Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇത് ഞാൻ എടുത്തോട്ടെ?
കഥ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

ഇത് ഞാൻ എടുത്തോട്ടെ?

By Anju RanjimaAugust 10, 2023Updated:December 4, 20233 Comments7 Mins Read282 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ..

കണ്ണേട്ടൻ ഖത്തറിൽ നിന്ന് മടങ്ങി എത്തുകയാണ് നാളെ.

വിവാഹം കഴിഞ്ഞു ആറു മാസം ആകുമ്പഴേക്കും തിരികെ ചെല്ലാനുള്ള ഓർഡർ വന്നിരുന്നു.

സ്നേഹം നിറഞ്ഞ ദിന രാത്രങ്ങളുടെ നനവുള്ള ഓർമകൾ നെഞ്ചിലൊതുക്കിപ്പിടിച്ച് കണ്ണൻ മണലാരണ്യത്തിലേക്ക് വിമാനം കയറുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടിവൾ അവന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.

കണ്ണനെ വിളിക്കാനായി അച്ഛനും മാമനും കൂട്ടുകാരനായ വിനീഷേട്ടനും കൂടി പോയപ്പോൾ തുടങ്ങിയതാണീ അടുക്കളയിലെ അങ്കംവെട്ട്.

സ്വയം വച്ചുണ്ടാക്കിയതും ഹോട്ടലിൽ നിന്നും ക്യാന്റീനിൽ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ചും മരവിച്ചിട്ടുണ്ടാകും കണ്ണേട്ടന്റെ നാവ്.

അമ്മ മുരിങ്ങയില നുള്ളി ഇടുന്നുണ്ട്.

വയ്യെങ്കിലും ചക്കക്കുരു തൊലി കളയുക, മുരിങ്ങയിലയും ആഗസ്ത്യയിലയും നുള്ളിയെടുക്കുക, കൊച്ചുള്ളിയും വെളുത്തുള്ളിയും തൊലി കളയുക, കപ്പ നന്നാക്കുക തുടങ്ങിയ ജോലിയൊക്കെ അമ്മ ചെയ്തോളും.

ചെയ്യണ്ടെന്ന് പറഞ്ഞാലും അമ്മ കേൾക്കില്ല.ഈ വീട്ടിലെ ജോലി മുഴുവൻ ഒരു മുഷിവും കൂടാതെ ചെയ്യുന്ന എനിക്ക് ഒരു ചെറിയ സഹായം എന്നാണത്രേ അമ്മ കരുതീട്ടുള്ളത്.

വെളുത്തുള്ളിയും കൊച്ചുള്ളിയും ചെറുതായി അരിഞ്ഞു നെയ്യിൽ മൂപ്പിച്ച് തക്കാളിയും മുരിങ്ങയിലയും ഇട്ട് വഴറ്റി ചൂട് വെള്ളമൊഴിച്ച് ചെറുതായി വറ്റിച്ച് എടുക്കുന്ന ‘അമ്മ സ്പെഷ്യൽ’ മുരിങ്ങയില സൂപ്പിന് വേണ്ടിയാണ് അമ്മ രാവിലെ മുതൽ മുരിങ്ങയിലയും കൊണ്ട് ഇരിക്കുന്നത്.

അത് കഴിച്ചിട്ടാണത്രേ അച്ഛനും കണ്ണേട്ടനുമൊക്കെ ഇത്രയും ഗ്ലാമർ ആയിട്ടും ആരോഗ്യത്തോടെയും ഇരിക്കുന്നതത്രേ.

“ന്നാ പ്പിന്നെ ആ സൂപ്പീന്ന് ഒരിത്തിരിപ്പൂരം അമ്മേം സേവിച്ചൂടാർന്നോ?” എന്ന് ചോദിച്ചപ്പോൾ സ്വതേ വിടർന്ന ആ കണ്ണുകൾ കുറച്ച് കൂടി വിടർത്തി കളിയായി തോളിൽ തട്ടി പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത്.

അമ്മ സ്പെഷ്യൽ ഇടയ്ക്കിടെ ഞങ്ങൾ കഴിക്കാറുണ്ട്. ചൂടാറും മുന്നേ ആവി പറക്കുന്ന പത്രത്തിലേക്ക് ഉപ്പും കുരുമുളക് പൊടിയും തൂകി  അത്താഴത്തിനു ശേഷമാകും സൂപ്പ് അകത്താക്കുക. പിന്നെ നല്ല ഉറക്കവും വയറിന് സുഖവും കിട്ടാറുണ്ട്.

