Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കഥയിലെ രാജകുമാരനും രാജകുമാരിയും
കഥ പ്രണയം

കഥയിലെ രാജകുമാരനും രാജകുമാരിയും

By Sany Mary JohnAugust 11, 2023Updated:August 14, 2023No Comments5 Mins Read92 Views
Bookmark Now
Please login to bookmark Close

No account yet? Register

കന്യാകുമാരിയിലെ ത്രീ സ്റ്റാർ ഹോട്ടലിന്റെ അതി വിശാലമായ എ. സി ഡൈനിങ് ഹാളിലേക്ക് പ്രഭാത ഭക്ഷണത്തിനായി കയറി ചെന്നതാണ് ഞാൻ. സമയം എട്ടുമണിയായിട്ടില്ല. എന്നിട്ടും ഹാളിൽ അത്യാവശം നല്ല തിരക്കുണ്ട്. തീൻ മേശകളോടടുത്ത് കിടക്കുന്ന എല്ലാ കസേരകളിലും ആളുകളുണ്ട്- ഒന്നിൽ ഒഴികെ.. ജനാലക്കരികെ പുറം കാഴ്ചകളിലേക്കു കണ്ണുംനട്ടിരിക്കുന്ന നീല സാരിക്കാരിയുടെ എതിരെയുള്ള കസേര മാത്രം ഒഴിഞ്ഞു കിടക്കുന്നു.

ഇനി അതിലെ ആളെഴുന്നേറ്റു വാഷ് റൂമിലെങ്ങാനും പോയതാണോ?

സന്ദേഹത്തോടെയാണ് നീല സാരിക്കാരിയുടെ അടുത്തേക്ക് ചെന്നത്.

“ Excuse Me” എന്നുച്ചരിച്ചപ്പോഴേക്കും അവർ മുഖം തിരിച്ചെന്നെ നോക്കി. കണ്ടു മറന്ന നോർത്ത് ഇന്ത്യൻ സിനിമയിലെ സുന്ദരിയായ നായികയുടെ ഛായ. പ്രായം നാല്പതോടടുത്തു കാണും. തോളിൽ നിന്നും ഊർന്നിറങ്ങാൻ തുടങ്ങിയ നേർമയുള്ള സാരി അവർ ശ്രദ്ധയോടെ വലിച്ചിട്ടു.

കസേരയിൽ ഇരിക്കാൻ ആരും വരാനില്ലെന്നവർ പറഞ്ഞപ്പോൾ, ആശ്വാസത്തോടെ ഞാനതിൽ ഇരുന്നു. അവർ വീണ്ടും താഴെ കാഴ്ചകളിലേക്ക് നോക്കിയിരിക്കാൻ തുടങ്ങി. കന്യാകുമാരിയിലെ കാഴ്ചകൾ എത്ര കണ്ടാലാണ് മതി വരിക !

അപരിചിതയായ ഒരു സ്ത്രീയെ അങ്ങിനെ നോക്കുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ഞാൻ അവരെ തന്നെ നോക്കി കൊണ്ടിരുന്നു. മറിച്ചു നോക്കാൻ ഒരു പുസ്തകം പോലും കൈയിൽ കരുതിയിരുന്നില്ല. അല്പമകലെയായ് ഒഴുകുന്ന ശാന്തമായ കടല് പോലെയുണ്ട് അവരുടെ മുഖം. കണ്ണുകളിൽ ശാന്തതയും ഒപ്പം നിഗൂഢതകളും ഒളിപ്പിച്ചിരിക്കുന്നു.വശ്യമായ സൗന്ദര്യത്തേക്കാളുപരി മറ്റെന്തോ ആകർഷണീയതയാണവരുടെ മുഖത്തു. തോളൊപ്പം പല തട്ടുകളായി വെട്ടിയിട്ടിരിക്കുന്ന മുടി അവരുടെ മുഖത്തിനെ ഇടക്കിടെ ചുംബിക്കുന്നുണ്ടായിരുന്നു. അവരാകട്ടെ അതിഷ്ടപ്പെടാത്ത മട്ടിൽ, നീണ്ടു മെലിഞ്ഞ കൈവിരൽ കൊണ്ട് അവ മാടിയൊതുക്കി കൊണ്ടേയിരുന്നു. എനിക്കെന്തോ കൗതുകം തോന്നി. ഈ പ്രായത്തിലുള്ള സ്ത്രീകളെ ഞാനധികം ശ്രദ്ധിച്ചിട്ടില്ലാത്തതു കൊണ്ടാവും. പല പല തിരക്കുകൾ കൊണ്ട് കല്യാണം പോലും മറന്ന മുപ്പത്തിയഞ്ചു കഴിഞ്ഞ ഒരവിവാഹിതനാണ് ഞാൻ.

