Author: Jalaja Narayanan

ദുരദർശൻ കാലം അതു ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുവർണ്ണകാലമാണ്. വീടുകളുടെ മേൽക്കൂരകളിൽ പൊങ്ങിക്കിടക്കുന്ന ആന്റിനകൾ ആ വീടിന്റെ അഭിമാനമായിരുന്നു. വെള്ളിയാഴ്ച്ചകളിലും ശനിയാഴ്ചകളിലും ഉള്ള ഹിന്ദി സിനിമകൾ ഒന്നും മനസ്സിലാവുന്നില്ലെങ്കിലും എത്ര ശ്രദ്ധയോടെയാണ് ആണ് നമ്മൾ കണ്ടിരിക്കാറ്. ഞായറാഴ്ചകളിൽ വീടുകളിൽ നല്ല തിരക്കായിരിക്കും. ഉച്ചക്ക് ഭക്ഷണം പെട്ടെന്ന് കഴിച്ചു പാത്രങ്ങൾ ഒക്കെ കഴുകി വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്കും ആറു മണിക്കും സമയനിഷ്ഠ ഇല്ലാതെ ഉള്ള ചായ ഞായറാഴ്ചകളിൽ കൃത്യം മുന്നരക്ക് കഴിയും. കുട്ടികൾ ഹോംവർക്ക്‌ നേരെത്തെ ചെയ്യും. രാത്രി ഒന്നിനും സമയം ഉണ്ടാവില്ലല്ലോ! അന്ന് മലയാളം പരിപാടികൾ തന്നെ കാണണമെന്ന് നിർബന്ധം ഉള്ളവരായിരുന്നില്ല ആരും. ടി വി സ്വന്തമായി വീട്ടിൽ ഉണ്ടെങ്കിൽ വന്ദേമാതരവും സ്കൂൾ ചാലെ ഹിഹമ്മും ഒക്കെ ഇഷ്ടത്തോടെ കാണും.പിന്നെ മില് സോറ് മേരെ തുമരാ ഇന്ത്യയിലെ ഓരോ ഭാഷയും ഓരോ വരികളിൽ കോർത്തിണക്കിയ ആ പാട്ടു വരുമ്പോൾ ചെയ്യുന്ന പണികൾ മുഴുവൻ നിർത്തിവച്ചു ടി വി ക്കു…

Read More

എന്റെ ആദ്യത്തെ ഗർഭസമയത്തു ഞാനും ഏട്ടനും തമിഴ്നാട്ടിലുള്ള തിരുപ്പൂർ എന്നസ്ഥലത്തായിരുന്നു. അമ്മയുടെ കല്യാണത്തിന് ശേഷം ഒരു പാടുവർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ജനിച്ചത്. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ തൊട്ടു എല്ലാവരും ആകാംഷയോടെ എനിക്ക് വിശേഷം വല്ലതും ആയോ എന്ന് ഉറ്റു നോക്കുകയാണ്. പ്രീഡിഗ്രി പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കല്യാണം. എനിക്ക് പാചകം വലിയ തോതിൽ ഒന്നും അറിയാത്തതു കൊണ്ടും ഏട്ടന് കുറച്ചു അറിയുന്നത് കൊണ്ടും ഞങ്ങൾ രണ്ടുപേരും കൂടി ആയിരുന്നു പാചകം. അന്ന് ഈ കുക്കിംഗ്‌ ചാനൽ ഒന്നും ഇല്ലാത്തത് കൊണ്ടു പാചകരത്നം എന്ന ഒരു ബുക്ക്‌ നോക്കിയാണ് പരീക്ഷണങ്ങൾ. അങ്ങിനെ ഓഫീസ് ഇല്ലാത്ത ഒരു ശനിയാഴ്ച ഞങ്ങൾ ഒരു പരിപ്പ് പായസം ബുക്കിലെ പാചകക്കുറിപ്പ് നോക്കി ഉണ്ടാക്കി. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടു പേരും കഴിച്ചു. പിറ്റേന്ന് ഞായറാഴ്ച ഞങ്ങൾ ഒരു സിനിമക്കു ഒക്കെ പോയി. അതിനടുത്ത ദിവസം രാവിലെ ഏട്ടൻ ഓഫീസലേക്കു പുറപ്പെടാനുള്ള തിരക്കിലായിരുന്നു. രാവിലെ…

