Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs »  ബ്ലൈൻഡ് ഡേറ്റ് – 4 
ജീവിതം തുടർക്കഥ / സീരീസ് പ്രണയം

 ബ്ലൈൻഡ് ഡേറ്റ് – 4 

By remya bharathyAugust 19, 2024Updated:August 19, 20241 Comment6 Mins Read110 Views
Bookmark Now
Please login to bookmark Close

No account yet? Register

 ബ്ലൈൻഡ് ഡേറ്റ്-1 

ICU ന്റെ മുന്നിൽ ഇരിക്കുമ്പോൾ മുഖത്ത് ഏത് ഭാവം വരുത്തണം എന്ന് ലില്ലിക്ക് അറിയില്ലായിരുന്നു. അടുത്തിരുന്നു കരയുന്ന ഭർത്തൃമാതാവ് ഇടക്ക് കരച്ചിലിന്റെ മൂർദ്ധന്യത്തിൽ അവളുടെ കയ്യിൽ കേറി പിടിക്കുന്നുണ്ട്. നിശബ്ദമായ മരവിപ്പോടെ അവരുടെ മുഖത്തേക്ക് പോലും നോക്കാതെ അവൾ ഇരുന്നു.

അസ്വസ്ഥത തോന്നിയെങ്കിലും, അവർ കയ്യെടുക്കും വരെ ആ കൈ അവൾ അനക്കിയില്ല. സാരി തലപ്പു കൊണ്ട് കണ്ണീരു തുടക്കാനായി അവർ കയ്യെടുത്തപ്പോൾ ആ തക്കത്തിന് അവൾ തന്റെ കൈ വലിച്ചു. ഫോണെടുത്തു ആരുടെയോ നമ്പർ തിരയുന്നത് പോലെ ഭാവിച്ചു.

അവളുടെ പെരുമാറ്റം കണ്ടു ഒട്ടും ഇഷ്ടപ്പെടാത്ത ഭാവത്തിൽ കാര്യസ്ഥൻ വർഗീസേട്ടൻ ജോണിയുടെ മുഖത്തേക്ക് നോക്കി. ജോണിയും ഇതെല്ലാം ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. രണ്ടു പേരും കൂടെ നടന്നു ദൂരേക്ക് മാറുന്നത് നോക്കി ലില്ലി ഫോണിൽ ചാച്ചന്റെ നമ്പർ എടുത്ത് കാൾ അമർത്തി എണീറ്റു മുന്നോട്ട് നടന്നു.

അപ്പുറത്ത് ചാച്ചന്റെ ശബ്ദം കേട്ടതും അവളുടെ നിയന്ത്രണം പൊട്ടി. എവിടെയോ കെട്ടിക്കിടന്ന പേടിയും സങ്കടവും പുറത്തേക്ക് വന്നു.

“ചാച്ചാ ജെയിംസിനു അപകടം പറ്റി…. കാറ് പുഴയിൽ വീണു…. ഇല്ല ഞാനില്ലായിരുന്നു…. മമ്മീ… ഇല്ല എനിക്കൊന്നും ഇല്ല… ഞാൻ വീട്ടിലായിരുന്നു… കൂടെ ആരോ ഏതോ ഒരു പെണ്ണ്… വണ്ടിയിൽ ലിഫ്റ്റ് കൊടുത്തതാ എന്നൊക്കെ പറയുന്നു…. എനിക്കൊന്നും അറിയില്ല ചാച്ചാ… ചാച്ചനിങ്ങോട്ട് വാ… ഹാ അമ്മക്ക് കുഴപ്പമൊന്നും ഇല്ല… ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിലാ. ആ വർഗീസും ജോണിയും ഉണ്ട്. ശരി വെക്കാ…”

അവൾ തിരികെ വന്നിരുന്നു. ഇരുന്നപ്പോൾ കയ്യിലുണ്ടായിരുന്ന ബാഗ് അമ്മയ്ക്കും അവൾക്കും ഇടയിലുള്ള സീറ്റിൽ വെച്ചു.