കണ്ണേട്ടന് ഇഷ്ടമുള്ള ഇടിച്ചക്ക തോരന് വേണ്ടീട്ട് രാവിലെ തൊടിയിൽ  പോയി മൂക്കാത്ത ഇടിച്ചക്ക രണ്ടെണ്ണം നോക്കി പൊട്ടിച്ചു കൊണ്ട് വന്ന് വച്ചത്, വേവിച്ച് ചതച്ച് വച്ചിട്ടുണ്ട്. അതിൽ മസാല കൂട്ടും ചേർത്ത് താളിച്ചെടുക്കണം.

കൂർക്കയിട്ട് വച്ച ബീഫ് കറി വിറകടുപ്പിൽ നിന്ന് മാറ്റിയിട്ടാണ് ചോറിനുള്ള വെള്ളം വച്ചത്.

പുളിശ്ശേരി തലേന്ന് രാത്രിയിൽ തന്നെ തയ്യാറാക്കി വച്ചിരുന്നു. മാങ്ങാ അച്ചാറും നാരങ്ങ അച്ചാറും ചൂരമീൻ അച്ചാറും ഫ്രിഡ്ജിലുണ്ട്.

അമ്മ തയ്യാറാക്കി വച്ചിട്ടുള്ള ചമ്മന്തി പൊടി അടുക്കളയുടെ തട്ടിൻപുറത്ത് ഭദ്രമായി ഇരിപ്പുണ്ട്. തണുപ്പ് കൂടുതലുള്ള സമയങ്ങളിൽ രാത്രി ചെമ്പാവരിയുടെ കഞ്ഞി വയ്ക്കുമ്പോൾ മാത്രമാണ് ഈ ചമ്മന്തിപൊടിയും അച്ചാറുകളും കൊണ്ടാട്ടങ്ങളും പുറംലോകം കാണുക.

ജോലിയെല്ലാം തീർത്ത് പപ്പടവും കാച്ചി നീല അടപ്പുള്ള ബക്കറ്റിൽ നന്നായി അടച്ച് വയ്ക്കുമ്പോഴാണ് മുറ്റത്ത് കാർ നിൽക്കുന്ന ശബ്ദം കേട്ടത്.

ഉള്ളിൽ നിന്ന് ഒരു ആന്തലുയർന്നു.ശ്വാസം നിലയ്ക്കുമ്പോലെ തോന്നി. പപ്പടം പൊള്ളിച്ച എണ്ണച്ചട്ടി ഭദ്രമായി അടുപ്പിൽ നിന്ന് ഇറക്കി വച്ച് മൂടി വച്ചതിന് ശേഷം വെറുതെ കൈ സാരിത്തുമ്പിൽ തുടച്ചാണ് വെളിയിലേക്ക് ഇറങ്ങി ചെന്നത്.

അമ്മ കണ്ണേട്ടനെ കെട്ടിപ്പിടിച്ച് കരയുകയാണ്. ആള് ഇവിടുന്ന് പോയതിലും നിറം വച്ചിട്ടുണ്ട്. കവിളൊക്കെ തുടുത്തിരിക്കുന്നു.

കല്യാണം കഴിഞ്ഞയിടയ്ക്ക് ചെയ്യുമ്പോലെ വിരലുകൾ കൊണ്ട് തലോടി അമർത്തിപിടിച്ചൊരു കടി കൊടുക്കാൻ തോന്നുന്നുണ്ട്.

“അരുതബൂ.. അരുത്.”

ഉള്ളിൽ നിന്നാരോ പറയുന്നു. പുറത്തോട്ട് വന്ന നാണത്തെ മറയ്ക്കാൻ കണ്ണുകൾക്കോ ചുണ്ടുകൾക്കോ ആയില്ല.

“അവിടെ നിന്ന് കാവടി തുള്ളാണ്ട് വന്നെന്റെ ചെറുക്കനെ വിളിച്ചോണ്ട് പോടി..”, അമ്മയാണ്.

