Author: Mary Josey Malayil

Short story writer.

എന്റെ അമ്മാവൻ ശ്രീ. സി. ഐ. ജോയ് അദ്ദേഹത്തിന്റെ അമ്മയെ കുറിച്ച് എഴുതിയ ഒരു ഓർമ്മക്കുറിപ്പ് 👇 2015 മാർച്ച് 28 ഒരു ഓശാന ഞായറാഴ്ച. ആ നിറഞ്ഞ പുഞ്ചിരി എന്നെന്നേക്കുമായി മാഞ്ഞു പോയ ദിവസം. നോമ്പ് കാലം കഴിഞ്ഞു വരുന്ന ഈസ്റ്റർ എല്ലാവരും ആഘോഷിക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്വന്തം അമ്മ നഷ്ടപ്പെട്ട ആ ദിവസങ്ങളുടെ ഓർമ്മകളാണ് എന്നെ വേട്ടയാടാറുള്ളത്. ഇളയമകൻ ആയതുകൊണ്ട് തന്നെ അമ്മയുടെ ഏറ്റവുമധികം സ്നേഹവും വാത്സല്യവും വേണ്ടുവോളം അനുഭവിക്കാൻ യോഗം ഉണ്ടായ ഒരു മകനായിരുന്നു ഞാൻ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പിച്ചു പറയാം. എൻറെ ചെറുപ്രായത്തിൽതന്നെ എല്ലാവർഷവും കൃഷിയുടെയും ബിസിനസിന്റെയും  തിരക്കുകളിൽ നിന്ന് ഒരു റിലാക്സേഷൻ എന്ന നിലയിൽ കുടുംബാംഗങ്ങൾ എല്ലാവരും കൂടി ടൂർ പോകുന്ന പരിപാടിയുണ്ടായിരുന്നു. ‘മിഥുനം’  സിനിമയിലെ മോഹൻലാൽ- ഉർവശി ഹണിമൂൺ ട്രിപ്പ് പോലെയാണ് അന്നത്തെ ഞങ്ങളുടെ ടൂറുകൾ. 😜 അപ്പനും അമ്മയും 9 മക്കളും അവരുടെ മക്കളും അടുത്ത് വിവാഹിതരായ…

Read More

വനിതാദിനം-  മാർച്ച് 8 2024. ഇന്ന് നാല്പത്തി ഒമ്പതാമത്  അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഐക്യരാഷ്ട്രസഭ തീരുമാനിച്ച തീം ഇതാണ്. “സ്ത്രീകളിൽ നിക്ഷേപിക്കുക ; പുരോഗതി ത്വരിതപ്പെടുത്തുക. (Invest in women ; Accelerate progress) സ്ത്രീകളുടെ കഴിവുകൾ തിരിച്ചറിയാനും ഓരോ പെൺകുട്ടിക്കും സുരക്ഷിതത്വവും ശാക്തീകരണവും അനുഭവപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാകട്ടേ ഈ ദിനം. ഈ വനിതാദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എന്റെ ഭർതൃ സഹോദരന്റെ മകളും കാലടി സംസ്‌കൃതസർവ്വകലാശാലയിൽ പ്രൊഫസറും  സിന്ഡിക്കേറ്റ് അംഗവുമായ ഡോ. ബിച്ചു  എക്സ്.മലയിലിനെ കുറിച്ചാണ്. പാരമ്പര്യത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും  തീവ്ര ബോധം നന്നേ ചെറുപ്പത്തിൽ തന്നെ ഉൾക്കൊണ്ട്  ജീവിതത്തിൽ ധീരമായ നിലപാടുകൾ എടുത്തിരുന്ന ഒരു അച്ഛൻറെ മകൾ! വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവം.  ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രസംഗശൈലി,  എഴുത്തിലും സാമൂഹിക പ്രവർത്തനത്തിലും മികവു തെളിയിച്ച വ്യക്തിത്വം.ഉത്തമ കുടുംബിനി. കാലടി  സംസ്കൃത സർവകലാശാല  പ്രൊഫസർ, തുറവൂർ ക്യാമ്പസിന്റെ ഡയറക്ടർ, തകഴി സ്മാരകത്തിന്റെ വൈസ് ചെയർമാൻ, പുരോഗമനകലാ …