Read More

കുളിരിൽ വിറക്കുന്ന പ്രഭാതത്തിലുംക്ഷേത്രത്തിൽ നല്ലതിരക്കായിരുന്നു. പടിഞ്ഞാറു ഭാഗത്തുള്ള ആൽത്തറയിൽചമ്രം പടിഞ്ഞിരുന്നു നാമജപത്തിലാണ് കാവേരിയമ്മ. ഞങ്ങൾ ഇവിടെ വീട് വെച്ചു താമസിച്ചതു തൊട്ടേ കാവേരിയമ്മയെ ഈ ആൽത്തറയിൽ കാണാറുണ്ട്. എഴുപതു വയസ്സിനു മുകളിൽ പ്രായമുള്ള ഈ അമ്മ പൂജ കഴിഞ്ഞാൽ പാത്രം കഴുകാനും അടിച്ചു വരാനും ഒക്കെ ക്ഷേത്രത്തിലെ ജോലിക്കാരി അമ്മുമ്മയെ സഹായിക്കുന്നത് കാണാം. മലയാളവും തമിഴും കുട്ടിക്കലർത്തി സംസാരിക്കുന്ന കാവേരിയമ്മ ഭർത്താവ് മുരുകന്റെ കൂടെ കേരളത്തിൽ എത്തിയിട്ടു മുപ്പതു വർഷം കഴിഞ്ഞിട്ടുണ്ടാവും എന്നാണ് പൊതുവെ ഉള്ള സംസാരം. അന്നൊക്കെ ക്ഷേത്രപരിസരത്ത് പൂ കച്ചവടമായിരുന്നു തൊഴിൽ. കുട്ടികളില്ലാതിരുന്ന ഇവർ ഭർത്താവിന്റെ മരണശേഷം ഈ ആൽത്തറയിൽ സ്ഥിരതാമസമാക്കി. അമ്പലത്തിൽ പ്രദിക്ഷണം വച്ചു തൊഴുതിറങ്ങിയപ്പോൾ ആൽത്തറയിൽ കാവേരിയമ്മ ഉണ്ടായിരുന്നില്ല. എന്തെങ്കിലും ജോലികൾ ചെയ്യാൻ ഉള്ളിലേക്ക് പോയതാവും. രാവിലെ തിരുമേനിക്കു കഴിക്കാൻ ഉണ്ടാക്കുന്ന ഉപ്പുമാവിന്റെയും കാപ്പിയുടെയും ഒരു പങ്ക് കാവേരിയമ്മക്കും കിട്ടാറുണ്ട്. നല്ല വൃത്തിയും വെടിപ്പും ആണു കാവേരിയമ്മക്ക്. അമ്പലത്തിന്റെ അടുത്തു തന്നെ ആയതുകൊണ്ടാവാം എന്നും രാവിലെ…

Read More

മഴ വല്ലാതെ കനത്തപ്പോൾ അയാൾ കടത്തിണ്ണയിലേക്ക് കയറിനിന്നു. ഒരു വലിയ സൂചിയും തടിച്ച നുലും അടങ്ങിയ ആ പഴയ തുണിസഞ്ചി അയാൾ ദേഹത്തോട് ചേർത്തു പിടിച്ചിരുന്നു. അവജ്ഞയോടെ അയാളെ നോക്കുന്ന മുഖങ്ങളിൽ അയാൾ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. അയാൾ ആ നാട്ടിൽ അപരിചിതൻ ആയിരുന്നില്ല. പത്തുമുപ്പത്തിഅഞ്ചു കൊല്ലം അയാൾ ജീവിച്ച നാടാണ് അത്. എന്നിട്ടും പരിചയമുള്ള ഒരു മുഖം പോലും അയാൾക്ക്‌ അവിടെ കാണാൻ കഴിഞ്ഞില്ല. പെട്ടന്നാണ് റോഡ് മുറിച്ചു കടന്നു വരുന്ന ഒരു അറുപത്തി അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന വൃദ്ധൻ അയാളുടെ കാഴ്ച്ചയിൽ പെട്ടത്. അയാളുടെ വറ്റിവരണ്ട കണ്ണുകൾ സന്തോഷം കൊണ്ടു ഒന്നു തിളങ്ങി. പിന്നെ ആ ചുണ്ടുകൾ ആ വൃദ്ധനെ നോക്കി മന്ത്രിച്ചു. “കുമാരൻ “.മഴയെ വകവെക്കാതെ അയാൾ പുറത്തേക്കു നടക്കാൻ ഒരുങ്ങി. അപ്പോഴേക്കും കുമാരൻ കടക്കുള്ളിലേക്ക് കയറുന്നുണ്ടായിരുന്നു. “കുമാരാ “അയാൾ അടുത്തു പോയി പതുക്കെ വിളിച്ചു. “ആരാ മനസ്സിലായില്ല “കുമാരൻ ചുളിഞ്ഞ കണ്ണുകൾ ഒന്നുകൂടി ചുളിച്ചു സൂക്ഷിച്ചു…

