അടുക്കളയിൽ പാത്രങ്ങൾ കലമ്പുന്ന ശബ്ദം കേട്ടാണ് കണ്ണുതുറന്നത്. ഇരുട്ടിൻറെ കരിമ്പടം പുതച്ചു നിൽക്കുന്ന പ്രകൃതി. കൊച്ചമ്മ തകൃതിയിൽ ജോലികൾ ചെയ്യുകയാണ്. ഉറക്കം തൂങ്ങുന്ന മിഴികൾ വലിച്ചു തുറന്ന് ഒന്ന് തിരിഞ്ഞു കിടന്നു. വിങ്ങുന്ന വേദന. ശരീരമാകെ തളർന്നത് പോലെയുണ്ട്. ശരീരത്തിനേക്കാൾ വേദനയാണ് മുറിവാർന്ന മനസ്സിന്. അതിൻറെ നീറ്റൽ സഹിക്കാൻ ആവുന്നില്ല. നിറഞ്ഞ മിഴികൾ അടച്ചപ്പോൾ മനസ്സിലേക്ക് ഒരു ചിത്രം പെട്ടെന്ന് കടന്നുവന്നു. താനും മീനുകുട്ടിയും. പുഴക്കരയിൽ കളിക്കുകയാണ്. കൊച്ചമ്മ തുണിയലക്കുന്നു. മീനൂട്ടിയുടെ വികൃതികൾ ആസ്വദിച്ച് അവൾക്ക് പിന്നാലെ ഓടി നടന്നു. പൊടുന്നനെയാണ് അവളുടെ കയ്യിലിരുന്ന പന്ത് തെറിച്ചു പുഴയിലേക്ക് വീണത്. ഞൊടിയിടയിൽ പന്തെടുക്കാൻ മീനു പുഴയിലേക്ക് ആഞ്ഞതും വെള്ളത്തിലേക്ക് വീണതും ഒന്നിച്ചു കഴിഞ്ഞു. കൊച്ചമ്മയുടെ നിലവിളികൾക്കും മീതെ തന്റെ കരച്ചിൽ. ഒഴുക്കിൽ പെട്ടു നീങ്ങുന്ന മീനുവിനെ കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. ഒറ്റച്ചാട്ടമായിരുന്നു പുഴയിലേക്ക്. അവളുടെ കുഞ്ഞു പാവാടത്തുമ്പിൽ പിടിച്ചുവലിച്ച് കരയിലേക്ക് നീന്തി എത്തുമ്പോൾ ആകെ അവശനായിരുന്നു. ഓടിയെത്തിയവർ മീനുവുമായി ആശുപത്രിയിലേക്ക് പാഞ്ഞു. കുറേനേരം…
Author: Anila R
ഡിസംബർ മാസത്തെ കനത്ത തണുപ്പിനെ വകഞ്ഞു മാറ്റിക്കൊണ്ട് അയാൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. രാത്രി ഏറെ വൈകി കഴിഞ്ഞിരിക്കുന്നു. നിബിഡമായ നിശബ്ദതയിൽ ചെരുപ്പുകൾ നിലത്ത് ഉരയുന്ന ശബ്ദം മാത്രം. അല്പ നേരം യാത്ര നിർത്തി ഉരുകിയിറങ്ങുന്ന കണ്ണീർണങ്ങൾ തുടച്ചുനീക്കണം എന്നുണ്ട് . പെരുമ്പറ കൊട്ടുന്ന ശ്വാസഗതികളെ ഒന്ന് നിയന്ത്രിക്കണമെന്നുണ്ട്. പക്ഷേ വേണ്ട. ഒരുപാട് വൈകി കഴിഞ്ഞിരിക്കുന്നു. സുരക്ഷിതമായ ഒരു സ്ഥാനം എത്രയും വേഗം കണ്ടെത്തിയേ മതിയാവൂ. പുതുതായി ചാർജെടുത്ത ജീവനക്കാരന്റെ രോഷാകുലമായ ശബ്ദം അപ്പോഴും കാതിൽ മുഴങ്ങുന്നതായി അയാൾക്ക് തോന്നി. രാമേട്ടൻ ആയിരുന്നെങ്കിൽ… എത്രയോ കാലമായി താൻ ആ വലിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ പിന്നാമ്പുറത്താണ് രാത്രി കഴിച്ചു കൂട്ടിയിരുന്നതാണ്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാമേട്ടൻ തന്നോട് എന്നും അനുതാപം കാണിച്ചിരുന്നു. ഉറക്കം ഒഴിഞ്ഞ് കാവൽ നിൽക്കുന്നതിനിടയിൽ അൽപനേരം കുശലപ്രശ്നങ്ങൾക്കായി തന്റെ അരികിൽ ഇരിക്കുവാനും അദ്ദേഹം മടിച്ചിരുന്നില്ല .ആ സ്നേഹത്തിൻറെ നീരുറവ കനലെരിയുന്ന തന്റെ ഹൃദയത്തിന് എന്നും ഒരു ആശ്വാസമായിരുന്നു. ഇന്ന് സന്ധ്യയായിട്ടും രാമേട്ടനെ കാണാഞ്ഞപ്പോൾ…