Read More

ഒരേ കോളേജിൽ ഒന്നിച്ചു പഠിച്ച ഉറ്റ സുഹൃത്തുക്കളായിരുന്നു ഗോകുലും കെവിനും. പഠിക്കുമ്പോൾതന്നെ പ്രണയകുരുക്കിൽ വീണ ഗോകുലിന്റെയും തനുവിന്‍റെയും വിവാഹം, കോഴ്സ് കഴിഞ്ഞു ക്യാമ്പസിൽ നിന്ന് രണ്ടുപേർക്കും ജോലി കിട്ടി അധികം വൈകാതെ തന്നെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ആശീർവാദത്തോടെ എല്ലാവരും സഹകരിച്ച് പ്രത്യേകിച്ച് കെവിൻ ആണ് എല്ലാത്തിനും നേതൃത്വം കൊടുത്ത് നടത്തിക്കൊടുത്തത്. സമ്പന്നനും സുമുഖനും എല്ലാവരോടും നയത്തിൽ സംസാരിക്കാൻ പ്രത്യേക കഴിവുള്ള  കെവിൻ ആണ് ഇരുകൂട്ടരുടെയും ബന്ധുക്കളെ പറഞ്ഞ് സമ്മതിപ്പിച്ച് അനുനയിപ്പിച്ച് വിവാഹത്തിൽ എത്തിച്ചു കൊടുത്തത്.ചെറിയ ചില സാമ്പത്തിക അന്തരങ്ങളും കുടുംബ മഹിമയുടെ പ്രശ്നങ്ങളും ഇരുവീട്ടുകാരും തമ്മിൽ ഉണ്ടായിരുന്നു. ഏതായാലും ഇരുപത്തി മൂന്നാമത്തെ വയസ്സിൽ തന്നെ രണ്ടുപേരും കെവിന്റെ സഹായത്തോടെ നല്ലൊരു കുടുംബ ജീവിതത്തിനു തുടക്കം കുറിച്ചു.ഇപ്പോൾ സന്തുഷ്ട ജീവിതം നയിക്കുന്ന അവർക്ക് രണ്ട് ആൺമക്കൾ ഉണ്ട്. അഞ്ചുവർഷം…. കണ്ണടച്ചുതുറക്കുന്നതുപോലെ പോയി.അപ്പോഴാണ് അവരുടെ ഉറ്റ സുഹൃത്ത് കെവിന് കല്യാണം ഫിക്സ് ആയെന്നും പ്രവാസിയായ അവൻ കല്യാണത്തിന് വേണ്ടി മാത്രം നാട്ടിൽ വരുന്നു എന്ന…

Read More

നിരുത്തരവാദ നിലപാടുകൾ സ്വീകരിച്ച് അധികാരികൾ മാറി നിൽക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എത്രയാണെന്ന് നമ്മൾ ഇപ്പോൾ നിരന്തരം പത്രവാർത്തകളിലും ചാനലുകളിലും കണ്ടു കൊണ്ടിരിക്കുകയാണല്ലോ? ഇത്രയും ഇല്ലെങ്കിലും ഏകദേശം ഇതിനോട് ചേർത്തു വായിക്കാവുന്ന ചെറിയൊരു സംഭവം ഞാൻ ഇവിടെ കുറിക്കാം. നഗരമധ്യത്തിൽ രണ്ടേക്കർ സ്ഥലത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഫ്ലാറ്റാണ് ‘യമുനഫ്ലാറ്റ്സ് ‘. 5 ബ്ലോക്കുകളിലായി 10-250 വീടുകൾ ഉണ്ട് ഇതിനകത്ത്. ഇവിടത്തെ വൃത്തിയും വെടിപ്പും ഭംഗിയുള്ള പൂന്തോട്ടവും കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും വണ്ടികൾ യഥേഷ്ടം പാർക്ക് ചെയ്യാനുള്ള സൗകര്യവും കണക്കിലെടുത്ത് സ്വന്തമായോ വാടകയ്ക്ക് എങ്കിലുമോ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് നഗരവാസികളിലധികവും. ക്ലീനിംഗ് സ്റ്റാഫ്, 24 മണിക്കൂർ സെക്യൂരിറ്റി നൽകുന്ന സുരക്ഷിതത്വം, അങ്ങനെയങ്ങനെ… അസോസിയേഷൻ ആവശ്യപ്പെടുന്ന തുക എല്ലാ മാസവും മെയിൻറനൻസ് കോസ്റ്റ് ആയി അടച്ചാൽ മാത്രം മതി. മറ്റു യാതൊരു തലവേദനകളും ഇല്ല.പക്ഷേ ആ ഫ്ലാറ്റിൽ ഈ അടുത്ത് നടന്ന ഒരു സംഭവത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. എല്ലാമാസവും രണ്ടാം ശനിയാഴ്ചകളിൽ കമ്മ്യൂണിറ്റി ഹാളിൽ…

