Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

ഇരുൾ മായും മുന്നേ തന്നെ താമരയിതളുകൾ കൂമ്പിയടഞ്ഞ് ചേലറ്റ് വാടി തളർന്നത് കണ്ടൊരു കരിവണ്ട് മെല്ലെയവളോട് ചോദിച്ചു “എന്തിനായീ വിഷാദമീ കണ്ണുകളിൽ..?” “പ്രണയമെനിക്ക് മാത്രമായിരുന്നാ സൂര്യന് മേൽ… വെയിലേറ്റ് തളിർക്കാനായി ഞാൻ കാത്ത് നിൽക്കുമ്പോൾ.. എന്നെ കണ്ട് ചിരിക്കുമ്പോലെയവൻ സൂര്യകാന്തിയെ നോക്കിയും പുഞ്ചിരിക്കാറുണ്ട്..” മൂളലൊതുക്കി താമരതണ്ടിന്മേൽ തഴുകി കരിവണ്ട് മെല്ലെ പറഞ്ഞു. “തകരരുതോമനെ, നീ ഉപാധികൾ ഇല്ലാത്ത പ്രണയമെന്ന് ലോകം വാഴ്ത്തുന്ന സൂര്യനും താമരയും കേവലം പ്രപഞ്ചസത്യം മാത്രം.. ഒന്നിന് പകരം മറ്റൊന്നെന്ന് പകരം വയ്ക്കുന്ന ജീവിതമിത്.. ലോകമിത്.. ഇന്നിൽ ജീവിച്ച് നാളയെ ഓർക്കാതെ ഇന്നലയെ മറന്ന് ഓരോ നിമിഷവും ആസ്വദിക്കൂ നീ.. പൂവിൽ നിന്ന് പൂവിലേക്ക് മാറി പ്രയാണം നടത്തുന്ന എന്നെ പോലെ..” വണ്ട് സ്നേഹത്തോടെ അവളെ നോക്കി. “എല്ലാവർക്കും എല്ലാവരെയും പോലെ ആകാനാവില്ലല്ലോ …” നേർത്ത നൂലിഴ പോലെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചവൾ കണ്ണുകളടച്ചു!!

Read More

എന്നെ നോക്കി ആദ്യമായി കണ്ണിറുക്കിയത്(നമ്മുടെ ഭാഷയിൽ സൈറ്റടി)മേലെതിലെ ബിന്ദു മാമിയുടെ മോൻ ബിജുവണ്ണൻ ആണ്. ഞാൻ ചാമ്പയ്‌ക്ക പറിക്കാൻ ചാമ്പ മരത്തിന്റെ മുകളിലോട്ട് വെള്ളം ഇറക്കി നോക്കി നിൽക്കുവാ. ചെറിയ ചാമ്പ ആണ്. വലിഞ്ഞു കേറിയാൽ ചിലപ്പോ മൂടും കുത്തി വീഴാൻ ചാൻസുണ്ട്. പത്തു പതിനഞ്ച് വയസ്സ് ആയെങ്കിലും അതിന്റെ പക്വത ഒന്നുമില്ലായിരുന്നു. അപ്പോഴാണ് ബിജുവണ്ണൻ അത് വഴി പോയത്. “എന്താ മോളെ,ചാമ്പയും വായി നോക്കി നിൽക്കുന്നത്?” ഞാൻ ചിരിച്ചു. ഉദാരമനസ്കനായ അണ്ണൻ എനിക്ക് വേണ്ടി ചാമ്പ മരത്തിൽ കയറി ചാമ്പയ്ക്ക പറിച്ചു താഴേക്ക് ഇട്ടു തന്നു. മുകളിൽ നിന്നു ഇട്ടു തരുന്ന ചാമ്പയ്ക്ക ചതയാതെയും വീഴാതെയും ബാലൻസ് ചെയ്തു പിടിച്ചു ഞാൻ കട്ടയ്ക്ക് നിൽപ്പുണ്ട്. ചാമ്പയ്ക്ക ഒന്നും വീഴാതെ ആയപ്പോൾ ഞാൻ മുകളിലേക്ക് നോക്കി. അണ്ണൻ വെറുതെ ഇരിക്കുകയാണ്. ഞാൻ അങ്ങേരെ നോക്കുന്നത് കണ്ട് മേലച്ചുണ്ടും കീഴ്ച്ചുണ്ടും ഒരു സൈഡിലേക്ക് വലിച്ച് ഇടതു കണ്ണു കൊണ്ടൊരു സൈറ്റടി. അതേ രീതിയിൽ…

