ആരാണ് ഞാൻ. ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. ഞങ്ങളെന്നെ മനസ്സിലാക്കുമെന്നു ഇപ്പോ ഞാൻ പ്രതീക്ഷിക്കുന്നില്ല, ഒരു പരിധി വരെ ആഗ്രഹിക്കുന്നും ഇല്ല. അതിനുള്ള ബൗദ്ധിക നിലവാരം ഇല്ലാത്തവരോട് തർക്കിക്കാനും ഞാനില്ല. അതുള്ളവരിലേക്ക് എന്നെങ്കിലും ഞാൻ എത്തിച്ചേരുക തന്നെ ചെയ്യും…
Author: Electa Joeboy
” അമ്മേ, ഇന്നെൻ്റെ ക്ലാസ്സിൽ ഒരു സംഭവമുണ്ടായി.” സ്കൂൾ വിട്ടു വന്നപാടേ മോൻ പറഞ്ഞു തുടങ്ങി. ” ഇന്ന് ടീച്ചർ ക്ലാസീന്നു പിണങ്ങിപ്പോയി. ടീച്ചറുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ തിരിച്ചുവന്നു ഞങ്ങളെയാരെയും നോക്കാതെ ക്ലാസെടുത്തിട്ട് പോയി. എന്തിനാണമ്മേ ടീച്ചർ കരഞ്ഞത്. പിള്ളേര് അനുസരിക്കാത്തത് കൊണ്ടാണോ?” ” നീയ്യോ? നീ പറഞ്ഞാൽ അനുസരിക്കുമോ?” ഞാൻ ആദ്യമേ അതു ചോദിച്ചു. കൂട്ടുകൂടി കുരുത്തക്കേട് കാണിക്കരുതല്ലോ. “ഞാൻ അനുസരിക്കാറുണ്ടല്ലോ. ടീച്ചർ കരഞ്ഞതെന്തിനായിരിക്കും എന്ന് പറ.” ഞാൻ അവനോടിപ്പോ എന്താ പറയുക. ഏതൊരു സ്ത്രീയും അപ്പോഴുണ്ടായ ഒരു കാര്യത്തിൻ്റെ പേരിൽ അല്ലല്ലോ, കാലങ്ങളായി മനസ്സിൽ ഊറിക്കൂടിയ പലവിധ നൊമ്പരങ്ങളുടെ അണപൊട്ടുമ്പോഴല്ലേ കരഞ്ഞുപോകുന്നത്. ശിഷ്യസമ്പത്തിൽ അഭിമാനം കൊണ്ടിരുന്ന പല അധ്യാപകരും ഇന്നത്തെ കുട്ടികളുടെ രീതികൾ കണ്ട് പകച്ചു നിൽപ്പാണ്. കുട്ടികളെ പഠിപ്പിച്ചു ഇത്രനാൾ കിട്ടിയിരുന്ന ആത്മസംതൃപ്തിയൊക്കെ ഇനി ഓർമ്മകൾ മാത്രമാകുന്നു. ടീച്ചറെ ദൂരെ കാണുമ്പോ തന്നെ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നിരുന്ന, അടുത്ത് വന്നു നമസ്തേ പറഞ്ഞിരുന്ന കുട്ടികളൊക്കെ ഇപ്പോഴുണ്ടോ?…
എല്ലാ പ്രതിഭകൾക്ക് പിന്നിലും നോക്കിയാൽ താണ്ടി വന്ന ഒരു സങ്കടക്കടൽ കാണാം. അല്ലെങ്കിൽ ആ കടൽ നീന്താത്തവരാരും പ്രതിഭകളായിട്ടും ഇല്ല. കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടിയ ചാപ്ലിനെ പോലെ..
“ശ്ശോ! ഈ കരിനാക്കിയെ കൊണ്ടു തോറ്റു” “ആ കരിനാക്കൻ്റെ മുന്നിൽ എങ്ങാനും ചെന്നു പെടല്ലേ” ഇങ്ങനെയുള്ള പറച്ചിലുകൾ നമ്മൾ ഒരുപാട് കേട്ടിരിക്കും അല്ലേ. യഥാർത്ഥത്തിൽ കരിനാവ് എന്ന പദത്തിൻ്റെ അർത്ഥം കറുത്ത പാടുള്ള നാവ് എന്നാണ്. അതൊരു അണുബാധ മൂലമോ മറ്റു കാരണങ്ങൾ കൊണ്ടോ വരാം. അതല്ലല്ലോ ഇവിടുത്തെ കാര്യം. ഇങ്ങനെയുള്ള നാവ് കൊണ്ട് എന്തെങ്കിലും പറഞ്ഞു പോയാൽ അത് ഫലിക്കും എന്നുള്ള അന്ധവിശ്വാസമാണല്ലോ ഇവിടുത്തെ വിഷയം. ഇനി നാവിൽ കറുത്ത പാടില്ല എങ്കിലും എന്തെങ്കിലും പറഞ്ഞു പോയിട്ട് അത് ഒന്നോ രണ്ടോ തവണ സംഭവിച്ചു പോയാൽ പിന്നെ പറയണ്ട കരിനാക്കൻ കരിനാക്കി തുടങ്ങിയ വിശേഷണങ്ങൾ ചാർത്തി കിട്ടും തീർച്ച. അങ്ങനെ കിട്ടിയ നാവിനെ പറ്റിയാണ് ഇവിടെ പറയുന്നത്. ഉദാഹരണത്തിന്, നാലു സുഹൃത്തുക്കൾ ഒരു ഇടവഴിയിലൂടെ നടന്നു പോകുന്നു. മതിൽകെട്ടിനപ്പുറത്ത് ഒരു പുരയിടത്തിൽ വലിയ പഴുത്ത പപ്പങ്ങകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നത് കാണാം. ഒന്നാമൻ അത് കാണുന്നതേ ഇല്ല. രണ്ടാമൻ കാണുന്നുണ്ട്…
ജീവിതത്തിലെ ആദ്യ 39 വർഷങ്ങൾ എൻ്റെ ഇല്ലായ്മകളെയും പോരായ്മകളെയും പറ്റി ആകുലപെട്ടു നഷ്ടപ്പെടുത്തി. ഇനി യഥാർഥ എന്നിലേക്ക് എൻ്റെ കഴിവുകളിലേക്ക് മടങ്ങാനുള്ള സമയം