‘വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും അതേ പാല് ‘ എന്ന് പറഞ്ഞത് പോലെയായല്ലോ കൃഷ്ണാ..

“ഞാനങ്ങോട്ട് വരുവാ” കണ്ണേട്ടൻ അമ്മയെയും ചേർത്ത് പിടിച്ച് വരാന്തയിലേക്ക് കയറി.

പെട്ടി ചുമന്നോണ്ട് അച്ഛനും പിറകെ വന്നു. മാമനും വിനീഷേട്ടനും കൂടി യാത്ര പറഞ്ഞു പോയി. അവരുടെ പോക്ക് കണ്ടാൽ അറിയാം കണ്ണേട്ടന്റെ കയ്യിൽ നിന്ന് എന്തോ തടഞ്ഞിട്ടുണ്ടെന്നും അത് തീർക്കാനുള്ള പോക്കാണ് രണ്ടുപേരും കൂടി എന്നും.

കുളിച്ചു ഫ്രഷായിട്ട് വന്ന് ആഹാരം കഴിക്കാമെന്ന് പറഞ്ഞു കണ്ണേട്ടൻ പോകുന്നതിനിടയ്ക്ക് കണ്ണ് കൊണ്ട് ‘മുറിയിലേക്ക് വാ ‘ എന്നാംഗ്യം കാണിച്ചത് അമ്മ കണ്ടോ ആവോ.

വാതിൽ തുറന്ന് അകത്തേക്ക് കയറിയതും കണ്ണേട്ടൻ പിറകിൽ നിന്ന് ചേർത്ത് പിടിച്ച് ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.

“എത്ര നാളായി പെണ്ണേ നിന്നെ ശരിക്കൊന്ന് കണ്ടിട്ട്.? ”

“അപ്പോ ദൂസോം വിഡിയോ കോളിൽ വരുന്നതോ?”

“അത് പോലെയാണോ? ഇത് നിന്റെ ശ്വാസം എന്റെ നെഞ്ചിൽ പതിഞ്ഞ്, നിന്റെ വിയർപ്പിന്റെ ഗന്ധം എന്റെ മൂക്കിൽ നിറഞ്ഞ്..”

വിയർപ്പ് നാറ്റോ? ഈശ്വരാ സ്പ്രേ എങ്കിലും അടിക്കാൻ മറന്നു പോയല്ലോ?

“സോറി കണ്ണേട്ടാ. പണിയിൽ ആയിരുന്നോണ്ടാ. ഇല്ലെങ്കിൽ ങ്ങള് വരുംമുന്നേ ഒന്നൂടെ കുളിച്ച് സ്പ്രേയും പൂശി നിന്നേനെ”

“എടി പിത്തക്കാടി, നിന്റെ വിയർപ്പിന്റെ ഗന്ധത്തോളം മഹിമ  ലോകത്തിലെ ഏത് ഹൂറിമാരും ഉപയോഗിക്കുന്ന അത്തറിന് ഉണ്ടാവ്വോ? എനിക്ക് ഇതാ ഇഷ്ടം. ഈ മണമിങ്ങനെ നുകർന്നെടുക്കാൻ.”

കണ്ണേട്ടന്റെ ചൂട് ശ്വാസം കഴുത്തിടുക്കിലേക്ക് പരന്നതും ഒരൊറ്റ തള്ളങ്ങ് കൊടുത്തു.
“പൊന്നു മോൻ കുളിച്ചിട്ട് വായോ. ഇനിയും കൊഞ്ചാനും നുകരാനും സമയമുണ്ട്. എനിക്ക് വിശന്നിട്ട് വയറ് കായുവാ. കഴിച്ചിട്ടാവാം ബാക്കി.”

കണ്ണൻ നിരാശയോടെ ടവൽ എടുത്തു.

“ഭക്ഷണം കണ്ടാൽ എല്ലാം മറക്കുന്ന അൺ റൊമാന്റിക് മൂരാച്ചി. വർഷങ്ങളോളം കാത്തിരുന്ന് ഒന്ന് നുകരാൻ ഓടി വന്ന എന്നെ ഇങ്ങനെ തേച്ചതിന് നിന്നോട് ദൈവം ചോദിക്കുമെടീ.”