Read More

ഓരോ ചലനത്തിലും ചെന്നിയിലൂടെ കണ്ണീരൊലിക്കുന്നുണ്ടായിരുന്നു. പെയ്തു തുടങ്ങിയ പ്രവാഹം പെട്ടെന്ന് നിലച്ചത് പോലെ നിശബ്ദത. പിന്നെ വിയർത്ത് വലഞ്ഞ് അയാൾ തൊട്ടപ്പുറത്തേക്ക് തളർന്ന് വീണു. രോമം നിറഞ്ഞ മുതുകിൽ നരയുടെ തിരുശേഷിപ്പുകൾ. പ്രായം കൊണ്ടല്ലാതെ നീറുന്ന ജീവിത പ്രാരാബ്ദങ്ങൾ നൽകിയ വെള്ളി വരകൾ. ശബ്ദമില്ലാതെ കരച്ചിലുകൾ ചീളുകളായി ചിതറി തെറിച്ചു. ആലസ്യത്തിനൊടുവിൽ അയാളിലെ പുരുഷൻ നിർവൃതിയിൽ ഉറങ്ങുമ്പോൾ അക്കരെയുമിക്കരെയും എത്താതെ നടുക്കടലിൽ തനിച്ചായി പോയ ഒരുത്തി വേദനയും നീറ്റലും പേറിയ ദേഹവുമായി തകർന്നു കിടന്നു. പുലരും മുന്നേ എഴുന്നേൽക്കുമവൾ. കരയുന്ന കാക്കയ്ക്കൊപ്പം ചുണ്ട് വക്രിച്ച് ഒരു ബക്കറ്റ് വെള്ളവും കോരി മറപ്പുരയിലേക്ക്. തിരിച്ചു വന്ന് വെള്ളം കേറി പുകയുന്ന അടുപ്പ് ഊതി ഊതി കത്തിച്ച്, ശ്വാസകോശത്തിൽ പോയ പുകയെ അതേ വേഗത്തിൽ ചുമച്ച്…കുരച്ച് പുറത്ത് ചാടിച്ച് “ശ്വാസകോശം സ്പോഞ്ച് പോലെയാണ് പുകവലിയും അടുപ്പിലെ വലിയും ഒരു പോലെ ഹാനികരം” എന്ന് ആത്മഗതവും പറഞ്ഞ് തൂക്കലും തുടപ്പും വെള്ളം കോരലുമായി ആഘോഷിക്കും. കുഴിയൻ…

