Author: Jula V Gopal

എഴുത്തിൽ ഒരു തുടക്കക്കാരി. കൈയ്യിൽ കിട്ടുന്നത് എന്തും വായിക്കുന്ന ശീലം.

ഒരു സ്നേഹ വസന്തം തന്നെ കരിച്ച് കളയാൻ ഇതിലും ശക്തമായ ഒരു വഴി വേറെയില്ല മനസ്സിൽ സ്വരുക്കൂട്ടിവച്ച ചിന്തകളെ കാളകൂട വിഷം പോലെ പുറന്തള്ളുമ്പോൾ കരിഞ്ഞു ഉണങ്ങി വീഴുന്ന സ്വപങ്ങളെ നിങ്ങൾ ഓർക്കാറേ ഇല്ല പിന്നിട്ട വഴികളിൽ എവിടെയോ വെച്ച് അന്യന്റെ കാലിൽ കൊണ്ട ഒരു മുള്ള് പോലും നിങ്ങൾക്ക് ആയുധമാണ് പരസ്പരം ചേർന്നിരിക്കുന്ന മനസ്സ് കൾക്കിടയിൽ മതിലുകൾ തീർക്കാൻ നിന്നെക്കാൾ എളുപ്പത്തിൽ മറ്റാർക്കാവും സുന്ദരവീചികളിൽ ലയിച്ചു പ്രിയരോടൊത്ത് ആനന്ദ നൃത്തമാടുമ്പോൾ ഒന്നോർക്കുക ചെയ്തു കൂട്ടിയ ക്രൂരതകളെക്കുറിച്ച് നോവിച്ച മനസ്സുകളെക്കുറിച്ച്

Read More

ഒരിക്കലെങ്കിലും മരവിച്ച മനസ്സുമായി കഴിയേണ്ടി വന്നിട്ടുണ്ടോ? ഇഷ്ടങ്ങൾ ഒന്നും തേടി വരില്ലെന്ന ഉറപ്പോടെ വെറുപ്പും അവഗണനയും അല്ലാതെ മറ്റൊന്നും തനിക്ക് നേരെ നീട്ടിലെന്ന തിരിച്ചറിവോടെ ആശ്വാസത്തിൻ്റെ ഒരു നേർത്ത കിരണം പോലും ഉള്ളിലേക്കെത്തിക്കാൻ ആരുമില്ല എന്നെ നൊമ്പരത്തോടെ ഒരു ദിനമെങ്കിലും കഴിഞ്ഞിട്ടുണ്ടോ? വല്ലാത്ത ഒരു അനുഭവം ആണത്. വാക്കുകൾക്ക് അതീതമായ ഒരു പീഢാനുഭവം.

Read More

സ്നേഹത്തിൻ മയിൽപീലി തുണ്ടാൽ നീയെന്നെ ഉഴിഞ്ഞപ്പോൾ ഞാൻ  അറിഞ്ഞു പ്രണയമെത്രമേൽ മനോഹരമെന്ന് പിന്നെയീ വിരഹച്ചൂടിൽ പൊള്ളിയപ്പോൾ അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു നീയെനിക്ക് എത്രമേൽ പ്രിയതമാണെന്ന് കാത്തിരിപ്പിൻ നോവും മധുരവും നുണഞ്ഞു വിരസമായി ദിനങ്ങൾ തള്ളി നീക്കി ഒരുമിക്കാനായി കാത്തിരിപ്പൂ ഞാനും എന്നിൽ കുരുത്തൊരീ പ്രണയ പുഷ്പങ്ങളും

Read More

എന്തും ആവശ്യപ്പെടാതെ നൽകുമ്പോഴേ അതിന് മൂല്യം ഉള്ളൂ. സ്നേഹം ആയാലും സമ്മാനം ആയാലും

Read More

പൂത്തുലഞ്ഞ പനിനീർ പൂവ് കാത്തിരുന്നത് കാമുകനായ കുളിർ തെന്നലേ പാറിയെത്തിയ വണ്ടിനോ സുന്ദരിയാം ചെമ്പനീർ പൂവിനെ പരിണയിക്കാൻ തിടുക്കം

Read More

എന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങുമെൻ ചിന്തകളാൻ്റെ പ്രണയം വാനിലൂടൊഴുകുന്ന വെൺമേഘത്തുണ്ട് പോലെ വേനലിൽ തഴുകുന്ന ചാറ്റൽമഴ പോലെ വൃശ്ചിക കുളിർ തെന്നൽ പോലെ രാവിൽ പുണരുമൊരു നിശാഗന്ധി തൻ നറുമണം പോലെ എൻ്റെ മനസ്സിലെ മൃദു ഭാവങ്ങളെ തൊട്ടുണർത്തിയ നീയല്ലാതാരെൻ പ്രണയം!

