“ഇന്ന് നീ കവർന്നെടുത്തതെൻ പ്രണയപുഷ്പങ്ങളെയാണ്. തിരികെ കൊതിച്ചു ഞാൻ നിനക്കായ് കാത്തിരിക്കുന്നത് നീ മറന്നുവോ. എന്നിൽ നിന്നും കവർന്നതെല്ലാം മാറ്റാർക്കോ നൽകിയപ്പോൾ ഞാൻ തളർന്നെന്ന് നീ നിനച്ചുവോ. പക്ഷെ ഇനിയും പൂക്കുന്ന ചില്ലകളുള്ള ആഴത്തിൽ വേരിറങ്ങിയ പ്രണയവൃക്ഷമെന്നിലുണ്ടെന്ന് നീ മറന്നു പോയി. നിനക്കായ് ഒരു വേഴാമ്പലായ് പൂ നിലാവ് പൊഴിയ്ക്കുന്ന ആകാശ പൂമരത്തിന് താഴെ ചിറകുകൾ തളരുവോളം ഞാനിങ്ങനെ…” അനിൽ ആ വടിവൊത്ത അക്ഷരങ്ങളിലേക്ക് വീണ്ടും വീണ്ടും നോക്കി. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുടെ പുസ്തകത്തിനിടയിൽ നിന്നും കിട്ടിയ പാതി എഴുതി തീർത്ത പ്രണയം പൊഴിയുന്ന വാക്കുകൾ. “നീമാ…” സാറിന്റെ ഉറക്കെയുള്ള വിളിയിൽ കൂട്ടുകാരുമായി സംസാരിച്ചിരുന്ന നീമ രാജ് ഞെട്ടി തിരിഞ്ഞു. കൂടെ മറ്റുള്ളവരും അമ്പരന്നു പോയി. അവൾ വേഗത്തിൽ എഴുന്നേറ്റ് സാറിനടുത്തേക്ക് വിറയ്ക്കുന്ന കാലുകളോടെ നടന്നു. പേപ്പർ അവൾക്ക് നേരെ നീട്ടി. ഭയത്തോടെയവൾ ആ പേപ്പറിലേക്ക് നോക്കി. ചുണ്ടുകൾ ചലിപ്പിക്കുന്നതിനു മുൻപ് തിടുക്കത്തിലവൾ പറഞ്ഞു സാർ ഇത് ഞാനെഴുതിയതല്ല. പിന്നെ..…
Author: Vaidhehi
സുന്ദരിക്കാട് വളരെ സുന്ദരമാണ്. സുന്ദരിക്കാടിനു നടുവിൽ ഒരു വലിയ ആൽമരമുണ്ട്. അതിൽ നിറയെ ജീവികളും പക്ഷികളുമുണ്ട്. അതിനു ചുറ്റും നിറയെ മരങ്ങളുമുണ്ട്. ആൽ മരത്തെ എല്ലാവർക്കും ഇഷ്ടമാണ്. വേനൽ വന്നു. ഒരു ദിവസം ആൽ മരം ഉണങ്ങാറായി. പക്ഷികൾക്കും മൃഗങ്ങൾക്കും സങ്കടമായി. കാക്കകറുമ്പൻ സഭ കൂടാമെന്ന് പറഞ്ഞു. എല്ലാവരും സഭയിൽ പങ്കെടുത്തു. “ആൽ മരത്തെ രക്ഷിക്കണം “, ആന പറഞ്ഞു “എങ്ങനെ രക്ഷിക്കും”, പച്ച തത്ത ചോദിച്ചു. “നമുക്ക് ദിവസവും വെള്ളം ഒഴിക്കാം”, മുയലച്ഛൻ പറഞ്ഞു. അങ്ങനെ എല്ലാവരും ഓരോ ദിവസം വെള്ളം ഒഴിക്കാമെന്ന് തീരുമാനിച്ചു. പിറ്റേന്ന് കറുമ്പനാന ദൂരെയുള്ള പുഴയിൽ നിന്നും തുമ്പി കൈയിൽ നിറയെ വെള്ളവുമായി വന്നു. ആൽ മരത്തിനു ചുവട്ടിൽ ഒഴിച്ചു. പിറ്റേന്ന് അണ്ണാറക്കണ്ണൻ കുഞ്ഞു കയ്യിൽ വെള്ളവുമായി വന്നു. അണ്ണാറക്കണ്ണനെ സഹായിക്കാൻ കൂട്ടുകാരും വന്നു. പിറ്റേന്ന് മുയലച്ഛൻ കുഞ്ഞു കൈയിൽ വെള്ളവുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. ഇതു കണ്ട ആകാശത്തിന് സങ്കടം വന്നു. ആകാശം…