ചിരിയോടെ തിരിയാൻ തുടങ്ങിയപ്പോൾ ബാത്‌റൂമിൽ നിന്ന് കണ്ണേട്ടന്റെ ശബ്ദം.

“ആ പെട്ടി തുറന്ന് ചുവന്ന കവർ മാറ്റി വച്ചോ. അത് നിനക്ക് ഉള്ളതാ. പിന്നെ റിലേറ്റീവ്സ് വന്ന് കഴിഞ്ഞാൽ നിനക്കതിൽ നിന്ന് ഒരു സാധനവും കിട്ടത്തില്ലേ. പറഞ്ഞില്ലാന്ന് വേണ്ടാ.”

സിപ്പ് തുറന്ന് ഡ്രസ്സ്‌ ഒരു സൈഡിലേക്ക് ഒതുക്കി വച്ചിട്ട്  ചുവന്ന കവർ തപ്പുമ്പോഴാണ്  ക്യൂട്ടിക്യൂറയുടെ ഓറഞ്ച് നിറമുള്ള വലിയ പൗഡർ ടിൻ കയ്യിൽ തടഞ്ഞത്.

കയ്യിലേക്ക് എടുത്തിട്ട് ലേബൽ പൊട്ടിച്ച് കയ്യിലേക്ക് അല്പം വെളുത്ത പൊടി തട്ടിയിട്ട് അതിന്റെ മണം ആവോളം മൂക്കിലേക്ക് ശ്വസിച്ചു കയറ്റി. എന്തു കൊണ്ടോ കണ്ണുകൾ നീറുന്നുണ്ടായിരുന്നു.

ഒരുനിമിഷം കൊണ്ട് ഗൾഫിൽ നിന്ന് മാമൻ കൊണ്ട് വന്ന പെട്ടിക്ക് മുന്നിൽ ആകാംക്ഷയോടെ കാത്ത് നിൽക്കുന്ന പതിമൂന്ന് വയസുകാരി പെണ്ണായി മാറുകയായിരുന്നു.

കൂലിപ്പണിക്ക് പോകുന്ന അച്ഛനമ്മമാരുടെ മൂന്ന് മക്കളിൽ ഇളയവൾ ആയ ഒരു മെലിഞ്ഞു കൊലുന്നനെ ഉള്ള പെൺകുട്ടി. കട്ടിയില്ലാത്ത മുടി ഒരു കൊതി കൊണ്ട് മാത്രം ഇരു വശവും മെടഞ്ഞിട്ട് ചുവന്ന റിബൺ കൊണ്ട് കൊരുത്തു വയ്ക്കുമായിരുന്നു.

അതിനും മാമന്റെ മക്കൾ കളിയാക്കും.

‘എലിവാലീ’ എന്ന് വിളിച്ച് അമ്മായിയും പരിഹസിച്ചു സ്വന്തം തമാശയിൽ പൊട്ടിച്ചിരിക്കും.

അമ്മ പോകരുതെന്ന് പറഞ്ഞിട്ടും അവിടെ പോയി നിന്നതിന് ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. സ്കൂളിൽ കൂടെ പഠിക്കുന്ന മനോജിന് ഒരു പ്രത്യേക മണമാണ്. അത് എന്താണെന്ന് ചോദിച്ചപ്പോളാണവൻ പറഞ്ഞത്.ഗൾഫിൽ നിന്ന് കൊണ്ട് വരുന്ന ക്യുട്ടികൂറ പൌഡറിന്റെ മണമാണ് അതെന്ന്. ആ ഗന്ധത്തിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആ മണം ആസ്വദിക്കാനാണ് അവന്റെ തൊട്ടടുത്ത് ഇരിപ്പുറപ്പിച്ചത്. ഇടയ്ക്കിടെ മൂക്ക് വലിച്ചു ആ ഗന്ധം വലിച്ചെടുക്കുകയും ചെയ്യും.

വൈകുന്നേരം ആകുമ്പോൾ വിയർപ്പിനോട് ഇഴുകി ചേർന്ന് ഒരു വൃത്തികെട്ട മണം ഉയരുമെങ്കിലും പൌഡറിന്റെ മണം വേർതിരിച്ച് എടുക്കാൻ മൂക്കിന് വല്ലാത്ത കഴിവ് ആരുന്നു.