Read More

സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിക്കാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു ഞാനും ശിവേട്ടനും. അപ്പോഴാണ് മാളു ഓടിവന്നത്. “അച്ഛമ്മേ, അച്ഛമ്മയുടെ അലമാര തുറന്നു ആ കറുത്ത ബാഗ് മുഴുവൻ കുഞ്ഞു താഴെക്കിട്ടു. അതിൽ നിന്നുകിട്ടിയതാ ഇത്”. അവൾ പൊതി എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ ആ പൊതി തുറന്നപ്പോൾ ഒരു പഴയ വാച്ച് ആയിരുന്നു അതിൽ.കളർ മങ്ങി തുടങ്ങിയ ഗോൾഡ്ൻ വാച്ച്. ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു കുസൃതി ചിരിയാണ് കണ്ടത്. കൃത്യമായി പറഞ്ഞാൽ മുപ്പത്തി മൂന്ന് വർഷം പഴക്കമുള്ള വാച്ച്. ശിവേട്ടൻ കല്യാണത്തിന്ശേഷം ആദ്യമായി തന്ന സമ്മാനം. വലിയ വീടും പേരു കെട്ട തറവാടും ഒക്കെ ആണെങ്കിലും അച്ഛന്റെ മരണശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ അമ്മ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഞാൻ പ്രീ ഡിഗ്രി ചേർന്ന ഉടനെ ആയിരുന്നു ശിവേട്ടന്റെ ആലോചന വന്നത്. അന്വേഷിച്ചപ്പോൾ കിട്ടിയതു നല്ല അഭിപ്രായം തന്നെയായിരുന്നു. വിവാഹം ഉറപ്പിക്കുകയും ചെയ്തു. അവർ സ്വർണ്ണം…

Read More

ഇരുട്ടു പരന്നു കഴിഞ്ഞാൽ ആകാശത്തിന്റെ ആഴങ്ങളിൽ നോക്കിയിരിക്കുക എന്നതു ഇപ്പോൾ ഒരു ശീലമായി മാറിയിരിക്കുന്നു. താഴോട്ട് നോക്കി കണ്ണു ചിമ്മുന്ന നക്ഷത്രക്കുട്ടങ്ങൾക്ക് ഇടയിൽ എന്റെ കണ്ണുകൾ തേടുന്നത് അവളെയാണ്. എന്നും കൂടെ ഉണ്ടാവും എന്നു ഉറപ്പ് തന്നിട്ടു എന്നെ തനിച്ചാക്കി സ്വർഗ്ഗകവാടത്തിലേക്ക് കയറി പോയ എന്റെ കള്ളിപൂക്കുയിലിനെ. ഡിഗ്രിക്കു ചേർന്ന വർഷമായിരുന്നു വീടിന്റെ തൊട്ടു അടുത്തുള്ള വീട്ടിൽ പുതിയ താമസക്കാർ എത്തിയത്. ഒരു എട്ടു വയസ്സുകാരിയും പിന്നെ അവളുടെ അച്ഛനും അമ്മയും. ഇംഗ്ലീഷ് പാഠങ്ങളിലെ സംശയങ്ങൾ തീർക്കാൻ, ചായം ചേർത്തു വരച്ച ചിത്രങ്ങൾ കാണിക്കാൻ, മുറ്റത്തു വിരിഞ്ഞ മുല്ലചെടിയിലെ പുക്കൾ പറിക്കാൻ, ഇങ്ങിനെ പല തവണ ഞങ്ങളുടെ വീട്ടിൽ കയറി ഇറങ്ങുന്ന അവൾ എനിക്കൊരു കൗതുകം തന്നെ ആയിരുന്നു. സുനന്ദ അതായിരുന്നു അവളുടെ പേര്.എന്നെക്കാളും പന്ത്രണ്ടു വയസ്സിനു എളുപ്പം ഉള്ള അവൾ ജീവിതത്തിൽ എത്തിയത് തികച്ചും യാദൃച്ഛികം. ഡിഗ്രി കഴിഞ്ഞപ്പോഴായിരുന്നു P G ക്കു ചേരനായിട്ടാണ് വീട്ടിൽ നിന്നു മാറി നിൽക്കേണ്ടി…

