Author: Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

നിങ്ങള് ചൂടായിക്കോ…. 🌍എന്റെ സൂരേയേട്ടാ നിങ്ങള് എന്താ കുറച്ചു ദിവസമായിട്ട് വല്ലാത്ത ചൂടിലാണല്ലോ. എന്നോട് മിണ്ടുന്നു പോലുമില്ല. നിങ്ങടെ ദേഷ്യവും പിണക്കവും കാരണം ഞാൻ ഉരുകി തീരും. 🌞 എടി പെണ്ണേ അല്ലെങ്കിലും നീ ഉരുകി ഉരുകി പാതിയായി. പണ്ട് നിന്നെ കാണാൻ എന്തു ചന്തമായിരുന്നു. ഇപ്പോ പുകയും കരിയും വേസ്റ്റും നിറഞ്ഞ് ആകെ കോലം കെട്ടു. 🌍 ആ… അതൊക്കെയൊരു കാലം ഇനി അതൊക്കെ ഓർത്ത് വെള്ളമിറക്കാം. പിന്നെയൊരു ആശ്വാസം നിങ്ങള് എന്നെ കൈവിടില്ലല്ലോ. 🌞 എടി പെണ്ണേ ഈ ആളുകൾ നിന്റെ വെള്ളം മുഴുവൻ ഊറ്റി കുടിച്ചു. പച്ചപ്പുകളെ വെട്ടി നശിപ്പിച്ചു. പോരാഞ്ഞിട്ട് നിന്നെ ഇടിച്ച് പൊടിച്ച് ചുരണ്ടി ചുരണ്ടി എല്ലുപോലും പുറത്തെത്തി. ഇനിയും നിന്നെ തൊട്ടാൽ തൊടുന്നവർ ഉരുകി തീരുമെന്ന് അവരറിയട്ടെ. 🌍ഓ…. നിങ്ങടെ ദേഷ്യമൊന്നും ആരും വക വയ്ക്കില്ല. 🌞 നീ എന്റെ ചുവന്നു തുടുത്ത മുഖമല്ലേ കണ്ടിട്ടുള്ളു. ഇനിയുള്ള ദിവസങ്ങളിൽ എന്റെ യഥാർത്ഥ സ്വഭാവം…

Read More

വല്ലാത്ത ക്ഷീണം. മനസിന് ആകെ ഒരു മുഷിച്ചിൽ. എന്തിനെന്നറിയാതെ തൊണ്ടയിൽ സങ്കടം വന്ന് പുറത്തേക്ക് വരാൻ അനുവാദം ചോദിക്കുന്നു. കാലുകൾക്ക് ഒരു തളർച്ച പോലെ. ഇടുപ്പിൽ വേദനയുടെ ചാലുകൾ വരണ്ടുണങ്ങുന്നു. ഒന്ന് കിടക്കണമെന്ന്  തോന്നി നടക്കാൻ തുടങ്ങിയപ്പോഴാണ് ഞാനിവിടെ ഉണ്ടെന്ന്  കുക്കർ വിസിലടിച്ചു കൊണ്ട് അറിയിച്ചത്. കുക്കറിന്റ ശബ്ദം കേട്ട് തൊട്ടിലിൽ നിന്നും കരച്ചിലുയർന്നു. ഗ്യാസ് ഓഫ്‌ ചെയ്ത് മുറിയിലേക്ക് ചെന്നു. തൊട്ടിലിൽ നിന്നും മോളെയെടുത്ത് മുലഞെട്ടുകൾ വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ വല്ലാത്ത കടച്ചിലാണ് തോന്നിയത്. കണ്ണുകൾ ഇറുക്കിയടച്ചിരുന്നു. വൈകുന്നേരത്തിന് ചപ്പാത്തിയും കടലക്കറിയുമാണ് ഉണ്ടാക്കേണ്ടത്. പറയുന്ന ഭക്ഷണം ഉണ്ടാക്കിയില്ലെങ്കിൽ നിനക്കെന്താ ഇവിടെ പണിയെന്നു ചോദിക്കും. കുഞ്ഞുറങ്ങുമ്പോൾ പോത്ത് പോലെ കിടന്നുറങ്ങും. അല്ലാതെ വീട്ടിലെ പണികൾ ചെയ്യില്ല. എനിക്കല്ലേ അറിയൂ അവളുടെ ഉറക്കം. കോഴിയുറക്കം പോലെ ഇത്തിരി ഉറങ്ങിയാൽ ആയി. ആരുടെയെങ്കിലും കയ്യിൽ കൊടുത്ത് പണിചെയ്യാമെന്ന് കരുതിയാൽ വാടക വീട്ടിനടുത്തുള്ള ആരുമായും അധികം അടുക്കരുതെന്നാണ് കല്പന. വയറു നിറഞ്ഞവൾ കുഞ്ഞി പല്ലുകൾ കാട്ടി…

