അന്നൊരു വെള്ളിയാഴ്ച ആയിരുന്നു രാത്രിയിൽ ജോലിയും കഴിഞ്ഞ് വരാൻ നേരം വൈകി. സ്റ്റാൻഡിൽ നിന്നുള്ള ലാസ്റ്റ് ബസ്സിലാണ് വീട്ടിലേക്ക് മടങ്ങിയത്. ബസ്സിറങ്ങി അരക്കിലോ മീറ്ററോളം നടക്കണം വീട്ടിലേക്ക്, കാട് പിടിച്ച് കിടക്കുന്ന ആ വഴിയിലൂടെ ടൂ വീലർ മാത്രേ പോകൂ. സമയം പന്ത്രണ്ടിനോട് അടുക്കുന്നു, കുറ്റാക്കൂരിരുട്ടിൽ ചീവീടുകളുടെ ശബ്ദം മാത്രം. ഉള്ളിൽ നേരിയ പരിഭ്രാന്തി തോന്നിയെങ്കിലും മൊബൈൽ വെളിച്ചത്തിലൂടെ മുന്നോട്ട് നടന്ന് നീങ്ങി. അതാ പിന്നിലായ് ഒരനക്കം, മുഴുവനായിട്ട് തിരിഞ്ഞ് നോക്കാതേ ചെറുതായൊന്ന് തല വെട്ടിച്ച് നോക്കി. വെള്ള സാരിയുടെ തുമ്പ് കണ്ടതും ഞാനുറപ്പിച്ചു ഇത് യക്ഷി തന്നെ! ഓടിയിട്ടൊന്നും കാര്യമില്ല, വല്ല പൊട്ടക്കുളത്തിലും വീണ് ചാകും! ഏതായാലും ചാവാൻ പോകുവാ, എങ്കിൽ പിന്നെ മാന്യമായിട്ട് തന്നെ ചത്തേക്കാം. മനസ്സിലുണ്ടായിരുന്ന സംശയങ്ങൾക്ക് ഒക്കെ ഇന്ന് അറുതി വരുത്തണം. രണ്ടും കല്പിച്ച് ഞാനാ യക്ഷിയോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു. തിരിഞ്ഞ് നോക്കാതേ ധൈര്യം സംഭരിച്ച് ഞാൻ ചോദിച്ചു, മാഡം നിങ്ങളീ വെള്ളിയാഴ്ച മാത്രം…
Author: ഷെർബിൻ ആൻ്റണി
ആദ്യഭാഗം ആയിഷ കാറിൽ നിന്ന് ഇറങ്ങി പോയതിന് ശേഷവും അവൾ ഉപയോഗിച്ചിരുന്ന അത്തറിൻ്റെ സുഗന്ധം അതിനുള്ളിൽ തന്നെ നിറഞ്ഞ് നിന്നിരുന്നു. അവളുടെ കണ്ണുകളിലെ തീക്ഷ്ണതയേക്കാൾ ഉപരി അതിലെ കാന്ത ശക്തിയാണ് രഘു നന്ദനെ അതിശയിപ്പിച്ചത്! അവളെ പറ്റി കൂടുതൽ അറിയുവാൻ അയാൾക്ക് ആഗ്രഹം തോന്നി. തൻ്റെ അടുത്ത സുഹൃത്തായ Dysp സിദ്ധാർത്ഥിനെ കോണ്ടാക്ട് ചെയ്തപ്പോഴാണ് നടുക്കുന്ന വിവരങ്ങൾ രഘു അറിയാനിടയായത്! രഘു പറഞ്ഞ അടയാളങ്ങൾ ഓർത്ത് കൊണ്ട്…ആയിഷാ ബീഗം എന്ന് ഒരിക്കൽ കൂടി ഉച്ചരിച്ചിട്ട് സിദ്ധു പറഞ്ഞു ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ…. രഘൂ…. ഞാനൊരു ഫോട്ടോഗ്രാഫ് അയച്ചിട്ടുണ്ട്. അതൊന്ന് കൺഫോം ചെയ്തിട്ട് പറയൂ. ആയിഷയുടെ ചിത്രം ഡൗൺ ലോഡായതും രഘു പറഞ്ഞു യേസ്… ഇവൾ തന്നെ! അത് കേട്ടതും സിദ്ധുവിൻ്റെ മുഖം ഒന്ന് ചുളിഞ്ഞു.ഇത് നന്ദിനി വർമ്മ…. വിവാഹത്തിന് ശേഷമാണ് പേര് മാറ്റി ആയിഷാ ബീഗം ആയത്. ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത് തന്നെ! നന്ദിനി എങ്ങനെ ആയിഷയായ്? എന്താണ്…