Read More

ഹാളിൽ നല്ല തിരക്കായിരുന്നു. ഞാൻ പിൻ നിരയിലുള്ള ഒരു കസേരയിൽ പോയിരുന്നു. പരിചയക്കാർ ആരെയും കണ്ടില്ല. മുഹൂർത്തസമയം ആയി എന്നുതോന്നുന്നു. സ്റ്റേജിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. നിലവിളക്കിന്റെ അടുത്തു നിന്നു പൂജാരിയോട് എന്തോ സംസാരിച്ചു നിൽക്കുന്ന ഉമയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഫോൺ വിളി ഉണ്ടെന്നല്ലാതെ അവളെ നേരിട്ടു കണ്ടിട്ടു വർഷം രണ്ടാവാറായിട്ടുണ്ടാവും. പ്രായത്തിന്റെ ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ അവൾക്കു കാര്യമായ വ്യത്യാസം ഒന്നും വന്നിട്ടില്ല. “അതാണോ രോഹിത്തിന്റെ അമ്മ? ” അടുത്തിരിക്കുന്ന നീല സാരിക്കാരി പച്ച ചുരിദാർക്കാരിയോട് ഉമയെ നോക്കികൊണ്ട്‌ ചോദിച്ചു. “അതേ,ഞാൻ നേരിട്ടു കണ്ടിട്ടില്ല. പക്ഷേ അവന്റെ മൊബൈൽ നിറയെ അവരുടെ ഫോട്ടോസാ. അവനു ജീവനാ അവന്റെ അമ്മയെ ” ഞാൻ അവരുടെ മുഖത്തേക്ക് ഒന്നു നോക്കി. രോഹിത്തിന്റെ കൂടെ ഓഫീസിൽ ഒന്നിച്ചു ഉള്ളവരായിരിക്കും രണ്ടുപേരും. സ്റ്റേജിൽ താലികെട്ട് തുടങ്ങിയിരുന്നു. ഗായത്രി രോഹിത്തിനു ചേർന്ന സുന്ദരിക്കുട്ടി ത്തന്നെ. വിവാഹത്തിന് ശേഷം രണ്ടുപേരും ഉമയുടെ കാലു തൊട്ടു അനുഗ്രഹം…

Read More

ഉച്ചയൂണ് കഴിഞ്ഞു അടുക്കള ഒക്കെ ഒതുക്കി ഇത്തിരി നേരം കിടക്കാമെന്നു വച്ചു ബെഡ്റൂമിലേക്ക്‌ നടക്കുമ്പോഴായിരുന്നു ഫോൺ റിങ്ങ് ചെയ്തത്. നോക്കിയപ്പോൾ അജിത്തിന്റെ അമ്മയാണ്. എന്റെ അമ്മായിഅമ്മ. “സിന്ധു, ഊണ് ഒക്കെ കഴിഞ്ഞോ? നിങ്ങൾ ഈ ആഴ്ചയും ഇങ്ങോട്ട് വന്നില്ലല്ലോ. നിന്നെ കാണാൻ കൊതിയാവുന്നു മോളെ. നാളെ കുട്ടികളും അവനും പോയിക്കഴിഞ്ഞാൽ ഒരു ഓട്ടോ വിളിച്ചു നീ ഇങ്ങു പോര്. നാല് മണി ആവുമ്പോഴേക്കും തിരിച്ചുപോവാം.” അമ്മയുടെ സംസാരം കേട്ടപ്പോൾ എനിക്ക് എന്തോ പാവം തോന്നി. “കുട്ടികൾക്ക് എക്സാം ഉണ്ടായിരുന്നു അമ്മേ, പിന്നെ അജിത്തിനും ഓഫീസിൽ കുറച്ചു തിരക്കായിരുന്നു അതാ വരാൻ പറ്റാതിരുന്നത്.” എന്റെ മറുപടി കേട്ടപ്പോൾ തന്നെ അമ്മ വീണ്ടുംപറഞ്ഞു.”എല്ലാരും കൂടി അടുത്ത ആഴ്ച വരുമായിരിക്കും അല്ലേ? നീ എന്തായാലും നാളെ വരണം. എനിക്കെന്തോ നിന്നെ കാണാൻ ഒരു കൊതി.” “ഞാൻ രാവിലെവരാം അമ്മേ.” ഞാൻ ഒരു ചിരിയോടെ ഉറപ്പ് പറഞ്ഞപ്പോൾ അമ്മ ഫോൺ വച്ചു. ബെഡ് റൂമിലെത്തി കിടന്നിട്ടും എനിക്കു പതിവുള്ള…

