Author: Salman Sali

രാത്രി ഒൻപതു മണികഴിഞ്ഞിരിക്കുന്നു. ഹൈറേഞ്ചിലേക്കുള്ള വിജനപാതയിലൂടെ തന്റെ ഇന്നോവ ക്രിസ്റ്റയിൽ എസ്റ്റേറ്റ് ലക്ഷ്യമാക്കികൊണ്ട് നീങ്ങുകയാണ് ജോയ് മാത്യു. പുറത്തു നല്ല മഴ… മുന്നോട്ടുള്ള വഴിതെളിക്കാനായി ഇന്നോവയുടെ ഗ്ലാസിനുമുന്നിൽ വൈപ്പർ ഇടതും വലതും വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു. ഉദിത് നാരായണിന്റെ “എ.. അജ്നബി.. തൂ ഭി. കബി.. ആവാസ് ദേ.. കഹീ.. സെ.. ” എന്ന മെലഡിയിൽ ലയിച്ചു കശുവണ്ടിയും കൊറിച്ചു മുന്നോട്ടു പോകവേ ആണ് മൊബൈൽ ശബ്‌ദിച്ചത്. ഭാര്യയോട് ഇന്ന് വരില്ല എന്നും നാളെ കാലത്തു എസ്റ്റേറ്റിൽ കുറച്ചു ജോലിയുണ്ടെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു. എസ്റ്റേറ്റിന്റെ ഗേറ്റ് കടന്നു ഇന്നോവ പോർച്ചിൽ പോയി നിന്നു. വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ ജോയ് മാത്യുവിന് കുറച്ചു നേരത്തേക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ചുറ്റിലും കൂരിരുട്ട്. മൊബൈലിന്റെ വെളിച്ചത്തിൽ കതകു തുറന്നു അകത്തു കയറി ലൈറ്റ് ഇട്ടപ്പോളാണ് മനസ്സിലായത് കറണ്ട് ഇല്ല. നശിച്ച മഴ.. എന്നും പറഞ്ഞു മഴയെ ശപിച്ചുകൊണ്ട് മൊബൈലിന്റെ വെളിച്ചത്തിൽ കുളിമുറിയിൽ കയറി…

Read More

  ” മ്മാ ഞാൻ ഇവിടേ മരിക്കും.. ന്നെക്കൊണ്ട് പറ്റണില്ല മ്മാ,.  പാതിരാത്രി ഉമ്മാനെ വിളിച്ചു കരയുമ്പോൾ അപ്പുറത്തും ഒരു തേങ്ങൽ ഞാൻ അറിയുന്നുണ്ടായിരുന്നു.  ” ല്ലടാ മ്മന്റെ കുട്ടിക്ക് ഒന്നുമില്ല ഈ അസുഗം ദുനിയാവില് അനക്ക് മാത്രം അല്ലല്ലോ വന്നത് ഇയ്യ്‌ ബെസമിക്കണ്ടഅതൊക്കെ മാറിക്കോളും ന്റെ കുട്ടി എന്തേലും കഴിച്ചു കിടക്ക് ട്ടോ.. “ 2008 നവംബർ മാസം അബുദാബിയിലെ സംഹയിൽ ഒരു കൺസ്ട്രക്ഷൻ സൈറ്റിലെ കാന്റീനിൽ ഡ്രൈവർ വരാനായി കാത്തിരിക്കുമ്പോ ഒരു പനിയുടെ തുടക്കമെന്നോണം ശരീരവേദനയും വിറയലും തുടങ്ങിയിരുന്നു. നവംബർ മാസത്തെ മഞ്ഞു വീണ രാത്രിയിൽ തണുപ്പ് സഹിക്കാനാവാതെ വലിയ ഗാർബേജ് കവറിൽ വലിഞ്ഞുകേറി വെള്ളത്തിന്റെ ബോക്സിനുമുകളിൽ കേറി കിടന്നു..  ഡ്രൈവർ വന്ന് റൂമിൽ കൊണ്ട് വിട്ടതും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കേറി ചുരുണ്ടുകൂടി കിടന്നുറങ്ങി.  രാവിലെ എണീറ്റപ്പോ കലശലായ ശരീര വേദന. ചുമലിൽ ചുവന്ന് തുടുത്ത രണ്ട് കുമിളകൾ പൊങ്ങിയിരിക്കുന്നു. സഹമുറിയൻ ഹമീദിക്കയെ കാണിച്ചപ്പോ മൂപ്പരാണ് പറഞ്ഞത് ഇത്…

