Author: Ranjith Sarkar

Graphologist.

അറിയുന്ന കാര്യങ്ങൾ മാത്രം അറിയാമെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് അത് തുറന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കുമ്പോഴാണ്. അതുപോലെ നമ്മളുടെ ഉള്ളിലുള്ള കാര്യങ്ങൾ അറിയാത്തിടത്തോളം പുറമെ നിന്ന് കാണുന്നവർക്ക് മനോഹരമായിരിക്കും നമ്മളുടെ ജീവിതം. ശുഭദിനം നേരുന്നു…… 🙏

Read More

തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ നമ്മളെ തടയാൻ ലോകത്തിൽ ഒരു ശക്തിക്കും കഴിയില്ല. ശുഭദിനം നേരുന്നു …… 🙏

Read More

എത്ര ഓടിയാലും നമ്മൾ അവസാനകാലത്ത് ജീവിതത്തിൽ തനിച്ചാവും, ജീവിതം അങ്ങനെയാണ്, അത് പലപ്പോൾ പല രീതിയിൽ നമ്മളെ ഓടിച്ച് കൊണ്ടേയിരിക്കും, ഒടുവിൽ കൈവിടും, അന്ന് തിരിഞ്ഞ് നോക്കുമ്പോൾ മനസ്സിലാവും ജനിച്ച നാൾ മുതൽ നമ്മൾ തനിച്ചായിരുന്നു എന്ന സത്യം. ശുഭദിനം നേരുന്നു…… 🙏

Read More

പെരുമാറ്റം എപ്പോഴും അറിവിനേക്കാൾ വലുതാണ്, കാരണം ജീവിതത്തിൽ അറിവ് പരാജയപ്പെടുന്ന നിരവധി സാഹചര്യങ്ങളുണ്ട്, പക്ഷേ പെരുമാറ്റത്തിന് എപ്പോഴും സാഹചര്യങ്ങളെ കൈകാര്യം ചെയ്യുവാൻ കഴിയും. ശുഭദിനം നേരുന്നു……. 🙏

Read More

അർഹതയില്ലാതെ ചില പദവികൾ സ്വയം ഏറ്റെടുക്കുന്നവരുണ്ട്, മറ്റുള്ളവരിൽനിന്ന് പദവി ചോദിച്ചുവാങ്ങുന്നവരുമുണ്ട്, അവരുടെ വിചാരം അവരാണ് ഏറ്റവും യോഗ്യർ എന്നാണ്, പദവികളിൽ അഹങ്കരിക്കുന്ന ഇത്തരക്കാരേയും അവരുടെ സ്ഥാനമാനങ്ങളേയും ആരും വില കൽപ്പിക്കാത്തത് അവർ അറിയുന്നില്ല, അവർ കാരണം ആ പ്രസ്ഥാനം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു ….. 🙏

Read More

മറ്റുള്ളവർക്കായി കരുതിവെക്കുന്നത് നല്ലത് തന്നെയാണ്, എന്നാൽ ആ കരുതൽ എല്ലാം മറന്ന് മറ്റുള്ളവർക്കുവേണ്ടി മാത്രം ആകരുത്, നാളെ ചിലപ്പോൾ അവരുടെ കരുതൽ നമ്മൾ കരുതിവെച്ചതിനോട് മാത്രമാകുന്ന സ്ഥിതി വന്നാൽ വാഴിയാധാരമാകുന്നത് കരുതിവെച്ചവർ തന്നെയായിരിക്കും. ശുഭദിനം നേരുന്നു…… 🙏

Read More

ബന്ധങ്ങൾ എന്നത് പരസ്പരം അറിയലാണ്, അറിയുവാനും പരസ്പരം മനസ്സിലാക്കുവാനും കഴിഞ്ഞാൽ അപരിചിതരും നമ്മളുടെ സ്വന്തമാവും, അറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞില്ല എങ്കിൽ സ്വന്തം എന്നതുപോലും നമ്മൾക്ക് അന്യരായി തീരുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏

Read More

നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല, ജീവിച്ചിരിക്കുമ്പോൾ നമുക്കിടയിലെ ബന്ധങ്ങൾ മരിക്കുന്നതാണ്. നമ്മൾ വെറുപ്പോടെ ഒരാളിലേക്ക് നോക്കിയാൽ ആയുഷ്ക്കാലം മുഴുവൻ നമുക്ക് അവരിൽ നന്മകൾ കാണാൻ കഴിയില്ല. ശുഭദിനം നേരുന്നു …….. 🙏

Read More

സത്യം പറയണം എപ്പോഴും, അതിന് പല ഗുണങ്ങളുണ്ട്, പറഞ്ഞത് ഒന്നും ഓർത്തിരിക്കേണ്ട ആവശ്യമില്ല, പറയേണ്ടത് എന്തെന്ന് ആലോചിക്കേണ്ട ആവശ്യവുമില്ല, പറയുവാനുള്ളത് ഒളിച്ചുവയ്‌ക്കേണ്ടതുമില്ല. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More

ഒരാൾ നമ്മളിൽനിന്ന് വേർപെട്ട് പോകുമ്പോൾ ആ വ്യക്തിയിൽനിന്ന് നമ്മൾക്ക് ഉണ്ടായിട്ടുള്ള സുഖകരവും ദു:ഖകരവുമായ അനുഭവങ്ങൾ നമ്മളുടെ ഓർമ്മകളിൽ ഓടിയെത്തും, എന്നാൽ നമ്മളുടെ മനസ്സിൽ അവർക്ക് ഒരു ഇടമുണ്ടാകുന്നത് അവർ ചെയ്ത നല്ല കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി ആയിരിക്കും. ശുഭദിനം നേരുന്നു…… 🙏

Read More