കുയിലമ്മക്ക് മുട്ടയിടാൻ നേരമായി. പക്ഷെ മുട്ടയിട്ട് അടയിരിക്കാൻ അവൾക്ക് മടിയാണ്. അവൾ എന്നും കാക്കച്ചിയെ പറ്റിച്ച് അവളുടെ കൂട്ടിൽ മുട്ടയിടും. അവൾ പുഴക്കരയിലേക്ക് പറന്നു. അവിടത്തെ തേക്ക് മരത്തിലാണ് കാക്കച്ചിയുടെ കൂട്. കാക്കച്ചിയും മുട്ടയിട്ട് തുടങ്ങിയിട്ടുണ്ട്. അവൾ അടുത്തുള്ള ആൽ മരത്തിൽ ആരോ ഉപേക്ഷിച്ചു പോയ പൊത്തിനുള്ളിലിരുന്നു. കാക്കച്ചി പുറത്തു പോകുന്ന സമയത്ത് അവൾ കൂട്ടിൽ ചെന്ന് മുട്ടയിടും. ഒന്ന് രണ്ട് മൂന്ന് നാല് അഞ്ചാമത്തെ ദിവസം അവൾ മുട്ടയിട്ട് കഴിഞ്ഞപ്പോൾ കൂട്ടിനരുകിൽ കോപത്തിൽ ചുവന്ന കണ്ണുകളുമായ് കാക്കച്ചി. “എന്നെ പറ്റിച്ച് സൂത്രത്തിൽ എന്നുടെ കൂട്ടിൽ മുട്ടയിടാൻ തക്കം പാർത്തൊരു കള്ളിക്കുയിലെ നിന്നുടെ മുട്ടകൾ ഞാനിന്ന് ഉടച്ചിടും.” ഇങ്ങനെ പറഞ്ഞു കൊണ്ടവൾ കുയിലമ്മയുടെ മുട്ടകൾ കൊത്തി പൊട്ടിച്ചു. തടയാൻ നോക്കിയ കുയിലമ്മയെ കൊത്തിയോടിച്ചു. കുയിലമ്മ കരഞ്ഞു കൊണ്ട് അവളുടെ പൊത്തിലേക്ക് പറന്നു പോയി. അന്ന് രാത്രി ശക്തമായ കാറ്റും മഴയും വന്നു. കാറ്റിന്റെ ശക്തിയിൽ തേക്കു മരം കടപുഴകി പുഴയിലേക്ക് മറിഞ്ഞു.…
ചക്കര മാവിന്റെ ചില്ലയിലാണ് കാക്കച്ചിയുടെ കൂട്. അടുത്തുള്ള തെങ്ങിലെ പൊത്തിലാണ് ചിന്നു തത്തയുടെ കൂട്. കാക്കച്ചിക്ക് മൂന്നും ചിന്നുവിന് രണ്ടു കുഞ്ഞുങ്ങളുമാണ്. സുന്ദരിയായ ചിന്നുവിന് കാക്കച്ചിയെ ഇഷ്ടമല്ല. അവൾ കാക്കച്ചിയോട് മിണ്ടാറെയില്ല. രാവിലെ തീറ്റ തേടി പോയാൽ വെയിൽ കനക്കുമ്പോഴാണ് രണ്ടാളും തിരിച്ചു വരുന്നത്. ഇരുവരും കുഞ്ഞുങ്ങളോട് യാത്ര പറഞ്ഞിറങ്ങി. കുറച്ചു ദൂരം പോയതും ചിന്നുവിന് ഒരു നെൽക്കതിർ കിട്ടി. അവൾ അതുമായി തിരികെ വന്നു. കൂടെത്തിയപ്പോഴാണ് മാവിൽ നിന്നും കാക്കച്ചിയുടെ മക്കളുടെ കരച്ചിൽ കേട്ടത്. അങ്ങോട്ട് നോക്കിയ ചിന്നു ഞെട്ടി. അതാ.. വീരൻ പാമ്പ്. കാക്കച്ചിയുടെ മക്കളെ വിഴുങ്ങാൻ നിൽക്കുന്നു. ചിന്നു വേഗം തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച് പതുങ്ങിയിരുന്നു. പാവം കാക്കച്ചി തീറ്റയുമായി തിരികെ വന്നപ്പോൾ കുഞ്ഞുങ്ങളില്ല. അവൾ ഹൃദയം പൊട്ടി കരഞ്ഞു. ഒന്നുമറിയാത്തത് പോലെ ചിന്നു അവളെ ആശ്വസിപ്പിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ചിന്നു തീറ്റ തേടി പോയി. കാക്കച്ചി മക്കളുടെ വേർപാടിൽ വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് വീരൻ…
അമ്മേ, അച്ഛൻ വന്നു… അനുവിന്റെ നീട്ടിയുള്ള വിളി കേട്ട് അഖിൽ ചെവി കൂർപ്പിച്ചു. കിടക്കയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പോയ കാര്യം എന്തായി? അമ്മയാണ് ഇല്ല ഈ കല്യാണം നടക്കില്ല… അഖിൽ കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചു നിന്നു. നീ അവനെ വിളിക്ക്. വെറുതെ വെറുതെ വിസ്തരിക്കാൻ വയ്യ. അഖീ…. അമ്മയുടെ നീട്ടിയുള്ള വിളി കേട്ട് അവൻ പതിയെ നടന്നു. മോനെ, ഈ ബന്ധം നമുക്ക് വേണ്ടാ… അച്ഛാ…. അച്ഛനെന്താ ഈ പറയുന്നത്. മോനെ ഞാൻ അവിടെ പോയി. പക്ഷേ.. നമുക്ക് വേണ്ടാ ഇത്. ഞാൻ എല്ലാം പറഞ്ഞതല്ലേ. നമ്മളെക്കാൾ എത്രയോ താഴെയാണവർ. അവളും അമ്മയും അനിയനും മാത്രം. നീ എല്ലാം പറയാൻ വിട്ട് പോയതാണോ മറച്ചു വെച്ചതാണോ എന്നെനിക്കറിയില്ല. ഞാനവിടെ ചെന്നപ്പോ രണ്ടു കാര്യങ്ങൾ അറിഞ്ഞു. അതിൽ ഒന്ന് വിടാം മറ്റേത് വിടാൻ പറ്റില്ല. നിങ്ങള് കാര്യം പറയ്. കാര്യം അവര് നമ്മളെക്കാൾ താഴെയാ. സ്വത്തിലും മുതലിലും ഒന്നും വലിയ…
എനിക്ക് ഇനിയും പ്രണയിക്കണം. നടന്ന വഴികളിൽ തിരികെ നടന്ന് നിനക്കായ് കടം നൽകിയ മനസിനെ തിരികെ വാങ്ങി, വന്ന വഴികളിൽ ഞാൻ കളഞ്ഞ സ്വപ്നങ്ങളെ, പൊട്ടിച്ചിരിക്കാൻ മറന്ന കുസൃതികളെ, നിനക്കായ് മാറ്റി വെച്ച രുചികളെ, അങ്ങനെ എന്നിൽ ഉറങ്ങി കിടക്കുന്ന ഒരായിരം ആശകളെ എനിക്കൊന്ന് പ്രണയിക്കണം… #selflove
മറവി ഒന്ന് മുഖം തിരിഞ്ഞു നടക്കുമ്പോഴറിയാം ആരൊക്കെ പിന്നിൽ നിന്നും വിളിക്കുമെന്ന്. പാദങ്ങൾ ഇടറിവീഴുമ്പോൾ കാണാം ഒരു കൈ നീട്ടി ആരൊക്ക വരുമെന്ന്. പൊട്ടി കരയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നവർ മറന്നു പോയത് നിന്നെയല്ല നിന്റെ പ്രവർത്തികളെയാണ്. അതായത് നീയൊരു വൃക്ഷമായിരുന്നു. അവരെല്ലാം നിന്റെ തണലിൽ മയങ്ങി ഉണർന്നപ്പോൾ നിന്നെ മറന്ന വഴിപോക്കരായിരുന്നു.