Read More

കെട്യോളുടെ ഫോൺ വിളി കേട്ടാണ് വൈകിട്ട് ഉറക്കം ഞെട്ടിയത്. അവൾ കാര്യമായിട്ട് തള്ളി മറിക്കുന്നുണ്ട്. ആരാണെന്നറിയാൻ ഞാൻ ഒന്ന് തല പൊക്കി നോക്കി. അവളുടെ കൂടെ പഠിച്ച മിന്ഹ ആണ്. ഞാൻ ഓളെ പെണ്ണ് കാണാൻ പോയതാണ്, എനിക്ക് നീളം കൂടുതൽ ആണെന്നും പറഞ്ഞു അന്ന് കല്യാണം നടന്നില്ല. രണ്ട് ആളും നല്ല സംസാരത്തിൽ ആണ്. ”ഇല്ലടി ഞാൻ ഇപ്പോൾ ഡയറ്റിലാണ്. ഫൂഡ് ഒക്കെ കുറവാണ്. ഇന്ന് രാവിലേ ടു പീസ് സ്റ്റീമിഡ്‌ റൈസ് കേക്ക് വിത്ത് ബനാന കട്സ് ആയിരുന്നു. പടച്ചോനെ ഇവള് എന്നെകൊണ്ട് പുട്ടും പഴവും തീറ്റിച്ചിട്ട് റൈസ് കേക്ക് ഉണ്ടാക്കി കഴിച്ചെന്ന്. ഫോൺ വെച്ചിട്ട് ചോദിച്ചിട്ട് തന്നെ കാര്യം. അപ്പോഴാണ് അപ്പുറത്തുള്ളവൾടെ ചോദ്യം മക്കൾ എന്ത്യേ ന്ന്? ” അവർ അപ്പുറത്ത് ഫ്രെയ്‌ഡ്‌ റൈസ് കഴിച്ചോണ്ടിരിക്കുവാടീ. അത് കൂടെ കേട്ടപ്പോ ഞാൻ ഞെട്ടി. ഈ വീട്ടില് എന്തൊക്കെയാണ് സംഭവിക്കുന്നത്. എനിക്ക് പുട്ട് ഓൾക് സ്റ്റീമിഡ്‌ റൈസ് കേക്ക്.…

Read More

ഉച്ചക്കേക്ക് കറിക്ക് അരിഞ്ഞോണ്ടിരിക്കുമ്പോളാണ് പിന്നാമ്പുറത്ത് കോഴിക്കൂട്ടിൽ ഒരു ബഹളം. കോഴിക്ക് തീറ്റ കൊടുക്കുന്ന പത്രം വലിയ ഒച്ചയോടെ കിണറ്റിൻ കരേൽ വന്ന്‌ വീണു പിന്നേം കോഴീനോട്‌ ന്തൊക്കൊ പിറുപിറുക്കുന്നുണ്ട്. ന്റമ്മായുമ്മയാണ്, ഞാൻ വീട്ടിൽ പോകുന്നതിന്റെ ഏന കേടാണ് കോഴിക്കൂട്ടിൽ തീർക്കുന്നത്. പിറുപിറുപ്പ് അടുക്കളേൽ എത്തീട്ടും നിക്കാതായപ്പോ തിണ്ണേൽ കിടന്ന കിണ്ണം ഞാനെടുത്ത് നിലത്തേക്കിട്ടു അതാവുമ്പോ അയിന്റെ മണിച്ചൽ കൊറേ നേരം ചെവീൽ കിടക്കും. ഒന്നോ രണ്ടോ മാസം കൂടുമ്പോ ഒരു പതിനെട്ട് മണിക്കൂർ ന്റെ വീട്ടിൽ പോയി നിക്കും അയിനാണ് ഈ കിടന്ന് ബഹളം വെക്കുന്നത്. ഉച്ചക്ക് ചോറും വെച്ച് കാലത്തേക്കുള്ള മാവും അരച്ചു വെച്ച് അലക്കും തുടയുമൊക്കെ കഴിഞ്ഞു രാത്രിക്കുള്ള ചപ്പാത്തിയും ണ്ടാക്കീട്ട് മാണം പോകാൻ അപ്പളേക്കും മഗ്‌രിബ് ആയിണ്ടാവും. ന്നാലോ എല്ലാ പണീം കഴിഞ്ഞു ഇറങ്ങാൻ നേരം പോവാണെന്ന് പറഞ്ഞാൽ മുഖം കടന്നല് കുത്തിയപോലുണ്ടാവും. ആദ്യൊക്കെ അത് കാണുമ്പോൾ പോകാനുള്ള മനസ്സ് ണ്ടാവില്ലായിരുന്നു. പക്ഷെ ഇപ്പൊ അതൊരു ശീലായൊണ്ട്…