ബുഫേ ടേബിളിൽ നിന്നും ബ്രെഡും ഓംലെറ്റും എടുത്തു കൊണ്ട് വന്നു ഞാൻ കഴിക്കാൻ തുടങ്ങി. വെളുത്ത യൂണിഫോമിട്ട സപ്ലയർ വന്നു മേശയിലിരുന്ന കപ്പിലേക്കു ചായ പകർന്നു.അപ്പോഴാണ് അവരുടെ മുന്നിലെ ആറി തണുത്ത ചായ കപ്പു ഞാൻ ശ്രദ്ധിച്ചത്.

അതിനെക്കുറിച്ചു ചോദിച്ചു ഒരു സംഭാഷണം സാധ്യമെങ്കിലും തല്ക്കാലം മൗനം പാലിച്ചു.

പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മലയാളത്തിൽ അവർ സംസാരിച്ചു തുടങ്ങി. ഒരു പക്ഷെ ഈ തണുത്ത പ്രഭാതത്തിൽ ചൂട് ചായേക്കാളുപരി ആരോടെങ്കിലും സംസാരിക്കാനാവും അവർക്കു താല്പര്യം.

ഒഫീഷ്യൽ ടൂറിലാണോ എന്ന അവരുടെ ചോദ്യത്തിന് അല്ല എന്ന് മറുപടി കൊടുത്തു.

” ഒരു ഒളിച്ചോട്ടം ആരാണ് ഇഷ്ടപ്പെടാത്തത്?” അവർ ചിരിച്ചു. പിന്നെ തുടർന്നു.

” നേരം തെറ്റി കിടന്നുറങ്ങിയ രാത്രികളിൽ ,വല്ലാതെ ഉറങ്ങിപോവുന്ന പ്രഭാതത്തിലെ അലോസരപ്പെടുത്തുന്ന അലാറം. അടുക്കളയിലെ പതിവുള്ള കാപ്പിപ്പൊടി ഗന്ധം. ഉറക്കച്ചടവ് മാറ്റാനുള്ള തിടുക്കത്തിലുള്ള കുളി. അഞ്ചര മുഴം ചേലയെ അലസമായി ഒതുക്കി കൊണ്ടുള്ള ഓട്ടം. മുഷിപ്പിക്കുന്ന ഓഫീസ് ജോലികൾ. കണ്ടുമടുത്ത മുഖങ്ങൾ. ഫോണിലേക്കു മുഖം താഴ്ത്തി പരസ്പരം സംസാരിക്കാൻ മറന്നു പോയവർ. തളർന്നുറങ്ങുന്ന രാത്രികളിലെ സ്നേഹമില്ലായ്മയുടെ പുണരലുകൾ.. ഇടക്കെങ്കിലും ഒരു ഒളിച്ചോട്ടം ആവശ്യം തന്നെ, എല്ലാറ്റിൽ നിന്നും ..”

അവരുടെ അനാവശ്യമായ നീണ്ട വിശദീകരണം എന്നെ അത്ഭുതപ്പെടുത്തി. അതിനേക്കാളുപരി അവരുടെ വാക്കുകളിലെ ഏകാന്തത ഞാൻ തൊട്ടറിഞ്ഞു..

” എഴുത്തുകാരിയാണോ?”

“അതെന്താ എഴുത്തുകാരാണോ ഇങ്ങിനെ സംസാരിക്കുന്നതു? “എന്റെ ചോദ്യത്തിന് മറുചോദ്യമാണ് ലഭിച്ചത്.

“നിങ്ങള്ക്ക് തെറ്റി. എനിക്കറിയാവുന്ന എഴുത്തുകാർ അധികം സംസാരിക്കാറില്ല. അവർക്കു താല്പര്യമുള്ളപ്പോൾ മാത്രം സംസാരിക്കുന്നവർ.” നേർത്ത ചിരിയോടെ അവർ തുടർന്നു .