Read More

തൃശ്ശൂർ നഗരമധ്യത്തിൽ ആണ് ബഷീറിൻറെ ബേക്കറി അതിനോടു ചേർന്നു തന്നെ ബോർമയും. അവിടെ ഉണ്ടാക്കുന്ന ഒരു സാധാരണ ബണ്ണിനും വെണ്ണ ബിസ്കറ്റിനും റൊട്ടിക്കും വരെ പ്രത്യേക രുചിയാണ്. ക്രിസ്മസ്, റംസാൻ, ബക്രീദ് പോലുള്ള വിശേഷ അവസരങ്ങൾ എത്തിയാൽ പിന്നെ പറയുകയും വേണ്ട. പഴം നിറച്ചത്, ഉന്നക്കായ, ചട്ടിപ്പത്തിരി, ഇറച്ചി പത്തിരി, പൊരിച്ച പത്തിരി, മുട്ട സുനാമി, കുഞ്ഞി കലത്തപ്പം, കിണ്ണത്തപ്പം, അരിക്കടുക്ക… ഈ വക പലഹാരങ്ങൾ തിന്നാൽ കൈ വരെ കടിച്ചു പോകും. ഈ സമയത്ത് ബേക്കറിയിൽ തിരക്കോട് തിരക്ക് ആയിരിക്കും. അങ്ങനെ ഒരു ക്രിസ്മസ് കാലം എത്തി. അനിയന്ത്രിതമായ തിരക്കുള്ള സമയങ്ങളിൽ മാത്രം ബഷീറിൻറെ വാപ്പച്ചി കൂടെ കടയിലെത്തും. ഒരു ക്രിസ്മസ് തലേന്ന് വാപ്പച്ചിയും മോനും കൂടി കടപൂട്ടി നഗരത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരെ ഉൾപ്രദേശത്തുള്ള വീട്ടിലേക്ക്  പുറപ്പെട്ടു. പിറ്റേ ദിവസം ക്രിസ്തുമസ്. ജോലിക്കാർക്ക് അടക്കം കടക്കും എല്ലാവർക്കും അവധി കൊടുത്തിരിക്കുകയാണ്. ജോലിക്കാരിൽ അധികവും ക്രിസ്ത്യാനികളാണ്. മാത്രവുമല്ല ഒരു…

