ഞാനും മാധവി അമ്മയും. എന്നെ ഒരുപാട് എടുത്തുകൊണ്ടു നടന്നിട്ടുള്ള ആളാണ്, ഇപ്പോൾ മാധവി അമ്മയേക്കാൾ പൊക്കം എനിക്കുണ്ട്. പൊക്കം മാത്രം. കുറച്ചു നാൾ മുമ്പ്, ഈ ചിത്രം എടുക്കുന്നതിനൊക്കെ ഒരുപാട് മുമ്പ്, ഒരിക്കൽ എന്നോട് ചോദിച്ചു. കൊച്ചെ, അച്ഛൻ മരിച്ചപ്പോൾ നീ എന്തൊക്കെയോ ഞങ്ങളെ കുറിച്ച് എഴുതി എന്ന്, പിള്ളേരൊക്കെ പറയുന്നത് കേട്ടല്ലോ. നേരാണോ ? നേരാണ്, ഞാൻ പിന്നെ ആരെ കുറിച്ച്, എന്ത് എഴുതുവാനാണ്. ബാല്യ കാല ഓർമ്മകളിൽ മാത്രമല്ലെ സത്യം ഉള്ളു. പിന്നുള്ളതെല്ലാം കള്ളം അല്ലെ. കള്ളം എഴുതിയാൽ. എന്നാലും കുഞ്ഞേ, നിനക്ക് അതിനൊക്കെ ഉള്ള കഴിവും പ്രാപ്തിയും ഒക്കെ ഉണ്ടോ, എനിക്ക് അത്ര വിശ്വാസം പോരാ. ഇനി അവളെങ്ങാനും നീ പറഞ്ഞു കൊടുത്തിട്ട്? ഈ കാലത്തു അക്ഷരം വായിക്കാൻ മാത്രം അറിയാവുന്ന ആർക്കും എഴുതാൻ കഴിയും എന്ന്, എന്തോ ഞാൻ പറഞ്ഞില്ല. ഞാൻ എന്ത് പറഞ്ഞാലും അവരാരും…
Author: Vinod Kuruppinakathu
നീണ്ടൂർ എന്ന സുന്ദരിയായ, അപ്പർ കുട്ടനാടൻ ഗ്രാമത്തിൽ, ഇങ്ങനെ കുറെ ആളുകൾ ഇല്ലായിരുന്നേൽ, എന്റെ ജീവിതം എങ്ങനെ ആകുമായിരുന്നു എന്ന് ഞാൻ എപ്പോളും ആലോചിക്കാറുണ്ട്….. പണി എടുക്കാൻ ഉള്ള പ്രായവും, ആരോഗ്യവും ആകുന്നതിനു മുമ്പേ, ഞാൻ പണി തുടങ്ങി,,, അതും ലോറി ഓടിക്കുവാൻ…. കരിംകല്ലും, മണലും, കയറ്റി പറക്കുന്ന ലോറിയിൽ(TATA 1210 SE) അന്ന് മുതൽ ഇവരൊക്കെ എന്റെ ഇടവും വലവും ഉണ്ട്…… ജീവിതത്തിൽ ഇവരെപോലുള്ളവർ കാണിക്കുന്ന അഭ്യാസത്തിന്റെ പകുതി, എന്നെകൊണ്ട് തനിയെ സാധിക്കില്ല. ആ അവരുടെ കൂടെ ആയിരുന്നു കുറെ വർഷങ്ങൾ….. ഞങ്ങൾ നീണ്ടൂരുകാര്, ആർക്കെങ്കിലും പണം കൊടുക്കുവാനോ തിരിച്ചു കിട്ടുവാനോ ഉണ്ടേൽ, ചോദിച്ചാൽ…. ഒന്നുകിൽ പൂരം കഴിയട്ടെ, അല്ലേൽ പെരുന്നാൾ കഴിയട്ടെ. ഇതു രണ്ടും കഴിഞ്ഞാൽ ആരേലും ചോദിച്ചാൽ, പൂരം കഴിഞ്ഞതല്ലേ ഉള്ളു അല്ലേൽ പെരുന്നാൾ അങ്ങ് കഴിഞ്ഞതല്ലേ ഉള്ളു… ആദ്യ കാലങ്ങളിൽ എനിക്കും ഒന്നും മനസിലായിരുന്നില്ല, കടം വാങ്ങിയ…