ഈ അമ്മയോട് എന്തിനാണ് ഇത്രേം അകൽച്ച എന്ന് അത്രയും കാലമായി അവൾക്ക് മനസ്സിലായിരുന്നില്ല. ഇത്രേം കാലത്തിനിടെ പറയത്തക്ക വഴക്കോ, സാധാരണ വീടുകളിലുള്ള  അമ്മായിയമ്മ മരുമകൾ പോരോ ഉണ്ടായിട്ടില്ല. പിന്നെയും പ്രശ്നം അപ്പച്ചനുമായിട്ടായിരുന്നു. എന്നിട്ടും, അപ്പച്ചൻ പോയിട്ടും, എന്തോ ഒരു അകൽച്ച. ഒരാളോട് എന്നല്ല. എല്ലാവരോടും. എല്ലാത്തിനോടും. ചിലപ്പോൾ ഒക്കെ പലതും പ്രകടിപ്പിച്ചു. പലതും പറഞ്ഞു.

പിന്നീട് ആലോചിക്കുമ്പോൾ എന്തിനങ്ങനെ പറഞ്ഞു എന്തിനങ്ങനെ ചെയ്തു എന്നൊക്കെ തോന്നീട്ടുണ്ട്. എന്നാൽ പോയി മാപ്പ് പറയാൻ തോന്നീട്ടില്ല എന്ന് മാത്രം.

ഓരോ കാര്യത്തിനും ഓരോരോ നിർബന്ധങ്ങൾ ആയിരുന്നു അപ്പച്ചന്. അമ്മക്കാണേൽ ഒന്നിനും സ്വന്തം അഭിപ്രായം ഇല്ല താനും. അപ്പച്ചനെ മാനേജ് ചെയ്യുക എന്നതാണ് അമ്മയുടെ ജോലി എന്ന മട്ടാണ്.  മക്കളും ഏറെക്കുറെ  അങ്ങനെ തന്നെ. അത് കൊണ്ടാവും കേറി വന്ന താൻ  പറഞ്ഞതിന് ഇത്രേം പ്രശ്നങ്ങൾ. എന്തു കേട്ടാലും വെള്ളം തൊടാതെ വിഴുങ്ങുന്ന ഇവിടത്തെ ശീലങ്ങളുടെ കാര്യ കാരണങ്ങൾ അറിയാൻ ശ്രമിച്ചതായിരുന്നു ആദ്യത്തെ തെറ്റ്.

ജെയിംസ് നാട്ടിൽ  ഉള്ളോടത്തോളം കുഴപ്പമില്ലായിരുന്നു. എന്തൊക്കെ സംഭവിച്ചാലും കൂടെ നിൽക്കാനും സ്നേഹിക്കാനും ഒരാളുള്ളപ്പോൾ സന്തോഷം തന്നെ അല്ലേ. ജെയിംസ് വിദേശത്തേക്ക് പോയതോടെ ആ താങ്ങും തണലും ഇല്ലാതായതോടെ, അവിടെ ശ്വാസം മുട്ടുന്ന പോലെ തോന്നി തുടങ്ങി. മമ്മിയും നാട്ടുകാരുമൊക്കെ  പറയുന്ന, ഭർത്താവിന്റെ വീട്ടുകാരോടുള്ള കടമയൊന്നും മനസിലേക്ക് കയറുന്നതേ ഇല്ലായിരുന്നു. ഭർത്താവ് കൂടെ ഇല്ലാതെ, ഭർത്താവിന്റെ വീട്ടിൽ ഒറ്റക്ക് താമസിക്കുന്നത്, അതും അപ്പച്ചനും അമ്മയ്ക്കും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക്. ഒരു ആവശ്യവും തോന്നിയില്ല. കടമയും.

അന്ന് ചാച്ചനെ വിളിച്ചു കരഞ്ഞതോർമ്മ വന്നു അവൾക്ക്. വിവാഹ ജീവിതത്തെ പറ്റി എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു. എല്ലാം ഈ ഓണം കേറാ മൂലയിൽ വന്നു കരിഞ്ഞു പോയി. അന്ന് സ്വന്തം വീട്ടിലേക്ക് തന്നിഷ്ടത്തിന് പോയി എന്നതിന്റെ പേരിൽ അപ്പച്ചന് പിണക്കമായിരുന്നു. അമ്മച്ചിയുടെ മനസ്സിൽ എന്തായിരുന്നു എന്ന് ഇപ്പഴും അറിയില്ല. അതിപ്പോൾ ഇതിനെന്നില്ല എന്തിനും. സത്യത്തിൽ അമ്മയോടുള്ള ഇഷ്ടക്കേടും അതാണ്‌. നിലപാടില്ലാതെ നിൽക്കുന്ന സ്വഭാവം.