Read More

കടയിൽ ചുമ്മാ ഇരികുമ്പോളാണ് കോൾ വരുന്നത്.. ” ഹാലോ ഇക്കാ.. യ്ക്കൊരു സംശയം ണ്ട്? ” ഇജ്ജ് ചോയ്ക്ക് മുത്തേ അന്റെ സംശയം മാറ്റാൻ അല്ലെ ഇക്ക ഇവിടേ ഉള്ളത് ! ” അതെയ്.. പിന്നേയ്. ഈ ആജീവനാന്ത തടവും ആജീവനാന്ത കഠിന തടവും തമ്മിൽ ന്താണ് വെത്യാസം? ഓളുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് പകച്ചുപോയി ഞാൻ.. സാധാരണ ഓൾക് ബിരിയാണിയിൽ അരിക്ക് ഇത്ര ഗ്ലാസ് വെള്ള മട്ടൻ വേവാൻ ഇത്ര വിസിൽ എന്നൊക്കെ ആണ് സംശയം ഉണ്ടാവാറ്. ഇതിപ്പൊ തടവ് ശിക്ഷയെ കുറിച്ചാണല്ലോ.. ” ന്തേയ് ഇജ്ജ് ന്നെ തല്ലി കൊന്ന് ജയിലിൽ പോവാൻ ആണോ? ” ഹാ ബെസ്റ്റ്.. ഇങ്ങളെ കൊന്ന് ജയിലിൽ പോകുന്നതിലും നല്ലത് ഏതേലും ട്രെയിനിൽ കേറി നാട് വിടുന്നതാ.. പുല്ല് ഫോൺ വിളിച്ചു നിർത്തിയങ്‌ അപമാനിക്കുവാ.. ” നിന്റെ സംശയം ആജീവനാന്ത തടവും ആജീവനാന്ത കഠിന തടവും തമ്മിൽ ഉള്ള വെത്യാസം അല്ലെ?…

Read More

” എടീ എന്തിനാടി അവൻ ഇങ്ങനെ ബഹളം വെക്കുന്നത്? അവനെന്താ വേണ്ടതെന്ന് വെച്ചാൽ കൊടുത്തൂടെ.. ഭാര്യയെ ഫോൺ ചെയ്യാൻ സമ്മതിക്കാതെ ബുദ്ധിമുട്ടിക്കുന്നത് കണ്ടപ്പോ ഹബീബ് കാര്യം തിരക്കിയതാണ് ” ഹാ ഇനി നിങ്ങടെ ശുപാർശ കൂടിയേ അവന് വേണ്ടൂ. അല്ലെങ്കിലേ ഇപ്പൊ ഒരു വസ്തു പറയുന്നത് കേൾക്കുന്നില്ല.. സ്കൂൾ വിട്ട് വന്നാൽ അതേപടി കിടന്നുറങ്ങും. വരവ് കണ്ടാൽ തന്നെ തോന്നും വല്ല വാർക്ക പണിയും കഴിഞ്ഞു വരുന്നതാണെന്ന്. ” ഉറക്കം ഉണർന്നാലോ മൊബൈലും തോണ്ടി ഇരിക്കും. നേരാവണ്ണം ഭക്ഷണം പോലും വേണ്ട അവന്. എന്തേലും പറഞ്ഞാൽ അപ്പൊ ദേഷ്യം പിടിക്കും. ഇപ്പൊ തന്നെ നാളെ സ്കൂളിൽ പോകുമ്പോൾ അഞ്ഞൂറ് രൂപ വേണം എന്നും പറഞ്ഞു ബഹളം ഉണ്ടാക്കുവാ.. ” എടീ നീ ഇങ്ങനെ അവന്റെ കുറ്റം പറയല്ലേ.. അവന് പിള്ളേരുടെ കൂടെ എന്തേലും പരിപാടി കാണും. നീ അതങ്ങ് കൊടുത്തേക്ക്. ” ഹ്മ്മ് എന്നാ ഞാൻ പിന്നെ വിളിക്കാം. നീ അവനെ…

