Author: Sandhya Retheesh

എഴുതാൻ ഇഷ്ടമാണ്…. 🥰🥰വായിക്കാനും 🥰🥰

“ഞാനുണ്ട് കൂടെ.. നീ ധൈര്യമായിരിക്കു…” കേൾക്കാനൊക്കെ നല്ല സുഖമുണ്ട്… പക്ഷേ ഇതുവരെ ആത്മാർത്ഥമായി ആരിൽ നിന്നും ഇങ്ങനെ കേട്ടിട്ടില്ല 😌 ഇങ്ങനെ വെറുതെയെങ്കിലും പറഞ്ഞവരെ കണ്ടു പിടിക്കാൻ പിന്നെ പത്രത്തിൽ പരസ്യം വരെ കൊടുത്തു… ഇപ്പൊ എവിടെയാണോ ആവോ 😎അതുകൊണ്ടുതന്നെ ഇപ്പൊ ഇങ്ങനെയുള്ള മോഹന വാഗ്ദാനങ്ങൾക്ക് നിന്ന് കൊടുക്കാറുമില്ല😊.. ആരൊക്കെയുണ്ടെന്നു പറഞ്ഞാലും പലപ്പോഴും, പല സാഹചര്യത്തിലും നമുക്ക് തനിയെ തീരുമാനം എടുക്കേണ്ട സന്ദർഭങ്ങൾ ഇങ്ങനെ മാറി മാറി വന്നുകൊണ്ടേയിരിക്കും. കൂടെയുണ്ടെന്നു പറഞ്ഞവർ പോലും വെറും കാഴ്ച്ചക്കാരായി നിൽക്കേണ്ടി വരും… പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ഉരുൾ പൊട്ടൽ വന്നപ്പോഴുമെല്ലാം ഒരു കൈ അകലത്തിൽ ഒറ്റക്കായി പോയ എത്രയോ പേര്…. കാഴ്ചക്കാരായി നോക്കി നിന്നുപോയവർ… പിന്നെ ചിലരുണ്ട്…. നമ്മൾ എല്ലായിടത്തും കാണുന്നവർ.. വാചകം കേട്ടാൽ നമുക്ക് ചന്ദ്രനിൽ വരെ പോകാനുള്ള കട്ട സപ്പോർട്ട്…😌അത് കേട്ട് മുന്നോട്ടു പോകുന്തോറും ‘ഇപ്പൊ ശരിയാക്കിതരാം.. ഇപ്പൊ ശരിയാക്കിത്തരാം..’ എന്ന് അശരീരി കേൾക്കുന്നപോലെ തോന്നാം. ഫലത്തിൽ ഒന്നും കാണില്ല..…

Read More

“മൂന്നു മീറ്റർ, രണ്ട് മീറ്റർ എന്നിങ്ങനെ നീളമുള്ള രണ്ട് കമ്പുകൾ നിലത്തു കുത്തിയിരിക്കുന്നു. അതിന്റെ അറ്റത്തു നിന്നും കയർ വലിച്ചു തറയിൽ കെട്ടിയിരിക്കുന്നു. ആ കയറുകൾ നിലത്തു നിന്ന് എത്ര ഉയരത്തിൽ എത്തുമ്പോഴാണ് പരസ്പരം കൂട്ടി മുട്ടുന്നത് ” ചോദ്യം വായിച്ചു നോക്കി കണ്ണും തുറന്നിരിക്കുന്ന എന്നെ നോക്കി മോൻ ചോദിച്ചു. അമ്മയ്ക്കറിയോ? ഇല്ലെങ്കിൽ ഞാൻ ഗൂഗിൾ നോക്കിക്കോളാം. പാവം ഞാൻ…. അല്ല നമ്മൾ.. 🥰… പഠിച്ചിരുന്ന സമയത്തൊക്കെ എന്തായിരുന്നു. ഇതു പോലുള്ള എത്രയെത്ര ചോദ്യങ്ങളും ഉത്തരങ്ങളും 😎😎 ഇതൊക്ക പത്തു വരെ… പിന്നീടങ്ങോട്ട്‌… ഇന്റഗ്രേഷൻ, ഡിഫറൻസിയേഷൻ, ഫിസിക്സിന്റെ  എത്രയെത്ര ലിഖിത നിയമങ്ങൾ, ഒരു രസവുമില്ലാത്ത രസതന്ത്രം. അതിൽ തന്നെ ഓർഗാനിക് കെമിസ്ട്രി, റെക്കോർഡ് വരച്ച് വരച്ച്  ജാരനരകൾ ബാധിച്ച അവധിക്കാലം അങ്ങനെ എന്തൊക്കെ… ഇന്ന് അവയൊക്കെ എവിടെയൊക്കെയോ ഇരുന്ന് ഒരു കോമാളിയെ നോക്കുന്നപോലെ എന്നെ നോക്കി പരിഹസിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. നിങ്ങൾക്കും അങ്ങനെയൊക്കെ തോന്നുന്നെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം…

Read More