എന്തിനും ഏതിനും ചാച്ചനോട് ഒപ്പം നിൽക്കുന്ന മമ്മിയെ ആണ് താൻ കണ്ടു വളർന്നത്. ഇത്തിരി വളർന്നതിനു ശേഷം വീട്ടിലെ എല്ലാ കാര്യങ്ങൾക്കും തന്നോടും ചേച്ചിയോടും അഭിപ്രായങ്ങളും ചോദിക്കുമായിരുന്നു. നല്ലതും ചീത്തതും എല്ലാം ഒരുമിച്ചിരുന്നു കാര്യകാരണങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ശീലം ആയിരുന്നു ചാച്ചന്റേത്.

നേരെ വിപരീതമായിരുന്നു അപ്പച്ചന്റെ അവസ്ഥ. അപ്പച്ചൻ പറയുന്നതിൽ യുക്തി ഇല്ല എന്ന് തോന്നിയാൽ പോലും അമ്മയും മക്കളും തലയാട്ടി സമ്മതിക്കും. തന്റെ ഭർത്താവ് എല്ലാം തല താഴ്ത്തി നിന്ന് അനുസരിക്കുന്ന ഒരാളായപ്പോൾ തനിക്ക് അതിൽ അതൃപ്തി ഉണ്ടാവുന്നതിൽ എന്താണ് തെറ്റ്?

‘വഴക്കുണ്ടാക്കാനൊന്നും അല്ലല്ലോ. സൗമ്യമായി തന്നെ സ്വന്തം അഭിപ്രായം പറയാൻ പാടില്ലേ?’ അത് ചോദിച്ചതിനാണ് മധുവിധു നാളുകളിൽ ആദ്യത്തെ വഴക്ക് ഉണ്ടായത്.

വിദേശത്തേക്ക് പോകുമ്പോൾ കൂടെ കൂട്ടാൻ എത്ര കരഞ്ഞു പറഞ്ഞു. അത്യാവശ്യത്തിനുള്ള കാശ് കയ്യിൽ ഉണ്ടെന്നും അവിടെ ചെന്നാൽ താനും കൂടെ ജോലിക്ക് പോയാൽ എല്ലാം ശരിയാവുമെന്നും പറഞ്ഞിട്ടും കേട്ടില്ല. കേട്ടില്ല എന്നതല്ല സത്യം. ഞാനൊന്ന് അപ്പച്ചനോട് ചോദിക്കട്ടെ എന്ന് പറഞ്ഞു റൂമിൽ നിന്ന് ഇറങ്ങി പോയി തിരികെ വന്നത്, അത് ശരിയാവില്ല എന്ന് അപ്പച്ചൻ പറഞ്ഞു എന്നും പറഞ്ഞോണ്ടാ. പെണ്ണുങ്ങൾ ജോലിക്ക് പോകുന്നത് കുറച്ചിലാണ് പോലും. ഇത്രേം കാലം പിന്നേ പഠിച്ചത് എന്തിനാ?

വീട്ടിൽ വിളിച്ച് പരാതി പറഞ്ഞപ്പോൾ മമ്മിയുടെ ഉപദേശം എല്ലാം സഹിക്കാനും പൊറുക്കാനും ആയിരുന്നു. ചാച്ചന്റെ സ്വരത്തിൽ  എവിടെയോ, തന്നെ സ്വതന്ത്രയായി വളർത്തിയത് തെറ്റായോ എന്ന ധ്വനി  തോന്നിയ നിമിഷം വെറുത്തു പോയതാണ് ഈ വിവാഹ ജീവിതത്തെ.