Read More

നരച്ചു കുരച്ചു ഞെങ്ങി ഞെരുങ്ങി ആവിതീർന്ന അടുക്കളയിലെ പ്രഷർ കുക്കറിനു ശേഷം അവൾ വിസിലടിച്ചു തുടങ്ങി… കറങ്ങി തീർത്ത മണിക്കൂറുകൾക്കൊടുവിൽ ശബ്ദം നിലച്ച ഘടികാര മണി പോലെ അവളും ചലിച്ചു തുടങ്ങി… തേച്ചിട്ടും തേച്ചിട്ടും നിവരാത്ത വസ്ത്രങ്ങളുടെ ചുളിവുകൾക്കൊടുവിൽ അവൾ സ്വയം ചുളുങ്ങി തുടങ്ങി… യന്ത്രങ്ങൾ പണി നിർത്തിയിട്ടും കോഴികൾ കൂവി നേരം വെളുപ്പിച്ചിട്ടും പാതിരാക്കൂവലിൽ നേരം അണഞ്ഞിട്ടും അവളുണ്ട് ഇപ്പോഴും കറങ്ങി തിരിയുന്നുണ്ട്… എന്താ നിനക്കവിടിത്രേം പണിയെന്നു ചോദിച്ചു കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു തന്റെ വിഷമങ്ങളത്രയും അവളിലേക്ക് പകരുവാൻ വെമ്പി കിടക്കുന്ന ആണൊരുത്തന്റെ തലമണ്ട തല്ലി പൊളിക്കാനെടുത്ത കരിക്കലം തേച്ച് വെളുപ്പിച്ചവൾ അരിശം തീർത്തു… അമ്മയ്ക്ക് പകരമായവൾ.. കാമുകിക്കും വേശ്യക്കും ഭാര്യയ്ക്കും പകരമായ അവൾക്ക് പകരമാകാൻ ആരുമില്ലെന്ന് അവനോർക്കില്ല… ഒരിക്കലീ അടുപ്പിങ്കര നിശബ്ദമാകുമ്പോൾ.. കിണറ്റിലെ തൊട്ടി ചലിക്കാതെ ആകുമ്പോൾ നേരം വൈകി വയറ് നിറയുമ്പോൾ ചിലപ്പോൾ അന്നേരം ഓർക്കുമായിരിക്കും. പകരം വയ്ക്കാൻ ആരുമില്ലാത്ത പകരക്കാരി ആയിരുന്നവളെന്ന്..

Read More

ആദ്യഭാഗം ഡയാന ആ വീട് വിട്ട് പോയിട്ട് മാസങ്ങൾ ആയി കഴിഞ്ഞിരുന്നു. പ്രത്യക്ഷത്തിൽ മേരിയും ആരെയും അറിയിക്കാതെ റോസിയും അവരെ ഓർത്ത് ആകുലതപ്പെട്ടു. ദിവസങ്ങൾ കഴിയവേ സാമിനും അവരുടെ അഭാവം അനുഭവപ്പെട്ടു. എന്നും കണ്ടു കൊണ്ടിരുന്ന ഒരാളെ പെട്ടെന്ന് കാണാതെ പോകുമ്പോൾ തോന്നുന്ന ഒന്നായിരുന്നില്ല അത്. കണ്ട് കണ്ട് ജീവിതത്തിന്റെ ഭാഗമായി തീർന്ന തന്റെ രക്തത്തെ ശരിക്കും തിരിച്ചറിയപ്പെടുന്ന ചില നിമിഷങ്ങളുടെ ഓർമപ്പെടുത്തലിൽ ശക്തമായി ഹൃദയത്തിൽ തോന്നിപ്പിക്കുന്ന ഒരു അനുഭവം ആയിരുന്നു അത്. തന്റെ പിഞ്ചുവിരലിൽ പിടിച്ച് സ്കൂളിലേക്കും കളി സ്ഥലങ്ങളിലേക്കും കൊണ്ട് പൊയ്ക്കൊണ്ടിരുന്ന ചേച്ചിയെ ഓർത്ത് ആ കുഞ്ഞനിയൻ വേദനിച്ചു. എന്നെന്നെയ്ക്കുമായി ജീവിതത്തിൽ നിന്ന് പോയില്ലെങ്കിലും അവർ സൃഷ്ടിച്ച ആ വിടവ് നികത്താൻ ആ കൂടെപ്പിറപ്പ് തന്നെ വേണമെന്ന് അയാൾക്ക് മനസ്സിലായി. ആദ്യമായി തന്റെ ചേച്ചിക്ക് വേണ്ടി അയാളുടെ കണ്ണിൽ നിന്ന് നീർ പൊടിഞ്ഞു. കർത്താവിന്റെ തിരുമുൻപിൽ നിന്ന് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. അവരോട് ചെയ്ത പ്രവൃത്തിയും പറഞ്ഞു പോയ…

