എപ്പോൾ മുതലാണ് ഞാൻ അവളിൽ നിന്നും അകലാൻ തുടങ്ങിയത്? അന്ന് വെനാച്ചീയിലെ ആ ഹോട്ടൽ മുറിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ ആണ് ആദ്യമായി ആ ചോദ്യം മനസിനെ അലട്ടാൻ തുടങ്ങിയത്. മുറിയിലെ ലൈറ്റ് അണച്ചിട്ടില്ല, അതെങ്ങനെ, വർഷങ്ങളായി എന്നും കിടക്കാൻ നേരത്ത് ലൈറ്റ് അണച്ചു കൊണ്ടിരുന്നത് അവളായിരുന്നല്ലോ. “നീ കാരണം, എഴുന്നേറ്റ് വന്നീ ലൈറ്റ് ഓഫ് ചെയ്യാൻ പോലും എനിക്കിപ്പോ മടിയാണ്“ എത്രയോ തവണ ഇതവളോട് പറയാതെ പറഞ്ഞിരിക്കുന്നു. ജോലിയുടെ ഭാഗമായി അടിക്കടി യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. രണ്ടും മൂന്നും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രകൾ. ഒറ്റക്കുള്ള യാത്രകൾ എനിക്ക് ഇഷ്ടമായതിനാൽ അവളെ കൂടെ കൂട്ടാറുമില്ല. ഞാൻ പുതിയ ജോലിയിൽ കയറിയ ശേഷമാണോ ഞങ്ങൾക്കിടയിലെ അകൽച്ച ആരംഭിച്ചത്? ആയിരിക്കാം,ഇപ്പോ തന്നെ അറ്റ്ലാന്റയിൽ ഈ കോൺഫറൻസ്ന് വന്നിട്ട് ഇന്ന് രണ്ടാമത്തെ രാത്രിയാണ് ഹോട്ടലിൽ തങ്ങുന്നത്. ഉറക്കം വരാത്തന്തെന്നോർത്തു കിടക്കവേയാണ് ലൈറ്റ് അണച്ചില്ലല്ലോ എന്ന് ഓർമ വന്നത്. അപ്പോൾ, അപ്പോ മാത്രമാണ്…