എന്നിട്ടും പ്രശ്നങ്ങൾ ഉണ്ടാക്കാതെ പിടിച്ച് നിൽക്കാൻ കഴിവതും ശ്രമിച്ചതാണ്. ഓരോരോ ആവശ്യങ്ങൾക്കും അമ്മയോടും അപ്പച്ചനോടും പറഞ്ഞിട്ട് പോകുന്നത് മനസിലാക്കാം. കാശ് എടുക്കുന്നതും സ്വന്തം കയ്യിൽ നിന്ന്. എന്നാലും ഓരോരോ മുടക്കുകൾ പറയുന്നത് കേൾക്കുമ്പോൾ സഹിക്കില്ല.

ഒരു മനുഷ്യന്റെ ഒരു യുക്തിയുമില്ലാത്ത തോന്നലുകൾ ചുറ്റുമുള്ള മറ്റുള്ളവരുടെയെല്ലാം സന്തോഷങ്ങളെയും ജീവിതത്തെയും ബാധിക്കുന്നത് എത്ര മോശം ഏർപ്പാടാണ്.

അവസാനം വിദേശത്തേക്ക് പോയി അവിടെ എല്ലാം ഒന്ന് ശരി ആയി വരികയായിരുന്നു അപ്പോൾ ആയിരുന്നു ഇവിടെ നിന്ന് അമ്മയും അപ്പച്ചനും കൂടെ അങ്ങോട്ട്. ഒന്ന് നേരെയായി വന്ന ജെയിംസ് പിന്നെയും വഷളാവാൻ തുടങ്ങി. ഇങ്ങനെയൊക്കെയാണ് പോലും ജീവിക്കേണ്ടത്. നമ്മുടെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ഇങ്ങനെ വല്ലവരുടെയും ഇഷ്ടത്തിന് ജീവിച്ചിട്ട്, സ്വന്തം ജീവിതം എപ്പോൾ ജീവിക്കും?

ആ സ്‌ട്രെസ്സെല്ലാം കൂടിയ സമയത്താണ് ആദ്യത്തെ ഗർഭം അലസി പോയത്. അത് എന്തോ തന്റെ കുറ്റം എന്ന മട്ടിലായിരുന്നു അപ്പച്ചന്റെ പെരുമാറ്റം. വിദേശ ജീവിതം ആണ് പ്രശ്നം എന്നും പറഞ്ഞായിരുന്നു ബഹളം. നാട്ടിലേക്ക് വരാൻ അന്ന് തുടങ്ങിയ ചരട് വലിയാണ്. എന്തു വന്നാലും വരില്ലെന്ന് വാശി പിടിച്ചതിന്റെ കെറുവിൽ അവർ നാട്ടിലേക്ക് പോന്നു. രണ്ടു മാസം കഴിഞ്ഞ് അപ്പച്ചൻ മരിച്ചപ്പോൾ അതിനു കുറ്റക്കാരി താനാണെന്ന ഭാവം ആയിരുന്നു ജെയിംസിന്റെ മുഖത്ത്.

പതിയെ ജെയിംസ് തന്നിൽ നിന്ന് അകലുന്നത് അറിയുന്നുണ്ടായിരുന്നു. അടുക്കാനായി ഒന്നും ചെയ്യാനും തോന്നിയില്ല. അപ്പച്ചന്റെ മരണശേഷം തിരികെ വിദേശത്തേക്ക് എത്തിയ ജെയിംസ് ആളാകെ മാറിയിരുന്നു. മുഴുവൻ സമയവും ജോലികളിൽ, വീട്ടിൽ വന്നാൽ തന്നെ ഫോണിൽ, സംസാരം പോലും കുറഞ്ഞു.

കുഞ്ഞുങ്ങളില്ലാത്തതിന്റെ ചോദ്യം അമ്മയും മമ്മിയും മാറിമാറി വിളിച്ച് ചോദിക്കുമ്പോൾ ഉത്തരമില്ലായിരുന്നു. ഒരുമിച്ച് കിടക്കുകപോലും ചെയ്യാത്തവർക്ക് എങ്ങനെ കുഞ്ഞുങ്ങൾ ഉണ്ടാവും?