Read More

ആദ്യഭാഗം “എനിക്കൊരുമ്മ തരുമോ?” അവന്റെ അരികിലേക്ക് ചേർന്ന് കിടന്ന് കൊണ്ട് അവൾ ചോദിച്ചു. ചെറു പുഞ്ചിരിയോടെ അവൻ മെല്ലെ തിരിഞ്ഞ് അവൾക്ക് അഭിമുഖമായി കിടന്നു.എന്നിട്ട് മൃദുവായ കവിളിൽ ഉമ്മ വച്ചു. “അവിടെയല്ല..” അവൾ ചുണ്ടിൽ ചൂണ്ടുവിരൽ കൊണ്ട് തൊട്ടു. കണ്ണുകളിൽ നിറഞ്ഞ പ്രണയത്തോടെ അവൻ ആ ചുണ്ടിലേക്ക് തന്റെ ചുണ്ടമർത്തി ഉമ്മ വച്ചു. പിന്നെ മെല്ലെ അധര ഇതളുകളെ വായിലേക്കാക്കി നുകർന്ന് തുടങ്ങി. അവനൊപ്പം അവൾക്കും ചൂട് പിടിച്ചു. തലമുടിയിഴകളിലൂടെ അവൾ വിരലുകളോടിച്ചു. അവന്റെ സ്പർശനത്തിൽ തളരിതയായി സുഖത്തോടെ കിടന്നപ്പോഴാണ് ചുംബനത്തിന്റെ മുറുക്കം കൂടുന്നതും തന്റെ ചുണ്ടുകൾ പൊട്ടി ചുവന്ന് രക്തം കിനിയുന്നതും അവളറിഞ്ഞത്. അവൾക്ക് ശ്വാസം മുട്ടി. മരിക്കാൻ പോകുമ്പോഴുള്ള വെപ്രാളത്തോടെ അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു. അവൻ അനങ്ങിയില്ല. ആവേശത്തോടെ രക്തം ചൊരിയുന്ന ചുണ്ടുകളെ വീണ്ടും വീണ്ടും ഉറുഞ്ചി കുടിക്കുകയാണ്. അവൾ നിലവിളിക്കാൻ ശ്രമിച്ചു.ശബ്ദം പുറത്തേക്ക് വരുന്നില്ല. പെട്ടെന്ന് അവൻ അവളെ വാരിയെടുത്ത് ദേഹത്തോട് ചേർത്ത് ഒന്ന് ആഞ്ഞ്…

Read More

ആദ്യഭാഗം ചരിത്രപ്രധാനമായി രചിക്കപ്പെട്ട പുസ്തകങ്ങളുടെ ഏടുകൾ ചികഞ്ഞാൽ പോലും കണ്ടെത്താൻ സാധ്യതയില്ലാത്ത തരം ഒളിച്ചോട്ടം ആയിരുന്നത്. തന്റെ അമ്പത്തിയാറാമത്തെ വയസ്സിൽ കാമുകനെ തേടി പുറപ്പെട്ട ഒരു വൃദ്ധ സ്ത്രീയുടെ കല്പ്പനിക മനോഹരമായ ഒരു യാത്ര. അതും പതിനാറു വയസ്സിൽ പ്രണയിച്ച വർഷങ്ങൾക്ക് ശേഷം എങ്ങനെ ഇരിക്കുമെന്നോ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാൻ കഴിയാത്ത ഒരുവന് വേണ്ടി അങ്ങേയറ്റം വിഷമ സന്ധിയിൽ നിന്ന് കൊണ്ട്, വീടിനെയും വീട്ടുകാരെയും വിട്ട് അധികമൊന്നും പുറത്ത് പോയിട്ടില്ലാത്ത ഒരുവൾ എടുത്ത അനന്യസാധാരണമായ ഒരു തീരുമാനം. കാറ്റ് വീശുമോ കോളും കൊണ്ട് കടൽ വരുമോ എന്നൊന്നും അറിയാതെ നടുക്കടലിൽ അന്നത്തെ അന്നത്തിനു വേണ്ടിയോ കാലങ്ങൾ ചേർത്തു വയ്ക്കുന്ന സമ്പത്തിനു വേണ്ടിയോ ആഴക്കടലിലേക്ക് തോണി ഇറക്കുന്ന മുക്കുവ മനസായിരുന്നു അപ്പോൾ ഡയാനയ്ക്ക്. മെലിഞ്ഞ ആ ശരീരത്തിലെ വെളുത്ത മുഖത്ത് തെളിഞ്ഞിരുന്ന മന്ദഹാസം ആരെയും ആകർഷിക്കുന്നതായിരുന്നു. ജീവിതം കൊണ്ട് ജീവിതത്തെ തോൽപ്പിച്ച ഏറ്റവും നല്ല തീരുമാനം ആയിരുന്നുവല്ലോ ഇത്.അതിന്റെ പ്രതിഫലനമാരുന്നു അവരുടെ…

