Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ സൗഹൃദം

കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം

By Sobha NarayanasharmaMarch 31, 2024Updated:April 2, 20243 Comments5 Mins Read151 Views
Bookmark Now
Please login to bookmark Close

No account yet? Register

കുട്ടിക്കാലമാണ് ഏറ്റവും സുന്ദരമായ കാലമെന്നു മുതിർന്നവർ. അല്ലലില്ലാതെ കളിച്ചു നടക്കുന്ന കാലം. ഉത്തരവാദിത്വങ്ങളുടെ ഭാരമോ കടമകളെക്കുറിച്ചുള്ള ചിന്തയോ നമ്മെ മഥിക്കാത്ത കാലം. വിലയിരുത്തലുകളോ വിമർശനങ്ങളോ ബാധിക്കാത്ത കാലം. പൂക്കളുടെയും പൂത്തുമ്പികളുടെയും പിറകെ പാറി നടന്ന്‌ രസിക്കുന്ന കാലം. കാണുന്നതിലെല്ലാം കൗതുകം തോന്നുന്ന കാലം. മീനുക്കുട്ടിയുടെ അത്തരം കുട്ടിക്കാലത്തിലേക്കു നമുക്കൊന്ന് പോയി നോക്കാം.

🌹🌹🌹🌹🌹

കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം

🌹🌹🌹🌹

പാർട്ട്‌ 1

(ചാമാക്കാലായിലെ വാടകവീട്)

ഏറ്റുമാനൂര് വടക്കെ നടയിൽ ആയിരുന്നു ചാമാക്കാലായിൽ വീട്. ആ വീട്ടുകാരുടെ മറ്റൊരു വീട്ടിലായിരുന്നു മീനുക്കുട്ടിയും അമ്മയും അച്ഛനും കുഞ്ഞനിയനും വാടകക്ക് താമസിച്ചിരുന്നത്. മീനുക്കുട്ടിയുടെ കളിക്കൂട്ടുകാരിയാണ് അമ്പിളി. രണ്ടുപേരും ഉറ്റകൂട്ടുകാർ. ഇരിപ്പും നടപ്പുമെല്ലാം ഒന്നിച്ചുതന്നെ എപ്പോഴും. മീനുക്കുട്ടിയെ നഴ്സറിയിൽ കൊണ്ടുപോകുന്നത്  അമ്പിളിയുടെ ചിറ്റയായ ഹണി ചിറ്റയാണ്. മീനുക്കുട്ടിയും അമ്പിളിയും പിന്നെ അമ്പിളീടെ സ്വന്തപ്പെട്ട ചിന്തു മോനും ഒക്കെ കൂടിയാണ് ഏറ്റുമാനൂരമ്പലത്തിന്റെ വടക്കെ നടയിലൂടെ കയറി തെക്കേനടയിൽ കൂടി ഇറങ്ങി കോവിൽപ്പാടത്തുള്ള കരയോഗം നഴ്സറിയിൽ പോകുന്നത്.

അത് ഒരു ഒന്നൊന്നരപ്പോക്കായിരുന്നു കേട്ടോ. അമ്പലം എത്താറാവുമ്പോൾ വടക്കേനടയിൽ അന്തിമഹാകാളൻ കാവിലേക്കുള്ള വഴിയുടെ അടുത്ത് അണ്ണന്റെ മുറുക്കാൻ കടയുണ്ട്. പുഷ്പകത്തെ വീടിനു ഏതാണ്ട് മുൻവശത്താണ് അണ്ണന്റെ കട. കടയിലെ കണ്ണാടിഭരണികളിൽ നാരങ്ങാ മിട്ടായിയും കടലമിട്ടായിയും ഓറഞ്ചു മിട്ടായിയുമൊക്കെ മീനുക്കുട്ടിയെ നോക്കി ചിരിക്കും. അവളും മറുചിരി പാസ്സാക്കി നടത്തം തുടരും.

