Author: Shahzad

എഴുത്തിനെ പ്രണയിക്കുന്നവൾ…

മാതംഗിയുടെ വയറ്റിൽ കിടക്കുമ്പോൾ തന്നെ ആ കുഞ്ഞുങ്ങൾ രണ്ടു താളങ്ങളിലായിരുന്നു… തുലാമാസത്തിലെ  മഴയുള്ളൊരു രാത്രി  പുലർച്ചയ്ക്കാണ് മാതംഗി പേറ്റുനോവുകൊണ്ട് നിലവിളിച്ചത്. ആദ്യം ഒരാൾ പുറത്ത് വന്നു. ഒരു പൂച്ചക്കുഞ്ഞിന്റെ  പിടച്ചിലോടെ, ഉച്ചത്തിൽ കരഞ്ഞ് കൊണ്ട്… എന്നാൽ, മാതംഗിയുടെ വയറ്റിൽ അത്ഭുതത്തിന്റെ ശേഷിപ്പു പോലെ വീണ്ടും ഒരു ഉലച്ചിൽ ബാക്കിയുണ്ടായിരുന്നു. അല്പം കഴിഞ്ഞാണ് അടുത്ത കുഞ്ഞ് പുറത്തേക്ക് വന്നത്.. നഴ്സ് ആ കുഞ്ഞിനെ കൈകളിൽ എടുത്തുയർത്തുമ്പോൾ മാതംഗി ചോരക്കണ്ണുകളോടെ നോക്കി. ആദ്യം വന്നവളെ പോലെ വെളിച്ചത്തെ വെല്ലുവിളിക്കുന്ന കരച്ചിലായിരുന്നില്ല അവളുടേത്. ഒരു ചില്ലുകൂട്ടിൽ അടച്ചുവെച്ച കാറ്റിന്റെ മൂളൽ പോലെ, ആ ജീവൻ തികച്ചും ദുർബലമായി കിതയ്ക്കുകയായിരുന്നു. മൂത്ത മൂന്ന് പെൺകുട്ടികൾക്കു ശേഷം ഒരേ ദിവസം മണ്ണിലിറങ്ങി വന്ന ആ ഇരട്ടക്കുഞ്ഞുങ്ങൾക്ക് വീട്ടുകാർ രണ്ടു പേരുകൾ ഇട്ടു. ദേവികയും മാളുവും. കാലം അവരുടെ വളർച്ചയിലും ആ വേർതിരിവ് അടയാളപ്പെടുത്തിത്തുടങ്ങി. ദേവിക കാറ്റിൽ പറക്കുന്ന വെളുത്ത പഞ്ഞിപോലെ വീടിന്റെ ഉമ്മറത്തും മുറ്റത്തും ഓടിനടന്നു. അവളുടെ അക്ഷരങ്ങൾക്ക്…

Read More

പുറത്ത് നിന്നും ക്ലാസിലേക്ക് നോക്കിയപ്പോൾ ആരും എത്തിയില്ലേ എന്നൊന്ന് സംശയിച്ചു. പക്ഷേ ഉള്ളിൽ ബഹളം ഉണ്ട് താനും.  നോക്കുമ്പോ എല്ലാവരും കൂടെ കൂടി നിന്നു എന്തിനോ ഉന്തും തള്ളും.  അപ്പോ ഉറപ്പായി ആരോ എന്തോ ചെയ്ത് വെച്ചിട്ടുണ്ട്. അല്ലേൽ എന്തെങ്കിലും തിന്നാൻ കാണും.  പിന്നെ ഞാനും ഒന്നും ആലോചിച്ചില്ല. ബാഗ് ഡെസ്കിൽ വെച്ച് ഉള്ളിലേക്ക് നൂണ്ട് കയറി.  എന്താണ് സാധനം എന്നൊന്ന് അറിയണമല്ലോ.  നോക്കുമ്പോ താ കിടക്കുന്നു അർജുൻ്റെ കയ്യിൽ ‘ അരവണപ്പായസം ‘.  ശോ… അപ്പോ തന്നെ വായിൽ വെള്ളം വന്നു.  ഒന്നും നോക്കിയില്ല ഞാനും നീട്ടി കയ്യ്.  അപ്പോഴേക്കും ആകെ തിരക്ക് ആയപ്പോ അർജുൻ ഒന്നു ആളായി.  എല്ലാവരും വരി വരിക്ക് നിന്നെ.  പക്ഷെ ആര് കേൾക്കാൻ. ആകെ ഉന്തും ബഹളവും.  ഒരു വിധം തിക്കി തിരക്കി കയ്യിൽ അമൃത് പോലെ തന്ന അരവണ പായസം കിട്ടിയതും ഞാൻ പതുക്കെ എൻ്റെ സീറ്റിലേക്ക് നടന്നു.  അപ്പോ ഉണ്ട് കുറച്ചെണ്ണം…

Read More

ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാട്ടോ ഞാൻ ആ കാര്യം ആലോചിച്ചത്. പുറത്ത് നല്ല മഴ പെയ്ത് തോർന്ന നേരമായിരുന്നു. ഇലകളിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന ആ കാഴ്ച കാണുമ്പോൾ, എനിക്കറിയില്ല… പെട്ടെന്നാണ് മനസ്സ് ആ പഴയ കാലത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. പതിനൊന്നാം നിലയിലെ ഈ അടച്ചുകെട്ടിയ ഫ്ലാറ്റിലിരുന്ന് താഴേക്ക് നോക്കുമ്പോൾ ബഹളങ്ങൾ ഒരുപാടുണ്ട്, പക്ഷെ നെഞ്ചിലൊരു ശൂന്യത മാത്രം. അപ്പോഴാണ്  എന്റെ കുട്ടിക്കാലം മനസ്സിലേക്ക് ഓടി എത്തിയത്. നമ്മുടെയൊക്കെ ചെറുപ്പത്തിലെ ഓണം ഓർമ്മയുണ്ടോ? ചിങ്ങമാസത്തിലെ  ആദ്യത്തെ വെയിൽ , നാട്ടിടവഴികളിൽ വീഴുമ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു കുളിർകാറ്റ് വന്നു തൊടും. അന്നൊക്കെ ഓണമെന്ന് പറഞ്ഞാൽ കലണ്ടറിലെ ഒരു ചുവന്ന തീയതിയായിരുന്നില്ല, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു! ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചാൽ പിന്നെ ഞങ്ങൾക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ — പൂക്കൾ! രാവിലെ തന്നെ അമ്മ തരുന്ന വലിയൊരു പ്ലാസ്റ്റിക് കവറും പിടിച്ച് അനിയത്തിയുടെ കൈയും പിടിച്ച് പറമ്പുകളിലേക്ക് ഒരോട്ടമാണ്. തുമ്പപ്പൂവിന്റെ വെളുപ്പും, മുക്കുറ്റിയുടെ…

Read More

പ്രിയപ്പെട്ട കണ്ണാടീ, ഇന്നലെ രാത്രി, വീട് മുഴുവൻ മരണവീടുപോലെ നിശബ്ദമായപ്പോൾ ഞാൻ മെല്ലെഴുന്നേറ്റ് നിന്റെ തണുത്ത ചില്ലിൽ വിരലമർത്തി, ആരും കേൾക്കാതെ, ആരും കാണാതെ നിന്റെ നെഞ്ചിലേക്ക് ചാരിനിന്ന് കുറേനേരം ഞാൻ കരഞ്ഞു. മോൾ വന്നു പറയാണ്.., “അമ്മേ, ആ പഴയ അലമാര മാറ്റുകയാണ്. പുതിയ വാർഡ്രോബ് വരും.” അത്രയേ അവൾ പറഞ്ഞുള്ളൂ. പക്ഷേ, എന്റെ ഉള്ളിൽ ഒരു യുഗം കടപുഴകി വീഴുകയായിരുന്നു. ആ അലമാരയുടെ ഉള്ളിലെ ഈ മങ്ങിയ കണ്ണാടിവെളിച്ചത്തിലാണ് ഞാൻ എന്റെ ആയുസ്സ് മുഴുവൻ ഒളിച്ചുവെച്ചിരുന്നതെന്ന് അവൾക്കറിയില്ലല്ലോ! നിനക്കോർമ്മയുണ്ടോ, അഞ്ചു വയസ്സുള്ളപ്പോൾ ആദ്യമായി അമ്മ എന്നെ നിന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തിയത്? പെരുന്നാൾ പാവാടയുടെ തുമ്പു പിടിച്ച് ഞാൻ തുള്ളിച്ചാടിയപ്പോൾ, “ഞാൻ സുന്ദരിയാണോ അമ്മേ?” എന്ന് ചോദിച്ചത് നിന്നോടായിരുന്നു. അമ്മയല്ല, നിന്റെ ഉള്ളിലെ ആ കൊച്ചു വെളിച്ചമാണ് എനിക്ക് ആദ്യം മറുപടി തന്നത്. അന്ന് തുടങ്ങിയതാണ് നമ്മൾ തമ്മിൽ, വാക്കുകളില്ലാത്ത ഈ ആത്മബന്ധം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വീർപ്പുമുട്ടലുകളിൽ…

Read More