Author: Simy Varughese

I am Simy Varughese, a registered nurse, residing in Delhi. I like to write malayalam poems and stories.

കയ്യിലിരുന്ന കയറിന്റെ ചുരുൾ നിവർത്തുമ്പോൾ, അതിലേക്ക് നോക്കി കൊണ്ട്, അവൾ സ്വയം പറഞ്ഞു. ജീവിതത്തിനും മരണത്തിനും ഇടയിൽ ഈ ഒരു മുഴം കയറിന്റെ ദൂരം മാത്രം. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടി ഉണ്ടാക്കിയ പുറംപോക്കിലെ ചെറ്റക്കുടിലിൽ, പോളിയോ വന്ന് തളർന്ന കാലുകളുമായി ലോട്ടറി കച്ചവടം ചെയ്ത്, വല്ല വിധേനയും ജീവിച്ചു വരുന്നതിനിടയിൽ, ഇരുളിന്റെ മറവിൽ ഏതോ ഒരു കശ്മലൻ രാധാമണിക്ക് സമ്മാനിച്ചു പോയ, അവിഹിത സന്തതിയാണ് ഐശ്വര്യ. ഇന്നവൾക്ക് പ്രായം 25 കഴിഞ്ഞു. ഐശ്വര്യ വളർന്നതും പഠിച്ചതും എല്ലാം അനാഥാലയത്തിലാണ്. ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ഐശ്വര്യക്ക് യൂണിവേഴ്സിറ്റി കോളേജിൽ ടീച്ചർ ആയി ജോലി കിട്ടിയപ്പോൾ, ഒരു വാടക വീടെടുത്തു അവൾ അമ്മയോടൊപ്പം അങ്ങോട്ടേക്ക് താമസം മാറി. അവൾ ജോലിക്കു കയറിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ, പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സിലും, കൂടെ ജോലി ചെയ്യുന്ന അധ്യാപകരുടെ മനസ്സിലും, ഇടം നേടാൻ അവൾക്ക് കഴിഞ്ഞു. കെമിസ്ട്രി…

Read More

അലയടിച്ചുയരുന്ന കരഘോഷങ്ങൾക്ക് നടുവിലൂടെ നടന്നുചെന്ന് കളക്ടറുടെ കസേരയിലേക്ക് ഇരിക്കുമ്പോൾ അവളുടെ മുഖത്തെ ഭാവം നിശ്ചയദാർഢ്യം ഉള്ള ഒരു പെണ്ണിൻെറതായിരുന്നു. ചുറ്റും നിന്ന് കൈയ്യടിച്ചവരുടെ കൂട്ടത്തിൽ അരുൺ ഐപിഎസും ആദർശ് ഐപിഎസ് ഉം ഉണ്ടായിരുന്നു. അവളുടെ ഇളയ സഹോദരന്മാർ. അവരെ അവൾ സ്റ്റേജിലേക്ക് വിളിച്ചു. തന്റെ ഇടവും വലവും നിർത്തി. അതേ അവർ എന്നും അവളുടെ ഇടവും വലവും തന്നെ ആയിരുന്നു. രണ്ടുപേരും അവളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ചേച്ചിയെ പറ്റി രണ്ടു വാക്ക് സംസാരിക്കുവാൻ അരുണിനോട് ആവശ്യപ്പെട്ടപ്പോൾ അയാൾ ഇത്രമാത്രം പറഞ്ഞു. “ചേച്ചി അല്ല… അമ്മയാണ്… ആച്ചിയമ്മ.” അരുണിന്റെയും ആദർശിന്റെയും അമ്മയാണോ, അതോ ചേച്ചിയാണോ അവൾ, എന്ന് വേർതിരിച്ചു പറയാൻ കഴിയാത്ത വിധത്തിൽ, ആച്ചിയമ്മ എന്ന പട്ടം ഏറ്റെടുക്കുമ്പോൾ അവൾക്ക് പ്രായം വെറും 14 വയസ്സായിരുന്നു. 8 ഉം 6 ഉം വയസുള്ള രണ്ട് കൂടപ്പിറപ്പുകളെ കൈയിൽ പിടിച്ചേല്പിച്ചിട്ട്, ഒരു റോഡ് അപകടത്തിന്റെ രൂപത്തിൽ മരണം അപ്പനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയപ്പോൾ, തന്റെ മുന്നിൽ…

Read More