അതിനോടുള്ള ഇഷ്ടം മനസ്സിലാക്കിയിട്ടാണ് ഒരു ചെറിയ കടലാസ്സിൽ പൌഡറും തട്ടി പൊതിഞ്ഞ് അവൻ കൊണ്ട് തന്നത്.

അതിൽ നിന്ന് കുറച്ച് എടുത്ത് നോട്ട്ബുക്കിൽ തട്ടി ഇടയ്ക്കിടെ പുകയില മണപ്പിക്കും പോലെ മണത്ത് നോക്കുമായിരുന്നു.

ആ ഗന്ധം ആസ്വദിക്കാൻ വേണ്ടി മാത്രം മനോജിനെ കല്യാണം കഴിച്ചാലോ എന്ന് പൊട്ടമനസ്സിൽ തോന്നിയിരുന്നു.

വെക്കേഷന് അവന്റെ അമ്മയുടെ നാട്ടിൽ പോയപ്പോൾ കയത്തിൽ വീണ് മനോജ്‌ മരിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ ഹൃദയം ചുട്ട് പൊള്ളി വെന്ത് നീറിക്കരഞ്ഞത് അവനെ ഓർത്തിട്ടാണോ അവനിൽ നിന്ന് എന്നെനെയ്ക്കുമായി പടിയിറങ്ങി പോയ ഗന്ധമോർത്തിട്ടാണോ?
ഇന്നും അറിയില്ല.

പിന്നീട്‌ ഒരിക്കലും ആ ബെഞ്ചിൽ ഇരുന്നില്ല. ആരും തന്നെ.

മാമൻ ആറു മാസം കൂടുമ്പോൾ വരുന്ന ഉദ്യോഗസ്ഥൻ ആയിരുന്നു.

പാവപെട്ടവർ ആയത് കൊണ്ട് അമ്മായിക്ക് ഞങ്ങളോട് പുച്ഛമാണ്. മക്കളോട് പോലും ദുഷിപ്പ് പറഞ്ഞു അടുപ്പിക്കാതെ ഇരിക്കുന്ന സ്ത്രീ ആണവർ.

മാമൻ പക്ഷേ പെങ്ങളോട് സ്നേഹം ഉള്ളവൻ ആയിരുന്നു. വല്ലപ്പോഴും വന്ന് ആ കൊച്ചു വീട്ടിൽ എത്തി നോക്കാനും സോപ്പ്, ടൈഗർ ബാം ഇത്യാദി സാധനങ്ങൾ തന്നിട്ട് അത്താഴത്തിന് ബാക്കിയായ ചോറും മീൻചാറും കാലിയാക്കി മടങ്ങാനും മടിക്കാറില്ലായിരുന്നു.

ദേഷ്യപ്പെട്ട് എന്തെങ്കിലും പറയാൻ തുടങ്ങുന്ന അച്ഛനെ നോക്കി അമ്മ ദൈന്യത്തോടെ കണ്ണുകൾ ചലിപ്പിക്കുമ്പോൾ ഒന്നും മിണ്ടാതെ ആ പാവം പുറത്തെ ചായ്പ്പിൽ പ്ലാസ്റ്റിക് വരിഞ്ഞ കട്ടിലിൽ മലർന്ന് കിടക്കും. ആകാശത്തെ ദൈവങ്ങളോട് ആവലാതി പറയുകയായിരുന്നിരിക്കാം.

അങ്ങനെ ഏതോ ഒരു സന്ദർഭത്തിലാണ് മാമനോട് സ്വകാര്യമായി പൗഡറിന് അപേക്ഷിച്ചത്. മാമൻ കൊണ്ട് വരാമെന്ന് ഏൽക്കുകയും ചെയ്തു.

ആ സന്ദർഭമാണ് വന്ന് എത്തിയിരിക്കുന്നത്. ഒത്തിരി കാലമായി കാത്തിരിക്കുന്ന ഒരു സാധനം കയ്യിലെത്തുന്നതിന്റെ ആഹ്ലാദവുമായി നിൽക്കുന്ന ഒരു കൊച്ചു പെണ്ണിന്റെ നേരെ ആ പൗഡർ ടിൻ നീണ്ട് വന്നു.