Read More

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ. പുറത്തേക്ക് മിഴികൾ പായുമ്പോൾ നീർക്കണങ്ങൾ കവിളുകളെ ചുംബിക്കുന്നുണ്ടായിരുന്നു.. എപ്പോഴാണ് മയക്കം തന്നെ വരിഞ്ഞു മുറുക്കിയതെന്ന് അറിയില്ല. സൂര്യ കിരണങ്ങളുടെ ചൂടേറ്റ് കണ്ണുകൾ വലിച്ചു തുറന്നു. ചുറ്റും നോക്കി. ഇന്നലെ വാതിൽ പോലും അടയ്ക്കാതെയാണ് ഇവിടെ ഈ ഉമ്മറത്തിരുന്നുറങ്ങിയത്. അത്രയ്ക്കും മനസ് കരിഞ്ഞുണങ്ങിയിരിക്കുന്നു. ഇത്തിരി വെള്ളം കിട്ടിയാൽ അവ വീണ്ടും തളിർത്തു വരുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ മനസിന്റെ തണുപ്പ് കാലിനും ബാധിച്ചത് പോലെ. ഒരു മഴ പെയ്തെങ്കിൽ നാവിൽ ഇത്തിരി വെള്ളം നിറഞ്ഞേനെ. അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട്  കുറച്ചു നേരം കൂടി കിടന്നു. മനസിൽ കുന്നു കൂടിയ ചിന്തകളിൽ ഒരു പുൽനാമ്പ് പതിയെ തല നീട്ടി തുടങ്ങി. അതിനു വളരാൻ വഴിയൊരുക്കണം. അവൻ എഴുന്നേറ്റ് വേഗത്തിൽ കുളിച്ചൊരുങ്ങി. സ്കൂളിലേക്ക് വണ്ടി വിട്ടു. ഒരു ലോങ്ങ്‌ ലീവ് എഴുതി കൊടുത്തു. കാരണം ചോദിച്ച മാഷിനോട് നാട്ടിലേക്കെന്ന് കണ്ണിറുക്കി കാണിച്ചു. നേരെ ചെന്നത് ക്ലാസ്സിലേക്കാണ്. കുട്ടികളെ അവരുടെ ഇഷ്ടത്തിന്…

Read More

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ. അവൻ അവളെ ഇരുകൈകൾ കൊണ്ടും താങ്ങിയെടുത്ത് നീമയ്ക്ക് പിന്നാലെ  നടന്നു. ഭയം നിഴലിച്ച മുഖവുമായി അവളുടെ അമ്മയും അവരെ പിന്തുടർന്നു. ഇരുട്ട് നിറഞ്ഞ പേരറിയാത്ത ദുർഗന്ധം വമിക്കുന്ന ഒരു മുറിയിലാണ് ചെന്നു നിന്നത്. സിമന്റുകൾ അടർന്നു പോയ്‌ മണ്ണു തെളിഞ്ഞ നിലത്ത് വിരിച്ച കീറിയ പായയിൽ അവളെ കിടത്തി. പാതി മുറിഞ്ഞ കുടത്തിൽ നിന്നും വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു. ചെറിയൊരു ഞരക്കത്തോടെയവൾ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു. ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം. “വേണ്ട മാഷേ.. അതിയാൻ ഇനിയും പ്രശ്നം ഉണ്ടാക്കും. മാഷ് പൊയ്ക്കോ.” “അപ്പച്ചി…അപ്പച്ചി… കണ്ണു തുറക്ക്…”  നീമ അവളെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു “നിന്നോട് ഞാൻ പറഞ്ഞതല്ലെ. അച്ഛൻ വരുമെന്ന്.” “ഞാനാ എല്ലാത്തിനും കാരണം. അച്ഛൻ വരാൻ വൈകുമെന്ന് കരുതി അപ്പച്ചിയെ തുറന്നു വിട്ടത് ഞാനാ… പാവം പഴുത്ത പേരക്ക കണ്ടപ്പോൾ മരത്തിനടുത്തേക്ക് ഓടി. പേരക്ക പറിച്ചു കൊടുക്കുമ്പോഴാണ് മഴ വന്നത്.…