നിനക്ക് സുഖമാണോടാ… ? വാട്ട്സപ്പ് മെസ്സേജായിരുന്നത്. സേവ് ചെയ്യാത്ത നമ്പർ ആയതിനാൽ റിപ്ലൈ കൊടുക്കാനും തുനിഞ്ഞില്ല. പക്ഷേ ആ ചോദ്യം മനസ്സിൽ എവിടെയൊ ഒന്ന് കൊണ്ടു. വേണ്ടപ്പെട്ട ആരോ എന്നൊരു തോന്നലുണ്ടായി. നിനക്കെന്നെ മനസ്സിലായില്ലേടാന്നായിരുന്നു അടുത്ത ചോദ്യം. ഡി. പ്പി ഇട്ടിരുന്നത് ഒരു ചെറിയ കുട്ടിയുടേതായിരുന്നു. കൂടേ പഠിച്ച ആരുടെയെങ്കിലും മക്കളുടെ പ്രൊഫൈലായിരിക്കും. കഴിഞ്ഞ ദിവസം പത്താം ക്ലാസ്സിൻ്റെ റീയൂണിയന് വേണ്ടി ഒരു വാട്ട്സപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ടിരുന്നു. ട്ടെൻത്ത് കഴിഞ്ഞിട്ട് എട്ട് വർഷമാകുന്നു ഇപ്പോഴാണ് ആദ്യ റീയൂണിയൻ സംഘടിപ്പിക്കുന്നത്. പൊതുവേ അന്തർമുഖനായിരുന്ന എനിക്ക് അധികം ഫ്രണ്ട്സൊന്നും കോണ്ടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. മനസ്സിലായില്ല… ആരാണ്? നിൻ്റെ കൂടെ പഠിച്ച ശ്രുതിയാടാ… നീ എന്നെ ഓർക്കുന്നുണ്ടോ? മറുപുറത്ത് ശ്രുതിയാണെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ട്ടെൻത് കഴിഞ്ഞതിൽ പിന്നെ നേരിട്ടൊന്ന് കണ്ടിട്ട് പോലുമില്ല. കുറേ വർഷമായെങ്കിലും അവളുടെ മുഖം മാത്രം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല ഇപ്പോഴും! ഹായ് ശ്രുതി… എന്തൊക്കെയുണ്ട് വിശേഷങ്ങൾ? എന്നും ഇല്ലെങ്കിലും…
ആദ്യഭാഗം ആക്സിഡൻ്റ് സീനിലേക്ക് തിരിഞ്ഞ് നോക്കി കൊണ്ട് പോകുമ്പോൾ റോയീടെ മൊബൈൽ ശബ്ദിച്ചു. അല്പം മുന്നേ ബിനോയീടെ ഫോണിലേക്ക് വിളിച്ച അതേ സ്ത്രീ തന്നെയായിരുന്നു. തീർന്നോടാ അവൻ? വളരെ പതിഞ്ഞ ശബ്ദം ആയിരുന്നെങ്കിലും വാക്കുകളിലെ പക ഭീകരമായിരുന്നു. ഭയത്തോടേ ആയിരുന്നു റോയീടേ മറുപടി, ഇല്ല മിസ്സായി… മറുപുറത്ത് ഒരു ദീർഘനിശ്വാസം ഉതിർത്ത് കോൾ കട്ടായി. വീണ്ടും അവൻ്റെ ഫോൺ റിംഗ് ചെയ്തു. റോയീ… എന്താ ഉണ്ടായത് കാര്യം തെളിച്ച് പറയൂ അത്യധികം ഉത്കണ്ഠയോടേ ബിനോയ് ചോദിച്ചു. അയാളെ തീർക്കാൻ തന്നെയാ പോയത്… പക്ഷേ ജസ്റ്റ് മിസ്സ്! എങ്ങനെ? കാര്യം തെളിച്ച് പറയ് കാറ് എടുക്കാൻ വന്നത് കണ്ടാണ് ഞങ്ങൾ ടിപ്പറുമായ് ചെന്നത്, പക്ഷേ അതിനുള്ളിൽ അയാൾ ഉണ്ടായിരുന്നില്ല. റോയീ… രഘു നിസ്സാരക്കാരനല്ല. അയാളുടെ പവറും സ്വാധീനവും ഒന്നും ഉപയോഗിക്കാതേ നേരിട്ട് എന്നെ തേടി വന്നെങ്കിൽ അയാളുടെ ഗട്സ് നമ്മളൊക്കെ ഊഹിക്കുന്നതിനും പതിന്മടങ്ങ് ഇരട്ടിയാണ്. അത് പറയുമ്പോൾ ബിനോയീടേ മുഖം വലിഞ്ഞ് മുറുകിയിരുന്നു.…
