Author: Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

ആരാണ് വേശ്യ?? അതൊരു ജാതി പേരാണോ? അതൊരു തൊഴിൽ പേരാണോ? എന്താണ് അവരുടെ ജോലി? എന്തു കൊണ്ട് അതൊരു ചീത്ത വാക്ക് ആയി മാറിയത്? അതു ചീത്ത വാക്ക് ആണെന്ന് ആരെങ്കിലും പറയുമ്പോൾ തന്നെ തോന്നുന്നത് എന്താണ്? അങ്ങനെ നൂറു ചോദ്യം പണ്ടെനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ അറിയാം.. എന്നാണോ?? അല്ല. ഇപ്പോഴും അറിയില്ല എന്ന് വേണം പറയാൻ. കാരണം.. ‘വയ്ക്കടി ഫോൺ വേശ്യേ…’എന്ന് പറഞ്ഞത് മാറ്റാരുമല്ല.. എന്റെ മകൻ തന്നെ.. ഇപ്പോൾ വീണ്ടും പഴയ ചോദ്യങ്ങൾ മനസ്സിൽ പൊങ്ങി വന്നു.. ആരാണ് വേശ്യ?? അതൊരു ജാതി പേരാണോ? അതൊരു തൊഴിൽ പേരാണോ? എന്താണ് അവരുടെ ജോലി? എന്തു കൊണ്ട് അതൊരു ചീത്ത വാക്ക് ആയി മാറിയത്? അതു ചീത്ത വാക്ക് ആണെന്ന് ആരെങ്കിലും പറയുമ്പോൾ തന്നെ തോന്നുന്നത് എന്താണ്? ഒരു ചോദ്യം കൂടി കൂട്ടത്തിൽ കൂടി.. ഞാൻ വേശ്യയാണോ? ഞാൻ ഒരു അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ആണ്.. തൊഴിൽ പരമായി…

Read More

എന്റെ പുറകിൽ ആരോ നടന്നു വരുന്നപോലെ ഒരു തോന്നൽ.. തിരിഞ്ഞു നോക്കണ്ട എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.. അല്ല ഉറപ്പിച്ചു നടന്നു. അല്പം വെളിച്ചമുള്ള സ്ഥലത്തു എത്തിയപ്പോൾ നിന്നു ഞാൻ തിരിഞ്ഞ് നോക്കി.. ആരുമില്ല. വെറുതെ തോന്നിയതാണ്. പലപ്പോഴും ഇങ്ങനെയാണ്. ആരോ പിന്തുടരുന്ന പോലെ ഒരു തോന്നൽ. ഉള്ളിൽ ഒരു സംരക്ഷണ കുറവ് തോന്നുന്നത് കൊണ്ടാവാം. നേരം ഒരുപാട് വൈകിയിരിക്കുന്നു. ഇനി നടക്കേണ്ട. ഒരു ഊബർ പിടിച്ചു പോകാം. നടക്കാനുള്ള ദൂരമേ ഉള്ളു. എന്നാലും വേണ്ട. മൊബൈൽ എടുത്തു ഊബർ ബുക്ക്‌ ചെയ്യാൻ നോക്കുമ്പോൾ, അടുത്ത് പറയാനും മാത്രം ഉള്ള അടയാള കെട്ടിടങ്ങൾ ഒന്നും കാണുന്നില്ല. അതിൽ കാണിക്കുന്ന സ്ഥലം ആണോ ഇതെന്നും എനിക്ക് അറിയില്ല. വേണ്ട.. നടക്കാം.. വേഗത അല്പം കൂട്ടി ഞാൻ നടന്നു. ആരോ എന്റെ പിന്നിലുണ്ട്. തീർച്ച. എന്റെ പുറകിൽ ഉള്ള ആളിന്റെ നിഴൽ എന്റെ മുന്നിൽ ചാടി വീണു. ഉറപ്പിച്ചു ഞാൻ, ആളുണ്ട് പുറകിൽ.…

