ഇളം മഴയുള്ള പുലരിയിൽ ഒരു പുഴ പോലെ ശാന്തമായ് മുന്നോട്ട് നീങ്ങുന്ന ബെൻസ് കാറിൽ, യൗവനം പടിയിറങ്ങാനായ് പടിപ്പുരയിൽ കാത്തു നിൽക്കുമ്പോഴും ദൈവികത തുളുമ്പുന്ന രണ്ട് മനുഷ്യർ. കണ്ണിലേക്ക് പാറി വീഴുന്ന നരച്ച മുടിയിഴകൾ, നെറുകയിലെ രക്തചന്ദനക്കുറി, ഇളം പച്ച കുർത്തയും കസവുമുണ്ടും നാൽപ്പതുകളിലെത്തി നിൽക്കുന്ന ആര്യൻ വർമ്മയും ലളിതമായൊരു സെറ്റ് സാരിയിൽ ഋതുപർണ്ണയും. കുളിപ്പിന്നൽ കെട്ടിയ മുടിയിൽ തിരുകിയ തുളസിക്കതിർ, ചന്ദനക്കുറി, കറുത്ത കണ്ണടയും ചേരുമ്പോൾ ഒരു മാധവിക്കുട്ടി ഫീൽ. എത്രയോ നാളുകൾക്ക് ശേഷം പ്രണയാദ്രമായ് ആര്യന്റെ ചുണ്ടുകൾ “ഋതു” എന്ന് മന്ത്രിച്ചു. മിഴിമുനകൾ തമ്മിൽ കോർത്തതും, അവളുടെ കൺകോണുകൾ നനഞ്ഞു. മിഴിനീർത്തുള്ളികൾ മഴയായ് ഭൂതക്കാല പ്രണയ പച്ചകളിലേക്കുതിർന്നു വീണു. “പല തവണ ഉറപ്പു വരുത്തിയിട്ടും വടക്കേ വാതിൽ പൂട്ടാൻ മറന്നോന്ന് സംശയം. തിരിച്ച് വന്നിട്ട് തെക്കിനിയിളക്കി മേയണം, ചെറ്യേ ചോർച്ചണ്ട്. ഇന്നലെ രാത്രി തീരുമാനിച്ച യാത്രയായോണ്ട് കുറച്ച് വസ്ത്രങ്ങളെടുത്തിട്ടുണ്ട്. എങ്ങോട്ടാണ് പോണതെന്ന് മാത്രം പറഞ്ഞില്ലല്ലോ?” “നിനക്കോർമ്മയുണ്ടോ, ഋതു, എന്നോട്…
Author: Sanoop Mannadiyar
ഒട്ടനേകം ഇൻസെക്യൂരിട്ടീസുള്ള ഇൻട്രോവർട്ടായ ഒരാൾ, കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പ്രണയിനിക്കായൊരു കത്തെഴുതുകയാണ്. യമുനാതീരത്ത് താജ് മഹലിന്റെ പണി പൂര്‍ത്തിയാക്കി, സംതൃപ്തിയോടെ ശില്പി താഴേക്കിറങ്ങി. ചക്രവര്‍ത്തി മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഒരു സേവകന്‍ വന്നു പറഞ്ഞപ്പോള്‍, തനിക്കു കിട്ടാന്‍ പോവുന്ന വലിയ സമ്മാനത്തെ കിനാവ് കണ്ടു, ശില്പി ചക്രവര്‍ത്തിക്ക് മുന്നിലെത്തി. ഇതു പോലെ മറ്റൊന്ന് ഇനി നിങ്ങളില്‍ നിന്നുണ്ടാവാതിരിക്കാന്‍ വലതു കൈ ഞാന്‍ എടുക്കുന്നതായി ചക്രവര്‍ത്തി പ്രഖ്യാപിച്ചു. ശിക്ഷ നടപ്പിലാക്കുന്നതിനു മുന്‍പ്, തെക്കേ മിനാരത്തിന്റെ മിനിപ്പിത്തിരി കൂട്ടാന്‍ തന്നെ അനുവദിക്കണമെന്നു ശില്പി അപേക്ഷിച്ചു. ഉളിയുമായി കയറിയ ശില്പി, ഒന്ന് പതിയെ തട്ടി താഴേക്ക് ഇറങ്ങി. പിന്നീടു ആ ക്രൂരകൃത്യം അരങ്ങേറി. ഇന്നും പേമാരി പെയ്യുന്ന രാത്രികളിൽ, അന്ന് ആ ഉളികൊണ്ട് തട്ടിയ നേർത്ത സുഷിരത്തിലൂടെ, ഒരു മഴത്തുള്ളി ചക്രവർത്തിയുടെയും പ്രിയപ്പെട്ടവളുടെയും ശവകുടീരത്തിലേക്ക് വിരുന്നിനെത്താറുണ്ട്. ആ മഹാസൗധത്തിന്റെ പൂർണ്ണതയാണ് അന്ന് നഷ്ടമായത്. അതുപോലെ, വലിയ അപൂർണ്ണതയുടെ വിടവുമായി ജീവിക്കുന്നവരാണ് നമ്മളെല്ലാവരും. നീ എന്നിൽ തേടുന്നത്…
