Author: Mary Josey Malayil

Short story writer.

നോവൽ  *കൈവണ്ടി* – മേനംകുളം ശിവപ്രസാദ് പുസ്തകാസ്വാദനം ✍️മേരി ജോസി മലയിൽ ഞാൻ ഒരിക്കൽ  എന്റെ ഒരു സുഹൃത്തിന്റെ എറണാകുളത്തുള്ള ചങ്ങമ്പുഴ പാർക്കിൽ വച്ച് നടത്തിയ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുകയുണ്ടായി. പല എഴുത്തുകാരേയും പ്രഗൽഭരേയും  പരിചയപ്പെടാനുള്ള അവസരം ആയിട്ടാണ് ഞാൻ അതിനെ കണക്കാക്കുന്നത്. പ്രൗഢഗംഭീരമായ പ്രകാശനചടങ്ങും സൽക്കാരവും കഴിഞ്ഞപ്പോൾ എഴുത്തുകാരികൾ ഒക്കെ പരസ്പരം പരിചയപ്പെടാൻ തുടങ്ങി. എന്റെ സുഹൃത്ത് നമ്മുടെ ‘മലയാളി മനസ്സി’ന്റെ നർമ്മകഥ എഴുത്തുകാരി മേരിജോസിയാണിത് എന്ന് പറഞ്ഞ് എന്നെ പലരെയും പരിചയപ്പെടുത്തിയപ്പോൾ ഓരോരുത്തരും അവരവരുടെ എഴുത്തിനെ കുറിച്ച് കൂടുതൽ വാചാലരായി. അവസാനം ‘പ്രണയമാണ്’ ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം എന്ന ഒരു നിഗമനത്തിലെത്തി. അപ്പോഴും ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.. അത് ശരിയാണോ? വിശപ്പ് അല്ലേ ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം. ശ്രീ മേനംകുളം ശിവപ്രസാദിന്റെ നോവൽ *കൈവണ്ടി* വായിച്ചപ്പോൾ ഞാൻ എന്റെ ആ ധാരണ കൂടുതൽ ഉറപ്പിച്ചു. അതേ.. വിശപ്പ് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും…

Read More

2023 അവസാനം ഡൽഹിയിൽ നിന്ന് സഹോദരിയും കുടുംബവും നാട്ടിൽ എത്തുന്നുവെന്ന് അറിഞ്ഞു അവരെ കാണാനും അവരോടൊപ്പം രണ്ടുദിവസം ചെലവഴിക്കാനും ശശികല വെളുപ്പിനെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് എക്സ്പ്രസ്സിൽ കയറി. മൂന്നരയ്ക്കാണ് ട്രെയിൻ. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതുകൊണ്ട് ടിടിആർ ആവശ്യപ്പെടുമ്പോൾ കാണിക്കാനായി ഫോൺ ചാർജ് ആക്കി കയ്യിൽ പിടിച്ചിട്ടുണ്ട്. സീറ്റ് തപ്പിപ്പിടിച്ച് ഇരിപ്പായി. ഹാവൂ! ഇനി നാലുമണിക്കൂർ എറണാകുളം എത്തുന്നതുവരെ സുഖമായി ഉറങ്ങാം. ചുറ്റും ഒരു നിരീക്ഷണം നടത്തി അടുത്ത യാത്രക്കാർ ആരൊക്കെയെന്ന് മനസ്സിലാക്കി സീറ്റിൽ ചാഞ്ഞിരുന്നു ഉറക്കം തുടങ്ങി. അപ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചിലിന്റെ ശബ്ദം കേൾക്കുന്നത്. ട്രെയിനിൽ ലൈറ്റ് ഒക്കെ കത്തിച്ചിട്ടുണ്ട്. ദൈവമേ!  വല്ല പീഡനക്കാരും ട്രെയിനിൽ കയറിയോ?  ശശികല ഉണർന്നു നോക്കിയപ്പോൾ പീഡനക്കാർ ആരുമില്ല. മുമ്പിലിരിക്കുന്ന 30 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ മൊബൈലിൽ സംസാരിക്കുന്നതാണ്. പെട്ടെന്ന് കണ്ടപ്പോൾ ഇവർ മുഴുവൻ വസ്ത്രവും ധരിക്കാൻ  മറന്നു പോയതാണോ എന്നൊരു സംശയം തോന്നി. അടിവസ്ത്രങ്ങൾ ഒക്കെ മേൽവസ്ത്രമായി…