Read More

പുതിയ ഐഫോൺ വാങ്ങിയപ്പോ തൊട്ട് തുടങ്ങിയതാണ് കെട്യോൾക് അതിനോടൊരു പുച്ഛം.. എന്നാപ്പിന്നെ ഓളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ അവളെ മുന്നിൽ വെച്ച് ഫോണിലെ സിരി മോളെ വിളിച്ചു ഞാൻ, ”ഹായ് സിരി” ”ഹായ് ദെയ്ർ” സിരിയുടെ പെട്ടെന്നുള്ള മറുപടി കേട്ടപ്പോ ഞാൻ ഓളെ ഒന്ന് നോക്കി . ഓള് ചൂലുമായി നിലം തൂക്കുവാണ്. ദിസ് ഈസ് ദി റൈറ്റ് ടൈം. ഞാൻ സിരിയോട് ചോയ്ച്ചു, ” യു നോ മൈ വൈഫ്” ”വിച്ച് വൺ?” ……? പിന്നെ ഒന്നും ഓർമ ഇല്ല. ചൂലാണോ ഓളെ കയ്യിലുള്ളത് ഉലക്കയാണോ എന്ന് തിരിച്ചറിയാൻ കുറച്ചു സമയം വേണ്ടി വന്നു. കഷ്ടകാലത്തിന് അവളുടെ നാട്ടിലെ നമ്പറും ഗൾഫിലെ നമ്പറും ഒരേ പേരിൽ ആയിരുന്നു സേവ് ചെയ്തത്. അത് ആ കുരിപ്പ് സിരിക്ക് അറിയില്ലല്ലോ!😪😪😪😪 NB: അടി കിട്ടിയാലെന്താ എന്റെ കയ്യിൽ ഐഫോൺ ആണെന്ന് നിങ്ങളെ അറിയിക്കാൻ പറ്റിയില്ലേ!

Read More

“അല്ല ഇക്കാ ഇങ്ങക്ക് ആ താടി ഒന്ന് ഒപ്പിച്ചുനടന്നൂടെ.. ഇതൊരുമാതിരി കാട്ടാളനെ പോലെ നടക്കുന്നത്.. വെള്ളിയാഴ്ച രാവിലേ ഡ്യൂട്ടിക്കിറങ്ങാൻ നേരത്താണ് കെട്യോളുടെ പിൻ‌മൊഴി കേട്ടത്. ഓൾക്ക് നേരെ നാല് പുച്ഛം എറിഞ്ഞു കണ്ണാടിയുടെ മുന്നിൽ ചെന്ന് ഒന്ന് വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞു നോക്കി.. കാട്ടാളൻ പോയിട്ട് ഒരു കട്ടുറുമ്പിന്റെ ലുക്ക് പോലും ഇല്ല. ന്റെ കെട്യോൾ ആയതുകൊണ്ട് പറയുകയല്ല ആ സമയത്തെങ്ങാനും ഓളെ ഒരു കാട്ടാളൻ കണ്ടിരുന്നേൽ നാടൻ വെളിച്ചെണ്ണ കൂട്ടി പൊറോട്ട അടിക്കണ പോലെ അടിച്ചേനെ.. ഇത്രേം ലുക്ക് ഉള്ള എന്നെ നോക്കി കാട്ടാളൻ എന്ന് വിളിച്ചു കാട്ടാളന്മാർക്ക് പേര് ദോഷം ഉണ്ടാക്കാൻ നടക്കുന്നു ഓള്. “കിട്ടിയ നാല് പുച്ഛത്തിനൊപ്പം രണ്ടെണ്ണം കൂട്ടി ഓള് പലിശ സഹിതം തിരിച്ചു തന്നപ്പോ വീട്ടീന്നിറങ്ങിയതാണ്… ഇനി ഞാൻ താടി വെട്ടാഞ്ഞിട്ട് കാട്ടാളന്മാർക്ക് പേര് ദോഷം ഉണ്ടാവേണ്ടെന്ന് കരുതി നേരെ ബാർബർ ഷോപ്പിലേക്ക് പോയി.. അവിടെ ചെന്നപ്പഴാണേൽ കിറ്റ് വാങ്ങാൻ റേഷൻ കടയിൽ ക്യു…