Read More

ബാറിലെ ഇരുണ്ട വെളിച്ചത്തിൽ കൂട്ടുകാരുമൊത്ത് നുരയുന്ന ലഹരി പതിയെ നുണയുമ്പോഴാണ് അയാളുടെ ഫോൺ അടിച്ചത്. വൈഫ്‌ കാളിങ്… കട്ട്‌ ചെയ്‌ത് ഫോൺ പോക്കറ്റിലിട്ടു. വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങി. നാശം രണ്ടെണ്ണം വീശാനും സമ്മതിക്കില്ല. ഫോൺ എടുക്കടോ എന്തെങ്കിലും അത്യാവശ്യം കാണും. ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു കൊണ്ട് പോക്കറ്റിലേക്കിട്ടു. ഒന്നുമില്ലടാ കുറെ പരിഭവങ്ങൾ ഉണ്ടാവും. മക്കളെ കുറിച്ചും അമ്മ അതു പറഞ്ഞു ഇതു പറഞ്ഞു. പിന്നെ ഞാൻ വൈകുന്നതിന്റെ വീട്ടിലെ പലചരക്ക്, പച്ചക്കറി, പാൽ അങ്ങനെ നീളും… എന്നും കേൾക്കുന്ന പരിഭവങ്ങൾ തന്നെ അതല്ലാതെ അവർക്കൊന്നും പറയാനില്ലല്ലോ. അതും പറഞ്ഞയാൾ മുന്നിലെ കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യത്തെ സ്നേഹത്തോടെ ഒഴിച്ച് ഗ്ലാസ്സിൽ ഒരു ചുംബനം നൽകി കൊണ്ട് പതിയെ ആസ്വദിച്ച് കുടിച്ചു. നേരം ഒരുപാട് വൈകിയപ്പോഴാണ് വീട്ടിലെക്ക് മടങ്ങിയത്. വീടെത്തുമ്പോഴേ കണ്ടു കൂടി നിൽക്കുന്ന ആൾക്കൂട്ടം. തന്നെ കണ്ട് ഓടി വന്ന ബന്ധുവാണ് ഇനി പരിഭവങ്ങൾ പറയാൻ അവളില്ലെന്ന്…

Read More

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ. ഓടി കയറി ശബ്ദം കേട്ട ഭാഗത്തേക്കവൻ നോക്കി.  മുറ്റത്തെ പേര മരത്തിൽ കെട്ടിയിട്ടിരിക്കുന്ന സ്ത്രീ രൂപം. അഴിഞ്ഞുലഞ്ഞ മുടിയിഴകൾ കാറ്റിൽ ദിക്കേതാന്നറിയാതെ പാറി പറക്കുന്നു. പകുതിയും കീറിയ നൈറ്റിയിൽ ചുവന്ന പാടുകൾ പടരുന്നു. കയ്യിലെ മടലു കൊണ്ട് വീണ്ടും വീണ്ടും അടിക്കുന്ന ബലവാനായ മനുഷ്യനെ ഇടുപ്പിൽ വട്ടം ചുറ്റി പിടിച്ചു കരയുന്ന നീമ. പല വഴിയും നിലവിളിച്ചും പ്രാകിയും ഓടിയെത്തുന്ന സ്ത്രീകളും തടയാൻ ശ്രമിക്കുന്ന രണ്ടു പുരുഷന്മാരും . ഒരു നിമിഷം സ്തംഭിച്ചവൻ അവിടെ നിന്നു. പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തവൻ ഉടുത്തിരുന്ന കറുത്ത കരയുള്ള വെള്ള മുണ്ട് മടക്കി കുത്തി അവർക്കരികിലേക്ക് പാഞ്ഞടുത്തു. അയാളെ കയ്യിൽ പിടിച്ചു വലിച്ച് താഴേക്ക് തള്ളിയിട്ടു. നീമയും അയാളും കമഴ്ന്നു വീണു. പേരമരത്തിൽ വാടിയ താമര തണ്ടു പോലെ നിൽക്കുന്നവളുടെ കെട്ടുകൾ അഴിച്ചു. നെഞ്ചിലേക്കവൾ തളർന്നു വീഴുകയായിരുന്നു. പിടഞ്ഞെഴുന്നേറ്റ് നീമ ഓടി വന്നു. “ആരാടാ നീ… ” അയാൾ ആക്രോശിച്ചു.…

