Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലൂക്കയുടെ വിരൽവേരുകൾ
കഥ

ലൂക്കയുടെ വിരൽവേരുകൾ

By Joyce VargheseAugust 10, 2023Updated:August 10, 20237 Comments5 Mins Read101 Views
Bookmark Now
Please login to bookmark Close

No account yet? Register

ലൂക്കയുടെ വിരൽവേരുകൾ (കഥ )
—————————————-

തെങ്ങിൻ തടത്തിൽ വെള്ളം തിരിച്ചുവിട്ടു, തടം നിറയുന്നത് നോക്കി നിൽക്കുന്ന ലൂക്കയോട് വെള്ളമുണ്ടിന്റെ കോന്തല അല്പം കൂടി നീട്ടി പുറത്തിട്ടു അപ്പൻ പറഞ്ഞു.
“തോടിനപ്പുറത്തു നാലഞ്ച് ഏക്കർ ഭൂമി വിൽക്കാനുണ്ടെന്നു കേട്ടു, അതങ്ങു വാങ്ങിയാലോ എന്നൊരു ആലോചന”. എന്താ നിന്റെ അഭിപ്രായം എന്നു ചോദിക്കാനും അപ്പൻ മറന്നില്ല.
” അതൊരു വെറും പറമ്പ് “, ലൂക്ക വലിയ താല്പര്യം കാണിച്ചില്ല.
നീർവാഴ്ചയുള്ള മണ്ണല്ലേ… മേലനങ്ങി പണിതാ മതി, സ്വർണം കായ്ക്കും.”,
അപ്പന്റെ സ്വരത്തിലെ കടുപ്പം മൂത്തമകനായ ലൂക്ക പെട്ടെന്നു തിരിച്ചറിഞ്ഞു.
വശം കോടിയ വെന്തിങ്ങതട്ടിൽ തിരുപ്പിടിച്ചു ലൂക്ക കുറച്ചു നേരം നിന്നു.
ഓർമ്മവെച്ച നാൾമുതൽ തന്നെ തൊട്ടുണർത്തിയിരുന്നത് ഈ തൊടിയിലെ ഇളം കാറ്റായിരുന്നല്ലോ.
തന്റെ കാലടികൾ ഏറെ പതിഞ്ഞ മണ്ണിനെ പുറകിൽ വിട്ടിട്ടു വരുന്ന ചിന്ത, ലൂക്കയുടെ ഉള്ളിൽ വ്യസനം കോരിനിറച്ചു. അപ്പന്റെ കട്ടിപുരികത്തിൽ നരച്ച രോമങ്ങൾ എഴുന്നു നിൽക്കുന്നത് കണ്ടയാൾ വേഗം കീഴോട്ട് നോക്കി സമ്മതം മൂളി. ലൂക്കയും ലില്ലിയും രണ്ടു മക്കളും തോടിനരികെയുള്ള പറമ്പിൽ വീടുപണിതു താമസമായി.

പിന്നെ കാട്ടുപടർപ്പിനോടും ഉറച്ചു കിടന്ന മണ്ണിനോടും യുദ്ധമായിരുന്നു. അതിരാവിലെ പറമ്പിൽ ഇറങ്ങി കളകൾ പിഴുതും പടുമരങ്ങൾ വെട്ടിയും മണ്ണ് കിളച്ചു മറിച്ചും ലൂക്ക മണ്ണൊരുക്കി. അയഞ്ഞ മൺതരികൾക്കിടയിലുള്ള സുഷിരങ്ങളിൽ ഈർപ്പം മെല്ലെ അരിച്ചിറങ്ങി.

പടർപ്പിൽ നിന്നും ഒരു പക്ഷി ചിറകടിച്ചു ഉയർന്നു, ആകാശത്തിൽ കുറച്ചു നേരം വട്ടത്തിൽ കറങ്ങി ദൂരേക്ക് പറന്നുപോയി.
പുഴുക്കളും പ്രാണികളും മണ്ണിൽ ഇഴഞ്ഞു, ” ഞങ്ങൾക്കു ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലേ?”