പിന്നീടെപ്പോഴോ ജെയിംസ് ആളാകെ മാറാൻ തുടങ്ങി. അതൊരു നല്ല തുടക്കമായി സന്തോഷിക്കാൻ തുടങ്ങിയതുമായിരുന്നു. പക്ഷെ അതൊക്കെ ഒരു നമ്പറായിരുന്നു. എല്ലാം നിർത്തി നാട്ടിലേക്ക് പോകാനുള്ള തീരുമാനം തന്നെ കൊണ്ട് സമ്മതിപ്പിക്കാൻ വേണ്ടി. അതോടെ അവർക്കിടയിലെ പ്രശ്നങ്ങൾ രൂക്ഷമായി. അമ്മയെ വിദേശത്തേക്ക് കൊണ്ട് വരാൻ എത്ര പറഞ്ഞിട്ടും കേൾക്കുന്നുമില്ല.

അവസാനം നിർബന്ധം സഹിച്ചു നാട്ടിലേക്ക് വരേണ്ടി വന്നു. അമ്മയെ കൂട്ടി ടൗണിൽ ഒരു ഫ്ലാറ്റോ വില്ലയോ എടുത്ത് താമസിക്കാം, ട്രീറ്റ്മെന്റ് അവിടെയാക്കാം, കുഞ്ഞുങ്ങൾ ഉണ്ടായാലും പഠനവും ടൗണിൽ ആക്കാം എന്ന് പറഞ്ഞപ്പോഴും സമ്മതിച്ചില്ല. ഈ ഓണംകേറാ മൂലയിൽ ജീവിക്കണം പോലും. ഇവിടെ തന്നെ കൃഷിയും ബിസിനസും ചെയ്ത് കുഞ്ഞുങ്ങളെ ഇവിടത്തെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ച്… അങ്ങനെ ഒക്കെ മതിയെന്ന്.

വീണ്ടും പൊട്ടിത്തെറിക്കേണ്ടി വന്നു. സത്യം പറഞ്ഞാൽ ഒരു മാസത്തോളമായി ജെയിംസുമായി മര്യാദക്കൊന്നു മിണ്ടിയിട്ട്. ഇങ്ങനെ ഒരു ജീവി വീട്ടിൽ ഉണ്ടെന്ന ഭാവം പോലും ഇല്ല പലപ്പോഴും ജെയിംസിനു. അങ്ങനെ ഒരാൾക്ക് ആക്‌സിഡന്റ് പറ്റി കിടക്കുന്നു എന്നറിയുമ്പോൾ എന്തു വികാരമാണ് ഉണ്ടാവേണ്ടത് എന്ന് മനസ്സിലാവുന്നില്ല.

കഴുത്തിൽ മിന്നു കെട്ടിയവനാണ്. ആദ്യമായി മനസ്സറിഞ്ഞു സ്നേഹിച്ചവനാണ്. ശരീരം പങ്കിട്ട ഒരേയൊരു പുരുഷനാണ്. ഉള്ളിൽ എവിടെയോ സങ്കടം കെട്ടിക്കിടപ്പുണ്ട്. ഉള്ളിലെ ദേഷ്യവും വേദനകളും അതിനെ പുറത്തേക്ക് വിടുന്നില്ല എന്ന് മാത്രം.

അപ്പോൾ ആണ് അങ്ങോട്ട്‌ നടന്നു വരുന്ന ഒരു കുടുംബത്തെ ലില്ലി  ശ്രദ്ധിച്ചത്. നാൽപ്പതുകളിൽ എത്തി നിൽക്കുന്ന ഒരു സാധാരണക്കാരൻ. കൂടെ അയാളുടെ അതേ മുഖഛായയുള്ള ഒരാൺകുട്ടി. പുറകിലായി രണ്ടു പെൺകുട്ടികൾ. ഒരാൾ തീരെ ചെറുതാണ്. ഒരു കുഞ്ഞു സുന്ദരി. വിടർന്ന കണ്ണുകൾ ഉള്ള ഒരു സുന്ദരി.

****************************************************

ഹരി ക്വാർട്ടേഴ്സിൽ വന്നു ഫ്രഷ് ആയി ജെയിംസിന്റെ ലാപ്ടോപ് തുറന്നു. ജോണിയെ വിളിച്ച് പാസ്സ്‌വേർഡ്‌ ഒക്കെ സംഘടിപ്പിച്ചിരുന്നു.