Read More

വനിതാദിനം– മാർച്ച് 8 2024. അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന സന്ദർഭത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകളെ     ഓർക്കാതെയിരിക്കുന്നതെങ്ങനെ?   ലോകത്തിലെ എല്ലാ വനിതകൾക്കും ആയി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. 1911 ൽ  ആസട്രിയയിലും ഡെൻമാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലുമാണ്   ലോക വനിതാ ദിനം ആദ്യമായി ആഘോഷിച്ചത്. 1975 ൽ  ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനത്തെ അംഗീകരിച്ചു. ഈ വനിതാദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എൻറെ സഹപാഠിയും ഇഷ്ട നടിയുമായ കാർത്തികയെക്കുറിച്ചാണ്. ഓൾ സെയിന്റ്സ്  കോളേജിൽ ബികോമിന് എൻറെ സഹപാഠിയായിരുന്ന ഈ കുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അവിചാരിതമായി ഓണാഘോഷത്തോടനുബന്ധിച്ച് ശ്രീ കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്നിരുന്ന ഒരു നാടോടിനൃത്തം കണ്ടതു മുതലാണ്. “അങ്കണതൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെ ”…….. വൈലോപ്പിള്ളിയുടെ  ‘മാമ്പഴം’, ആ കവിതയായിരുന്നു നാടോടിനൃത്തം ആയി സുനന്ദ നായർ എന്ന കാർത്തിക അവതരിപ്പിച്ചത്. സുനന്ദയുടെ നൃത്തം ആസ്വദിച്ച് വിഷാദമൂകമായി ഇരുന്നിരുന്ന സദസ്യരെ ഒന്നടങ്കം ആരും…

Read More

കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ‘ആറ്റുകാലമ്മ’ എന്നറിയപ്പെടുന്നത്. എന്നാല്‍ കണ്ണകി, അന്നപൂര്‍ണേശ്വരി ഭാവങ്ങളിലും സങ്കല്‍പ്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് ‘പൊങ്കാല മഹോത്സവം’. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാല്‍ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തില്‍ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവില്‍…

Read More

ഹൈദരാബാദ് എന്നാൽ  റാമോജി റാവു ഫിലിം സിറ്റി ഉള്ള സ്ഥലം എന്നത് മാത്രമായിരുന്നു എനിക്ക് ഈ സിറ്റിയെ കുറിച്ചുള്ള അറിവ്. എന്നാൽ ‘പ്രേമലു’ കണ്ടതോടെയാണ് ആ സിറ്റി ഇത്ര  മനോഹരമാണോ  എന്ന ചിന്ത വന്നത്. അയാം ഫാളിങ് ഫോർ യു(I’m falling for u)എന്ന നായികയുടെ നായകനോട് ഉള്ള ഡയലോഗ്- പ്രണയം തുറന്നു പറയുമ്പോൾ ‘ഇങ്ങനെയൊന്നും പറഞ്ഞാൽ അവനു മനസ്സിലാകില്ല. അത്രയ്ക്ക് ഇംഗ്ലീഷ് ഒന്നും അവന് അറിഞ്ഞുകൂടാ’ എന്ന് പറയുന്ന നായകന്റെ സുഹൃത്തിന്റെ കമൻറ്…. തീയറ്റർ ഒന്നടങ്കം കൈയടിച്ചു ചിരിച്ചു.😀😀😀😀 ‘ബെസ്റ്റി ‘ ,  ‘ബ്രേക്ക് അപ്പായി’, ‘റിലേഷൻഷിപ്പിലാണ്’…. അങ്ങനെ ഒരുപാട് “Gen. Z വാക്കുകൾ ഞാനുൾപ്പെടുന്ന ബേബി ബൂമേഴ്‌സ്  ആദ്യമായി കേൾക്കുന്നു. അങ്ങനെ പല പുതിയ വാക്കുകളും പഠിക്കാനൊത്തു. 😜 മറ്റ് Gen. Z സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകൻ   വാ തുറന്നു സംസാരിക്കുന്നത് വലിയൊരു അനുഗ്രഹമായി. പിന്നെ ഇരുട്ടത്തു കൂടി നീങ്ങുന്ന സീനുകളും അധികം ഇല്ല എന്നതും ആശ്വാസം.…