മടകളിൽനിന്നും പുറ്റിൽനിന്നും നിന്നും അവ കൂട്ടത്തോടെ പുറത്തിറങ്ങി. വലിയ വൃക്ഷങ്ങളുടെ പോടുകളിൽ നിന്നും വേരുകളിൽ ഇഴഞ്ഞിറങ്ങി മണ്ണിൽ ചേർന്നു. നനഞ്ഞ മണ്ണും പഴയ മരവും ഒന്നിച്ചുചേർത്തുവെച്ചു പാർപ്പിടം തീർത്ത ചിതലുറുമ്പുകൾ അയാളുടെ കാൽവിരലുകളിലൂടെ ഊർന്നിറങ്ങി. പെരുവിരലിൽ കടിച്ചു, തങ്ങളുടെ ആവാസവ്യവസ്ഥയെ താറുമാറാക്കിയതിനു പ്രതികാരം ചെയ്തു. ലൂക്ക ചിതൽ ഉറുമ്പുകളെ കുടഞ്ഞെറിഞ്ഞു.
ലൂക്ക വിഹ്വലതയോടെ അവയുടെ ശാപം ഭയന്നു.
‘ എനിക്ക് വേറെ വഴിയില്ല ‘, അയാൾ സ്വയം ആശ്വസിച്ചു.

കട്ടിപിടിച്ച ഇരുട്ടിനെ ഒളിപ്പിച്ച ഇലചാർത്തുകൾ മണ്ണിൽ വെട്ടിവീണു, ചെറു നനവിൽ ചീഞ്ഞളിഞ്ഞു, മണ്ണിനെ സമ്പുഷ്ടമാക്കി.

ചെമ്പോത്തും, മൈനയും, കുരുവിയും കാക്കയും അപകടം വിളിച്ചറിയിച്ചു കരഞ്ഞു കലപിലക്കൂട്ടി. മണ്ണിൽ പണിയായുധങ്ങൾ വീഴുന്ന ശബ്ദം അവയെ ചകിതരാക്കി.
ഓന്ത്‌, പച്ച നിറമാർന്ന ശരീരം വളച്ചു, ഉണ്ടക്കണ്ണുകളിൽ പരിഭ്രാന്തി നിറച്ചു.
ദിശയറിയാതെ പച്ചിലപ്പാമ്പുകൾ നാവ് നീട്ടി മറ്റു പച്ചിലകൂട്ടങ്ങൾ തിരഞ്ഞിറങ്ങി.

ലൂക്ക, നെൽപ്പാടവും തേങ്ങിൻതോപ്പും കുരുമുളകുവള്ളികൾ പടർത്തിയ കമുങ്ങുകളും വാഴത്തോട്ടവും സ്വപ്നം കണ്ടു. പച്ചക്കറിതോട്ടത്തിലെ കണിവെള്ളരിയുടെ ഐശ്വര്യത്തിനായി വൃതമെടുത്തു, ചോരനീരാക്കി. പയറും പാവലും ചീരയും മത്സരിച്ചു പടർന്നു കയറി ഞെടികളെ ഉയരത്തിൽ തോൽപ്പിച്ചു.

മഴത്തുള്ളികൾ ഉരുണ്ടുനിന്ന ഇലചാർത്തിനിടയിൽ എത്തിനോക്കുന്ന ഇളം വയലറ്റ് പൂക്കളുടെ നിറം, ലൂക്കയുടെ മക്കൾ ഉപ്പൂറ്റിയിൽ ഉയർന്നുനിന്നു നോക്കിക്കണ്ടു, കൗതുകം പങ്കുവെച്ചു. അധികം വൈകാതെ നീളൻ പയറുകൾ ഊർന്നിറങ്ങുമെന്ന്‌ ലൂക്ക കുട്ടികൾക്ക് ഉറപ്പുകൊടുത്തു.