Read More

ദാസപ്രവൃത്തി, അതൊരു സ്ഥാനപ്പേരാണ്. മതിലകം ജോലിക്കാർക്ക് നൽകിയിരുന്ന സ്ഥാനപ്പേര്. ശ്രീപദ്‌മനാഭൻ്റെ ദാസന്മാരായി പ്രവർത്തിക്കുക. അതാണ് അതിൻ്റെ പൊരുൾ.  എൻ്റെ അപ്പൂപ്പൻ ദാസപ്രവൃത്തിക്കാരൻ ആയിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് മതിലകത്തു നിന്ന് പായസം, പുന്നെല്ലു കുത്തരി ചോറ്, ഉപ്പുമാങ്ങ, പാൽമാങ്ങാ, നെയ്പ്പായസം, കടും പായസം, മേനിത്തുലാ പായസം എല്ലാം കിട്ടും. സ്കൂളിൽ പോകുന്നത് തന്നെ, ഉച്ച ഊണിനു മണിയടിക്കുന്നതു കേട്ടതും, സ്കൂളിൽ നിന്ന് ഓടി, സ്കൂളിലേക്ക് വരുന്ന വഴി ശ്രീപദ്‌മനാഭൻ്റെ ശീവേലി പുരയിൽ ഉച്ചക്ക് വന്നു ഇരിക്കാൻ ഇട്ടു വയ്ക്കുന്ന, ചുട്ടി കുത്തിയ ഉത്തരീയത്തിൽ വന്നു കിതപ്പോടെ ഇരിക്കാനാണ്. ക്ഷേത്രത്തിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് സ്കൂൾ. വിശപ്പിൻ്റെ സമയം അറിയുന്നത് സ്കൂൾ ബെൽ വഴിയാണ്. രാവിലെ ഉണർന്നു കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത്, തലേ ദിവസം വൈകുന്നേരം കഴുകിയിട്ട ചുട്ടി ഉത്തരീയം ഒരു പന്ത് പോലെ ചുറ്റി സ്കൂൾ ബാഗിൽ വയ്ക്കുക എന്നതാണ്.  പുസ്തകങ്ങൾ എടുക്കാൻ മറന്ന ദിവസങ്ങൾ ഏറെ ഉണ്ട്. എന്നാൽ ചുട്ടി…

Read More

മരിച്ച ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല തണുപ്പാണ്.. “മരണം” തണുത്തുറയലാണ്. ജീവിച്ചിരിക്കുന്ന ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല ചൂടാണ്…”ജീവിതം”തീപ്പൊള്ളലാണ്. ആ തീ പൊള്ളലിനു വേണ്ടി മരിക്കുന്നവർ ആണ് അധികവും.. ആ തണുത്തുറയലിനെ ഭയന്നു ജീവിക്കുന്നവരും കുറവല്ല. ✍️ജെകെ 12/9/23

Read More

പുഴയ്ക്ക് കടലിൽ ചെന്നിറങ്ങാൻ പേടി കാണും.. എന്നാൽ കടലിൽ ഇറങ്ങുകയല്ല… ആ മഹാസമുദ്രത്തിന്റെ ഭാഗം ആകാൻ പോകുന്നുവെന്ന ചിന്തയാണ് പുഴയുടെ ആവേശ ഒഴുക്കിനു കാരണം.. എന്ത് ചെയ്യുന്നതിലും ആ പ്രവർത്തിയുടെ ഭാഗം ആകുകയെന്നതായിരിക്കട്ടെ നമ്മുടെ ചിന്തയും!! ✍️ജെകെ

Read More

ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമര കുമ്പിളിൽ പനിനീര്.. ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്.. മണ്ണിന്ന് ഓരൊ കുമ്പിൾ കണ്ണീര്.. ഒന്നുറങ്ങ്… ഒന്നുറങ്ങ് പൊന്നുഷസ്സ് കണി കണ്ടുണരാൻ.. ഒന്നുറങ്ങ്… ഒന്നുറങ്ങ്.. ദൂരെ ഏതോ കോളാമ്പിലൂടെ ഈ ഗാനം എന്നെ വർഷങ്ങൾ പിന്നിൽ വലിച്ചു കൊണ്ട് പോയി. എന്റെ കുടുംബം ഒരു സാധാരണ സർക്കാർ വരുമാനം മാത്രം ആശ്രയിച്ചു ജീവിതം തള്ളിനീക്കുന്ന ഭർത്താവ്, ഭാര്യ, അമ്മായി അമ്മ, അച്ഛൻ. ഒരു നാലു വയസ്സുകാരൻ മകൻ ഇതടങ്ങുന്ന ഒന്നാണ്. സർക്കാർ വരുമാനം മാത്രമുള്ളവർ കാണാൻ പാടില്ലാത്ത സ്വപ്‌നങ്ങൾ ഞാനും ഭർത്താവും കണ്ടുപോയ നാളുകൾ.. ഒരു രണ്ടു നില വീട് നിർമിച്ചു. ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞു എന്ന് സന്തോഷം അധികം നാൾ നീട്ടി കൊണ്ട് പോകുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.. സർക്കാരിൽ നിന്ന് കിട്ടുന്ന ഹോം ലോൺ കൊണ്ട് ഒരു മുറി വീട് പോലും കെട്ടാൻ പറ്റില്ല.. പെര പണി തുടങ്ങി കുറച്ചു ദിവസങ്ങളിൽ…

