ അവധി ദിവസങ്ങൾ കണക്കിലെടുത്താണ് ഞങ്ങൾ സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കാറുള്ളത്. ഇത്തവണ അതൊരു വിനോദയാത്രയായിരുന്നു. ദൂരെയുള്ളവരെല്ലാം തലേന്നേ തൃശൂരും പരിസര പ്രദേശത്തുമെത്തി ബന്ധുവീടുകളിലും ഹോട്ടലുകളിലും താമസിച്ചു. രാവിലെ ഏഴിനു തന്നെ കൂട്ടുകാർ കോളേജിൽ എത്തി ചേർന്നു. അവിടെ ഞങ്ങളെ സ്വീകരിക്കാൻ ഇപ്പോഴത്തെ പ്രിൻസിപ്പൽ സി.ജെസ്മ ഉണ്ടായിരുന്നു. ഹൃദ്യമായ സ്വീകരണം നൽകി സിസ്റ്റർ ഞങ്ങളെ ഞെട്ടിച്ചു. കോളേജിൽ സുഹൃത്തുക്കൾ എല്ലാവരും എത്തുന്നതുവരെ ഗൃഹാതുരത്വത്തോടെ അവധി…

Read More

ഗാന്ധി ഡിജിറ്റൽ യുഗത്തിൽ ഇന്നത്തെ കുട്ടികൾക്ക് ഗാന്ധി കറൻസി നോട്ടിലെ അപ്പൂപ്പൻ മാത്രമായി മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. ‘ഗാന്ധിക്ക് ‘പിന്നാലെ പരക്കം പായുന്ന മുതിർന്നവരുടെയിടയിൽ ഗാന്ധി ഉയർത്തിയ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന തലമുറ മണ്ണടിഞ്ഞു കഴിഞ്ഞു. ഇത് ഗോഡ്സേയുടെ യുഗമാണ്. ഗാന്ധിജിയുടെ മരണം ഒരു കൊലപാതകം പോലുമല്ലെന്ന് ചരിത്രം തിരുത്തിക്കുറിക്കുന്നവർക്കിടയിലേക്ക് രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഗാന്ധിജിയെ പുനഃപ്രതിഷ്ഠിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. ലോകം ഇങ്ങനെയൊക്കെയായി പോയെന്ന് പറഞ്ഞ് നിസ്സാരമായി കൈ കഴുകാൻ നമുക്കാർക്കും സാധ്യമല്ല. കാരണം ഈ ലോകത്ത് കൊണ്ടു വരേണ്ട മാറ്റം തുടങ്ങേണ്ടത് നിങ്ങൾ ഓരോരുത്തരിൽ നിന്നു തന്നെയാണെന്ന് ആഹ്വാനം ചെയ്തത് ഗാന്ധിജി തന്നെയാണ്. ആഡംബരങ്ങളിൽ മുഴുകുന്ന ഒരു തലമുറക്കു മുന്നിലേക്ക് ലാളിത്യത്തിൻ്റെ പാഠങ്ങൾ പഠിപ്പിച്ച് കൊടുക്കാൻ നമുക്കാ ഫക്കീറിൻ്റെ നഗ്നമായ മേനിയിൽ നിന്നു തുടങ്ങാം. ബ്രിട്ടീഷുകാരുടെ കിരാത നയങ്ങൾക്കെതിരെ അക്രമരാഹിത്യം കൈമുതലാക്കി അഹിംസയിലൂന്നി ഉപ്പു കുറുക്കി സ്വയം ജോലികൾ ചെയ്ത് ഒരാൾ നടത്തിയ സമരം.തൻ്റെ ചുറ്റുമുള്ള മനുഷ്യനെ ദളിതനെന്നോ മുസ്ലീമെന്നോ സിക്കുകാരനെന്നോ…