Read More

ആദ്യഭാഗം മുറ്റത്തെ ചെടികൾക്കിടയിലെ കളകളും ഉണങ്ങിയ ഇലകളും പിഴുതും പറിച്ചും മാറ്റി വൃത്തിയാക്കുകയായിരുന്നു ഡയാന. വീട്ടിനകത്തേക്ക് കയറാൻ വന്ന റോസി തെല്ലിട അവരെ നോക്കി നിന്നു. “പ്രണയം കൊണ്ട് വഞ്ചിക്കപ്പെട്ട വൃദ്ധയായ പാവം സ്ത്രീ.” അവൾ മെല്ലെ പറഞ്ഞു. സഹതാപത്തോടെ അവരെ ഒന്ന് കൂടി നോക്കിയിട്ട് റോസി അകത്തേക്ക് മറഞ്ഞു. ഇതൊന്നും അറിയാതെ ഡയാന സ്വപ്രവർത്തികളിൽ വ്യാപൃതയായി നിന്നു. ചെറുതായിരുന്ന കാലം തൊട്ടേ ഡയാനയ്ക്ക് പൂക്കളും ചെടികളും വളരെ ഇഷ്ടമായിരുന്നു. വെനിസ്വെലയിൽ നിന്ന് പപ്പ കൊണ്ട് വരുന്ന ചെടികളുടെ വിത്തിനായി കുഞ്ഞു ഡയാന കാത്തിരിക്കാറുണ്ട്. മറ്റ് മക്കളൊക്കെ തിളക്കമുള്ള ഗൗണും ബാഗും മുടിയിൽ കുത്തുന്ന ക്ലിപ്പുകളും വാച്ചും ഒക്കെ ചോദിക്കുമ്പോൾ ഡയാന മാത്രം ബിസിനസ്സ് ടൂർ കഴിഞ്ഞു വരുന്ന അപ്പനോട് ചോദിക്കുന്നത് ആ നാട്ടിലെ ചെടികളെ കുറിച്ചാണ്. അദ്ദേഹം പറ്റുന്നിടത്തോളം വിത്തുകൾ അവൾക്ക് പല രാജ്യങ്ങളിൽ നിന്നും വാങ്ങിയും ശേഖരിച്ചും കൊടുക്കാറുണ്ട്. ആ വീടിനെ ഒരു സ്വർഗലോകത്തിന്റെ പ്രതീതി ഉണ്ടാക്കി കൊടുക്കുന്നതിനു…