ആദ്യഭാഗം സ്മഗ്ളിംഗ് – 4″””””””””””””””””””””””””ഫോൺ വൈബ്രേഷൻ മോഡിൽ അല്ലായിരുന്നിട്ട് കൂടി അത് അവൻ്റെ കൈകകളിൽ വിറച്ച് കൊണ്ടിരിക്കുകയായിരുന്നു. ബെല്ലടിച്ച് തീരാറാവുന്നതിന് തൊട്ട് മുന്നേ ബിനോയ് കോൾ അറ്റൻഡ് ചെയ്തു. ഹലോ… ആരാ വിറയാർന്ന ശബ്ദത്തിൽ അവൻ മെല്ലെ ശബ്ദിച്ചു. ബിനോയ് ഞാൻ നിൻ്റെ വീട്ടിൽ ചെന്നിരുന്നു. രുഗ്മിണിയമ്മ പറഞ്ഞപ്പോൾ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി. എനിക്ക് നിന്നെ ഒന്ന് കാണണമെന്നുണ്ടായിരുന്നു… അത് പിന്നെ… മറുപുറത്ത് ബിനോയ് വാക്കുകൾ കിട്ടാതേ വലഞ്ഞു. ഏത് ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞാൽ മതി, ഞാനങ്ങോട്ട് വന്ന് കാണാം. രഘുവേട്ടാ ഇവിടെ വിസിറ്റേഴ്സിനെ അനുവദിക്കില്ല. ആ ലൊക്കേഷൻ സെൻഡ് ചെയ്യൂ, ഞാനങ്ങോട്ടേക്ക് എത്താം. ഒരു വിധത്തിൽ ആ കോൾ കട്ട് ചെയ്തതിന് ശേഷം ബിനോയി മറ്റാർക്കോ തിടുക്കത്തിൽ വിളിച്ചിട്ട് പറഞ്ഞു ഇനിയും എനിക്ക് പിടിച്ച് നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നിയിട്ടുണ്ട്, എത്രയും വേഗം എന്തെങ്കിലും ചെയ്തേ പറ്റൂ. മറുപടിയായ് കേട്ടത് ഒരു സ്ത്രീയുടെ ഗാംഭീര്യം നിറഞ്ഞ…
ആദ്യഭാഗം സ്മഗ്ളിംഗ് – 3 “””””””””””””””””””””””””””””””””””””””””””രുഗ്മിണി എന്നായിരുന്നു ആ സ്ത്രീയുടെ പേര്. അവര് പറഞ്ഞതെല്ലാം കൂട്ടി ചേർത്ത് രഘുനന്ദൻ്റെ മനസ്സിൽ ഒരു ചിത്രം തെളിഞ്ഞു വന്നു. കോടീശ്വരനായ പ്രതാപൻ്റെയും രുഗ്മിണിയുടേയും ഏക മകളായിരുന്നു വൈഷ്ണവി.ബിനോയ് അവളുടെ കളി കൂട്ടുകാരനായിരുന്നു. വൈഷ്ണവിയുടെ ചെറുപ്പത്തിൽ തന്നെ അവൾക്ക് അച്ഛനെ നഷ്ട്ടമായിരുന്നു. സ്വന്തം സഹോദരൻ്റെ സ്വഭാവം അറിയാമായിരുന്ന പ്രതാപൻ മരിക്കും മുന്നേ സ്വത്തുക്കളെല്ലാം തന്നെ വൈഷ്ണവിയുടെ പേരിൽ എഴുതി വെച്ചിരുന്നു. പ്രതാപൻ്റെ മരണത്തിന് ശേഷം രുഗ്മണിയമ്മയും വൈഷ്ണവിയും ചെറിയച്ഛൻ്റെ സംരക്ഷണത്തിലായിരുന്നു. നീചനായ ആ മനുഷ്യൻ തഞ്ചത്തിൽ നിന്ന് സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അവരോടൊപ്പം കൂടിയിരുന്നത്. ബിനോയീയോടുള്ള സൗഹൃദം വളർന്നപ്പോൾ പ്രണയമായ് പടർന്ന് പന്തലിച്ചിരുന്നു.