Read More

ജീവിതത്തിൽ സൗഹൃദത്തോളം മനോഹരമായ ബന്ധങ്ങളേതുമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സങ്കടങ്ങളിൽ പെട്ടുഴലുമ്പോൾ പലപ്പോഴും ബന്ധക്കാരും കുടുംബക്കാരും ആവശ്യമില്ലാതെ നമ്മുടെ കാര്യങ്ങളിൽ കയറി ഇടപെട്ടുകൊണ്ടിരിക്കും. പക്ഷേ ചില സമയത്ത് നമുക്ക് ഉപദേശമോ സാന്ത്വനമോ ഒന്നുമല്ല ആവശ്യം. മുൻവിധികളൊന്നുമില്ലാതെ നമ്മളെ കേട്ടിരിക്കാൻ ഒരാളെയായിരിക്കും, തലചായ്ക്കാൻ ഒരു ചുമലായിരിക്കും ഒന്നും മിണ്ടാതെ നമ്മോട് ചേർന്നിരുന്ന് ഈ സമയവും കടന്നു പോകുമെന്ന് പറയുന്ന, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സൗഹൃദമായിരിക്കും. സൗഹൃദ ബന്ധങ്ങളിൽ ഞാൻ അളവറ്റ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എക്കാലവും ആത്മാർത്ഥതയുള്ള നല്ല കൂട്ടുകാരാൽ വലയം ചെയ്യപ്പെട്ടിരുന്നു. അൽഹംദുലില്ലാഹ്. ജീവിതത്തിൽ കാലിടറി പോകുമ്പോഴൊക്കെ അവരെന്നെ ചേർത്തു പിടിച്ചു. ആത്മാർത്ഥ സുഹൃത്തുക്കൾ മറ്റൊരമ്മയുടെ വയറ്റിൽ പിറക്കുന്ന നമ്മുടെ കൂടപ്പിറപ്പുകൾ തന്നെയാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ ഒരു പാട് സന്തോഷം കണ്ടെത്തുന്നയാളാണ് ഞാൻ. ഞങ്ങളുടെ കുട്ടിക്കാലം ഒരു കൂട്ടുകുടുംബത്തിൻ്റെ എല്ലാ രസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു – അന്നത്തെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ എൻ്റെ രണ്ട് ഇത്തമാരുടെ മക്കളായ റഹീമും ഷെഹീറുമായിരുന്നു. ഇത്തമാരുടെ മക്കളാണെങ്കിലും ഞങ്ങൾ മൂന്നും ഒരേ…

Read More

പല സങ്കടങ്ങളും നമ്മൾ പേറുന്നത് ആരെയൊക്കെയോ പിണക്കാതിരിക്കാൻ വേണ്ടിയാവാം അല്ലെങ്കിൽ അവരുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന ഭീതിയിലാവാം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലാണ് മനുഷ്യരുടെ യഥാർത്ഥ സ്വഭാവം നമ്മൾ തിരിച്ചറിയുക. ആരാണ് നമ്മുടെ കൂടെയുണ്ടാവുക എന്ന് തിരിച്ചറിഞ്ഞാൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇന്നോളം നിങ്ങളോട് ആത്മാർത്ഥത കാണിച്ചിട്ടില്ലാത്ത ആളുകളെയൊക്കെ മാറ്റി നിർത്തുക. നമ്മുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കൂടെയുണ്ടാവാതെ, അവരുടെ ആവശ്യ സമയത്ത് മാത്രം അടുത്തു കൂടുന്ന പ്രത്യേകതരം ജീവികളെ ചേർത്തു പിടിക്കണോ വേണ്ടേ.. നിങ്ങൾ തന്നെ പറയൂ?