“എനിക്കിപ്പോൾ സംസാരിക്കാനാണ് തോന്നുന്നതു. അപരിചിതരോട് നിങ്ങൾ ഹൃദയം തുറന്നു സംസാരിച്ചിട്ടുണ്ടോ? ഒന്ന് ശ്രമിച്ചു നോക്ക്. എത്ര നല്ല അനുഭവമാണെന്നോ അത്. ”

അത് ശരിയായിരിക്കുമെന്നു എനിക്കും തോന്നി. പക്ഷെ അപരിചിതയായ ഈ സ്ത്രീയോട് പങ്കിടാൻ മാത്രമുള്ള ദുഃഖങ്ങളോ പ്രയാസങ്ങളോ എനിക്കില്ല. ആകെയുള്ളത് അല്പം സമയക്കുറവു മാത്രം. ഇപ്പോൾ തന്നെ രസകരമായി സംസാരിക്കുന്ന ഈ സ്ത്രീയുമായി അല്പനേരം കൂടെ സംസാരിച്ചിരിക്കാൻ കൊതി തോന്നുന്നു. പക്ഷെ ഒന്പതു മണിക്ക് ഒരാളെ കാണാമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്. ഇപ്പോൾ തന്നെ സമയം അതിക്രമിച്ചു. ഇനിയും വൈകിയാൽ അയാൾ ….

” തിടുക്കമുണ്ടല്ലേ? ഒഫീഷ്യൽ വിസിറ്റ് അല്ലെന്നു പറഞ്ഞത് നുണയാണോ? ” ഫോർക്കും സ്പൂണും പ്ലേറ്റിൽ തിരിച്ചു വെച്ച് നാപ്കിനിൽ കൈ തുടക്കുന്ന എന്നെ അവർ നോക്കി. നേർത്ത നനവിൽ അവരുടെ കണ്ണുകൾ തിളങ്ങി.

” വിസിറ്റ് പേർസണൽ തന്നെ. പക്ഷെ ഒരാളെ കാണാനുണ്ട്.”

“ശരി. സംസാരിക്കാൻ ഒരപരിചിതനെ എനിക്ക് നഷ്ടമായി.”

ഞാൻ എഴുന്നേറ്റു. യാത്ര പറയണോ എന്നൊരു നിമിഷം സംശയിച്ചു. ഒരു പക്ഷെ മടങ്ങി വരുമ്പോൾ ഇവരെ കണ്ടെന്നു വരില്ല. പേര് പോലും അവരോടു ചോദിച്ചില്ല. പക്ഷെ അവർ ശ്രദ്ധിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ തിരിഞ്ഞു. ഒരു കേൾവിക്കാരനെയാണ് അവർക്കാവശ്യം . സംശയങ്ങളും ചോദ്യങ്ങളും ഇല്ലാത്ത കേൾവിക്കാരൻ .ദേഷ്യമാണോ സങ്കടമാണോ ആ നിമിഷം തോന്നിയതെന്നറിയാതെ പുറത്തേക്കു നടന്നു.

വൈകുന്നേരം തിരിച്ചെത്തിയപ്പോൾ നേരം വൈകി . റൂമിൽ പോലും പോവാതെ നേരെ കടൽ തീരത്തേക്ക് നടന്നു. അപ്പോഴാണ് ഞാൻ ആ സ്ത്രീയെ കുറിച്ച് വീണ്ടും ഓർത്തത്. ഒരു പക്ഷെ അവർ ചെക്ക് ഔട്ടായി പോയികാണുമെന്നു മനസ് പറഞ്ഞു.

ദൂരെ ഒറ്റയ്ക്ക് മാറിയിരിക്കുന്ന ഇളം ചുവപ്പു സാരിയുടുത്ത സ്ത്രീയിൽ നോട്ടമെത്തിയപ്പോൾ സന്തോഷം തോന്നി. അതവർ തന്നെ. ഞാൻ അങ്ങോട്ടേക്ക് നടന്നു. കാറ്റിലുലയുന്ന സാരി തുമ്പു പിടിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണവർ. കാറ്റിൽ ഉലയാതിരിക്കാനാവണം നീളം കുറഞ്ഞ മുടി പോണി ടെയിൽ കെട്ടിയിരിക്കുന്നു. അതവർക്ക് ചേരുന്നുണ്ട്. ഉണർവുള്ള മുഖം കണ്ടപ്പോൾ റൂമിൽ ചെന്ന് ഫ്രഷാവാത്തതിലും ഡ്രസ്സ് ചേഞ്ച് ചെയ്യാത്തതിലും വിഷമം തോന്നി.

