Author: Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

പ്രണയത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം, അവരുടെ ഓരോ പ്രവൃത്തിയും നമുക്ക് വേണ്ടി മാത്രമാണെന്ന് സ്വയം ബോധിപ്പിക്കുന്നതാണ്. നമ്മൾ പറഞ്ഞ കാര്യങ്ങൾ ഓർത്ത് വച്ച് ചെയ്തല്ലോ എന്നു വിചാരിച്ചു തുള്ളിച്ചാടും. ഇല്ലാത്ത സ്നേഹമുണ്ടെന്ന് നമ്മൾ തന്നെ ആലോചിച്ചു കൂട്ടി സന്തോഷിക്കുന്നതും, ഒരു തരം മണ്ടത്തരം തന്നെയാണ്. നമുക്ക് വിഷമം തരുന്ന പ്രവൃത്തികൾ കാണുമ്പോൾ കണ്ണടയ്ക്കും. എന്നിട്ട് നമ്മുടെ സ്വപ്ന ലോകത്തിൽ തന്നെ ജീവിക്കും. യാഥാർത്ഥ്യം തിരിച്ചറിയാതെ സ്വയം വഞ്ചിക്കുന്ന ഈ പരിപാടിയ്ക്ക്, “എന്തിനാ പോണെ” എന്ന് തോന്നും. ഒടുക്കം അതിൽ തന്നെ തല വച്ച് കൊടുക്കും എന്നതാണ് പ്രണയത്തിലെ ഏറ്റവും വലിയ കോമഡി ! – ദീപ പെരുമാൾ NB: ഇത് ഒരു generalization അല്ല; യാഥാർഥ്യ ബോധം വേണം എന്ന ഒരു സന്ദേശമാണ് ഉദ്ദേശിക്കുന്നത്.

Read More

നാം സ്വയം നെയ്യുന്ന പകൽ കിനാവിൽ, നമ്മൾ കണ്ട വ്യക്തിയാവണം അവർ, എന്ന് ശഠിക്കുമ്പോഴാണ് പല പ്രണയങ്ങളും നിരാശയിൽ കലാശിക്കുന്നത്. – ദീപ പെരുമാൾ

Read More

ഹൃദയം തുറന്നു സ്നേഹം നൽകുമ്പോൾ, കരുതലിൻ്റെ കരങ്ങൾ നീട്ടുമ്പോൾ, ഓർക്കുക… നല്ലവരല്ല എല്ലാവരും; മുതലെടുക്കും ചിലർ. സ്നേഹം ഒരു ദൗർബല്യമല്ല, ശക്തിയാണ് ! സ്വയം നഷ്ടപ്പെടാതെ നൽകുക. അർഹതയുള്ളവരെ തിരിച്ചറിയുക. ധൂർത്തരായി സ്നേഹം പങ്കു വയ്ക്കൂ, പക്ഷേ വിവേകത്തോടെ ! ചൂഷണം തടയുക, ഹൃദയം സംരക്ഷിക്കുക. നിഷ്‌കളങ്കമായ സ്നേഹം കണ്ടെത്തുക, സന്തോഷം നിറഞ്ഞ ജീവിതം നേടുക.

Read More

പുണ്യ റമദാൻ മാസത്തിൽ നോമ്പ് തുറയ്ക്ക് ഒഴിച്ച് കൂടാനാവാത്തതാണ് റൂഹ് അഫ്‌സ; ഗൃഹാതുര സ്‌മരണകൾ ഉണർത്തുന്ന ശീതള പാനീയം. പക്ഷേ, നിങ്ങൾക്കറിയാമോ, മൂന്ന് രാഷ്ട്രങ്ങളുടെ രക്തരൂക്ഷിതമായ ജനനത്തിന് മൂകസാക്ഷിയായിരുന്നു ചുവപ്പു നിറത്തിലുള്ള ഈ പാനീയം എന്നത്? രസകരമായ കാര്യം എന്തെന്നാൽ, ഈ 3 രാജ്യങ്ങളെ ഇപ്പോഴും ഒന്നിപ്പിക്കുന്നതും ഈ പാനീയമാണ്. അറബിയിൽ റൂഹ് അഫ്‌സ എന്ന പേരിന്റെ അർത്ഥം “ആത്മാവിനുള്ള സഞ്ജീവനി” എന്നാണ്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയ്‌ക്കിടയിൽ, ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രം പങ്കിടുന്ന ഈ പാനീയത്തെ ഇന്ന് പരിചയപ്പെടുത്തുന്നു… ദക്ഷിണേഷ്യയിലും മിഡിൽ ഈസ്റ്റേൺ (ഗൾഫ്) രാജ്യങ്ങളിലും റൂഹ് അഫ്‌സ ഇല്ലാതെ റമദാൻ അപൂർണ്ണമാണ്. കുപ്പിയിൽ പറയുന്നതുപോലെ, റൂഹ് അഫ്‌സ “കിഴക്കിന്റെ വേനൽക്കാല പാനീയം” ആണെന്നതിൽ സംശയമില്ല… കടും പിങ്ക് നിറത്തിലുള്ള ഈ സിറപ്പുമായി ബന്ധപ്പെട്ട ഓർമ്മകൾ നമ്മിൽ പലർക്കുമുണ്ട് – കുട്ടിക്കാലത്തെ അലസമായ വേനൽക്കാലങ്ങൾ. ഉത്ഭവം 1906-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഗാസിയാബാദിൽ റൂഹ് അഫ്‌സ രൂപപ്പെടുത്തിയത്, ഹക്കിം ഹാഫിസ് അബ്ദുൾ…