Read More

“ഇന്ന് നീ കവർന്നെടുത്തതെൻ പ്രണയപുഷ്പങ്ങളെയാണ്.  തിരികെ കൊതിച്ചു ഞാൻ നിനക്കായ്‌ കാത്തിരിക്കുന്നത് നീ മറന്നുവോ. എന്നിൽ നിന്നും കവർന്നതെല്ലാം മാറ്റാർക്കോ നൽകിയപ്പോൾ ഞാൻ തളർന്നെന്ന് നീ നിനച്ചുവോ. പക്ഷെ ഇനിയും പൂക്കുന്ന ചില്ലകളുള്ള ആഴത്തിൽ വേരിറങ്ങിയ പ്രണയവൃക്ഷമെന്നിലുണ്ടെന്ന് നീ മറന്നു പോയി. നിനക്കായ്‌ ഒരു വേഴാമ്പലായ് പൂ നിലാവ് പൊഴിയ്ക്കുന്ന ആകാശ പൂമരത്തിന് താഴെ ചിറകുകൾ തളരുവോളം ഞാനിങ്ങനെ…” അനിൽ ആ വടിവൊത്ത അക്ഷരങ്ങളിലേക്ക് വീണ്ടും വീണ്ടും നോക്കി. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുടെ പുസ്തകത്തിനിടയിൽ നിന്നും കിട്ടിയ പാതി എഴുതി തീർത്ത പ്രണയം പൊഴിയുന്ന വാക്കുകൾ. “നീമാ…” സാറിന്റെ ഉറക്കെയുള്ള വിളിയിൽ കൂട്ടുകാരുമായി സംസാരിച്ചിരുന്ന നീമ രാജ് ഞെട്ടി തിരിഞ്ഞു. കൂടെ മറ്റുള്ളവരും അമ്പരന്നു പോയി. അവൾ വേഗത്തിൽ എഴുന്നേറ്റ് സാറിനടുത്തേക്ക് വിറയ്ക്കുന്ന കാലുകളോടെ നടന്നു. പേപ്പർ അവൾക്ക് നേരെ നീട്ടി.  ഭയത്തോടെയവൾ ആ പേപ്പറിലേക്ക് നോക്കി.  ചുണ്ടുകൾ ചലിപ്പിക്കുന്നതിനു മുൻപ് തിടുക്കത്തിലവൾ പറഞ്ഞു സാർ ഇത് ഞാനെഴുതിയതല്ല. പിന്നെ..…

Read More

സുന്ദരിക്കാട് വളരെ സുന്ദരമാണ്. സുന്ദരിക്കാടിനു നടുവിൽ ഒരു വലിയ ആൽമരമുണ്ട്. അതിൽ നിറയെ ജീവികളും പക്ഷികളുമുണ്ട്. അതിനു ചുറ്റും നിറയെ മരങ്ങളുമുണ്ട്. ആൽ മരത്തെ എല്ലാവർക്കും ഇഷ്ടമാണ്. വേനൽ വന്നു. ഒരു ദിവസം ആൽ മരം ഉണങ്ങാറായി. പക്ഷികൾക്കും മൃഗങ്ങൾക്കും സങ്കടമായി. കാക്കകറുമ്പൻ സഭ കൂടാമെന്ന് പറഞ്ഞു. എല്ലാവരും സഭയിൽ പങ്കെടുത്തു. “ആൽ മരത്തെ രക്ഷിക്കണം “, ആന പറഞ്ഞു “എങ്ങനെ രക്ഷിക്കും”, പച്ച തത്ത ചോദിച്ചു. “നമുക്ക് ദിവസവും വെള്ളം ഒഴിക്കാം”, മുയലച്ഛൻ പറഞ്ഞു. അങ്ങനെ എല്ലാവരും ഓരോ ദിവസം വെള്ളം ഒഴിക്കാമെന്ന് തീരുമാനിച്ചു. പിറ്റേന്ന് കറുമ്പനാന ദൂരെയുള്ള പുഴയിൽ നിന്നും തുമ്പി കൈയിൽ നിറയെ വെള്ളവുമായി വന്നു. ആൽ മരത്തിനു ചുവട്ടിൽ ഒഴിച്ചു. പിറ്റേന്ന് അണ്ണാറക്കണ്ണൻ കുഞ്ഞു കയ്യിൽ വെള്ളവുമായി വന്നു. അണ്ണാറക്കണ്ണനെ സഹായിക്കാൻ കൂട്ടുകാരും വന്നു. പിറ്റേന്ന് മുയലച്ഛൻ കുഞ്ഞു കൈയിൽ വെള്ളവുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. ഇതു കണ്ട ആകാശത്തിന് സങ്കടം വന്നു. ആകാശം…