നിലം തട്ടുകളായി തിരിച്ചു വരമ്പുകൾ തീർത്തു കണ്ടം തിരിച്ചു. തോട്ടിൽ നിന്നും,  കൈത്തോട് കൊണ്ടുവന്ന ജലസമൃദ്ധിയിൽ കുതിർന്നു നനഞ്ഞ മണ്ണിൽ വിത്തെറിഞ്ഞു. ഞാറ്റുകറ്റകൾ പിരിച്ചെടുത്തു വൃത്താകൃതിയിൽ ഞാറു നട്ട പാടം അഭിമാനത്തോടെ ലൂക്ക നോക്കിനിന്നു. പച്ചപ്പാടം തഴുകി, താഴെയിറങ്ങിയ കാറ്റ് ഇളംപ്പച്ച കുരുന്നുചെടികളുടെ ശിരസ്സിൽ തരംഗചലനം തീർത്തു. മനസ്സു തണുപ്പിക്കുന്ന സംഗീതമായി ആ തരംഗങ്ങൾ ലൂക്കയുടെ കാതിൽ ഒഴുകിയെത്തി.
ഞാറ്റുവേലയും കാറ്റിന്റെ ഗതിയും മണ്ണിന്റെ ഈർപ്പവും കൈവെള്ളയിലെ വരകൾ പോലെ അയാൾക്ക്‌ ഹൃദിസ്ഥമായി കഴിഞ്ഞിരുന്നു.

രണ്ടുകുട്ടികളുടെ അമ്മയായിക്കഴിഞ്ഞ ഭാര്യയോട് പറഞ്ഞു, ” ലില്ലി നീ നോക്കിക്കോ, നമ്മുടെ പാടത്തു പൊന്നു വിളയും, നമ്മുടെ മക്കൾ ബുദ്ധിമുട്ടില്ല …”
അയാളുടെ കണ്ണുകൾ തിളങ്ങി, അതിൽ മക്കൾ നിഴൽ രൂപങ്ങളായി ചാഞ്ചാടി.
അവൾ ഭർത്താവിന്റെ വിജയസ്മിതം പങ്കിട്ടു.
“എന്നാലും, കൂടുതൽ പണിക്കാരെ  വെക്കണം”, ലില്ലി അയാളെ ഓർമ്മിപ്പിച്ചു.
“സാരല്യ… ഒക്കെ നമ്മുടെ മക്കൾക്ക്‌ വേണ്ടിയല്ലേ?”, അയാൾ മറുചോദ്യം ചോദിച്ചു.
“ഓ… ശരി, എന്നാലും ഇങ്ങിനെ കിടന്നു കഷ്ടപ്പെടേണ്ട…”, അവൾ കെഞ്ചി.
“ഉം… നോക്കട്ടെ…”, ആളുകളുടെ മുന്നിൽ പരുക്കനായിരുന്നെങ്കിലും അയാളുടെ മനസ്സിന്റെ കോണിൽ ലില്ലിക്കു ഒരിടമുണ്ടായിരുന്നു.
അതു ലില്ലിക്കും അറിയാമായിരുന്നു.

ലില്ലിയുടെ പ്രസവസമയം അടുക്കുമ്പോൾ അകാരണമായി തങ്ങളെ ശകാരിക്കുന്ന ലൂക്കയെ നോക്കി പെണ്ണുങ്ങൾ അടക്കം പറഞ്ഞു ചിരിച്ചു, ” ഇയ്യാക്കാണ് പേറ്റുനോവ്…”
അതിരിൽ  വളർത്തിയ തേക്കും ചന്ദനമരവും വിടർത്തിയ ചെറുതണൽ കുടക്കീഴിൽ, ലില്ലി പകർന്ന കട്ടനും ഇലച്ചീന്തിൽ വിളമ്പിയ കപ്പയും അവർ ഒരുമിച്ചിരുന്നു കഴിച്ചു. അയാളുടെ ചെന്നിയിലൂടെ ചാലിട്ടു ഒഴുകി ഇറങ്ങിയ വിയർപ്പ്, ലില്ലി സാരിത്തലപ്പുകൊണ്ടു ഒപ്പിയെടുത്തു. കിളച്ചുമറിച്ച മണ്ണിൽ അവരുടെ മക്കൾ ഓടിക്കളിച്ചു.
കുടുംബം വളർന്നു, നാലു മക്കൾക്കും വേണ്ടി കരുതിവെക്കാൻ ലൂക്ക അക്ഷീണം ശ്രമിച്ചു. പഠിക്കാൻ മിടുക്കരായ മക്കളുടെ വിജയങ്ങൾ, വിളഞ്ഞ സ്വർണകതിർക്കുലകൾ നിറഞ്ഞുവീണ പാടങ്ങളെപ്പോലെ ലൂക്കയുടെ കാഴ്ചയിൽ തിളങ്ങി.