Read More

♥️വാലൻറ്റൈൻസ് ദിനം♥️—♥️ഫെബ്രുവരി 14 2024 ♥️  മൂന്നാം നൂറ്റാണ്ടിൽ റോമിലെ രാജാവായിരുന്ന ക്ലോഡിയസ്, രാജ്യത്ത് പട്ടാളക്കാർ വിവാഹം കഴിക്കുന്നത് വിലക്കിയിരുന്നു. രാജാവിൻറെ ഉത്തരവ് മറികടന്ന് വാലൻറ്റൈൻ എന്ന ഒരു പുരോഹിതൻ കമിതാക്കളെ രഹസ്യമായി വിവാഹം കഴിക്കാൻ സഹായിച്ചു. വിവരമറിഞ്ഞ് കുപിതനായ രാജാവ് പുരോഹിതന് വധശിക്ഷ വിധിച്ചു.  തടവറയിൽ കഴിയുന്ന കാലത്ത് വാലെന്റിൻ ജയിലറുടെ മകളെ ചികിത്സിച്ചു എന്നും വധിക്കപ്പെടുന്നതിനുമുമ്പ് “എന്ന് നിൻറെ വാലൻടൈൻ” എന്ന് അവസാനിപ്പിക്കുന്ന ഒരു കത്ത് അവൾക്കായി എഴുതിയതായി പറയപ്പെടുന്നു. അതിൻറെ ഓർമ പുതുക്കാനാണ് വാലൻറ്റൈൻസ് ദിനത്തിൽ കമിതാക്കൾ കത്ത് കൈമാറാൻ തുടങ്ങിയതത്രേ! ഇന്ത്യയിൽ സെയിന്റ് വാലെന്റന്  ഒരു ദേവാലയം ഉണ്ട്. പ്രണയ പാലക പുണ്യാളന്റെ ഗോവൻ കപ്പേള എന്നറിയപ്പെടുന്നു ഇത്. ഗോവയിലെ കലങ്കൂട്ടിൽ  ഉള്ള saint valentine ദേവാലയം കാമുകീകാമുകന്മാരുടെ ഒക്കെ പ്രിയപ്പെട്ട ഒരു ഇടമാണ്. ഇത് ചരിത്രം.  ♥️♥️ഇനി ഒരു ഓർമ്മക്കുറിപ്പ്… ഒരു നാടൻ വാലെൻടൈൻ…. 1970-കളുടെ അവസാനം ഒരു ഹിപ്പി സംസ്കാരം കേരളത്തിലും എത്തിനോക്കാൻ…

Read More

ചേട്ടോ, രാഘവേട്ടോ…. ഒന്ന് രണ്ട് തവണ വിളിച്ചിട്ടൊന്നും  രാഘവൻ സ്വപ്നലോകത്തു നിന്ന് ഉണർന്നില്ല. കത്തിക്കാളുന്ന ചൂടിൽ ഒരു തണലിന്റെ അരികുപറ്റി ഇരുന്ന് ചോറ്റുപാത്രത്തിൽ ചോറിൽ കയ്യിട്ടിളക്കി ഒട്ടും രുചിയില്ലാത്ത ഭക്ഷണം കഴിക്കാൻ പറ്റാതെ അങ്ങനെ ഓരോന്നോർത്ത് ഇരിക്കുകയായിരുന്നു രാഘവൻ. ഭാര്യ ഗിരിജ മരിച്ചതിൽ പിന്നെ രുചിയോടെയുള്ള ഒരു ഭക്ഷണം ഇന്നുവരെ കഴിച്ചിട്ടില്ല. അവൾ  തേങ്ങ ചമ്മന്തി വച്ചാൽ പോലും അതിനുമുണ്ട് ഒരു സ്വാദ്. പക്ഷേ ഒരിക്കൽ പോലും ജീവിച്ചിരുന്നപ്പോൾ അത് അവളോട് പറഞ്ഞിരുന്നില്ല. 😪 എപ്പോഴും എന്തെങ്കിലും കുറ്റവും കുറവും ഒക്കെ പറഞ്ഞ് ആണ് കഴിക്കുക. പാവം പേടിച്ചു വിറച്ചാണ്  താൻ കഴിച്ചു തീരുന്നതുവരെ നിന്നിരുന്നത്. രാഘവൻ ഒന്നാന്തരം ഒരു വിവാഹ ബ്രോക്കർ ആയിരുന്നു പണ്ട്. ആയിരം നുണ പറഞ്ഞും ഒരു കല്യാണം നടത്താം എന്നാണല്ലോ ശാസ്ത്രം. അതുകൊണ്ടുതന്നെ അത്യാവശ്യം നുണകൾ ഒക്കെ ഇരു വീടുകളിലും കൂട്ടി പറഞ്ഞ് കല്യാണം നടത്തി കമ്മീഷൻ വാങ്ങി ഒറ്റ മുങ്ങൽ അങ്ങു മുങ്ങും. പിന്നെ…