Read More

മുറ്റത്തെ ചെടികളുടെ ഇടയിലുള്ള പുല്ല് പറിക്കലും ജമന്തിചെടിയുടെ അടിയിൽ കിളച്ചു വളമിടലും ഒക്കെ ചെയ്യുന്ന തിരക്കിലായിരുന്നു സുധ. അപ്പോഴാണ് അടുത്ത വീട്ടിലെ സരോജിനിചേച്ചി ഗേറ്റ് തുറന്നു വന്നത്. “ഇതെന്താ സുധേ രാവിലെത്തന്നെ കൃഷി പണിയാണോ? കാപ്പി കുടി ഒന്നും കഴിഞ്ഞില്ലേ?”. അവർ ചോദിച്ചുകൊണ്ടാണ് അടുത്തേക്കു വന്നത്. “കഴിഞ്ഞു ചേച്ചി. ഇന്നു ബ്രെഡും  ഓംലറ്റും ആക്കി. ഞങ്ങൾ രണ്ടാളും മാത്രല്ലേ ഉള്ളു” സുധയുടെ മറുപടി കേട്ടപ്പോൾ സരോജിനിചേച്ചി അതിശയത്തിൽ അവളെ ഒന്നു നോക്കി. എന്നിട്ടു ചോദിച്ചു. “അപ്പോൾ മനുകുട്ടൻ ഇന്നലെ വന്നില്ലേ? അവൻ അവിടെ അങ്ങു കൂടാൻ തീരുമാനിച്ചോ? ” “അതല്ല ചേച്ചി, അവിടെ അമൃതയുടെ അമ്മക്ക് ഒരു ചെറിയ പനി. ഇന്നലെ ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു.” സുധയുടെ മറുപടി അവർക്കു ഇഷ്ടപ്പെട്ടില്ല.അവർ ഒന്നും പറയാതെ വരാന്തയുടെ അറ്റത്തു പോയിരുന്നു. കുറച്ചു നേരത്തിനു ശേഷം അവർ വീണ്ടും പറയാൻ തുടങ്ങി. “സുധേ. ഞാൻ പറയാൻ ഉള്ളത് മുഖത്തു നോക്കി പറയും.. ഇങ്ങിനെ പോയാൽ…

Read More

ഹരിയേട്ടന്റെ ബർത്ത് ഡേ ആണ് അടുത്ത ആഴ്ച. എന്റെ വകയായിട്ട് എന്തെങ്കിലും സമ്മാനം പതിവായി കൊടുക്കാറുണ്ട്. ഈ തവണ ഒരു ഷർട്ട്‌ വാങ്ങാം എന്നു കരുതിയാണ് ഷോപ്പിംഗ് കോംപ്ലക്സിലെ റെഡിമെയിഡ് ഭാഗത്തേക്ക്‌ പോയത്. ഹാങ്ങ്റിൽ തൂക്കിട്ട ഷർട്ടുകൾ ഓരോന്നായി നോക്കുന്നതിനിടയിലാണ് ആ സ്കൈബ്ലൂ ഷർട്ട്‌ കൈയിൽ കിട്ടിയത്. പിന്നെ ഒന്നും നോക്കിയില്ല. ഹരിയേട്ടന്റെ ഫേവറിറ്റ് കളർ. എടുത്തു. ബില്ല് പേ ചെയ്തു താഴേക്കു ഇറങ്ങി. രണ്ടു പാക്കറ്റ് പാലും കൂടി എടുക്കാമെന്ന് കരുതി. ഡയറി സെക്ഷിനിലേക്ക് പോയി. കുനിഞ്ഞു പാലു എടുത്തു നിവരുമ്പോൾ തൊട്ടടുത്തു കണ്ട ആ മുഖം നല്ല പരിചയം. ഒന്നു കൂടി നോക്കിയപ്പോഴാണ് അതു ഇന്ദിരയാണെന്ന് മനസ്സിലായത്. ഞാൻ പേര് വിളിച്ചു കൊണ്ടു അടുത്തേക്കു ചെന്നപ്പോൾ അവൾ അത്ഭുതത്തോടെ നോക്കി. പിന്നെ ആ അത്ഭുതം ഒരു ചിരിയായി മാറിയപ്പോൾ ഞങ്ങൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു. ഞങ്ങൾ എട്ടാം ക്ലാസ്സു മുതൽ ഡിഗ്രിക്ലാസ്സ്‌ വരെ ഒന്നിച്ചു പഠിച്ചവരാണ്. തമ്മിൽ കണ്ടിട്ടും ഇപ്പോൾ…

Read More