ബ്രൗസർ തുറന്നു ഹിസ്റ്ററി ഒക്കെ നോക്കി. പലതും ബിസിനസ്‌ സംബന്ധമായ കാര്യങ്ങൾ ആണ്. വെറുതെ ഒരു ശ്രമം എന്ന നിലക്ക് ബ്രൗസറിൽ ഫേസ്ബുക് എടുത്തു. ലോഗിൻ വിവരങ്ങളൊക്കെ ലാപ്ടോപ്പിൽ സേവ് ചെയ്തിട്ടുണ്ട്. എടുത്ത് നോക്കി. ആദ്യം തന്നെ പോയി കാർത്തികയെ തിരഞ്ഞു. കാർത്തികയുടെ എഴുത്തുകൾ, അതിൽ ഫോളോ ചെയ്യുന്നവർ.

ഒടുവിൽ അയാൾ മെസ്സഞ്ചർ നോട്ടിഫിക്കേഷൻ തൊട്ടു. വായിക്കാത്തതായി ഒത്തിരി ഉണ്ടെന്ന് വ്യക്തം. പക്ഷെ തുറന്നു വന്നപ്പോൾ മുകളിൽ ഉള്ള ചാറ്റ് അയാൾ തുറന്നു വായിച്ചതാണ്. പേരിന്റെ കാര്യത്തിൽ സംശയം ഇല്ലായിരുന്നു. ‘കാർത്തിക’

ആദ്യ പേജിലെ ചാറ്റുകൾ ഇങ്ങനെ.

‘എവിടെ എത്തി?’

‘എത്തിയോ?’

‘എപ്പോ എത്തും?’

‘ഹലോ?’

‘എന്താ ഓൺലൈനിൽ വരാത്തത്?’

‘ഇന്ന് വരുന്നുണ്ടോ?’

‘എന്തേലും ഒരു മറുപടി താ…’

കുറെ ചോദ്യങ്ങൾ. എല്ലാത്തിനും കൂടെ ഒരേയൊരു മറുപടി.

‘ഞാൻ നിന്നെ കണ്ടു. പക്ഷെ നിന്നോട് വന്നു മിണ്ടാൻ വയ്യ. നമ്മൾ ഇത്തവണ കണ്ടുമുട്ടുന്നില്ല. അടുത്ത തവണയാവാം.’

അതിനു ശേഷവും ജെയിംസ് മെസ്സേജ് അയച്ചിട്ടുണ്ട്.

‘എനിക്ക് കാണണം. ഇത് വളരെ മോശമായി പോയി. ആ നമ്പർ എങ്കിലും താ. ഞാനൊന്നു വിളിക്കട്ടെ.’

അത് കാർത്തിക കണ്ടിട്ടുണ്ടെങ്കിലും മറുപടികൾ ഇല്ല.

പഴയ ചാറ്റുകളിലേക്ക് ഹരി സ്ക്രോൾ ചെയ്തു.


****************************************************

കൂടെ ഉണ്ടായിരുന്ന സ്ത്രീയുടെ കുടുംബം ആയിരിക്കും. ലില്ലി മനസ്സിൽ ഓർത്തു. അയാൾ ജോണിയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. നേരത്തെ വന്ന സ്ത്രീയോടും. ആ കുട്ടികൾ വന്ന് ലില്ലിയുടെ അടുത്തിരുന്നു. ചെറിയ പെൺകുട്ടിക്ക് കാര്യങ്ങൾ വലിയ പിടിയില്ല എന്ന് തോന്നുന്നു. അവൾ കൗതുകത്തോടെ ലില്ലിയെ നോക്കി ഇരിപ്പാണ്. ലില്ലി പതിയെ അവളുടെ താടിയിൽ തൊട്ടു ചോദിച്ചു. എന്താ മോളുടെ പേര്?


ഒരു നിമിഷം സംശയത്തോടെ അവൾ ലില്ലിയെ നോക്കി എന്നിട്ട് പറഞ്ഞു.

“കാർത്തിക”

അവിശ്വസനീയമായ ഞെട്ടലോടെ ജോണിയും അജയ് യും ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.

(തുടരും)

ബ്ലൈൻഡ് ഡേറ്റ്- 5

Post Views: 24
2
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

1 Comment

  1. Sayara Fathima KARU KUNNATH on September 28, 2025 4:56 AM

    Nice

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.