Read More

മാതൃദിനം– മെയ് 12 2024. ഗ്രാഫ്റ്റണിലെ  സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ച് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളി എന്ന പദവി വഹിക്കുന്നു.1914 ൽ അമേരിക്കയിൽ മദർഡേ ഔദ്യോഗിക അവധി ദിനമായി  പിന്നീട് മാറി. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രസിഡൻറ് വുഡ്രോ വിൽസൺ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 12നാണ് എൻറെ അമ്മ ജീവിതത്തിലെ എല്ലാ കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റവും ഭംഗിയായി നിറവേറ്റി ആരോടും ഒരു വാക്കുപോലും പറയാതെ, മിണ്ടാതെ കടന്നുപോകുന്നത്. ഒരു മാതൃദിനം എത്തേണ്ട കാര്യമില്ല എനിക്ക് അമ്മയെ ഓർക്കാൻ എന്നാലും ചെറിയൊരു ഓർമക്കുറിപ്പ് എഴുതാം എൻറെ അമ്മയെ കുറിച്ച്. 1990 കാലഘട്ടം. മക്കളിൽ അവസാനത്തെ ആളുടേയും വിവാഹം കഴിഞ്ഞ് അച്ഛനും അമ്മയും വീട്ടിൽ ഒറ്റക്കായ സമയം. മക്കളൊക്കെ…

Read More

ഇന്ന് എൻറെ മുത്തശ്ശി ജീവിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശതാബ്ദി ആഘോഷിക്കുമായിരുന്നു. 2000ആണ്ട്. ’ഡാർലിംഗ് ഡാർലിംഗ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന സമയം. ഒരു ദിവസം അപ്രതീക്ഷിതമായി മുത്തശ്ശിയെ കാണാൻ പോൾ അങ്കിളിനോടൊപ്പം ദിലീപും യൂണിറ്റിലെ ചില അംഗങ്ങളും വീട്ടിലെത്തി. കുറച്ച് തുണികൾ ഒക്കെ തയ്ച്ചു തീർക്കാനുള്ള തിരക്കിലായിരുന്നു യൂണിറ്റ് അംഗങ്ങൾ. അതിനു വേണ്ട സൗകര്യം പോൾ അങ്കിൾ വീട്ടിൽ ചെയ്തു കൊടുത്തു. അവരുടെ ജോലി നടക്കുന്നതിനിടയിൽ മുത്തശ്ശി ദിലീപിനോട് കുശലാന്വേഷണം നടത്തി. കഥാപാത്രങ്ങളെ ഞൊടിയിടയിൽ  ആവാഹിച്ച് അഭിനയിക്കാൻ കഴിവുള്ള അനുഗ്രഹീത കലാകാരിയായ മഞ്ജു വാര്യരെ വിവാഹം കഴിച്ച് മഞ്ജു ഒരു കുഞ്ഞിൻറെ അമ്മയായി വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന സമയമായിരുന്നു അത്. മഞ്ജുവാര്യരെ അഭിനയിക്കാൻ വിടാതെ ദിലീപ് വീട്ടിലിരുത്തിയിരിക്കുകയാണെന്ന  പഴി നാലു വശത്തു നിന്നുള്ള ആൾക്കാർ പറയുന്ന സമയം. അഭിനയ സാമ്രാട്ടായ തിലകൻ പോലും മഞ്ജു   ഒരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ടെങ്കിൽ താനില്ലാതെ ഷൂട്ട് ചെയ്യരുത് എന്ന നിർദ്ദേശം കൊടുത്തിരുന്നു ആ കാലഘട്ടത്തിൽ സംവിധായകർക്ക്. മഹാ…