Read More

ഉത്രാടസദ്യ വാട്ട്സ്ആപ് മെസേജുകൾ വരുന്നതിൻ്റെയാവാം ഫോൺ ചിലച്ചു കൊണ്ടേയിരിക്കുന്നു. അപ്പുറത്ത് കിടക്കുന്ന ഷീല ഉറക്കത്തിൽ നിന്നുണർന്നാൽ പിന്നെ ബഹളം അത്യുച്ഛത്തിലാവും. കാര്യമായെന്തെങ്കിലും പറയുമ്പോഴൊന്നും ചെവി കേൾക്കില്ലെങ്കിലും ഇത്തരം സമയങ്ങളിൽ നായ്ക്കളെ പോലെ വളരെ സെലക്ടീവായ ചെവിയാണ് ഷീലക്ക്. പാലു കുടിക്കാൻ പമ്മി വരുന്ന കള്ളിപൂച്ചയെ പോലെ ഞാൻ ശബ്ദമുണ്ടാക്കാതെ, കൈയെത്തിച്ച് ഫോണെടുത്ത് തുറന്നു. ഗ്രൂപ്പിൽ ധാരാളം വോയിസ്ക്ലിപ്പുകൾ വന്നു കിടപ്പുണ്ട്. അമ്പത്തി അഞ്ച് വയസ്സായെങ്കിലും ഇപ്പോഴാണ് സ്കൂൾ ഗ്രൂപ്പൊക്കെ സജീവമായത്. അങ്ങേര് അകാലത്തിൽ മരിച്ച് മക്കള് രണ്ടും കല്യാണം കഴിഞ്ഞ് വിദേശത്തായതിന് ശേഷം, ഒരൊറ്റപ്പെട്ട ജീവിതമായിരുന്നു. ഇന്നലെ ഞാൻ പറഞ്ഞ സ്കൂൾ ഗെറ്റ് ടുഗെദറിനെക്കുറിച്ചുള്ള ചർച്ചകളാണ്. പക്ഷേ എല്ലാം കേൾക്കണമെങ്കിൽ കുറച്ചു സമയം കൂടി കാത്തിരിക്കുക തന്നെ വേണം. അൽപ്പം തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് തള്ളിക്കയറുന്ന തണുത്ത കാറ്റിൻ്റെ വളരെ ചെറിയ ഒരല എന്നെ തൊട്ടു. കഴിഞ്ഞ ചിങ്ങത്തിലാണ് ഈ വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിലേക്ക് താമസം മാറിയത്. പകല് മുഴുവൻ ജോലി…

Read More

“ഇതെന്നാ ജീവിതമാടാ ഉവ്വേ? അവള് കാലത്തെഴുന്നേറ്റ് ചമഞ്ഞ് കെട്ടിയൊരുങ്ങി ഒരു പോക്ക്.. നീ കൊച്ചുങ്ങളെ ഒരുക്കി സ്കൂളിലും വിട്ട് അടുക്കളപ്പണികളും ചെയ്തീ വീട്ടിൽ! നാട്ടുകാരറിഞ്ഞാ എന്നാ നാണക്കേടാ.” ഞാൻ മറുപടി ഒന്നും പറയാതെ തൻ്റെ ജോലികളിൽ വ്യാപൃതനായി. ലിസ നഴ്സാണ്. ആദ്യമാദ്യം അല്ലറ ചില്ലറ ജോലികളൊക്കെ ഞാനും ചെയ്തു കൊണ്ടിരുന്നതായിരുന്നു. പിന്നെ ഇവിടെ മക്കളെ നോക്കാൻ ആയക്ക് കൊടുക്കുന്ന തുക പോലും എനിക്ക് കിട്ടുന്നില്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ചെടുത്തൊരു തീരുമാനമാണിത്. സ്വസ്ഥമായി പോയി കൊണ്ടിരുന്ന കുടുംബ ജീവിതമായിരുന്നു. അമേരിക്ക കാണാൻ അമ്മച്ചി നാട്ടിൽ നിന്നും വന്നതോടെ ഉള്ള സ്വസ്ഥത പോയി കിട്ടി. അമ്മച്ചി വീണ്ടും ചെവിട്ടിൽ കടുകിട്ട നായടെ പോലെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. “നിനക്കെന്നതാ ജോലിയെന്ന് നാട്ടുകാര് ചോദിച്ചാ ഞാനെന്നാ പറയുമെടാ ജോസേ നിനക്കിവിടെ ഭർത്താവുദ്യോഗമാണെന്നോ?” “അമ്മച്ചി സന്തോഷമായിട്ട് പറഞ്ഞോ, ഞാനിത് ഏറെ ഇഷ്ടത്തോടെ ചെയ്യുന്നതാ. ഇതെൻ്റെ കുടുംബമല്ലേ അമ്മച്ചീ.” അമ്മച്ചി എൻ്റെ മറുപടി കേട്ട് വായും പൊളിച്ച്…

