പുറത്ത് താളമേളങ്ങളോടെ കന്നിമുണ്ടൻ തകർക്കുന്നു. മഴക്കാലത്തു യാത്ര ചെയ്യുന്നത് ഇഷ്ടമാണ്. അതുകൊണ്ടാണ് കൂടെ ജോലി ചെയ്യുന്ന വർഷയുടെ അനിയത്തിയുടെ കല്യാണത്തിന് പോകാമെന്നു വച്ചത്. വീട്ടിലെത്തി, കുറച്ചു സാധനങ്ങൾ കൂടി ജോലിസ്ഥലത്തേക്ക് എടുത്തേക്കാം എന്ന് വിചാരിച്ചു. വർഷങ്ങൾക്കു മുൻപ് വാങ്ങിവച്ച സ്യൂട്ട് കേസ്, സാരികൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചതുകൊണ്ട് പുത്തനായിരിക്കുന്നു. വിവാഹത്തിനു ഭർത്താവിന്റെ വീട്ടിലേക്കു പോകാൻ വാങ്ങിയ വിലകൂടിയ പെട്ടി, വർഷങ്ങൾ പോയതറിയാതെ. സിപ്പിന്പോലും ഒരുമാറ്റവുമില്ല. മൂന്നുദിവസത്തെ ദാമ്പത്യം, പുതുമ വറ്റാതെ. സ്നേഹത്തോടെ ചേർത്തുപിടിച്ചു ഒപ്പം കൂട്ടിയ പ്രിയപ്പെട്ടവൻ. മുറിയടച്ച് ആദ്യം പറഞ്ഞത്, “എനിക്ക് ഭാര്യയായി ഇയാളെ ഇഷ്ടമില്ല. മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചുപോയി”. എന്നാണ്. നിറഞ്ഞു തുളുമ്പുന്ന പാൽ തൂവിപ്പോവാതിരിക്കാൻ പെട്ടെന്ന് മേശമേൽ വച്ച് ഇപ്പോൾ അദ്ദേഹം തന്നെ ചേർത്തുപിടിക്കും എന്നോർത്ത് ഒട്ടൊരു സംഭ്രമത്തോടെ നിന്ന എന്നിലേക്ക് ഇടിത്തീ പോലെ വന്നുവീണ വാക്കുകൾ.നിമിഷ നേരത്തേക്ക് ഞാൻ എന്നെത്തന്നെ മറന്നു. “പിന്നെന്തിനാ ഇദ്ദേഹം എന്നേ കല്യാണം കഴിച്ചത്.” ചോദ്യത്തോടൊപ്പം ഒറ്റ പൊട്ടീരായിരുന്നു എന്റെ മറുപടി. ഒരു…
