എന്നും കൂടെയുണ്ടായിരുന്നു, അകത്തേക്ക് ഒരിക്കലും കയറ്റിയിട്ടില്ലെങ്കിലും. ചുമന്ന്… ചുമന്ന്… തേഞ്ഞു പോയ ദിനങ്ങളോളം നടപ്പിന് താളം കൊടുത്തു. ചൂടും തണുപ്പും, കല്ലും, മുള്ളും കാലിൽ തട്ടാതെ ഏറ്റുവാങ്ങി. വീട്ടുമുറ്റത്ത് വാതിലിനരികെ തലകുനിച്ച് കിടന്നു ഒരടയാളം പോലെ. അകത്തേക്ക് കയറ്റിയിട്ടില്ലെങ്കിലും ഒരു പോറൽ പോലും ഏൽപ്പിക്കാതെ എല്ലാ യാത്രയിലും ഒപ്പമായിരുന്നു. എന്നിട്ടും, ചുമന്ന് നടന്നതിൻ്റെ തരിമ്പു പോലും മാനിക്കാതെ തേഞ്ഞുപോയെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു. RPK രാജീവ്കുമാർ
Author: R P K RAJEEVKUMAR
പേരുപലകകളിൽ നിന്നാണ്ആദ്യം അവനെ നീക്കിയത്.പിന്നീട്നിശ്ശബ്ദമായ്,പുതിയ നിറം പുരട്ടിയപഴയ ചുവരുകളിൽ നിന്നും. നോട്ടുകളിൽ നിന്നുമുഖം മായുമ്പോൾനമ്മുടെ മനസ്സുകളിൽ നിന്നുംമൂല്യം അറിയാതെകാഴ്ച്ചകൾ മായും. ചിലർക്കവൻവെറും ചിത്രം,ചിലർക്കൊരു തടസ്സം,ചിലർക്കൊരു അസൗകര്യംസത്യത്തിന്റെ വഴിയിൽ. ചരിത്രപുസ്തകങ്ങൾ വെള്ളപൂശൂമ്പോൾ,രക്തം ചൊരിഞ്ഞ പദചിഹ്നങ്ങൾമണ്ണിനടിയിലേക്ക്തള്ളപ്പെടുന്നു. എന്നാൽഅവനെ അടർത്തി മാറ്റിയാലുംനൂൽചർക്കയുടെ ശബ്ദംകാലത്തിനുള്ളിൽഇനിയും ചുറ്റും. വെടിയുണ്ടകൾമൗനം കൊള്ളിച്ചിട്ടുംസത്യാഗ്രഹംഇന്നും ശ്വാസമെടുക്കുന്നുനീതിക്കായി. ഗാന്ധി ഒരു പേര് മാത്രമല്ല,അവൻ ഒരു ചോദ്യം ആണ് —“നീതി ഇല്ലാതെനാടിനു സമാധാനംസാധ്യമോ?” പേരുകൾ മാറ്റാം,പ്രതിമകൾ പൊളിക്കാം,പക്ഷേചരിത്രത്തിന്റെ മനസ്സിൽ നിന്ന്കാലത്തെഅടർത്തി മാറ്റാനാവില്ല. RPK രാജീവ്കുമാര്‍ Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.
ഇരുളോർമ്മകൾ ഹൃദിയിൽ വിരിയും മൗന സ്മൃതികളുടെ ജപമാല. കാലാന്ധകാരം മറച്ച നിമിഷം നിലാവായി ഉള്ളിൽ ഉണരും, നിഴലായ് ഞാൻ പാതകൾ തേടി സ്മൃതികളെ ചേർത്ത് നിൽക്കും. നോവുകൾ രാഗമാക്കി ശാന്തിയുടെ തീരം തേടി- മേഘ സമാനമാം വാക്കുകൾ മഴയായ് പെയ്ത് അലിയുമ്പോൾ അനുചിതമായ് മറഞ്ഞ സത്യം ഹൃദയത്തിൽ നാദമാകും. ദ്വാരാന്തികേ കാത്തു നിൽക്കു നീ… മൗന പ്രാർത്ഥനകൾ അശ്രുവായ് ചിതറാതെ സ്വപ്നമായ് മടങ്ങിവരും. വാതായനമാം വഴി സഞ്ചരിച്ച സ്മൃതിപഥങ്ങൾ ശാന്തമല്ലേ ? ചോദ്യരഹിതമാം ബന്ധങ്ങളിൽ, ഉത്തരം മൗന മല്ലേ? അതീതകാലം മന്ത്രിക്കുന്ന നിശ്ശബ്ദ നാമങ്ങളിൽ അഹം ലയിച്ചു കണ്ടെത്തുന്നു ഞാൻ നിന്നിലേക്കുള്ള പാതകൾ . ഇരുളിനപ്പുറം ഒരു പുലരി ഇനിയുമുണ്ടെന്ന് ക്ലാന്ത ഹൃദയ നാദത്തിൽ ഞാൻ കാത്തിരിക്കുന്നു. ദുഃഖം ഗാനമാകെ മൗനം സ്വരമായ് ലയിക്കെ ഇരുളോർമ്മകൾ തുന്നി ചേർത്ത് പുതു വെട്ടങ്ങൾ തേടുന്നു ഞാൻ വീണ്ടും. RPKരാജീവ്കുമാര്‍