Read More

“പൈൻ മരങ്ങളുടെ കീഴിൽ നാം ആലിംഗബദ്ധരായി നിൽക്കും.നീണ്ട ചൂളം വിളികളിൽ കടല്പക്ഷികൾ തീരത്തേക്ക് മടങ്ങി വരും.നാം കൊടുക്കുന്ന പയർമണികളിൽ കൊത്തി കൊത്തി, ചിറകുകൾ വിടർത്തി അവ നമുക്കായുള്ള പാത കാട്ടി തരും. അത് വഴിയേ നീയും ഞാനും നടന്ന് നീങ്ങും..ഒട്ടും മടിക്കാതെ, വിയർക്കാതെ നാം നടന്ന് കൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് ദാഹജലത്തോടൊപ്പം ഞാൻ നിന്റെ ചുണ്ടിണകളെയും നുകരും.അഭൗമമായ ജീവിത വഴിയിൽ നീ എന്നിൽ ബന്ധിക്കപ്പെട്ടത് പോലെ നമ്മൾ ഓരോരുത്തരിലും അന്യോന്യം മുങ്ങി നിവരും. ” നേരിയ മഞ്ഞ നിറമുള്ള വെള്ള കടലാസ്സിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ ആ അക്ഷരക്കുഞ്ഞുങ്ങളെ ഡയാന വീണ്ടും വീണ്ടും ആർത്തിയോടെ വായിച്ചു. ശേഷം പതിവ് പോലെ തേക്ക് കൊണ്ട് നിർമ്മിച്ച തടിയൻ കട്ടിലിനു കീഴെയുള്ള ട്രങ്ക് പെട്ടിയിലേക്ക് നീല നിറമുള്ള ഫയലിൽ ആ കടലാസ് ചുളുങ്ങാതെ നിവർത്തി വച്ച്, അതേ കളറിലുള്ള നാട കൊണ്ട് ബന്ധിച്ച് നിക്ഷേപിച്ചു. ചുളിവ് വീഴാതെ ഇത്രനാൾ കാത്ത കടലാസ് പോലെ തന്റെ ശരീരത്തിലെ…

Read More

റൂമും പൂട്ടി ചാവി പോക്കറ്റിലേക്ക് ഇട്ടിട്ട് റാം ഒന്നുകൂടി അടഞ്ഞ വാതിൽ നോക്കി ആലോചിച്ചു നിന്നു. ഇനിയും എന്തേലും മറന്നിട്ടുണ്ടോ? എന്തെങ്കിലും എടുക്കാനോ, ഫാൻ ഓഫ്‌ ചെയ്യാനോ, ഗ്യാസ് ഓഫ് ചെയ്യാനോ എന്തെങ്കിലും? ഒന്നു കൂടി എല്ലാം ശരിയാണെന്ന് മനസ്സ് കൊണ്ടുറപ്പ് വരുത്തി അവൻ ലിഫ്റ്റിലേക്ക് നടന്നു. എതിർഭാഗത്ത് നിന്ന് 12 ബിയിലെ റെക്സ് വരുന്നുണ്ടായിരുന്നു.ഇൻഫോപാർക്കിലെ HR മാനേജർ ആണ്. ” ലിഫ്റ്റ് ഇന്നും ഔട്ട്‌ ഓഫ് കണ്ട്രോൾ ആണ് റാം. സ്റ്റെപ്പ് തന്നെ ശരണം” റെക്സും റാമും കൂടി സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി. ഭീമൻ തുക അഡ്വാൻസും വാടകയിനത്തിലും വാങ്ങിക്കുന്ന ഫ്ലാറ്റാണ്. ഇടയ്ക്കിടെ മൈന്റൻസ് പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴൊക്കെയും സെക്രട്ടറിയോട് പരാതി പറയും. ‘ഇപ്പൊ ശര്യാക്കി തരാം’ എന്ന കുതിരവട്ടം പപ്പു ശൈലിയോടെ അയാൾ തല കുലുക്കും. വീണ്ടും അവസ്ഥ ഇത് തന്നെ. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഈ മാസം തന്നെ. റെക്സും ഇതേ കാര്യം തന്നെ പറഞ്ഞു അരിശപ്പെടുകയാണ്. വേറൊരു…

Read More