നിറഞ്ഞു പോയ കണ്ണുകളോടെ അത് കൈ നീട്ടി മേടിച്ചപ്പോഴേക്കും അത് കയ്യിൽ നിന്ന് തട്ടിയെടുത്തു.

അമ്മായി അതും കയ്യിൽ വച്ച് ക്രുദ്ധയായി മാമനെ നോക്കി.മാമന്റെ നിസഹായത നിറഞ്ഞ മുഖം ഇപ്പോഴും ഓർമയിലുണ്ട്.

“അതങ്ങ് കൊടുത്തേക്കൂ ബാലേ. നിനക്ക് ഇഷ്ടംപോലെ സ്പ്രേയും ക്രീമും ഇല്ലേ. അത് കുഞ്ഞി ആഗ്രഹിച്ച് ചോദിച്ചതാണ്. അതിനും വേണ്ടി വില പോലുമില്ലതിന്.”

“അങ്ങനെ കണ്ണിക്കണ്ടോർക്ക് കൊടുക്കാനല്ല നിങ്ങൾ സമ്പാദിക്കുന്നത്. എന്റെ മക്കൾക്ക് തിന്നാനാ. അവള് ക്ക് വേണോങ്കി അവളുടെ തന്തയോട് ചോദിക്കട്ടെ. നക്കി തിന്നാൻ നല്ലുപ്പ് ഇല്ലാത്തോരു മോളെ തെണ്ടാൻ വിട്ടേക്കുന്നു.”

ചെയ്ത തെറ്റ് എന്തെന്ന് പോലും അറിയാതെ നിൽക്കവേ മുതുകത്ത് ഒരു അടിയും പടക്കം പൊട്ടുന്ന ഒച്ചയും കേട്ടാണ് ഞെട്ടിയത്.

മോളെ തിരക്കി സഹോദരന്റെ വീട്ടിലേക്ക് വന്ന സാധു സ്ത്രീയായ അമ്മ കേട്ട നാണക്കേടിന് കാരണഭൂതയായ തന്നെ തല്ലിച്ചതച്ച് കൊണ്ടാണ് വിഷമം തീർത്തത്.

തടസം പിടിക്കാൻ വന്ന മാമനെ നോക്കി കൈ കൂപ്പിക്കൊണ്ട് അമ്മ എന്നെയും വലിച്ചിഴച്ച് വീട്ടിലേക്ക് പോയി.

പലക കൊണ്ട് അടിച്ച ഉമ്മറവാതിലിൽ കൊളുത്തി കിടന്ന കമ്പികഷ്ണം തുടയിൽ ഉരഞ്ഞ് മുറിവുണ്ടായി. മുറിവായിലൂടെ ഒഴുകുന്ന ചോര കണ്ട് ഞാൻ നിലവിളിക്കുമ്പോൾ അമ്മയും കൂടെ കരയുകയായിരുന്നു.

പിന്നെയും നോവുകൾ ബാക്കിയാക്കി കാലം പെയ്തൊഴിയുമ്പോഴും ഒരു ഓർമ്മചിഹ്നം പോലെ തുടയിലെ വെളുത്ത പ്രതലത്തിൽ കറുത്ത ഒരു മുറിപ്പാട് അങ്ങനെ തന്നെ തെളിഞ്ഞു കിടന്നു.

അമ്മയുടെ മൂത്ത രണ്ട് ആണ്മക്കളും നന്നായി പഠിച്ച് ഉദ്യോഗസ്ഥരായി വലിയ വീടും കാറും നാട്ടിൽ സ്ഥാനമാനങ്ങളും ആയപ്പോഴാണ് അമ്മായിക്ക് ബന്ധുക്കളെ ഓർമ്മ വന്നത്.

പിറകെ വലിഞ്ഞു കയറിവന്ന് അവർ ബന്ധം പുതുക്കിയെങ്കിലും അമ്മ മറന്നത് പോലെ മറക്കാൻ സമ്മതിക്കുമായിരുന്നില്ലല്ലോ എന്റെ മുറിപ്പാട്.

അത് കൊണ്ട് തന്നെയാണ് കല്യാണമണ്ഡപത്തിൽ വച്ച് അമ്മായിയുടെ കാലിൽ തൊട്ട് തൊഴാതെ മാമന്റെ അനുഗ്രഹം മാത്രം വാങ്ങിച്ച് കണ്ണേട്ടന് മുന്നിൽ കഴുത്ത് നീട്ടിയത്.

ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ പരിഹാസ്യയായി നിൽക്കുന്ന അവരുടെ മുഖം ആയിരുന്നു ആദ്യത്തെ മധുരപ്രതികാരം.

ഇന്ന്..
ഈ ഗന്ധം. ഉണങ്ങി പൊറ്റ പിടിച്ച ഒരു മുറിവിനെ കുത്തി നോവിപ്പിക്കുന്നു. കറുത്ത രക്തം ആ മുറിവിൽ നിന്ന് ഒഴുകി ഇറങ്ങുന്നു.

എന്റെ കയ്യിൽ നിന്ന് തട്ടി പറിച്ച ആ പൗഡർ ടിൻ അവരുടെ വീട്ടിലെ പട്ടി തട്ടിക്കളിക്കുന്നത് കണ്ടപ്പോഴാണ് വിലയില്ലാത്ത മനുഷ്യരും ഈ ലോകത്ത് ഉണ്ടെന്ന് ആ പെൺകുട്ടിക്ക് മനസ്സിലായത്.

കയത്തിൽ വീണ് പൊങ്ങിയ ഒരു പയ്യന്റെ നുണക്കുഴി വിരിയുന്ന മുഖം ഓർമ വരുന്നു.
അവൻ അടുത്തെത്തുമ്പോൾ ഉണ്ടാകുന്ന ആ പ്രത്യേക മണവും.

“എടിയേയ്.. നീ അത് പൊട്ടിച്ചാ? മേമ ചോദിച്ചതാ അത്. പുള്ളിക്കാരിക്ക് എന്തോ നൊസ്റ്റാൾജിയ. നല്ല മണം അല്ലേ? കുട്ടിക്കാലത്തേക്ക് പോയത് പോലെ.”

കണ്ണേട്ടൻ മുന്നിൽ വന്ന് നിൽക്കുന്നത് ഈറൻ കണ്ണുകളോടെ ആണ് കണ്ടത്. വെള്ളത്തുള്ളികൾ പറ്റി പിടിച്ച് നിൽക്കുന്ന നെഞ്ചിലെ രോമകൂട്ടിലേക്കു ഒരു ഏങ്ങലോടെ ചാഞ്ഞു.

“ഞാനിത് എടുത്തോട്ടെ കണ്ണേട്ടാ? എനിക്കിത് വേണം.”
അത്ഭുതത്തോടെ കണ്ണൻ മുഖം പിടിച്ചുയർത്തി.

“നീ എടുത്തോ. നിനക്ക് അല്ലാതെ വേറെ ആർക്കാ ഇതൊക്കെ. നിനക്ക് കഴിഞ്ഞിട്ടേയുള്ളൂ ആർക്കും. അതിനാണോ ഇങ്ങനെ കരയുന്നത്? നിനക്കും ഉണ്ടോ നൊസ്റ്റാൾജിയ..
എങ്കിലും പത്തുപവന്റെ മാലയും വേണ്ടെന്ന് വച്ച് ഈ പൗഡർ ഡപ്പിയും  കെട്ടിപിടിച്ച് നിൽക്കുന്ന നിന്റേത് വല്ലാത്തൊരു നോക്ലാജിയ തന്നെ.”

കണ്ണേട്ടന്റെ നനഞ്ഞ ചുണ്ടുകൾ ഇണയെ തേടി വരുന്നത് കണ്ടതും അറിയാതെ മിഴികൾ കൂമ്പിയടഞ്ഞു.

Post Views: 43
3
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

3 Comments

  1. Joyce Varghese on September 8, 2023 1:21 AM

    നല്ല രചന.
    കണ്ണീരോർമ്മകളിൽ, താൻ പാതിയുടെ കരുതലിന്റെ സുഗന്ധം പരത്തിയ കഥ.
    മനോഹരം ❤

    Reply
    • Suma Jayamohan on July 5, 2024 10:37 PM

      നന്നായി എഴുതി. ഇഷ്ടമായിട്ടോ
      അഭിനന്ദനങ്ങൾ❤️💐👌

      Reply
  2. sabira latheefi on August 18, 2023 10:28 PM

    😍😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.