Read More

” മോൾക്ക് എന്താ ഇത്ര ടെൻഷൻ? ” മോൾടെ ഈ തലവേദന ശാരീരികമായ ഒരസുഖം ആയിട്ട് തോന്നുന്നില്ല.. മോൾ പറ ന്തേലും ടെൻഷൻ ഉണ്ടോ മോൾക്ക്? ഗീത ഡോക്ടറുടെ സ്നേഹം നിറഞ്ഞ ചോദ്യത്തിന് മറുപടി പറയാതെ സന ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. ” മോള് എന്താണേലും പറഞ്ഞോളൂ.. അല്ലാതെ ചുമ്മ മരുന്ന് കഴിച്ചിട്ട് ഇത് മാറുമെന്ന് തോന്നുന്നില്ല! ” അത് പിന്നെ… പിന്നെ… ” പറഞ്ഞോളൂ സന.. എന്താ മോൾടെ ടെൻഷൻ? ” എനിക്ക് പ്രാന്ത് പിടിക്കും ഡോക്ടറെ.. സനയുടെ കണ്ണുകൾ നിറഞ്ഞു.. ചുണ്ട് വിറച്ചുകൊണ്ട് സന തുടർന്നു.. ഡോക്ടറെ ഞാനൊന്ന് നേരാ വണ്ണം ഉറങ്ങിയിട്ട് നാലഞ്ച് വർഷമായി. ഇപ്പൊ ജീവിക്കുന്നത് തന്നെ എന്റെ മോനെ ഓർത്തിട്ടാണ്.. ഡോക്ടർ ഗീത അവളോട് ഒന്നൂടെ അടുത്ത് ഇരുന്ന് അവളുടെ കൈകളിൽ പിടിച്ചു.. ഡോക്ടറുടെ തണുത്ത കൈകൾ സനയിൽ ആശ്വാസത്തിന്റെ ഒരു തണുപ്പ് പടർത്തി. ” അഞ്ച് വർഷം മുൻപ് ഞാൻ ഡിഗ്രി രണ്ടാം…

Read More

“പ്ലീസ് ഇനിയും നിങ്ങൾ എന്നെ തേടി വരരുത്. എന്റെ ഇക്ക പാവമാണ്. ഇനിയും ആ പാവത്തിനെ വഞ്ചിക്കാൻഎനിക്ക് വയ്യ!” ഫോൺ ഓഫായതുകൊണ്ട് കെട്യോളെ വിളിക്കാൻ വീടിന്റെ പിന്നിൽ ചെന്നപ്പോ ഉള്ളിൽ നിന്നും അവളുടെ സംസാരം കേട്ട എന്റെ നെഞ്ച് തകർന്ന് പോയി. അവൾ നിഷ്കളങ്കമായി നിന്ന് എന്നെ വഞ്ചിക്കുകയായിരുന്നു. ആരാണ് ഉള്ളിലെന്നറിയാൻ ഞാൻ കാത് കൂർപ്പിച്ചു ശ്രദ്ധിക്കാൻ തുടങ്ങി. “നിങ്ങളെ ഞാൻ കാണരുതായിരുന്നു. എന്തിനാണ് നിങ്ങൾ ന്റെ ജീവിതത്തിലേക്ക് കയറി വന്നത്. ന്റെ ഇക്ക പാവമായിരുന്നു ജോലി തിരക്ക് കഴിഞ്ഞു ന്നോട് ഒന്ന് മിണ്ടാൻ നേരമില്ല എന്നത് സത്യം. പക്ഷെ എന്നെയും മക്കളെയും ഒരു കുറവും ഇല്ലാതെ നോക്കുന്നുണ്ട്.” ഇന്നലെ കൂടെ മോൾ ഉറങ്ങീല്ല എന്നും പറഞ്ഞു ഡ്യൂട്ടി കഴിഞ്ഞു വന്നു മോളുറങ്ങാൻ വേണ്ടി ഒരു മണിക്കൂർ സംസാരിച്ചിട്ടും ഓളോട് മിണ്ടുന്നില്ല എന്ന്. കള്ളി! എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കേറി. “ആയിടയ്ക്കാണ് നിങ്ങൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. നിങ്ങളുടെ…

Read More