മാനം മുട്ടെ വളർന്ന കമുകിൽ വളർത്തിവിട്ട കുരുമുളക് വള്ളികളിൽ പച്ചകുരുമുളക് തിരിയിട്ടു. കളങ്ങളിൽ നിറഞ്ഞുണങ്ങിയ കറുത്തപൊന്ന് ലൂക്കയുടെ പണപ്പെട്ടി നിറച്ചു, മക്കളുടെ ശോഭനമാകുന്ന ഭാവിയുടെ  കിലുക്കം അയാൾ കേട്ടു.
വരത്തൻ ലൂക്ക, ലൂക്ക ചേട്ടനായി മാറി.
“അവൻ നല്ലൊരു കൃഷിക്കാരനാ…മണ്ണിനെ സ്നേഹിച്ച എന്റെ മകൻ “,
പ്രായത്തിന്റെ അവശതയിലും ലൂക്കയുടെ അപ്പൻ അയാളെ കുറിച്ചു അഭിമാനം കൊണ്ടു. അയാളുടെ വെള്ള പുരികരോമങ്ങൾ ഏറെക്കുറെ കൊഴിഞ്ഞുപോയിരുന്നു. ലൂക്കയ്ക്കു ആദ്യമായി അപ്പന്റെ മുഖത്തു നോക്കാനുള്ള ധൈര്യം കൈവന്നു.
അനേകം വേനലും വർഷവും വസന്തവും ശിശിരവും വന്നുപോയി. പറക്കമുറ്റിയ മക്കൾ ഭാവിതേടി പറന്നുപോയി.
നര കയറിയ മുടിയും മങ്ങുന്ന കാഴ്ചയും ബലം കുറയുന്ന പേശികളും യവ്വനം ചോർന്നുകൊണ്ടിരിക്കുന്ന ഓട്ടപാത്രമാണ് താനെന്നു ലൂക്ക ഉൾകിടിലത്തോടെ ഓർത്തു. എല്ലായിടവും ഓടിയെത്താൻ അയാൾ കിതച്ചുതുടങ്ങി.
“അപ്പച്ചന് വയസ്സായില്ലേ…? ഇനി കൃഷിയൊക്കെ നിറുത്തി വീട്ടിൽ സ്വസ്ഥമായി ഇരുന്നൂടെ?” മക്കളുടെ സ്വരം മഴതോർന്നിട്ടും പെയ്യുന്ന മരം കണക്കെ അയാളുടെ ചിന്തകളെ നനയിച്ചുകൊണ്ടിരുന്നു.
ലൂക്ക ഒന്നും ഉരിയാടാതെ ചുറ്റുമുള്ളവരെ അവിശ്വസനീയമായി നോക്കി. അയാളുടെ നിറം മങ്ങി നരച്ച കൃഷ്മണികളിൽ അപരിചിതത്വം നിറഞ്ഞു.
” എന്തിനാണ് ഇങ്ങിനെ കിടന്നു ഓടുന്നത്? കൃഷി തുടരാൻ ഞങ്ങൾക്ക് താല്പര്യമില്ല…പിന്നെ ആർക്കാണ് ഇതെല്ലാം ?”
ക്രിസ്തുമസ്സിന് ഒത്തുകൂടിയ മക്കൾ പരസ്പരം നോട്ടമയച്ചും തോണ്ടിയും മൂത്തമകനെ കൊണ്ടു വിഷയം അവതരിപ്പിച്ചു, ലൂക്കയുടെ മറുപടിക്കായ് കാത്തു.
“…തരിശ്ശിട്ടാൽ എല്ലാം പുല്ലുകേറി നശിക്കും…”, അയാളുടെ ശബ്ദം നേർത്തിരുന്നു.
ഉണങ്ങി വരണ്ടു കട്ടകൾ വിണ്ട പാടം അയാളുടെ മുന്നിൽ തെളിഞ്ഞു.
അയാളുടെ വാക്കുകൾ വരണ്ടുണങ്ങി. വറ്റിവരണ്ട തൊണ്ടയിലേക്ക് ഓട്ടു മൊന്തയിൽ നിന്നും അയാൾ കുടുകുടെ വെള്ളമൊഴിച്ചു, ഊക്കിൽ മുരണ്ടു. വാതിൽപ്പടിയിൽ കൈക്കുത്തിനിൽക്കുന്ന ലില്ലിയുടെ നേരെ നോട്ടമയച്ചു ലൂക്ക എഴുന്നേറ്റു പുറത്തുപോകാൻ തുനിഞ്ഞു.
“അപ്പച്ചാ… ഒരു കാര്യം കൂടി പറയാൻ ഉണ്ട്‌”, മകൻ കൂട്ടിച്ചേർത്തു.
“നല്ല വില തരാം എന്ന് പറഞ്ഞൊരു ഇടപാടുകാരൻ വന്നിട്ടുണ്ട്. ഇതുപോലെ ഒരവസരം കിട്ടാൻ പ്രയാസമാണ് എന്നാണ് അഭിപ്രായം “.