Read More

ഓണം എനിക്ക് ഓർമയല്ല.. അനുഭവമും അനുഭൂതിയുമാണ്. ഞാൻ ഒരു മലയാളി അല്ല.. തമിഴ് നാട്ടിൽ ജനിച്ചു വളർന്നു.. വീട്ടിൽ തമിഴ് മാത്രം സംസാരിക്കാൻ അറിയാവുന്ന ഒരു അഗ്രഹാര വാസി. കേരളത്തിൽ തമിഴ് സ്കൂളിൽ തുടർ വിദ്യാഭ്യാസം..താമസം അഗ്രഹാരത്തിൽ… ഓണപൂക്കളം ഒരുക്കാൻ കൂട്ടുകാരോടുപ്പം പൂ ഇറുക്കാനും,ചുറ്റും ഇരുന്നു അഭിപ്രായം പറയാനും തുടങ്ങിയപ്പോൾ തുടങ്ങി..മലയാള പ്രേമം.. കാട്ടുപൂക്കളും,തുമ്പയും,തുളസിയും,തെച്ചിയും,ചെമ്പരത്തിയും മനസ്സിൽ മൊട്ടിട്ട് പൂക്കാൻ തുടങ്ങി..ഓണ പ്രേമം കൊല്ലത്തു വിവാഹം കഴിച്ചു പോയപ്പോൾ അത്തം പത്തോണം മുതൽ തുടങ്ങി…ഉത്രാട വിളക്ക് പ്രേമം ഉത്രാടത്തിനു രാവിലെ വീട് തൂത്തു തുടച്ചു,വിളക്ക് ഒരുക്കി ഉച്ച ഊണിനു മുന്നേ നില വിളക്ക് കത്തിച്ചു ഓണത്തപ്പനെ വരവേൽക്കാൻ തയ്യാർ ആയി കഴിയും. തിരുവോണ സദ്യ ഒരുക്കി ഇലയിട്ട് ഓണത്തപ്പന് വിളമ്പി ഉത്രാട വിളക്ക് പൂ മൂടി കഴിഞ്ഞ ശേഷമാത്രമാണ് ഉണ്ണാൻ ഇരിക്കുക. വൈകുന്നേരം മുറ്റത്തെ അത്തപ്പൂവിന് പൂമൂടാൻ ഇലയട ഉണ്ടാക്കാൻ അടുക്കള വീണ്ടും സജീവമാകും. ‘ഒരട’ ‘ഒരപ്പം ‘ എന്നൊക്കെയാണ് അതിന് പേര്..…

Read More

എന്റെ ഗ്രാമം..എന്നൊരു ഓർമ എന്നോടൊപ്പം തീരുമോ ദൈവമേ…ഇനി അങ്ങനെ ഒരു പദവും അതിന്റെ പൊരുൾ തേടുന്ന കൗമാര്യവും  ഉണ്ടാവില്ല. അതോർക്കുമ്പോൾ ഒരു ഞെട്ടൽ.. ഇന്നലെ മുതലാണ് ഈ ചിന്ത എന്നെ വേട്ടയാടുന്നത്.. ഞാൻ ഇപ്പോൾ ബാംഗ്ലൂർ എന്ന സ്ഥലത്താണ്.. ബാംഗ്ലൂർ ൽ നിന്ന് എത്രയോ അകലെ,മൈസൂറിന് അടുത്തായ ഒരു സ്ഥലം.. പഴയൊരു ഗ്രാമത്തെ ഓർമിപ്പിക്കുന്ന ചില ദൃശ്യങ്ങൾ ഇവിടെ അവശേഴിപ്പുകൾ ആണ്. ചെമ്മണ് വഴികൾ..വഴിയോരങ്ങളിൽ ഇടത്തൂർന്നു നിൽക്കുന്ന എരുക്കിൻ ചെടികൾ..ടാർ റോഡിനും ചെമ്മൺ വഴികളിനും ഇടയ്ക്കു നാൽക്കാലികൾ നടന്ന ചുവടുകളും ചാണകവും കൊണ്ട് ഉണ്ടായ പാടുകൾ.. ആളുകളുടെ വേഷത്തിനും ഉണ്ട് ഏറെ പ്രത്യേകത. കൃഷിയാണ് പ്രധാന ഉപജീവനം എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.അതും ഏറെ നാൾ നിൽക്കില്ല എന്ന തോന്നൽ ജനിപ്പിക്കുന്നു. ഞാൻ എന്റെ കാർ നിറുത്തി.. ചുറ്റും നോക്കി..ചെടികളിലെല്ലാം സിമെന്റ്പൊടി കൊണ്ട് നിറഞ്ഞിരിക്കുന്നു.. എന്റെ മകൻ എന്റെ മുഖത്ത് നോക്കി. അമ്മേ!!ഇതൊരു ഗ്രാമം ആണ്. നഗരത്തിന്റെ യാതൊരു ബഹളവും ഇല്ലാത്ത…

Read More