Read More

കുയിലമ്മക്ക് മുട്ടയിടാൻ നേരമായി. പക്ഷെ മുട്ടയിട്ട് അടയിരിക്കാൻ അവൾക്ക് മടിയാണ്. അവൾ എന്നും കാക്കച്ചിയെ പറ്റിച്ച് അവളുടെ കൂട്ടിൽ മുട്ടയിടും. അവൾ പുഴക്കരയിലേക്ക് പറന്നു. അവിടത്തെ തേക്ക് മരത്തിലാണ് കാക്കച്ചിയുടെ കൂട്. കാക്കച്ചിയും മുട്ടയിട്ട് തുടങ്ങിയിട്ടുണ്ട്. അവൾ അടുത്തുള്ള ആൽ മരത്തിൽ ആരോ ഉപേക്ഷിച്ചു പോയ പൊത്തിനുള്ളിലിരുന്നു. കാക്കച്ചി പുറത്തു പോകുന്ന സമയത്ത് അവൾ കൂട്ടിൽ ചെന്ന് മുട്ടയിടും. ഒന്ന് രണ്ട് മൂന്ന് നാല് അഞ്ചാമത്തെ ദിവസം അവൾ മുട്ടയിട്ട് കഴിഞ്ഞപ്പോൾ കൂട്ടിനരുകിൽ കോപത്തിൽ ചുവന്ന കണ്ണുകളുമായ് കാക്കച്ചി. “എന്നെ പറ്റിച്ച് സൂത്രത്തിൽ എന്നുടെ കൂട്ടിൽ മുട്ടയിടാൻ തക്കം പാർത്തൊരു കള്ളിക്കുയിലെ നിന്നുടെ മുട്ടകൾ ഞാനിന്ന് ഉടച്ചിടും.” ഇങ്ങനെ പറഞ്ഞു കൊണ്ടവൾ കുയിലമ്മയുടെ മുട്ടകൾ കൊത്തി പൊട്ടിച്ചു. തടയാൻ നോക്കിയ കുയിലമ്മയെ കൊത്തിയോടിച്ചു. കുയിലമ്മ കരഞ്ഞു കൊണ്ട് അവളുടെ പൊത്തിലേക്ക് പറന്നു പോയി. അന്ന് രാത്രി ശക്തമായ കാറ്റും മഴയും വന്നു. കാറ്റിന്റെ ശക്തിയിൽ തേക്കു മരം കടപുഴകി പുഴയിലേക്ക് മറിഞ്ഞു.…

Read More

ചക്കര മാവിന്റെ ചില്ലയിലാണ് കാക്കച്ചിയുടെ കൂട്. അടുത്തുള്ള തെങ്ങിലെ പൊത്തിലാണ് ചിന്നു തത്തയുടെ കൂട്. കാക്കച്ചിക്ക് മൂന്നും ചിന്നുവിന് രണ്ടു കുഞ്ഞുങ്ങളുമാണ്. സുന്ദരിയായ ചിന്നുവിന് കാക്കച്ചിയെ ഇഷ്ടമല്ല. അവൾ കാക്കച്ചിയോട് മിണ്ടാറെയില്ല. രാവിലെ തീറ്റ തേടി പോയാൽ വെയിൽ കനക്കുമ്പോഴാണ് രണ്ടാളും തിരിച്ചു വരുന്നത്. ഇരുവരും കുഞ്ഞുങ്ങളോട് യാത്ര പറഞ്ഞിറങ്ങി. കുറച്ചു ദൂരം പോയതും ചിന്നുവിന് ഒരു നെൽക്കതിർ കിട്ടി. അവൾ അതുമായി തിരികെ വന്നു. കൂടെത്തിയപ്പോഴാണ് മാവിൽ നിന്നും കാക്കച്ചിയുടെ മക്കളുടെ കരച്ചിൽ കേട്ടത്. അങ്ങോട്ട്‌ നോക്കിയ ചിന്നു ഞെട്ടി. അതാ.. വീരൻ പാമ്പ്. കാക്കച്ചിയുടെ മക്കളെ വിഴുങ്ങാൻ നിൽക്കുന്നു. ചിന്നു വേഗം തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച് പതുങ്ങിയിരുന്നു. പാവം കാക്കച്ചി തീറ്റയുമായി തിരികെ വന്നപ്പോൾ കുഞ്ഞുങ്ങളില്ല. അവൾ ഹൃദയം പൊട്ടി കരഞ്ഞു. ഒന്നുമറിയാത്തത് പോലെ ചിന്നു അവളെ ആശ്വസിപ്പിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ചിന്നു തീറ്റ തേടി പോയി. കാക്കച്ചി മക്കളുടെ വേർപാടിൽ വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് വീരൻ…

Read More