Author: SAYEEDA

പ് ബ്ല്യും… പ്പബ്ല്യും… അരിമണികൾ വെന്ത് പാകമായി അടുപ്പിലെ കലത്തിൽ നൃത്തം വയ്ക്കുന്നു. ശേഷം അന്നത്തെ ചുവട് വെപ്പിന് വിരാമമിട്ട് വടി പാത്രത്തിൽ കമിഴ്ന്ന് കിടന്ന് വിശ്രമിക്കും. ചോറിനുള്ള കറികളും പാകായി… വീട്ടിലുള്ളവർ ഊണ് മേശയ്ക്ക് ചുറ്റും വട്ടം കൂടുമ്പോൾ നടുവിലെ വെള്ള നിറത്തിനു ചുറ്റും ചുവപ്പും മഞ്ഞയും ബ്രൗണും നിറത്തിൽ ഒരു പൂക്കളം സൃഷ്ടിക്കാനുള്ളതാണ്.  മഞ്ഞ് തൂകുന്ന പ്രഭാതത്തിലെ നിശ്ശബ്ദതയ്ക്ക് കൂട്ടായി വാഷിംഗ് മെഷീൻ ഒച്ചയും ബഹളവും വച്ച് തിരിഞ്ഞ് കറങ്ങി തീരുന്നതിന് മുന്നെ മറിഞ്ഞും കറങ്ങി, എന്നെ ഒന്ന് സ്വതന്ത്രയാക്കൂന്ന് വിളിച്ചോതും… പശുവിൻ്റെ വായിൽ നിന്നെടുത്ത പുൽചണ്ടിയെ പോലിരിക്കുന്ന തുണികളെല്ലാം വലിച്ചെടുത്ത് ഒന്നു കൂടി പൈപ്പ് വെള്ളത്തിൽ വൃത്തിയായി കഴുകി ബക്കറ്റിൽ ചുരുണ്ടിരിക്കാനനുവദിക്കാതെ വെയില് കായാൻ അഴയിൽ തൂക്കിയിടും.  അടിച്ചു വൃത്തിയാക്കാൻ ചൂല് എടുത്താലോ, ഉത്സവപ്പറമ്പ് പോലെയാണ്. നാളെയും ഇത് തന്നെയാണ് അവസ്ഥയെന് അറിയാമെങ്കിലും ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ… നിമിഷ നേരം കൊണ്ട് എല്ലാം ഒതുക്കി പെറുക്കി യഥാസ്ഥാനത്ത് എത്തിക്കും. …

Read More

വേണ്ടപ്പെട്ട എന്തെങ്കിലും സാധനം എവിടെ വച്ചൂന്ന് മറന്ന് പോകുക. ഇത് ഇപ്പോഴൊന്നും തുടങ്ങിയ മറവിയല്ല. ജീവിതത്തിൽ രണ്ടറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ നെട്ടോട്ടമോടുന്ന ഒരു മനുഷ്യൻ്റെ ചുറുചുറുക്കുള്ള കാലം. അതെ… മക്കളെയൊക്കെ വളർത്തി വലുതാക്കി, താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മക്കൾ അനുഭവിക്കാതിരിക്കാൻ പൊടാപ്പാട് പെടുന്ന കാലം. അന്നും ഈ മറവി കൂടപ്പിറപ്പായി കൂടെയുണ്ട്. ഏതെങ്കിലുമൊരു സാധനം വെക്കുന്ന സ്ഥലം മറന്നു പോകുക പതിവാണ്. പിന്നെ അതെ ചൊല്ലിയുള്ള ടെൻഷൻ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഒരു ദിവസത്തെ തന്നെ വല്ലാതെ പ്രതിസന്ധിയിലാക്കും. കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണല്ലോ… വീടിന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കും. കിട്ടാൻ വൈകുന്നതനുസരിച്ച് അത് കണ്ട് കിട്ടുന്നതു വരെ മനസ്സിലുള്ള വിഷമങ്ങൾ പരിഭവങ്ങളായി, വീട്ടിലെ മറ്റുള്ളവരുടെ കൂടെ പ്രശ്നമായി മാറി കഴിഞ്ഞിട്ടുണ്ടാകും. എന്നാലും ലക്ഷ്യം നേടി കണ്ടെത്തുന്നതു വരെ പരിശ്രമവും പ്രാർത്ഥനയും തുടർന്നു കൊണ്ടേയിരിക്കും. പിന്നീട് അത് കിട്ടിയാലുള്ള സന്തോഷമോ? ആകാശത്ത് പൂർണ്ണചന്ദ്രൻ നിലാവെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്നതുപോലെ വീട്ടിലുള്ളവർക്ക്…

Read More