പിന്നെ  അവൾക്ക് വലിയ ഇഷ്ടമുള്ള തോട് എത്തും. തോടിനു കുറുകെ ഒരു കുഞ്ഞു പാലമുണ്ട്. ആ പാലത്തിൽ നിന്നു താഴെക്ക് നോക്കിയാൽ നല്ല തെളിഞ്ഞ വെള്ളം കാണാം. മെല്ലെ പതഞ്ഞ് ഒഴുകുന്നു. വെള്ളത്തിനടിയിൽ വലിയ ഉരുളൻ കല്ലുകൾ. അങ്ങനെ മുകളിൽക്കൂടി തോടിന്റെ അടിത്തട്ട് തെളിഞ്ഞു കാണുന്നത് നോക്കി നിൽക്കാൻ മീനുക്കുട്ടിക്കു വലിയ ഇഷ്ട്ടമാണ്. തരം കിട്ടിയാൽ തോട്ടിലേക്കു രണ്ടു കല്ലുമെറിയുമവൾ.🤗 ആ തോടിന്റെ കരയിൽ അവൾക്ക് കൗതുകം തോന്നിയിട്ടുള്ള മറ്റൊരു കാഴ്ചയുമുണ്ടായിരുന്നു. പല ദിവസങ്ങളിലും തോടിന്റെ ഓരത്തു ഒരു വയസ്സായ അപ്പൂപ്പൻ സിമന്റ് ചട്ടി കൊണ്ട് തോട്ടിലെ പഞ്ചാര മണൽ അരിക്കുന്നത് കാണാം. അച്ഛനാണ് മീനുക്കുട്ടിക്ക് പറഞ്ഞ് കൊടുത്തത് അവർ അങ്ങനെ അരിക്കുന്നത് സ്വർണ്ണം കിട്ടാനാണത്രേ! മീനുക്കുട്ടിക്ക് വളരെ അദ്‌ഭുതം ഉളവാക്കുന്ന ഒരു വിവരമായിരുന്നു അത്. തോട്ടിലെ വെള്ളത്തീന്ന് സ്വർണ്ണം! അവൾക്ക് വിശ്വാസം വന്നില്ല ആദ്യം. ആ തോടിന്റെ കരക്ക്‌ കുറേ സ്വർണ്ണപ്പണിക്കാരും താമസിച്ചിരുന്നു. അപ്പൊ അച്ഛൻ പറഞ്ഞത് സത്യമായിരിക്കും മീനുക്കുട്ടിക്കു തോന്നി.

വടക്കെ നട എത്തുന്നതിനു മുൻപ് പിന്നെയും കാഴ്ചകളുണ്ട് അവൾക്ക് കാണാൻ. ഒത്തിരി പടികളുള്ള പാടകശേരി ഇല്ലം. താഴെ  റോഡിൽ നിന്ന് നോക്കിയാൽ പടികളും ആ വീടിന്റെ മേൽക്കൂരയുമേ  കാണൂ. മേൽക്കൂര ആകാശം മുട്ടി നിൽക്കുകയാണ് തോന്നും. ഒരിക്കൽ അച്ഛനൊപ്പം മീനുക്കുട്ടി ആ ഇല്ലത്തു പോയിട്ടുണ്ട്. അന്ന് പടി കേറിക്കേറി അവൾ തളർന്നു. എന്തോ ആവശ്യത്തിന് ഉമി വാങ്ങാൻ ആണ്  അവൾ അച്ഛനൊപ്പം അവിടെ പോയത്. മീനുക്കുട്ടിക്ക് ആ നാലുകെട്ട് വളരെ ഇഷ്ട്ടമായി. 🤗

ഇങ്ങനെ കാഴ്ചകൾ കണ്ടും കേട്ടും കുട്ടിക്കൂട്ടം ഏറെ നടന്നാണ് കരയോഗം നഴ്സറിയിലെത്തുക. അവിടെ സ്നേഹമായിയായ ലത ടീച്ചർ,  ഇത്തിരി സ്ട്രിക്ട് ആയ കുഞ്ഞു ടീച്ചർ, ചോറു വാരിത്തരാൻ സേതു ചേച്ചി ഇവരൊക്കെയുണ്ട്.

മീനുക്കുട്ടി വൈകുന്നേരം നഴ്സറി വിട്ട് വീട്ടിൽ എത്തിയാൽ പാലും കുടിച്ച് ബ്രിട്ടാനിയ ബിസ്ക്കറ്റും കഴിച്ചിട്ട് ഒറ്റ ഓട്ടമാണ് അമ്പളീടെ കൂടെ കളിക്കാൻ. ചാമക്കാലായിൽ വീടാണ് അവരുടെ ഹാങ്‌ ഔട്ട്‌ പ്ലേസ്! ചിലപ്പോൾ രായമ്മ ചേച്ചിയുടെ വക കട്ടൻ കാപ്പിയും കാണും. അതും കുടിച്ച് മീനുക്കുട്ടിയും അമ്പിളിയും ചാമക്കാലായിൽ വീടിന്റെ ശരിക്കുള്ള മുൻവശത്തേക്ക് പോകും. ഇതാണ് ശരിയായ എൻട്രൻസ് എങ്കിലും ആ വഴി അധികം ആരും ഉപയോഗിക്കാറില്ലായിരുന്നു. പറമ്പിൽക്കൂടെയുള്ള കുറുക്കുവഴി അല്ലെങ്കിൽ ശർമാസ് കോളേജിന്റെ സൈഡിൽക്കൂടി അതുമല്ലെങ്കിൽ മീനുക്കുട്ടീടെ വീടിന്റെ ഗേറ്റ് വഴി അങ്ങനെ പല വഴികളിൽ കൂടിയാണ് വീട്ടുകാർ വീട്ടിൽ എത്തിയിരുന്നത്.

