Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റക്കൊരു കാമുകി
കഥ പ്രണയം

ഒറ്റക്കൊരു കാമുകി

By Sany Mary JohnAugust 11, 20239 Comments7 Mins Read143 Views
Bookmark Now
Please login to bookmark Close

No account yet? Register

വിസിറ്റിംഗ് റൂമിലെ സോഫയിൽ ക്രിസ്റ്റിക്ക് എതിരെയിരിക്കുമ്പോൾ എൻ്റെ കൈവിരൽത്തുമ്പുകൾ വേദനിച്ചു തുടങ്ങി. ക്രിസ്റ്റി അടുത്തു വരുമ്പോൾ പണ്ടും അവ ഇങ്ങിനെയായിരുന്നു. അയാളൊന്നു തൊട്ടാലുടൻ മാറുന്ന നൊമ്പരത്തെ ‘പ്രണയ നൊമ്പര ‘മെന്ന് ഞങ്ങൾ കളിയായ് വിളിച്ചു.

ഇപ്പോൾ സന്ധ്യാസമയമല്ലായിരുന്നെങ്കിൽ.. പുറത്തെ നേരിയ ചുവപ്പ് രാശി പടർന്ന ആകാശം അവിടെയിരിക്കുമ്പോഴും എനിക്ക് വ്യക്തമായ് കാണാമായിരുന്നു. പക്ഷെ, തൊട്ടെതിരെയിരിക്കുന്ന ക്രിസ്റ്റിയുടെ മുഖമോ അതിലെ വികാരങ്ങളോ തീരെ വ്യക്തമല്ലായിരുന്നു. ഞാനെപ്പോഴെങ്കിലും ഈ മനുഷ്യനെ ശരിക്കും മനസിലാക്കിയിട്ടുട്ടോ?

ഞാൻ കൊടുത്ത ആശുപത്രി റെക്കോർഡുകളിൽ നിന്നും ക്രിസ്റ്റി മെല്ലെ മുഖമുയർത്തി. മിഴികൾ തമ്മിൽ കൊരുത്തപ്പോൾ മനസ് നിർവികാരമാണെന്നത് എന്നെ അതിശയിപ്പിച്ചു. പണ്ട് ഞാനിങ്ങനെയായിരുന്നില്ല. പണ്ട് എന്നാൽ കൃത്യം പത്ത് വർഷങ്ങൾക്ക് മുൻമ്പ്.. ക്രിസ്റ്റിയുടെ ഒരു നോട്ടത്തിൽ ആകാശം മുട്ടെ പറന്നുയർന്നിരുന്നവൾ. പ്രണയ മഴയിൽ നനഞ്ഞു വിറച്ചവൾ…

” മീരാ, നീ പിന്നെ റെഗുലർ ചെക്കപ്പുകളൊന്നും നടത്തിയില്ല.. അല്ലേ?”

ഏറെ നേരത്തെ മൗനത്തിന് ശേഷം സംസാരിച്ചതുകൊണ്ടാവും അയാളുടെ ശബ്ദം പതറിയിരുന്നു. ആ വാക്കുകളിൽ പരിഭവമോ ദു:ഖമോ വേർതിരിച്ചെടുക്കാൻ കഴിയാതിരുന്നപ്പോൾ, വർഷങ്ങൾക്ക് ശേഷം കേൾക്കുന്ന സ്വരത്തിൻ്റെ അർത്ഥ തലങ്ങൾ തിരിച്ചറിയുക ദുഷ്ക്കരമാവുമെന്ന് സ്വയം സമാധാനിച്ചു.

“പ്രതീക്ഷകളില്ലാത്ത ജീവിതം മരണത്തിന് തുല്യമാണ്.. ”

പറയാൻ വന്ന വാക്കുകളെ അതേപ്പടി വിഴുങ്ങി . എൻ്റെ നിരാശയോ വിഷമങ്ങളോ അറിയിക്കാനല്ല ഞാനയാളെയിത്ര ദൂരം വിളിച്ചു വരുത്തിയത്.സ്വന്തം ദുഃഖങ്ങൾ മറ്റുള്ളവരുടെ മുന്നിൽ കൊട്ടിഘോഷിക്കുന്നത് അന്നുമിന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. ഏകാന്ത ജീവിതം എനിക്ക് നൽകിയ നന്മകളിൽ ചിലത്.

” ഞാനുടനെ പാലിയേറ്റീവ് സെൻ്ററിലേക്ക് മാറും. ഒരു ഘട്ടംകഴിഞ്ഞാൽ ചികിൽസക്ക് അതാണ് സൗകര്യം.. ഇനിയൊരു മടക്കം..” ഒരു നിമിഷം കണ്ണുകളടച്ച് തുടർന്നു. ” ഒന്ന് യാത്ര ചോദിക്കണമെന്ന് തോന്നി “.