Read More

1956 ലാണ് ആദ്യമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി കേരള സ്കൂൾ കലോത്സവം സംഘടിപ്പിക്കാൻ തുടങ്ങിയത്. അന്ന് ഒരു ദിവസം മാത്രമായിരുന്നു ഇത് നടത്തിയിരുന്നത്. ആദ്യം നടക്കുന്നത് എറണാകുളത്ത്. 1970 ൽ  ഈ സ്കൂൾ കലോത്സവം നടത്താൻ തീരുമാനിക്കപ്പെട്ടത് ഇരിഞ്ഞാലക്കുട ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ ആയിരുന്നു. കവി ശ്രീ ശങ്കരക്കുറുപ്പ്  ആണ്  അധ്യക്ഷൻ എന്ന് അറിഞ്ഞത് മുതൽ ഇരിഞ്ഞാലക്കുടയിലെ വീടുകളിൽ എല്ലാം അയൽ ജില്ലകളിൽ താമസിക്കുന്ന ബന്ധുജനങ്ങളും എത്തിത്തുടങ്ങി. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ആളുകൾ തിങ്ങികൂടി. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും അനുവാദം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവരും അവരവരുടെ വീടും പൂട്ടി ഗവൺമെൻറ് സ്കൂളിലേക്ക് കുതിച്ചു. ഇന്നത്തെപോലെ ഘോഷയാത്രയോ അനാരോഗ്യകരമായ മത്സരമോ  ഒന്നുമില്ലായിരുന്നു. കൃത്യസമയത്ത് തന്നെ കവിയുടെ അധ്യക്ഷ പ്രസംഗം കഴിഞ്ഞ് കലാപരിപാടികൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞപ്പോഴേ സ്കൂളിൽ പോയിരുന്ന മാത്തനും തൊമ്മനും ഏഴു മണി ആയപ്പോൾ തന്നെ വിശന്നിട്ടു കണ്ണു കാണാൻ വയ്യ. കുറച്ചുകഴിഞ്ഞപ്പോൾ മാത്തൻ പോയി.…

Read More

എപ്പിഫെനി തിരുന്നാൾ (ലേഖനം ) ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട. ‘എപ്പിഫെനി ‘എന്ന ഗ്രീക്ക് വാക്കിന് പ്രത്യക്ഷത, വെളിപ്പെടൽ എന്നൊക്കെയാണ് അർത്ഥം. കിഴക്ക് കണ്ട നക്ഷത്രത്തെ പിൻപറ്റി മാഗി എന്ന ബഹുമാനപ്പേരിനാൽ അറിയപ്പെടുന്ന മൂന്നു ശാസ്ത്രജ്ഞന്മാർ ജെറുസലമിലേക്ക്‌ വന്നു. പരിവാരസമേതം വന്ന അവർ ഹേറോദ് രാജകൊട്ടാരത്തിൽ എത്തി.കിഴക്ക് കണ്ട നക്ഷത്രം അവരെ പിന്നെയും നയിച്ച് ബേത്ലെഹാമിലെ ഒരു കൊച്ചു വീടിനു മുകളിൽ വന്ന് ഉറച്ചു നിന്നു.യഹൂദർക്കും പുറംജാതിക്കാർക്കും വെളിച്ചം വീശാനുള്ള മിശിഹായുടെ മുമ്പിലാണ് തങ്ങൾ നിൽക്കുന്നത് എന്ന് ദൈവാരൂപിയുടെ സഹായം കൊണ്ട് അവർക്ക് ബോധ്യപ്പെട്ടു. അവർ മുട്ടുകുത്തി ആരാധിച്ച്, കൊണ്ടുവന്നിരുന്ന പൊന്നും മുരുളും കുന്തിരിക്കവും കാഴ്ച വച്ചു. ആ രാത്രി അവർക്ക് ഒരു സ്വപ്നം ഉണ്ടായി. “ഹേറോദിന്റ അടുക്കലേക്ക് തിരിച്ചു പോകാതെ വേറെ വഴിക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങുക. “ അങ്ങനെ തന്നെ അവർ ചെയ്തു. ജ്ഞാനികൾ ഉണ്ണീശോയെ കണ്ടുമുട്ടിയ ഈ ദിനത്തിന്റെ അനുസ്മരണം ആയാണ് എപ്പിഫെനി തിരുന്നാൾ ആഗോള സഭ ആചരിക്കുന്നത്.…