“ആരുടെ അഭിപ്രായം? “,
ചരൽക്കല്ലിൽ ആദ്യമായി മൺവെട്ടി പതിച്ചപ്പോൾ കേട്ട അതെ ചിലമ്പൽ ആയിരുന്നു അയാളുടെ സ്വരത്തിനും.

“അപ്പച്ചൻ കുറെ കഷ്ടപ്പെട്ടതാ… അതാ ഇത്ര ദണ്ണം…”, ലില്ലി വിതുമ്പി,കണ്ണീരൊപ്പി.
“ഞങ്ങൾക്ക് സമയമില്ലമ്മേ… ഈ കൃഷിക്കൊന്നും, പല തിരക്കുകളുണ്ട്.”
” പിന്നെ…കൂലി ചിലവ് അമ്മക്ക് അറിയില്ലേ?
“അതു കൊടുക്കാം എന്ന് വെച്ചാൽ തന്നെ ആളെ കിട്ടാനില്ല, പിന്നെ എന്തു ചെയ്യാനാണ്?”
മക്കളുടെ വാദമുഖങ്ങൾ പ്രതിരോധിക്കാൻ കെൽപ്പില്ലാതെ ലില്ലി ഉഴറി.
മക്കൾ മറന്നത് മണ്ണിനെയല്ല, ‘കുടുംബത്തിന്റെ തണലായ വന്മരം’
നിങ്ങളുടെ അച്ഛനെ തന്നെ ആയിരുന്നു, എന്ന് വിളിച്ചു പറയുവാൻ അവൾ വെമ്പി.
വാക്കുകൾ തൊണ്ടയിൽ കുത്തിത്തിരിഞ്ഞു ഉള്ളിൽ ഉടക്കി കിടന്നു.

ലൂക്കയുടെ  ഉള്ളിൽ രൂപം കൊള്ളുന്ന ഗർത്തത്തിന്റെ ആഴത്തിൽ ശ്വാസം മുട്ടി പ്രാണവായു തേടി, അയാളുടെ തൊണ്ടകുഴിക്കു ആഴം കൂടുന്നതു അവൾ കണ്ടു.

നനവ് നഷ്ടപ്പെട്ട മണ്ണിൽ പടുമുളകൾ തലപൊക്കി. പടർപ്പുല്ല് വരമ്പിൽ നിന്നിറങ്ങി കണ്ടം കയ്യേറാൻ തുടങ്ങി. മഞ്ഞനിറം വീണ തേങ്ങോലകളും നേർത്ത കമുകിൽ ചുരുണ്ടു ഉണങ്ങിയ കുരുമുളക് വള്ളികളും ജീവനുവേണ്ടി പോരാടി, തളർന്നു വീണു.