ശരിക്കുള്ള മുൻവശമുണ്ടല്ലോ നല്ല രസമാ കാണാൻ. 🤗കുറേ പടികളുണ്ട്. അങ്ങിങ് പായൽ പിടിച്ച പടികൾ. അതിന്റെ രണ്ട് വശത്തും പലതരം ചെടികൾ. അതിൽ മീനുക്കുട്ടിക്ക് ഏറ്റവും ഇഷ്ട്ടം വള്ളിച്ചെമ്പരത്തി ആണ്. ചാമാക്കാലയിൽ വീട്ടിൽ വള്ളിച്ചെമ്പരത്തി ഉണ്ട് എന്നവൾ  നഴ്സറിയിലെ കൂട്ടുകാരോടും പറയുമായിരുന്നു. എല്ലാരുടെ വീട്ടിലും ചെമ്പരത്തിയും മുളക് ചെമ്പരത്തിയുമൊക്കെ ഉണ്ട് (ഇന്നത്തെപ്പോലെ മഞ്ഞ, പിങ്ക്, ചന്ദന കളർ തുടങ്ങിയ ബഡ്‌ഡിങ് ചെമ്പരത്തികൾ ഒന്നും അന്നത്ര സാധാരണമല്ലായിരുന്നു കേട്ടോ )പക്ഷെ വള്ളി ചെമ്പരത്തി അങ്ങനെ എല്ലാരുടേം വീട്ടിലൊന്നുമില്ല. ഇവിടെ ആണെങ്കിൽ ഇഷ്ട്ടം പോലെ പൂവും! പടി കയറുകയും ഇറങ്ങുകയും ചെയ്യുമ്പോളൊക്കെ മീനുക്കുട്ടി വള്ളി ചെമ്പരത്തിടെ ഞാന്നു കിടക്കുന്ന വള്ളിയിലൊരു വലി വലിക്കും. ചിലപ്പോൾ വായിൽ വച്ചു തേൻ കിട്ടുന്നുണ്ടോന്നു നോക്കും.ആ പടീലാണ് മീനുക്കുട്ടിയും അമ്പിളിയും വെള്ളത്തിപ്പാറ്റ കളിക്കുന്നത്. എത്ര നേരം കളിച്ചാലും അവർക്കു മതിയാകില്ല. കൊറേ കൊറേ വർത്തമാനം പറയും. അവരെ കണ്ട് കമലചിറ്റ പറയും ദേണ്ടെ മീനുക്കുട്ടീടെ അമ്മേ ഈ പിള്ളാരെ ഒരുമിച്ചല്ലാതെ കാണാൻ ഒക്കുകേല എന്ന്. അമ്പിളീടെ കുളി വൈകിട്ടാണ്. കുളിമുറിക്കു പുറത്ത് കിണറ്റുകരയിൽ നിർത്തിയാണ് അമ്പിളിയെ അമ്പളീടെ അമ്മൂമ്മ കുളിപ്പിക്കുന്നത്. കുളികഴിയന്നത് കാത്തു നിൽക്കും മീനുക്കുട്ടി കളിക്കാൻ പോകാൻ.☺️

പലതരം കളികളുണ്ടവർക്ക്. ഓഫീസിൽ നിന്നും വരുന്ന ഡാഡിയെ  “ഡിഷ്‌ക്കു “എന്ന് പറഞ്ഞ് വെടി വയ്ക്കലാണ് അതിലൊരു കളി. ഡാഡി തിരിച്ചും കയ്യിലിരിക്കുന്ന കുട തോക്ക് ആക്കി വെടിവെക്കും. ഡാഡി എന്ന് വച്ചാൽ രാധമ്മ ടീച്ചറുടെ മകൾ ഹേന ചേച്ചിയുടെ ഡാഡി. മീനുക്കുട്ടീടെ വീടിന്റെ മതിലിനു പിറകിൽ മറഞ്ഞിരുന്നാണ് അവർ ഓഫീസിൽ നിന്നും വരുന്ന ഡാഡിയെ വെടിവക്കുക. 🤗