ഇത് മനസ്സിലാക്കിയ ചെറിയച്ഛൻ തൻ്റെ അകന്ന ബന്ധത്തിലുള്ള മറ്റൊരു ചെറുക്കനുമായ് വിവാഹം ഉറപ്പിക്കുകയായിരുന്നു. ബിനോയ് അല്ലാതേ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് പിടിവാതത്തിലായിരുന്ന വൈഷുവിനേയും രുഗ്മിണിയേയും വീട്ടുതടങ്കലിൽ വെയ്ക്കുകയായിരുന്നു ആ മനുഷ്യൻ. തൻ്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ ബിനോയീയെ നാമാവശേഷമാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ നിവൃത്തിയില്ലാതെ…
ആദ്യഭാഗം സ്മഗ്ളിംഗ് – 2 ബിനോയീടെ അഡ്രസ്സും കാര്യങ്ങളുമെല്ലാം തന്ത്രപരമായ് മനസ്സിലാക്കി വെച്ചിരുന്നതിനാൽ രഘു സഞ്ചരിച്ചിരുന്ന ബ്ലാക്ക് കളർ സ്കോർപിയോ അതിവേഗം ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. അന്യ സംസ്ഥാനത്ത് നിന്ന് തന്നെ ആളെ പൊക്കിയിരുന്ന രഘു നന്ദന് പക്ഷേ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. അതിനുള്ള കാരണം വേറൊന്നുമല്ല ആ അഡ്രസ്സ് ഫേക്കായിരുന്നു. അങ്ങനൊരു പേരോ, അടയാളമോ ആ ഏരിയയിൽ ഇല്ലായെന്ന പോസ്റ്റ് ഓഫീസറുടെ വെളിപ്പെടുത്തൽ രഘുവിനെ വല്ലാതെ ഉലച്ച് കളഞ്ഞു. തൻ്റെ ഇത്രയും നാളത്തെ എക്സ്പീരിയൻസിൽ ഇതാദ്യമായിട്ടായിരുന്നു. രഘു കാറിനുള്ളിൽ ഇരുന്നോണ്ട് തല പുകച്ച് തുടങ്ങി. സാധാരണ താൻ ആരേയും അത്ര പെട്ടെന്ന് വിശ്വസിക്കാത്തതായിരുന്നു പക്ഷേ ഈ ഇച്ചിരിയില്ലാത്ത പീറ ചെക്കൻ പറ്റിച്ച് കടന്ന് കളഞ്ഞതോർത്തപ്പോൾ രഘുവിൻ്റെ മുഖം ചുവന്ന് തുടുത്തു. പെട്ടെന്നാണ് രഘുവിന് ആ കാര്യം ഓർമ്മ വന്നത്.ബിനോയ് തന്ന അവൻ്റെ അമ്മയുടെ അക്കൗണ്ട് നമ്പര് ഫോണിൽ നിന്ന് തപ്പിയെടുത്തു. പിന്നൊന്നും ആലോചിക്കാൻ നിന്നില്ല, വണ്ടി നേരേ ബാങ്കിലേക്ക് വിട്ടു.ബാങ്ക്…
