Author: Sarada Harish

Reader by passion, teacher by chance and a mother by luck. Love the power of words.

“ഓ കുട്ടി ഒക്കെ പഠിച്ചിട്ട്ണ്ടാവുല്ലോ പഠിപ്പിസ്റ്റല്ലേ” മുൻവിധിയോടെയുള്ള ഈ ചോദ്യത്തിന് മുന്നിൽ കുറ്റബോധത്തോടെ ചൂളി നിന്നിരുന്ന ഒരു പെൺകുട്ടിയാണ് ആദ്യകാല പരീക്ഷയോർമ്മകളിൽ നിറയുന്നത്. “ഇതൊരു രോഗമാണോ ഡോക്ടർ?” അവളുറക്കെ ചിന്തിച്ചു. ഒന്നും പഠിച്ചില്ലെന്ന് മേനി പറയുന്ന കൂട്ടുകാർക്കിടയിൽ ക്ഷമാപണത്തോടെ അവൾ നിന്നു. പഠിപ്പു രോഗം ഇമ്മിണി കലശലായിരുന്നു അന്നൊക്കെ. അരങ്ങിൽ കൊണ്ടാടാൻ പ്രത്യേകിച്ച് കലാമേന്മകളൊന്നും അവകാശപ്പെടാനില്ലാത്ത, ചങ്ങാതിക്കൂട്ടങ്ങളിൽ എന്നും മിണ്ടാപൂച്ച ആയിരുന്ന ഒരു കുട്ടിക്ക് കഴിവ് തെളിയിക്കാനുള്ള വേദികൾ ആയിരുന്നു പരീക്ഷ പേപ്പറുകൾ. വായിച്ചു പകുതിയാക്കിയ കഥകളിലേക്ക് മടങ്ങി പോകാൻ എന്നും വെമ്പൽ കൊണ്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ് മുറിയിൽ ചടഞ്ഞു കൂടുന്ന അധ്യയന ദിനങ്ങളെക്കാൾ എന്തുകൊണ്ടും പ്രിയപ്പെട്ടവയായിരുന്നു പരീക്ഷാ ദിനങ്ങൾ. രണ്ടുമണിക്കൂർ എഴുത്തും പിന്നത്തെ ചോദ്യപേപ്പർ ചർച്ചകളും എല്ലാം കഴിഞ്ഞ് മൂന്ന് മൂന്നര മണിക്കൂറിൽ വീട്ടിൽ തിരിച്ചെത്താമെന്ന കൊച്ചു സന്തോഷത്തിനായിരുന്നു എന്നും മുൻതൂക്കം. അമ്പതിൽ അമ്പതും നാൽപ്പത്തിയെട്ടും ഒക്കെയായി ചുവന്ന മഷിയിൽ…

Read More

രഘു പറയുന്നത് ഈ പ്രേമം ഒരു വല്ലാത്ത പൊല്ലാപ്പാണെന്നാണ്. ക്ഷണിക്കാതെ വരുന്ന അതിഥിയെ പോലെ, ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ അതങ്ങനെ പതുങ്ങി നിൽക്കും. ക്ഷണിക്കാനും കൂടെ കൂട്ടാനും ഒന്നും ഞാൻ ശ്രമിച്ചിട്ടില്ല. അതിനുള്ള സമയമോ സാവകാശമോ സാഹചര്യമോ സർവോപരി താല്പര്യമോ ഇതുവരെ ഇല്ലായിരുന്നു. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ഇരുപത്തി രണ്ടാം വയസ്സിൽ ചുമലിലേറ്റിയ ഭാണ്ഡം തുറന്നു നിരത്തേണ്ടി വരും. കേൾക്കാൻ സുഖമുള്ള കഥയൊന്നുമല്ല. പഴയ ചില സിനിമകളിലേതു പോലെ, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കുടുംബത്തിൻറെ ഭാരം മുഴുവൻ ചെറുപ്പത്തിലെ ഏറ്റെടുക്കേണ്ടി വന്ന ത്യാഗിയായ നായക കഥാപാത്രം. പാതിയിൽ മുടങ്ങിപ്പോയ എൻജിനീയറിങ് പഠനം പിന്നീട് പൊടി തട്ടിയെടുക്കാൻ ശ്രമിച്ചിട്ടേയില്ല. തുച്ഛമായ വരുമാനത്തിന്, കിട്ടിയ ജോലികളെല്ലാം ചെയ്തിട്ടുണ്ട്. ഹോളിഡേ റിസോർട്ടിലെ ഈ മാനേജർ പദവി ഭാഗ്യം കൊണ്ട് ഒരു ദിവസം കയ്യിൽ വന്നു വീണതല്ല, ഒരുപാട് പണിയെടുത്ത് നേടിയത് തന്നെയാണ്. പിന്നെ താല്പര്യം, അതും ഒട്ടും തോന്നിയിട്ടില്ല. കാരണം വളരെ ലളിതം: കടലുപോലെയും ആകാശം പോലെയുമൊക്കെ…

Read More