ഇടക്ക് ഇവർ അമ്പിളിടെ മമ്മീടെ വീട്ടിലും പോകും. മമ്മീന്ന് പറഞ്ഞാൽ ജിജി ചേച്ചിടെ മമ്മി. അവിടെ വച്ചാണ് മീനുക്കുട്ടി ആദ്യമായി വീട്ടിലുണ്ടാക്കിയ പാൽ ഐസ് ക്രീം കഴിച്ചത്.  മീനുക്കുട്ടി ആദ്യമായി കുറേ സുന്ദരി പച്ചതത്തകളെ കണ്ടതും മമ്മീടെ വീട്ടിൽ വച്ചാ. മമ്മീന്നു പറഞ്ഞാൽ ജിജി ചേച്ചിയുടെ മമ്മി.

ചാമാക്കാലയിലെ വീട്ടിലെ എല്ലാവരും മീനുക്കുട്ടീടെ അടുത്ത ആൾക്കാരായിരുന്നു. കമലചിറ്റ എന്തെല്ലാം കളിപ്പാട്ടങ്ങളാണ് മീനുക്കുട്ടിക്കും അമ്പിളിക്കും ഉണ്ടാക്കി കൊടുത്തിരുന്നത്! തെങ്ങോല കൊണ്ട് പീപ്പി, കാറ്റാടി. പ്ലാവില കൊണ്ട് ബെൽറ്റ്‌ തൊപ്പി. ചിറ്റക്ക് മാത്രമേ അതൊക്കെ ഇത്ര ഭംഗിയായി ഉണ്ടാക്കാൻ അറിയൂ.

മീനുക്കുട്ടിക്ക് ഒരു മരപ്പാവയും ഒരു ഓറഞ്ച് കളർ പ്ലാസ്റ്റിക് പാവയും പിന്നെ ഒരുഗ്രൻ നായ്ക്കുട്ടിയും ഉണ്ടായിരുന്നു കളിക്കാൻ. മീനുക്കട്ടിയും അമ്പിളിയും ഒളിച്ചുകളിക്കും. മണ്ണപ്പം ഉണ്ടാക്കും. കഞ്ഞീം കറിയും വച്ചു കളിക്കും. അവര് തമ്മിൽ ഒരു വഴക്കുമില്ല. ഇടക്കൊരു ദിവസം ആ വികൃതി ചിന്തുമോൻ കളിക്കാൻ വന്നപ്പളാണ് കുഴപ്പമായത്. ചിന്തുമോൻ മീനുക്കുട്ടിയെ കളിയാക്കി. മീനുക്കുട്ടി നഴ്സറിയിൽ ഡാൻസ് കളിക്കുന്നത് ഇങ്ങനെയാന്നും പറഞ്ഞ് കാലങ്ങു പൊക്കി. എന്നിട്ടോ! പൊക്കിയ കാലിന്റെ മുട്ട് മീനുക്കുട്ടിയുടെ ചുണ്ടിലിടിച്ചു ചോര വന്നു. മീനുക്കുട്ടി കരച്ചിലും തുടങ്ങി. എല്ലാവരും ഓടിവന്നു. ചിന്തുമോന്റെ അമ്മ സാലിയാന്റി വന്നു മീനുക്കുട്ടീടെ ചുണ്ടില് കാപ്പിപ്പൊടി വച്ചു കൊടുത്തു, ചോര നിൽക്കാൻ. മീനുക്കുട്ടിക്ക് കാപ്പിപ്പൊടി ചുണ്ടിൽ തിരുകിയത് ഒട്ടും ഇഷ്ടായില്ല. എന്നാലും അവളത് കടിച്ചുപിടിച്ചു കുറേ നേരം. ചോര നിൽക്കണമല്ലോ. എന്നിട്ട് സാലിയാന്റി മീനുക്കുട്ടിയെ വീട്ടിൽ കൊണ്ട് ചെന്നാക്കി.

