Author: Shiju KP

Parenting coach Writer Engineer Motivational speaker Voice artist

“ജാതിയൊന്നും ആരുടേം ചോദിക്കരുത് കുട്ട്യേ. മോശക്കേട്. ഇന്നത്തെ കാലത്താ ജാതിയൊക്കെ. അന്നത്തെ കാലത്ത് പേരിന്റെ വാല് മുറിച്ച കളഞ്ഞതാ ന്റെ അച്ഛൻ.” ” ന്റെ മ്മൂമ്മേ, അതൊക്കെ പണ്ട്. ഇപ്പൊ ജോലി വേണോങ്കി ജാതി പറയണം. ന്താ പള്ളിക്കാരുടെ സ്കൂളിൽ നിക്ക് ജോലി തരാഞ്ഞേ? നിക്ക് നസ്രാണി വാലില്ലന്ന്. ന്നിട്ടോ ഹിന്ദുക്കള് തന്നോ ജോലി? അതുംല്യ. ജാതി മാത്രം പോരാ ത്രെ. മടിശ്ശീലേല് കനം വേണംന്ന്. അങ്ങനെ ഉള്ളോർക്ക് ജോലി വേണോ? “

Read More

നെയ്യപ്പം തിന്നാൻ കൊതിച്ച നാളുകൾ ഗർഭകാലമാണ്. അന്നാണെങ്കിൽ ഷുഗർ കൂടി ഇൻസുലിൻ കുത്തി വെക്കുന്ന സമയവും. അന്നോർക്കുമായിരുന്നു ഷുഗർ മാറിയിട്ട് വേണം നെയ്യപ്പം തിന്നാണെന്ന്. പക്ഷെ ഒമ്പതാണ്ട് കഴിഞ്ഞിത് കണ്ടപ്പോളാണങ്ങനെയൊരു കൊതിയുണ്ടായിരുന്നെന്ന് കൂടി ഓർമ വരുന്നത്. അതെങ്ങനെയാ മക്കളുണ്ടായാൽ പിന്നെ അമ്മമാരുടെ പൂതിയും കൊതിയും ആരോർക്കാൻ? അമ്മമാർ പോലും മറക്കും. പിന്നെ അതൊക്കെ ഓർത്തു തട്ടി കുടഞ്ഞു വരുമ്പോളേക്കും ശരീരം മുന്നോട്ടായാൻ ഊന്നുവടി പിടിക്കുന്ന പ്രായമാവും . ☹️ ഷിജു

Read More

രാവിലെ മുതലുള്ള വിശപ്പ് വൈകിട്ടായപ്പോളേക്കും വയറിൽ നിന്ന് കേറി വന്നു നെറ്റിയിലെ വിയർപ്പായി. ഇനിയടുത്തത് തല കറക്കമാണെന്ന് എനിക്കറിയാം. ക്യാന്റീനിൽ പോയപ്പോളവിടെയുള്ളതാകെ ബിസ്കറ്റും ചായേം. അന്ന് കഴിച്ചത്രയും രുചിയുള്ള ചായയും ബിസ്‌ക്കറ്റും പിന്നിടൊരിക്കലും കഴിച്ചിട്ടില്ല.

Read More

ഭാഗം 1 ഇവിടെ വായിക്കാം https://koottaksharangal.com/banthangal/20230902-oruththi/?swcfpc=1 ഭാഗം 2 ഇവിടെ വായിക്കാം https://koottaksharangal.com/banthangal/20230914-oruththi2/?swcfpc=1 ഭാഗം 3 ‘തിരക്കാണ്. ഒരു മീറ്റിംഗിൽ ആണ്. പിന്നെ വിളിക്കാം. ‘അവൾ സമയം നോക്കി പുലർച്ചെ രണ്ട് മണി. പണ്ടായിരുന്നെങ്കിൽ അവൾ അവകാശത്തോടെ കോളറിൽ കുത്തി പിടിച്ചു ചോദിച്ചേനെ. എവിടെയാണ് എന്താണ് എന്നൊക്കെ. പക്ഷെ അയാളിപ്പോൾ അന്യനായി കഴിഞ്ഞിരിക്കുന്നു. ഓർമ്മകൾക്ക് വിരാമമിട്ടത് അടുത്ത നോട്ടിഫിക്കേഷൻ വന്നപ്പോഴാണ്. ഫാമിലി ഗ്രൂപ്പിൽ ഒരു മെസേജ്. ‘സുധമ്മായി ഹോസ്പിറ്റലിൽ ആണ്. അടുത്ത ബന്ധുക്കളെ എല്ലാവരെയും അറിയിക്കാൻ ഡോക്ടർ പറഞ്ഞു.’ സുധമ്മായി. വേണു മാമ. രാജി ഒരുപാട് കൊല്ലം പുറകിലേക്ക് പോയി. കോളേജിൽ പഠിക്കുന്ന സമയത്താണ് വേണുമാമ മരിക്കുന്നത്. അറ്റാക്ക് ആയിരുന്നു. ചെറുപ്പത്തിൽ അവളുടെയും രാജുവിന്റെയും ആകെയുള്ള ചങ്ങാതി വേണുമാമനാണ്. വെക്കേഷന് അമ്മ വീട്ടിൽ പോകുമ്പോ എന്തൊരു സന്തോഷാ. അവർ രണ്ട് പേരും വേണുമാമേടെ കൂടെ ഓരോ സ്ഥലത്ത് ഊര് ചുറ്റാൻ പോവും. മാമനും അവരെ വലിയ ഇഷ്ടമായിരുന്നു. അച്ഛന്റെ സ്വഭാവത്തിന്റെ നേരെ…

