Author: Manoj K

Accidental Writer

*സരോജയുഗളം കാൺക ശരങ്ങൾ ചൊരിയുന്നിതാ* എന്ന് കവി പാടിയത് ഈ രണ്ട് കണ്ണുകളെ മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നിയ ആദ്യപ്രണയം. പ്രണയം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ തോന്നിയ പ്രണയത്തിന്റെ മായാത്ത അടയാളങ്ങൾ സാക്ഷിയായി, വീണ്ടും… സത്യം മാത്രേ ബോധിപ്പിക്കൂ.  കോളേജിലെത്തുമ്പോഴാണ് പ്രണയം എന്താണെന്ന് തിരിച്ചറിവുണ്ടാവുന്നത്. പലരിലും പ്രണയം മൊട്ടിട്ടുന്നത്… പലരോടും നമുക്ക് ഇഷ്ടം തോന്നാം. ഇഷ്ടങ്ങൾ, ഇഷ്ടങ്ങൾ മാത്രമാണെങ്കിലും അതിലൊന്ന് മെല്ലെ, നമ്മളറിയാതെ പ്രണയമായി തീരാം.  പ്രണയം ഒരാളോട് മാത്രം തോന്നുന്ന പ്രത്യേക വികാരമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ സമ്മതിക്കൂല. എനിക്ക് ഇതുവരെ അഞ്ച് പേരോട് കലശലായ പ്രണയം തോന്നിയിട്ടുണ്ട്. എനിക്കിയാളോട് തീവ്ര പ്രണയമാണെന്ന് പക്ഷേ, ഭാര്യോട് മാത്രേ പറഞ്ഞിട്ടുള്ളൂ. അത്രേ ധൈര്യം ഇണ്ടായുള്ളൂ.  ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുമ്പോഴാണ്, പ്രണയത്തിന്റെ Definition എന്താന്ന് മനസ്സിലാക്കുന്നതും ഒരാളോട് ശരിക്കും പ്രണയം തോന്നുന്നതും.  അതിന് മുന്നേ രണ്ട് ഇഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോ ക്ലാസ്സിലെ ഒരു കുട്ടിയോട് ഒരു തരം…

Read More