Read More

         ലോകത്തിലെ പഴയ മതങ്ങളിലൊന്നാണ് ഹിന്ദുമതം. ഇന്ത്യയിലെയും നേപ്പാളിലെയും മുഖ്യമതം ഇതുതന്നെ. ഹിന്ദുമതം ഏതെങ്കിലും ഒരു പ്രവാചകൻ്റെ സൃഷ്ടിയല്ല. ഒരു സമൂഹത്തിലെ വിശ്വാസാചാരങ്ങളുടെ ആകത്തുകയാണ്.  ഒരു ഇന്ത്യൻ സനാതനധർമ്മം അല്ലെങ്കിൽ ഒരു ജീവിതരീതിയാണ് ഹിന്ദുമതം. പഴയ പുസ്തകങ്ങളിൽ ഹിന്ദു എന്നൊരു വാക്കുതന്നെയില്ല. ആരെയും നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. ഹിന്ദുക്കൾ പൊതുവെ ഈശ്വരനിൽ വിശ്വസിക്കുന്നു. എന്നാൽ ഈശ്വരസങ്കല്പത്തിനു സ്ഥാനമില്ലാത്ത അദ്വൈതസിദ്ധാന്തവും ഈ മതത്തിലെ ദർശനമായി വളർന്നിട്ടുണ്ട്. നിരീശ്വരവാദികളും പഴയ കാലം മുതൽ ഹിന്ദു സമൂഹത്തിൽ ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് അനേകം ദേവീദേവന്മാരുണ്ട്. അവരുടെ എണ്ണം മുപ്പത്തിമുക്കോടി (33 കോടി)യാണ്.           രാമൻ ഹിന്ദുമതത്തിലെ ഒരു കേന്ദ്രവ്യക്തിയാണ്. ധീരതക്കും, അറിവിനും ശക്തിക്കും പേരുകേട്ടയാൾ, നീതിയുടെ പര്യായം, നല്ല ഭരണം കാഴ്ചവെച്ച രാജാവു് . രാമനെ ഹിന്ദുക്കൾ വ്യാപകമായി ആരാധിക്കുന്നു ശ്രീരാമൻ്റെ കഥ വ്യത്യസ്തദേശങ്ങളിലും, വ്യത്യസ്ത കാലങ്ങളിലും, വായ്മൊഴിയായും വരമൊഴിയായും പ്രചരിച്ചിരുന്നു. പലരും യഥാർത്ഥ കഥയെ മാറ്റിമറിച്ചു. ആ…

Read More

1960-കളിൽ ആണ്. പള്ളിയുടെ കുടികിടപ്പ് ആയി കിട്ടിയ 3 സെൻറിൽ താമസിക്കുന്ന 50 വയസ്സോളം പ്രായമുള്ള ശലോമി; ആ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാട്ടിലെ സമ്പന്ന കുടുംബങ്ങളിൽ ഒക്കെ പുറം പണികൾ ചെയ്താണ് ഉപജീവനം നടത്തിപ്പോന്നിരുന്നത്. പൊക്കം കുറഞ്ഞ  കരിവീ ട്ടി നിറത്തിലുള്ള ശലോമിയ്ക്ക് നല്ല മുഖലക്ഷണം ഒക്കെ ഉണ്ട്. എപ്പോഴും മുറുക്കാൻ വായിലിട്ടു മുറുക്കി നല്ല ചുമ ചുമാന്നിരിക്കും നാക്കും വായും ചുണ്ടും. കളവോ ചതിയോ സ്വഭാവദൂഷ്യമോ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ശലോമി എല്ലാ വീട്ടിലും സ്വീകാര്യയാണ്. മാത്രവുമല്ല അവർ നല്ല ഒരു അധ്വാനി ആണ്. മടി കൂടാതെ ഏൽപ്പിച്ച ജോലികൾ ആത്മാർത്ഥതയോടെ ചെയ്യും.  മുറ്റം അടിക്കണോ, വെള്ളം കോരണോ, രണ്ടും മൂന്നും തേങ്ങ പൊതിച്ച്, ചിരകി, ഒറ്റയടിക്ക് അമ്മിക്കല്ലിൽ വെണ്ണ പോലെ അരച്ച് എടുക്കണോ, അരിയും ഉഴുന്നും കല്ലിൽ ആട്ടണോ,  മുളകും മല്ലിയും ഉരലിൽ ഇട്ട് ഇടിക്കണോ… എന്ന് വേണ്ട എന്ത് ജോലിയും ചെയ്യും. വിശപ്പിന്  കുറച്ചു ഭക്ഷണവും ചെറിയ…

Read More