Read More

“എത്ര നേരമായെടി വിളിക്കുന്നു? എടീ അച്ഛന് നിന്നോടെന്തോ പറയാന്ണ്ടായി.” “അമ്മയെന്തിനാ പാതിരാത്രി വിളിച്ച് ഒച്ച വെക്കുന്നെ? ഞാൻ മോളെ ഉറക്കാരുന്നു, ഫോൺ സൈലന്റിൽ ആയിരുന്നു. അച്ഛന് കൊടുക്കമ്മേ.” അപ്പോൾ ഫോണിന്റെയങ്ങേ തലക്കൽ ഉച്ചത്തിലൊരു തേങ്ങലവൾ കേട്ടു.

Read More

“അമിതമായി ഫോൺ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. അച്ഛനമ്മമാരാണ് ഇതൊക്കെ കണ്ട്രോൾ ചെയ്യേണ്ടത്..” കണ്ണ് ഡോക്ടർ ഇത് പറഞ്ഞു കൊണ്ടിരുന്നപ്പോൾ വാതിലും തള്ളി തുറന്ന് സോഡാകുപ്പി കണ്ണട വെച്ച ഡോക്ടറുടെ മകൻ കേറി വന്ന്, “മമ്മ,എന്റെ ടാബ് ഓഫായി. മമ്മേടെ ടാബ് താ “എന്ന്.. 😃😃

Read More

വീട്ടിൽ അടിച്ചു തെളിക്കാൻ വരുന്ന മുത്തുലക്ഷ്മിക്കിന്നെന്തോ പറ്റിയിട്ടുണ്ട്. ഭർത്താവുമായി വഴക്കിട്ടു കാണും, അല്ലെങ്കിൽ രാത്രി മുഴുവൻ ഇരുന്ന് തമിഴ് പടം കണ്ട് കാണും. എന്റെ നോട്ടം കണ്ടിട്ടവൾ പറഞ്ഞു “പസിക്കതമ്മാ. നേത്തിലിരുന്ത് ഒന്നുമേ ശാപ്പിടലേ.” ജയിലിൽ നിന്നിറങ്ങി അയാളമ്മയുടെ അടുത്തെത്തി. തന്നെ കെട്ടിപിടിച്ചു കരയുന്ന അമ്മയെ നോക്കി അയാൾ പറഞ്ഞു, “എനിക്ക് വിശക്കുന്നമ്മേ.” ഒരു രാവും പകലും നീണ്ട ദ്വന്ദയുദ്ധത്തിനൊടുവിൽ അവളൊരുണ്ണിയെ പെറ്റു. രണ്ടുടലും രണ്ടാക്കി തന്നതിന് വയറ്റാട്ടി മോളിൽ നോക്കി തൊഴുതു. “എനിക്ക് വിശക്കുന്നു.” “ഉണ്ണിക്കും.” വായടക്കാതെ കരയുന്ന കുഞ്ഞിനെ നോക്കിയവർ പറഞ്ഞു.

Read More

ആദ്യ പ്രണയം മഴയോടായിരുന്നു. എന്റെ കണ്ണീർ മറയ്ക്കാൻ മഴയത്തിറങ്ങി അലക്ക് കല്ലിൽ ഇരുന്നത് ഇന്നലെയായിരുന്നോ? അത്രയും തെളിഞ്ഞു നിൽക്കുന്ന ഒരോർമ്മയാണത്. എന്ന് മനസ്സ് നൊന്തപ്പോഴും മഴ വന്നിട്ടുണ്ട്. അവനോടൊപ്പം നോവുകളെ ഒഴുക്കി കൊണ്ട് പോയിട്ടുമുണ്ട് 💞

Read More

പണ്ടെന്നോ കോലൈസ് വേണംന്ന് വാശി പിടിച്ച് കരഞ്ഞ ഒരു കൊച്ചു പാവാടക്കാരിയുണ്ടായിരുന്നു. അന്നമ്മ പറഞ്ഞു അതൊക്കെ പൊട്ട വെള്ളം കൊണ്ട്ണ്ടാക്കണതാ. ഇന്നവളുടെ മോൻ കോലൈസിനു വാശി പിടിക്കുമ്പോ അവളും അതേ പല്ലവി പാടുന്നു.

Read More

കറുത്ത പൂച്ച രാവിലെ മുതൽ കരച്ചിലോടു കരച്ചിൽ.ഞാൻ ദുശ്ശകുനം ആണെന്ന്..ങ്ങീ ങ്ങീ…അത് കേട്ട് മരത്തിൽ നിന്നുറങ്ങിയ നത്ത് ഊറിചിരിച്ചു.

Read More