Read More

‘ഞാൻ റെഡി അല്ല’ … ‘ഞാൻ പൂർണ്ണമായും പ്രിപ്പെയർഡ് ആവട്ടെ’ … ‘ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യും? അത് നടന്നാൽ എന്തുചെയ്യും?’ ഇങ്ങനെയൊക്കെ കരുതി ശങ്കിച്ച് നിൽക്കുവാണോ നിങ്ങൾ? അതോ…’ഇപ്പോൾ സമയം ശരിയല്ല’ ‘ഇതിന് ശേഷം ഞാൻ എന്തുചെയ്യണമെന്ന് എനിക്ക് വ്യക്തമല്ല’… അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് പിന്മാറുകയാണോ? ശരി, ഞാനൊരു കാര്യം പറയട്ടെ … പൂർണ്ണമായും തയ്യാറായി കഴിഞ്ഞിട്ട്, ചെയ്യാൻ ആഗ്രഹിച്ചത് ആരംഭിക്കാം എന്നാണ് നിങ്ങൾ കരുതുന്നത് എങ്കിൽ, നിങ്ങൾ അത് ചെയ്യില്ല; കാരണം, ‘ഫുള്ളി റെഡി’ ആണെന്ന് നിങ്ങൾക്ക് ഒരിക്കലും തോന്നില്ല! “എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ” എന്ന് നിങ്ങൾ കാത്തിരിക്കുകയാണെങ്കിലും, അത് സംഭവിക്കില്ല; കാരണം ആ ‘സമയം’ ഇന്ന്, ഇപ്പോൾ, ഈ നിമിഷം ആണ്! എന്താണ് നിങ്ങൾ ചെയ്യേണ്ടത്? ചെറിയ ചുവടുകളിലൂടെ തുടങ്ങുക; പക്ഷേ തുടങ്ങിവയ്ക്കുക! ധൈര്യമായി ആരംഭിക്കുക, ഓരോ ഘട്ടത്തിലും പഠിക്കുക. ആദ്യത്തെ ചുവട് എടുത്ത് വെക്കുക, ഗോവണി മുഴുവനായും കണ്ടില്ലെങ്കിലും! കയറുന്തോറും ഓരോ പടിയായി…

Read More

വായുവിൽ നൃത്തം ചെയ്യുന്ന നിറങ്ങൾ … തെരുവുകളിൽ പ്രതിധ്വനിക്കുന്ന ചിരികൾ … ഠണ്ടായിയുടെ സുഗന്ധം അന്തരീക്ഷത്തിൽ നിറയുന്ന, ഹോളി എന്ന വർണ്ണോത്സവം ഇതാ വന്നെത്തി !! ഓർമ്മകളുടെ ഒരു വർണശബളമായ ചെപ്പ്  ഈ വർണ്ണാഭമായ ഉത്സവം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും ഒരു ആഘോഷമാണ്. ഹോളി നിറങ്ങൾ വാരിവിതറുന്നത് മാത്രമല്ല; ഇത് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും മധുരസ്മരണകൾ സൃഷ്ടിക്കുന്നതിനും ഗൃഹാതുരത്വം വീണ്ടെടുക്കുന്നതിനുമുള്ളതാണ്. സുഹൃത്തുക്കളുമൊത്തുള്ള ആഹ്ളാദകരമായ ഒത്തുചേരലുകൾ മുതൽ അപ്രതീക്ഷിതമായ നൃത്തച്ചുവടുകൾ വരെ, ഓരോ ഹോളി കഥയും എനിക്ക് അതുല്യമാണ്. ഞാൻ കേരളത്തിൽ വളർന്നപ്പോൾ ഹോളി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നില്ല. പക്ഷേ, മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾക്കൊപ്പം, നാട്ടിലെ ശാന്തമായ കോണുകളിൽ പോലും ഈ ഉത്സവം സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സൗഹൃദത്തിൻ്റെയും അതിരുകളില്ലാത്ത സന്തോഷത്തിൻ്റെയും ആഘോഷത്തിലൂടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഈ വർണ്ണോത്സവം നമുക്കും ആഘോഷിക്കാം. ഠണ്ടായി : ഹോളി നിറങ്ങൾക്ക് തണുപ്പിന്റെ രുചി ഹോളി, ശിവരാത്രി എന്നിങ്ങനെയുള്ള വേനൽക്കാല ഉത്സവങ്ങളിൽ പരമ്പരാഗതമായി വിളമ്പുന്ന പാനീയമാണ് ഠണ്ടായി. വടക്കേ ഇന്ത്യയിൽ ഒട്ടേറെ ജനപ്രിയമായ…