#സ്മഗ്ളിംഗ് രഘുനന്ദൻ ദുബായിലെത്തിയിട്ട് നാലഞ്ച് വർഷമേ ആയിട്ടുള്ളൂ,ഈ കുറഞ്ഞ കാലയളവിൽ തന്നെ അത്യാവശ്യ സമ്പാദ്യമൊക്കെ അയാൾ സ്വന്തമാക്കിയിരുന്നു. ആരേയും അതിശയിപ്പിക്ക തക്കവണ്ണം ഒരു ഫിലിം സ്റ്റോറി പോലേയായിരുന്നു അയാളുടെ വളർച്ച! ഫ്രീ വിസക്കാരനായ രഘു ബെഡ് സ്പേസിലായിരുന്നു തുടക്കത്തിലേ തന്നെ താമസം. നാട്ടിലെ കടങ്ങളൊക്കെ വീട്ടുകയും, അളവിലധികം പൈസ കൈയ്യിൽ എത്തിയിട്ടും ആൾക്ക് യാതൊരു മാറ്റവും ഉണ്ടായില്ല. സാധാരണക്കാരൻ്റേത് പോലായിരുന്നു രഘുവിൻ്റെയും ജീവിത രീതികൾ. പത്ത് പേർക്ക് താമസിക്കാവുന്ന ആ വലിയ മുറിയിൽ സ്ഥിരക്കാര് മൂന്ന് നാല് പേരേയുള്ളൂ. ആദ്യമായ് ഗർഫിലേക്ക് എത്തുന്ന ആളുകൾ തുടക്കത്തിൽ താമസിക്കുന്നത് അവിടെയാണെങ്കിലും പിന്നീട് മാറുകയാണ് പതിവ്. അവിടെ നിന്ന് പോയ ആൾക്കൊരൊക്കെ രഘുവിനെ മറക്കാറില്ല, അത്ര നന്നായിട്ടാണ് അയാൾ എല്ലാവരോടും ഇടപഴകിയിരുന്നത്. പുതിയതായ് എത്തുന്ന പ്രവാസികൾക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്യാൻ അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ജോലി കണ്ടെത്തുന്നതിലും, സാമ്പത്തികപരമായ് എന്താവശ്യം വന്നാലും രഘു കണ്ടറിഞ്ഞ് ചെയ്യുമായിരുന്നു. അതു കൊണ്ട് തന്നെ അവരൊക്കെ…
രേണുക രചന: ഷെർബിൻ ആന്റണി “””””””””””””””””””””””””””””””””””””””””””””””‘”””””‘””””””‘””””””””” പ്രവാസി ഭാര്യമാരുടെ അവിഹിത കഥകൾക്ക് അന്നും ഇന്നും യാതൊരു പഞ്ഞവുമില്ല. പല കഥകളും കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവത്തിൽ വരുമ്പോഴാണ് പലരും തകർന്ന് പോവുന്നത്! ഈയിടെയായ് രേണൂന് തന്നോട് സംസാരിക്കാൻ പോലും സമയം കിട്ടുന്നില്ല. പക്ഷേ പലപ്പോഴും അവളെ ഓൺ ലൈനിൽ കാണുന്നുമുണ്ട്! വീടിനും വീട്ടാർക്കും വേണ്ടി കഷ്ട്ടപ്പെട്ട തനിക്ക് ഇങ്ങനൊരവസ്ഥ വന്നതിൽ ശിവനാകേ ഉലഞ്ഞ് പോയി. ശിവേട്ടൻ വിസ ക്യാൻസലാക്കി പോവാണോ? ഉം… പത്തിരുപത് കൊല്ലമായില്ലേ എനിക്ക് മടുത്തെടോ. ശിവlൻ്റെ വാക്കുകളിൽ നിരാശ പടർന്നിരുന്നു. എന്ത് പറ്റി ശിവേട്ടാ പെട്ടെന്ന് ഇങ്ങനൊരു തീരുമാനം? മറുപടി പറയാൻ കൂട്ടാക്കാതേ അയാൾ പുറത്തേക്കിറങ്ങി. ചുണ്ടിൽ ഒരു സിഗരറ്റിന് തിരി കൊളുത്തിയതിന് ശേഷം ആളൊഴിഞ്ഞ സിമൻ്റ് ബെഞ്ചിൽ ചാരിയിരുന്നു. പുകയൂതി അകറ്റുമ്പോഴേക്കും അയാളുടെ ഓർമ്മകളും പിന്നിലേക്ക് പാഞ്ഞു. വർഷങ്ങൾക്ക് മുന്നേ മലരാണ്യത്തിൽ എത്തിയതായിരുന്നു ശിവൻ. എല്ലാ തവണയും നാട്ടിൽ നിന്ന് വരുമ്പോൾ കരുതും ഈ വിസ അവസാനിക്കുമ്പോൾ നിർത്തി…