“ഇനി ചിന്തുമോന്റെ കൂടെ കളിക്കാൻ പോകണ്ടാട്ടോ.” അമ്മേടെ വക ഉപദേശം മീനുക്കുട്ടിക്ക്.🤭

വേറൊരു ദിവസം വലിയ ഒരു സംഭവം ഉണ്ടായി. മീനുക്കുട്ടി പതിവുപോലെ അമ്പിളീടെ വീട്ടിലേക്ക് പോകുവാരുന്നു. ആ വഴിയുടെ ഒരു വശം മാട്ടയാണ്. മീനുക്കുട്ടി മാട്ടയിൽ ചുമ്മാ കൈവച്ചതേ ഉള്ളൂ. അതാ! ഒരു മുട്ടൻ ഉറുമ്പ് കുഞ്ഞിക്കയ്യിൽ നല്ല  കടി. മീനുക്കുട്ടിക്ക് നല്ലോണം വേദനിച്ചു. ഉറുമ്പാണെങ്കിൽ തട്ടിയാൽ പോകുമല്ലോ. പക്ഷേ മീനുക്കുട്ടി എത്ര തട്ടീട്ടും വലിച്ചിട്ടും ഈ ഉറുമ്പ് പോകുന്നില്ല! അത് കടിച്ചിരുപ്പാണ്. വേദനിച്ചിട്ടും പേടിച്ചിട്ടും മീനുക്കുട്ടിക്ക് ഒച്ചപോലും പുറത്തു വരാത്ത പോലെ. ഒടുവിൽ അവൾ സർവ്വ ശക്തിയുമെടുത്തു ഒറ്റ നിലവിളി.അമ്മേ…..കരച്ചിൽ കേട്ടു ആദ്യം ഓടി വന്നത് കമലചിറ്റ തന്നെ. ചിറ്റ വേഗം ആ തടിയൻ ഉറുമ്പിനെ എടുത്തു കളഞ്ഞു. ചിറ്റയാണ് മീനുക്കുട്ടിക്ക് പറഞ്ഞു കൊടുത്തത് അത് മീശറ്…നീറ് എന്നൊക്കെ വിളിക്കുന്ന പ്രത്യേക തരം ഉറുമ്പാണെന്ന്. പ്ലാവിലൊക്കെ ധാരാളം കാണുമെന്നും പറഞ്ഞു. രാത്രി അച്ഛൻ വന്ന് സംഭവം ഒക്കെ കേട്ടപ്പോൾ മീനുക്കുട്ടിക്കു ഒരു കഥ പറഞ്ഞു കൊടുത്തു. നീറ് ഉറുമ്പ് തപസ് ചെയ്ത കഥ🤗 കഷ്ടപ്പെട്ട് തപസ് ചെയ്ത് ഒടുവിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടപ്പോൾ വെപ്രാളത്തിൽ അത് വരം ചോദിച്ചത് തെറ്റിപ്പോയി. ഞാൻ കടിച്ചാൽ ചാകണേ എന്നാണ് കക്ഷി ഉദ്ദേശിച്ചത്. ചോദിച്ചപ്പോൾ ഞാൻ കടിച്ചാൽ ചാകണേ എന്നതിന് പകരം ഞാൻ കടിച്ചാൽ ഞാൻ ചാകണേ എന്നായി പോയത്രെ! കഥ കേട്ടു മീനുക്കുട്ടിക്ക് ചിരി വന്നു. എന്നെ കടിച്ച ഉറുമ്പിനു അങ്ങനെ തന്നെ വേണം. അവൾ മനസ്സിലോർത്തു.

തുടരും

🌹🌹🌹🌹🌹

കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം – ഭാഗം 2
Post Views: 30
2
Sobha Narayanasharma

ഞാൻ ശോഭ നാരായണശർമ്മ.നാല്പതു കളിൽ എത്തി നിൽക്കുന്ന വീട്ടമ്മയാണ്. കൂട്ടുകാർ, യോഗ,വായന,സംഗീതം ഇവയൊക്കെ എന്റെ ജീവനാഡികൾ. ഇടക്കൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവം ഉണ്ട്.

3 Comments

  1. Sunandha Mahesh on April 3, 2024 2:05 PM

    നന്നായി എഴുതി.. 😍😍

    Reply
  2. Saradambal on April 1, 2024 12:29 PM

    കലക്കി
    ചാമക്കാലയിലെ മീനൂട്ടി എന്ന ശോഭക്കുട്ടിയുടെ കൂടെ ചിലവഴിച്ച അവധിക്കാലം നൊം നല്ലവണ്ണം ഓര്‍ക്കുന്നു
    ശങ്കര്‍ എന്ന അനിയന്‍ കുട്ടിയേയും🥰

    Reply
    • Sobha Narayanasharma on April 1, 2024 12:33 PM

      Thank you so much!!!Akka!!🤗🤗😍😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.