Read More

നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളോട് ബഹുമാനത്തോടെയും ആരാധനയോടെയുമാണോ പെരുമാറുന്നത് ? പ്രധാനപ്പെട്ട കാര്യം, നിങ്ങൾ സ്വയം അങ്ങനെയാണോ കാണുന്നത്? തലയുയർത്തി നിൽക്കുക ആത്മവിശ്വാസത്തോടെ സംസാരിക്കുക അഭിപ്രായങ്ങൾ മടിക്കാതെ പറയുക നിങ്ങളുടെ ക്ഷേമം നോക്കുക പോസിറ്റീവ് ആയവരുമായി ചങ്ങാത്തം വയ്ക്കുക. “ഇല്ല” എന്ന് പറയാൻ പഠിക്കുക. നിങ്ങൾ സ്വയം കരുതലോടെയും ബഹുമാനത്തോടെയും പെരുമാറുമ്പോൾ, മറ്റുള്ളവരും നിങ്ങളോട് അങ്ങനെ തന്നെ പെരുമാറും. പക്ഷേ, ഓർക്കുക: രാജ്ഞിയെപ്പോലെ പെരുമാറുക എന്നാൽ അഹങ്കാരത്തോടെ പെരുമാറുകയോ മറ്റുള്ളവരെ വിലകുറച്ചു കാണുകയോ ചെയ്യുക എന്നല്ല. നിങ്ങളുടെ യോഗ്യതയ്ക്കും അറിവിനും അനുസരിച്ച് ബഹുമാനം ആത്മവിശ്വാസത്തോടെ നേടുക എന്നാണ്. നിങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ്, അർഹിക്കുന്നതിൽ താഴെ പോകാതിരിക്കുക. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിലപാട് സ്വീകരിക്കുക. നിങ്ങൾ എവിടെയാണെങ്കിലും ബഹുമാനവും പരസ്പര ധാരണയും ഉള്ള ഒരു സംസ്കാരം വളർത്താൻ ശ്രമിക്കുക. ഇത് എല്ലാ സ്ത്രീകൾക്കും ബാധകമാണ് – അവരുടെ കടമകൾ / ജീവിത ഘട്ടങ്ങൾ എന്തുതന്നെയായാലും; വീട്ടമ്മമാർ, കരിയർവനിതകൾ, വിരമിച്ചവർ, വിദ്യാർത്ഥിനികൾ ഏവർക്കും…