സ്ത്രീകൾക്കാണല്ലോ ഇതില്ലെല്ലാം കൂടുതൽ താത്പര്യമെന്നോർത്തതും സ്ത്രീയായതു കൊണ്ട് തന്നെ അവർ കൂടുതൽ ശ്രദ്ധിക്കുമെന്ന ചിന്തയും എന്നെ അലട്ടി.

അനുവാദം ചോദിക്കാതെയാണ് ഇക്കുറി ഞാനവരുടെ അരികെ ഇരുന്നത്. അവർ മനോഹരമായി ചിരിച്ചു.

” ഞാൻ കരുതി ഇനി കാണില്ലെന്ന്..”

“നാളെ രാവിലെയാണ് ഞാൻ പോവുന്നത്. ” എനിക്ക് നിരാശയായി.

” ഞാൻ രണ്ടു ദിവസം കൂടെ ഇവിടെ ഉണ്ടാവും. ”

അവർ ദൂരെ ആകാശത്തേക്ക് നോക്കിയിരുന്നു . നനവുള്ള കണ്ണിൽ ഇക്കുറി തിളങ്ങിയത് പ്രീതീക്ഷയുടെ നാളങ്ങൾ.

“എന്താണിത്ര നോക്കുന്നത്? ” അവരുടെ നോട്ടത്തെ പിന്തുടർന്ന എനിക്ക് സന്ധ്യ സൂര്യൻ ചായം പൂശിയ ചുവന്ന മേഘങ്ങളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു.

“ചിലപ്പോൾ നമ്മൾ വിചാരിക്കാറില്ലേ.. ആകാശത്തു നിന്നും കുതിരപ്പുറത്തു സുന്ദരനായ ഒരു ഗന്ധർവ്വൻ വരുമെന്ന്.അയാൾ അവളെ കോരിയെടുത്തു കുതിരപ്പുറത്തിരുത്തും. പെട്ടെന്നവളുടെ ഉടയാടകൾ രൂപം മാറും. അയാളെ പോലെ വിലയേറിയ വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും ധരിച്ചു അവൾ കൂടുതൽ സുന്ദരിയാവും. അവർ ദൂരേക്ക് ദൂരേക്ക്…”

മുത്തശ്ശിക്കഥ പോലെ അവർ പറഞ്ഞു കൊണ്ടിരുന്നു.

“ഒടുവിൽ അവർ ദൂരെ ഒരു കുന്നിന്റെ താഴ്വരയിലെത്തും. അവിടെ നിറയെ കാട്ടുപൂക്കൾ. അതിലൊന്ന് പൊട്ടിച്ചു, അവൻ അവളുടെ മുടിയിൽ ചൂടും. പിന്നെ സ്നേഹപൂർവ്വം അവളെ ചുംബിക്കും . പഴങ്ങൾ ഭക്ഷിച്ചു, അരുവിയിലെ വെള്ളം കുടിച്ചു , സ്നേഹിച്ചു സ്നേഹിച്ചു അവർ ഒരുപാടു കാലം സുഖമായി അവിടെ കഴിയും.”

കഥ പൂർത്തിയാക്കിയത് ഞാനാണെന്ന അവർ ചിരിച്ചപ്പോഴാണ് മനസിലാക്കിയത്.

” ആഹാ.. അപ്പോൾ ഇതൊക്കെ കൈയിലുണ്ടല്ലേ? ”

“എല്ലാവരുടെയും മനസിലുണ്ടാവും ഒരു രാജകുമാരനും രാജകുമാരിയും …”

“അതെ, കഥയിലെ രാജകുമാരനും രാജകുമാരിയും..”

ഞങ്ങൾ ചിരിച്ചു. അവരുടെ കണ്ണുകളിലെ നേരിയ നനവ് സന്ധ്യ സമയത്തും തെളിഞ്ഞു കാണാമായിരുന്നു.