Read More

സ്നേഹപൂർവ്വം ഹോ!ഹോ!ഹോ! അപ്പൂപ്പൻ 🎄✨️ ക്രിസ്തുമസിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ലോകമാകെ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികളുമായി🎈🏀🎭🎁🧸ഡിസംബറിന്‍റെ തണുപ്പിൽ ‘ജിംഗിൾ ബെൽസ്’ പാടി നൃത്തം ചെയ്തെത്തുന്ന ക്രിസ്മസ് പാപ്പയെയാണ്. ⛄️⛄️ തുർക്കിയിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്താക്ലോസ്🎅എന്ന ഇതിഹാസം ആയി മാറിയത്. ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള എല്ലാ അവശരേയും ദരിദ്രരേയും അളവറ്റ് അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കും എല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു🤶. ലോകത്തിലെ എല്ലാ കുട്ടികളെയും വികൃതിക്കുട്ടികൾ, നല്ല കുട്ടികൾ 🤵🧛🚶🚶‍♀️എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ക്രിസ്മസ് തലേരാത്രി നല്ല കുട്ടികൾക്ക് മിഠായിയും കളിപ്പാട്ടങ്ങളും🍬🎂🥧🧁🎈 ബലൂണും പോലുള്ള സമ്മാനങ്ങൾ നൽകും.വികൃതി കുട്ടികൾക്ക് കൽക്കരിയും ചുള്ളിക്കമ്പ്, മരക്കഷണം പോലുള്ള സമ്മാനങ്ങളും. എട്ടോ ഒമ്പതോ പറക്കും റെയിൻഡിയറുകൾ വലിക്കുന്ന വണ്ടിയിലാണ്🎅 സാന്താക്ലോസ് വരിക. ബാൻഡ്മേളത്തിന്റ അകമ്പടിയോടെ ഡിസംബർ മാസത്തിന്റെ തുടക്കം മുതൽ വെളുത്ത താടിയും ചുവന്ന തൊപ്പിയും കയ്യിൽ ഒരു ചാക്ക് നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ്. വിശുദ്ധ നിക്കോളാസ് എന്ന…

Read More

“നേര്”  പറയാൻ ലാലേട്ടൻ മോഹൻലാൽ എന്ന നടനവിസ്മയം തകർത്തഭിനയിച്ച “നേര്” സൂപ്പർ സിനിമ. എത്രയോ നാളു കൂടി പരസ്യങ്ങളുടെ അകമ്പടിയില്ലാതെ, ഫോണിലെ മെസ്സേജോ കോളോ അറ്റൻഡ് ചെയ്യാതെ, കോളിംഗ് ബെൽ അടിക്കുന്നത് ആരെന്ന് നോക്കാതെ,ഇടയ്ക്കൊന്ന് അടുക്കളയിൽ എത്തിനോക്കാതെ രണ്ടര മണിക്കൂർ തീയേറ്ററിൽ സ്വസ്ഥമായി ഇരുന്ന് ഒരു സിനിമ കണ്ടപ്പോൾ   അതിൻറെ സന്തോഷം ഒന്ന് വേറെ തന്നെ. പകൽപോലെ വ്യക്തമായ ഒരു നേരിനെ പലതരം ഇരുട്ടുകൾ കൊണ്ട് മൂടാൻ ശ്രമിക്കുന്ന പ്രതിഭാഗം വക്കീലിന്‍റെയും  മകളുടെയും വാദങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കുന്ന വാദിഭാഗം വക്കീൽ ആയി ലാലേട്ടൻ ജീവിക്കുന്നു.  പലപ്പോഴും കയ്യടിയുടെ ബഹളം കൊണ്ട് ഡയലോഗുകൾ മുഴുവൻ കേൾക്കാനായില്ല എന്നൊരു സങ്കടം മാത്രം.  സാറ എന്ന പെൺകുട്ടിയായി അഭിനയിക്കുന്ന അനശ്വര ആണ് ഇനി നമ്മുടെ മലയാള സിനിമയുടെ അടുത്ത ലേഡീ സൂപ്പർസ്റ്റാർ എന്ന് നിസ്സംശയം പറയാം. ജീവിതത്തിലെ ഏതോ അന്ധയെ കണ്ട് സൂക്ഷ്മനിരീക്ഷണം നടത്തി അതി കഠിനമായ പരിശീലനത്തിലൂടെ ആ ഭാവപ്രകടനങ്ങൾ അതേപടി ഒപ്പിയെടുത്തത് പോലെയുണ്ട്…

Read More