Read More

രാവിലെ പത്രം നിവർത്തി നോക്കിയപ്പോൾ മുൻ പേജിൽ തന്നെ വലിയ ചുവന്ന അക്ഷരത്തിൽ ചുറ്റിലും കുഞ്ഞു ഹൃദയ ചിത്രങ്ങളുമായി ഇന്ന് വാലൻ്റൈൻസ് ഡേ എന്നെഴുതിയത് ഒരു നോക്കു കണ്ടേ ഉള്ളൂ. 56 വയസ്സ് മറന്നു ഞാൻ പതിനെട്ടിൽ എത്താൻ ഒരു ഓട്ടം ആയിരുന്നു വാർത്തകൾ വെറുതെ ഓടിച്ചു നോക്കുമ്പോൾ മനസിലായി ഒന്നും മനസ്സിൽ എത്തുന്നില്ല. ഉള്ളൂ നിറയെ മറ്റെന്തോ.. പതുക്കെ എഴുനേറ്റു.. കണ്ണാടി യുടെ മുന്നിൽ പോയി നിന്നു.  മുടി Balck and white. സർവ്വീസിൽ നിന്ന് വിരമിച്ചിട്ട് കഷ്ടിച്ച് ഒരു വർഷം ആവുന്നതേ ഉള്ളൂ. റിട്ടയർമെൻറ് ആവുമ്പോൾ മുടി നരക്കണം എന്ന് നിയമം ഉള്ളത് പോലെയുണ്ട്. അതുവരെ  കാണത്തക്ക വിധം നര ഉണ്ടായിരുന്നില്ലല്ലോ എനിക്ക്. മുഖത്ത് അങ്ങിങ്ങ് ചെറിയ ചുളിവുകൾ. വേറെ കാര്യമായി മാറ്റം ഒന്നും ഇല്ല.  പണ്ടൊരിക്കൽ…  വേണ്ട,  ഓർത്തെടുക്കാൻ തുടങ്ങിയാൽ മണിക്കൂറോളം ഓർക്കാൻ മാത്രം ഓർമ്മകൾ ഉണ്ടാവും. അവയൊക്കെ മനസ്സിൻ്റെ ഉള്ളറയിൽ സുഖമായി മയങ്ങട്ടെ. പ്രണയികൾക്കുള്ളതാണ് ഈ…

Read More

ഞാൻ തിരിച്ചറിയാതെ പോയ എൻ്റെ മനം നെഞ്ചിലെ ഇഷ്ടത്തെ പ്രണയം അല്ലെന്ന് തെറ്റിദ്ധരിച്ച നിൻ്റെ മനം. ഒന്നായി ഒരു പുഴയായി ഒഴുകേണ്ട നമ്മൾ ഇന്ന് ഒരു പുഴക്കിരുകരെ ദാഹനീർ തേടുന്നവർ..

Read More

അടച്ചിട്ട വാതിലിനുള്ളിൽ അകവും പുറവും കൂർത്ത നഖമുനകളാൽ കീറി മുറിക്കപ്പെട്ട് ചുടുചോര ചിന്തും മനസ്സ് പേറി പലവിധ വേഷങ്ങൾ കെട്ടിയാടി തളർന്നു വല്ലപ്പോഴുമൊരിക്കൽ വെളിച്ചത്തിലേക്കവൾ കാലുകുത്തുമ്പോൾ അവളെയണിയിക്കാൻ മുഖപടമായി ഒരു വാക്ക്! അതുമാത്രം ചിലർക്ക് പ്രിയതമ.. തിരികെയെത്തുന്ന നേരം വലിച്ച് മാറ്റാൻ വേണ്ടി മാത്രം ഒരു മുഖപടം. 🖊️ ജൂല വി ഗോപാൽ

Read More

പറഞ്ഞതും പറയാൻ കൊതിച്ചതും നേര് മാത്രം ആയിരുന്നു. എന്നിട്ടും നേരിൻ്റെ നേരറിയാൻ ശ്രമിക്കാതെ നേരിൻ്റെ വാൾമുന കൊണ്ട് തന്നെ അവളെ വേദനിപ്പിച്ചു ഒന്നല്ല പലവട്ടം സത്യത്തെ മുറുകെ പിടിച്ച് അവൾ ആദ്യം പകച്ചു നിന്നു പിന്നെ മനസ്സുകൊണ്ട് അലറിക്കരഞ്ഞു ഒടുവിലൊരു നീണ്ട മയക്കത്തിലേക്കും ആ മയക്കത്തിനൊടുവിൽ ആരോ ചെവിയിൽ മന്ത്രിക്കുന്നതായി തോന്നി നേര് പറയേണ്ടത് നേരുള്ളവരോട് മാത്രം അല്ലാത്തവർക്ക് നേര് എന്നത് വെറുമൊരു ആയുധം. അപ്പോൾ അപ്പോൾ മാത്രം അവൾ തിരിച്ചറിഞ്ഞു നേരല്ല ജീവിതം നേരറിയുന്നതല്ല സന്തോഷം അകവും പുറവും കാപട്യമണിഞ്ഞു വെറുതെ ആടുന്ന നിഴൽ നാടകമീ ജീവിതമെന്ന് അവിടെയാണ് സന്തോഷമെന്ന് ✍️ജൂല വി ഗോപാൽ

Read More