കർക്കിടക മഴയിൽ നനഞ്ഞുചീഞ്ഞ കരിയിലകളെ തേടി പുഴുക്കളും പ്രാണികളും എത്തി. ഭക്ഷണം തേടിയെത്തിയ കിളികൾ പുഴുക്കളെ കൊത്തിതിന്നു.
ലൂക്ക വന്യമായ വികാരത്തോടെ അതു നോക്കിനിന്നു.
ഒരിക്കൽ അയാൾ പടിയിറക്കിവിട്ട ഓന്തും അണ്ണാനും കാക്കയും, അവയുടെ പിൻതലമുറകൾ, മരങ്ങളിൽ നിന്നും തല നീട്ടി അയാൾക്ക് നേരെ ഒച്ചവെച്ചു  പരിഹസിച്ചു.
മണ്ണും പാഴ്മരവും തിന്നു ചിതലുരമ്പുകൾ പുറ്റിനുള്ളിൽ പെരുകി.
സന്ധ്യയുടെ നിഴലനക്കങ്ങൾ തുടങ്ങിയിരുന്നു.  തോട്ടിലെ വെള്ളം കുത്തിയൊലിച്ചു, എവിടെയോ ഓടിയെത്താൻ ധൃതിവെച്ചുകൊണ്ടിരുന്നു. ലൂക്ക, ആ തിടുക്കത്തിന്റെ വ്യർത്ഥത ഓർത്തു ചിരിച്ചു. മഴ കോരിയെടുത്ത മണ്ണ്, കലക്കവെള്ളത്തിന്റെ ചുഴികളിൽ തിരിഞ്ഞു.

ലൂക്ക അതിരിലെ വന്മരത്തിൽ ചാരി നിന്നു, അയാളുടെ പാദം മണ്ണിലേക്കമർന്നു, വിരലുകൾ അതിവേഗം മണ്ണിലേക്ക് നീണ്ടു വളർന്നു.
അവയിൽ ചിതലുറുമ്പുകൾ പാഞ്ഞുകയറി. അയാളുടെ പെരുവിരലിൽ കടിച്ചു ചുരുങ്ങിവളഞ്ഞു.
ലൂക്ക അവയെ കുടഞ്ഞെറിഞ്ഞില്ല.

അയാളുടെ വിരൽവേരുകൾ മണ്ണിന്റെ  അകക്കാമ്പ് തേടി യാത്ര തുടങ്ങിയിരുന്നു.
——————————————–
നമുക്ക് ചുറ്റും അനേകം വിളനിലങ്ങൾ തരിശുഭൂമികളായി മാറിക്കഴിഞ്ഞു. മാറിയ സാമൂഹികാവസ്ഥയും മാറുന്ന തൊഴിൽ സംസ്കാരവും അതൊരു അനിവാര്യതയാക്കി. പക്ഷെ മണ്ണിനെ മെരുക്കാൻ ആയുസ്സ് നൽകിയ അച്ഛന്റെ നൊമ്പരവും കണ്ണീരും അതിൽ അലിഞ്ഞു ചേരുന്നത് മക്കൾ അറിയാതെ പോകുന്നു.
🙏

Post Views: 45
2
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

7 Comments

  1. Thara Subhash on April 6, 2026 10:25 PM

    മനോഹരമായ എഴുത്ത്. മണ്ണിൽ പണിതവൻ്റെ നോവ് അടുത്ത തലമുറയ്ക്ക് പിടികിട്ടാൻ ബുദ്ധിമുട്ടാണ്. നല്ല കഥ👌👌👏👏❤️❤️

    Reply
    • Joyce Varghese on April 7, 2026 6:40 PM

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

      Reply
  2. Sunandha Mahesh on September 3, 2023 9:32 AM

    സത്യം…
    പരസ്പരം പഴി ചാരാം.
    നാട്ടിലിന്നു കർഷകരുടെ അവസ്ഥ ദയനീയമാണ്.

    മനോഹരമായ എഴുത്ത് ഡിയർ ❤️

    Reply
    • Joyce Varghese on September 8, 2023 1:08 AM

      True.
      വായനക്കു നന്ദി 🙏

      Reply
  3. sabira on September 3, 2023 9:26 AM

    നല്ല വായനനുഭവം.. മക്കളെയും അപ്പനെയും കുറ്റം പറയാൻ പറ്റാത്ത അവസ്‌ഥ.വ്യവസായ വൽകൃത കൃഷി ക്ക് മാത്രേ ഇനി നില നിൽപ്പുള്ളു എന്നിടത്താണ് കാര്യങ്ങൾ. കീട നാശിനി കലർന്ന ഫുഡ്‌ കഴിക്കാനേ ഈ തലമുറക്ക് യോഗമുള്ളൂ. ❤️❤️

    Reply
    • Joyce Varghese on September 8, 2023 1:08 AM

      അതെ.
      Thank u for reading.🙏 ❤

      Reply
      • Joyce Varghese on September 8, 2023 1:10 AM

        അതെ.
        Thank u for reading.🙏 ❤

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.