Read More

പോയി, എന്റെ രമച്ചേച്ചി…. ഒന്നു യാത്ര പോലും പറയാതെ… അവസാനമായി ഒരു കട്ടൻ പോലും തരാതെ, ചേച്ചി പോയി… എനിക്ക് ചേച്ചി വീട്ടിൽ നിൽക്കുന്ന ഒരു ജോലിക്കാരി മാത്രം ആയിരുന്നില്ല. കഴിഞ്ഞ എട്ട് പത്ത് മാസങ്ങളായി എന്നെ മകളെപ്പോലെ നോക്കിയൊരാൾ. സ്ട്രോക്ക് വന്നു അമ്മ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഏറ്റവുമധികം കരഞ്ഞ ആൾ. അച്ഛൻ അമ്മയോട് ദേഷ്യപ്പെടുമ്പോൾ വഴക്കിടാൻ പോകുന്നയാൾ, തടയുന്നയാൾ… വീട്ടിലെ സകല കാര്യങ്ങളും പമ്പരം പോലെ കറങ്ങി ചെയ്യുമ്പോഴും പരാതിയില്ലാത്തയാൾ. എBeads നു കഴിക്കാനായി റോഡ് വക്കിൽ ഉള്ള പുല്ല് പറിച്ചെടുത്ത് സ്ഥിരം കൊണ്ടുവരുന്നയാൾ… ’അമ്മൂസേ’ ന്ന് പറഞ്ഞു കൊഞ്ചിച്ച്, ഞാൻ ഇല്ലാത്തപ്പോഴും പൊന്നു പോലെ നോക്കുന്നയാൾ… കഴിഞ്ഞ രണ്ടു മാസമായി വയ്യ വയ്യ എന്ന് പറഞ്ഞപ്പോഴൊക്കെ ഞാൻ എത്ര തവണ പറഞ്ഞു – ലീവ് എടുക്ക് ചേച്ചി, ഡോക്ടറിനെ കാണിക്ക് എന്നൊക്കെ… പണി ചെയ്യുന്നതിന് ഇടയ്‌ക്കു തല കറങ്ങുമ്പോൾ അടുക്കളയിലെ തറയിൽ കിടക്കാതെ എന്റെ ബെഡിൽ പോയി കുറച്ചുനേരം…

Read More

നടന്നകലുന്നതാണ് നല്ലത്, പലപ്പോഴും. ഹാനികരമായ സാഹചര്യങ്ങളിൽ നിന്ന്, വിഷലിപ്തമായ ബന്ധങ്ങളിൽ നിന്ന്, നമ്മെ വിലമതിക്കാത്ത വ്യക്തികളിൽ നിന്ന്… അവരെ ഒരു പാഠം പഠിപ്പിക്കാനല്ല, നമ്മുടേത് നാം പഠിച്ചതുകൊണ്ട് … ജീവിതം ചെറുതല്ല ! പാഴാക്കാനുള്ളതല്ല നമ്മുടെ വിലപ്പെട്ട സമയം, നെഗറ്റീവ് അന്തരീക്ഷത്തിൽ! – ദീപ

Read More

ക്ലോസ്ട്രോഫോബിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം. ഇടുങ്ങിയ സ്ഥലങ്ങളിൽ ക്രമാതീതമായ ഭയം അനുഭവപ്പെടുന്നത് മാത്രമല്ലിത്; ഒരു യഥാർത്ഥ മാനസികാവസ്ഥയാണ്! ആർക്കും എപ്പോൾ വേണമെങ്കിലും trigger ആകാവുന്ന ഈ അസ്വസ്ഥത, സാധാരണയായി അടഞ്ഞ / ഇടുങ്ങിയ ഇടങ്ങൾ, ഇരുട്ട്, ആൾക്കൂട്ടം, ശാരീരിക ബന്ധനങ്ങൾ / പരിമിതികൾ, നിസ്സഹായത അനുഭവപ്പെടുന്ന സാഹചര്യങ്ങൾ എന്നിവ കാരണമാണ് അനുഭവപ്പെടുന്നത്. ഈ ഭയത്തിൻ്റെ പ്രതികരണം തീവ്രമായ ശാരീരിക ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം; സാധാരണഗതിയിൽ പ്രവർത്തിക്കാനുള്ള ഒരാളുടെ കഴിവിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ വരെ! അമിതമായ ഉത്കണ്ഠ, വർദ്ധിച്ച ഹൃദയമിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, അതിയായി വിയർക്കുന്നത്, ഓക്കാനം, തലകറക്കം എന്നിവയാണ് സാധാരണയായി പ്രകടമാകുന്ന ലക്ഷണങ്ങൾ. ക്ലോസ്‌ട്രോഫോബിയ ഉള്ളവർക്ക് MRI മെഷീനുകൾ പേടിസ്വപ്‌നമാണ്, അറിയാമോ?! ഈ ഭയങ്ങളെ പരിഹസിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് അതിനെ കൂടുതൽ വഷളാക്കുകയേയുള്ളൂ. “കൊച്ചു കുട്ടികളെപ്പോലെ പെരുമാറുന്നത് നിർത്ത് / ചുമ്മാ ഡ്രാമ കാണിക്കാതെ / നിനക്ക് ആരെയും വിശ്വാസം ഇല്ലാ! ” – ക്ലോസ്ട്രോഫോബിയയുമായി മല്ലിടുന്ന ഒരു വ്യക്തിയോട് പറയാവുന്ന ഏറ്റവും…

Read More