പെട്ടെന്നൊരാവേശത്തിൽ ഞാനവരെ എന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. അവർ എതിർപ്പ് പ്രകടിപ്പിക്കാതെ ചേർന്നിരുന്നു. ഉയർന്നു നിൽക്കുന്ന നെറ്റിത്തടത്തിൽ ചുംബിക്കണമെന്ന ആഗ്രഹത്തെ പ്രയാസപ്പെട്ടു നിയന്ത്രിച്ചു.

കൈവിരലുകൾ കോർത്ത് കൊണ്ട് ഞങ്ങൾ കടൽക്കരയിലൂടെ കുറെ ദൂരം നടന്നു.

ഹോട്ടലിലേക്ക് തിരികെ നടക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു-കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടികളെപ്പോലെ..

“ഒരു ഒളിച്ചോട്ടം.. അപരിചിതൻ.. വെള്ള കുതിര… ഗന്ധർവ്വൻ.. ഇതെല്ലാം എന്റെ സ്വപ്നങ്ങളായിരുന്നു. എല്ലാം തന്നതിന് നന്ദി. ശുഭരാത്രിയും ..” അവർ എന്റെ കൈകൾ പിടിച്ചുയർത്തി. വിരലുകളിൽ ചുംബിച്ചു.

ആ രാത്രിയിലെ സ്വപ്നങ്ങളിൽ ആകാശത്തു നിന്നും വെള്ളക്കുതിര പറന്നു വന്നു. അതിലെ രാജകുമാരൻ കടൽക്കരയിൽ നിൽക്കുന്ന രാജകുമാരിയെ കുതിരപ്പുറത്തിരുത്തി എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. രാജകുമാരന്റെയും കുമാരിയുടെയും വസ്ത്രങ്ങളോ ആഭരണങ്ങളോ വ്യക്തമായിരുന്നില്ല. പക്ഷെ അവരുടെ ഇരുവരുടെയും മുഖം ഞാൻ വ്യക്തമായി കണ്ടു.

അതിരാവിലെ ഞാൻ റിസപ്ഷനിൽ എത്തി. ആ സ്ത്രീയുടെ പേര് പോലും ചോദിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.

വൈകാതെ അവരെത്തി. നീണ്ട യാത്രക്ക് യോജിച്ച വേഷം . നീല ജീൻസും കറുത്ത ടോപ്പും ധരിച്ചപ്പോൾ പ്രായം നന്നേ കുറഞ്ഞത് പോലെ.

യാത്ര പറഞ്ഞപ്പോൾ ഞാൻ എന്റെ വിസിറ്റിംഗ് കാർഡ് അവർക്കു നേരെ നീട്ടി. അവർ അതിലേക്കു നോക്കിയതോ സ്വീകരിച്ചതോയില്ല .

” ചിലർ അപരിചിതരായി തുടരുന്നതാണ് നല്ലത്.. ” അവരുടെ കൈക്കുള്ളിൽ ഇരുന്ന എന്റെ വലതു കൈ വിറയാർന്നു.

“പേര് പോലും ..”

“കഥയിലെ രാജകുമാരനും രാജകുമാരിക്കും പേരുണ്ടാവാറില്ല.. ”

അവർ നടന്നകന്നു.

നഷ്ടബോധത്തോടെ തിരിഞ്ഞു നടക്കുമ്പോൾ എല്ലാം ശ്രദ്ധിച്ചു കൊണ്ട് നിന്ന ഹോട്ടലിലെ റിസെപ്ഷനിസ്റ് ചിരിച്ചു.

‘സർ, അവർ ഈ സമയം എല്ലാക്കൊല്ലവും ഇവിടെ വരാറുണ്ട്. അവരുടെ പേര്.. ”

“വേണ്ട ..”” പൂർത്തിയാക്കുന്നതിനു മുന്നേ അയാളെ ഞാൻ തടഞ്ഞു.

പേരില്ലാത്ത രാജകുമാരനും രാജകുമാരിയും ആകാശത്തു നിന്നും വെള്ളക്കുതിരയിൽ ഇനിയും വരും..

ഒന്നിച്ചൊരുപാട് ദൂരം സഞ്ചരിക്കും.. … പ്രണയിക്കും… പരസ്പരം ചുംബിക്കും.. ഒരുപാടൊരുപാട് നാൾ സന്തോഷത്തോടെ ജീവിക്കും!

Post Views: 57
2
Sany Mary John

വായിക്കാനും എഴുതാനും ഒത്തിരി ഇഷ്ട്ടം

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.