Read More

*നിങ്ങളെ അത്രമേൽ സ്നേഹിക്കുന്നൊരാൾ ഒരിക്കലും നിങ്ങളെ അത്രമേൽ വേദനിപ്പിക്കില്ല *നിങ്ങളെ ജീവനായി കരുതുന്നൊരാൾ നിങ്ങളുടെ ശരീരത്തേക്കാൾ മനസ്സിനെ വിലമതിക്കും *ഉള്ളിലെ ഇഷ്ടം ആത്മാർത്ഥമെങ്കിൽ നിങ്ങളുടെ വേദനകളിൽ നിങ്ങളേക്കാൾ വേദനിക്കും *സ്നേഹിക്കുന്നവരുടെ സാമീപ്യത്തിൽ നിങ്ങൾ സന്തുഷ്ടരും സുരക്ഷിതരുമായിരിക്കും, ഭീതിയും വേവലാതികളും ഒഴിഞ്ഞു നിൽക്കും * സ്നേഹിക്കുന്നവർക്കിടയിൽ തടസ്സമായി ജോലി തിരക്കും സമയക്കുറവുമുണ്ടാവില്ല * ആത്മാർത്ഥമായി സ്നേഹിക്കുന്നയാളോട് എന്നെയൊന്നിഷ്ടപ്പെടൂന്ന് യാചിക്കേണ്ടി വരില്ല * അത്രമേൽ പ്രിയപ്പെട്ടൊരാളെ നിങ്ങളുടെ കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ പോലും ഓർമ്മിപ്പിക്കേണ്ടി വരില്ല *സ്നേഹം ആത്മാർത്ഥമെങ്കിൽ ചതിയും വഞ്ചനയും കൂടെക്കാണില്ല * സ്നേഹിക്കുന്നവർക്കിടയിലെ വിരഹം തീക്ഷ്ണവും മരണം പോലെ സങ്കടകരവുമായിരിക്കും * നിങ്ങളെ നിങ്ങളായി കണ്ട് സ്നേഹിക്കുന്നവരുടെ ഇഷ്ടം ഒരിക്കലും നിങ്ങളുടെ വസന്തകാലത്തേക്ക് മാത്രമായൊതുങ്ങില്ല

Read More

വീട്! ഓർമ്മകളുടെ നിലവറ എൻ്റെ ആദ്യ നിലവിളി പ്രതിദ്ധ്വനിച്ചത് ഒരു പക്ഷേ ആ വീടിൻ്റെ മച്ചിലേക്കായിരിക്കാം. അന്നത്തെ കാലത്ത് ആശുപത്രിയിലെ പ്രസവമൊന്നും അത്ര സാധാരണയായി കഴിഞ്ഞിരുന്നില്ല. ഉമ്മാടെ പത്താമത്തെ പ്രസവമായിരുന്നതിനാൽ എന്നത്തേയും പോലെ ഇതും വീട്ടിൽ തന്നെ മതിയെന്ന് തീരുമാനിച്ചതായിരുന്നു. അപ്പുറത്തെ മുറിയിൽ എൻ്റെ രണ്ടാമത്തെ ഇത്തയും പ്രസവിച്ച് കിടപ്പുണ്ട്. ഇത്ത മൂത്ത മോനെ പ്രസവിച്ചിട്ട് അന്നേക്ക് കൃത്യം ഒരു മാസം പിന്നിട്ടിരിക്കുന്നു. ഞങ്ങൾ രണ്ടും പിന്നീടുള്ള കാലത്തെല്ലാം ഇരട്ട കുട്ടികളെ പോലെ വളർന്നു. കുഞ്ഞിമ്മയും മോനും! ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല ഇതൊന്നും. ബാല്യത്തിൻ്റെ സുഗന്ധങ്ങൾ.. രുചി ഭേദങ്ങൾ. കയ്പ്പിക്കുന്ന ജീവിത സത്യങ്ങൾ, നിതാന്തമായ വേർപാടുകൾ എല്ലാം അനുഭവിച്ചതവിടെ നിന്നാണ്. ഏതൊരു മനുഷ്യൻ്റേയും പോലെ ഞാൻ ജനിച്ചു വീണ, പിച്ചവെച്ച, ഓടി കളിച്ച ആ വീട് തന്നെയാണ് എനിക്കേറെ പ്രിയപ്പെട്ടത്. എന്നെ ഞാനാക്കിയത് ആ വീടാണ്. ചെറുപ്പത്തിൽ കറ്റ മെതിച്ച് നെല്ല് കൂമ്പാരമാക്കി കൂട്ടിയിട്ടിരുന്ന ചാണകം മെഴുകിയ മുറ്റം.…

Read More