പറഞ്ഞു നിർത്തിയപ്പോൾ അതിശയം തോന്നി. കണ്ണുകൾ നിറയാതെ ക്രിസ്റ്റിയോട് യാത്ര ചോദിക്കാനെനിക്ക് സാധിച്ചിരിക്കുന്നു. ക്രിസ്റ്റിയെ വിളിച്ചതിനു ശേഷം മനസിലെത്ര തവണ ഈ സന്ദർഭം റിഹേഴ്സൽ നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ഹൃദയം പൊട്ടി കരഞ്ഞിട്ടുമുണ്ട്.

കഴിഞ്ഞ തവണ അയാൾ യാത്രയായപ്പോൾ എണ്ണമറ്റയെത്ര രാത്രികളിലായിരുന്നു കണ്ണീർ വാർത്തത്… കരഞ്ഞു തളർന്നുറങ്ങുമ്പോഴും ഒരു സ്വപ്നം എനിക്ക് പ്രതീക്ഷ നൽകിയിരുന്നു. ക്രിസ്റ്റി വരും. എന്നെ ഒറ്റക്ക് വിടാൻ അയാൾക്ക് കഴിയില്ല.

മുപ്പത് കടന്നവരുടെ പക്വതയാർന്ന പ്രണയമായിരുന്നു ഞങ്ങളുടേത്. പരസ്പരം അറിഞ്ഞും മനസിലാക്കിയും ഇരു ഹൃദയങ്ങൾ ഒന്നായ് അഞ്ച് വർഷങ്ങളാണ് ചിലവിട്ടത്.

വർഷങ്ങളായി ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മാനേജർ റിട്ടയർ ചെയ്തപ്പോൾ, പുതുതായ് ആ സ്ഥാനത്തേക്ക് വന്നതാണ് ക്രിസ്റ്റി. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി. മുപ്പതുകൾ കടന്നിട്ടും അയാൾ അവിവാഹിതനായിരുന്നു. അതിനാൽ തന്നെ ഓഫീസിലെ അവിവാഹിതകൾക്ക് പ്രിയങ്കരനും.

പക്ഷെ, വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുളളിൽ വിധവയായ എന്നോടായിരുന്നു അയാൾക്ക് താത്പര്യം. പലവട്ടം പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും ആ മനസ് മാത്രം മതിയെന്ന് പറഞ്ഞ് അയാൾ അവിടെ ചേക്കേറി. ഒരിക്കൽ കണ്ടു മറന്ന സ്വപ്നങ്ങൾ വീണ്ടും കാണാൻ പ്രേരിപ്പിച്ചു. വെറുതെ, വെറുതെ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.

മുഖമുയർത്തി ക്രിസ്റ്റിയെ നോക്കിയപ്പോൾ അയാൾ വീണ്ടും ആ കടലാസുകളിൽ കണ്ണു നട്ടിരിക്കുന്നു. അതൊരുപക്ഷെ, എന്നെ നേരിടാനുള്ള ബുദ്ധിമുട്ടാവും. വാക്കു തന്നതും വാക്കു മാറിയതും അയാളായിരുന്നല്ലോ?

ഞാൻ പറഞ്ഞതത്രയും അയാൾ ശ്രദ്ധിച്ചിരുന്നോ?

കൈകൾ കൂട്ടിത്തിരുമ്മി കുനിഞ്ഞിരിക്കുമ്പോൾ ക്രിസ്റ്റിയുടെ വാക്കുകൾ വീണ്ടും കേട്ടു. എൻ്റെ മുഖത്തേക്ക് നോക്കാതെ സംസാരിക്കാനാണ് അയാൾക്ക് എളുപ്പമെന്നപ്പോൾ തോന്നി.ആ ശബ്ദം കേൾക്കാൻ എത്ര സമയം വേണമെങ്കിലും അങ്ങിനെയിരിക്കാൻ ഞാനൊരുക്കവുമായിരുന്നു.

” മീരയുടെ അമ്മക്കും ഈ അസുഖമുണ്ടായിരുന്ന സ്ഥിതിക്ക് വർഷം തോറും കൃത്യമായ് ചെക്കപ്പ് നടത്തേണ്ടിയിരുന്നതല്ലേ ?”

ആ ചോദ്യം തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. അയാളിതെല്ലാം ഇപ്പോഴും ഓർക്കുന്നുവോ?

എൻ്റെ അമ്മ കാൻസർ വന്ന് മരിച്ചതിന് ശേഷം ക്രിസ്റ്റി നിർബ്ബന്ധപൂർവ്വം വർഷംതോറും എന്നെ ഡോക്ടറുടെയടുക്കൽ കൊണ്ട് പോകുമായിരുന്നു.

” മീരാ.. ഈ അസുഖം ചിലർക്കെങ്കിലും പാരമ്പര്യമായി ഉണ്ടാവാറുണ്ട് “. അതിനയാൾ ചില ഉദാഹരണങ്ങളും നിരത്തി. മടി കൂടാതെ ഞാനയാളോടൊപ്പം പോയി. ക്രിസ്റ്റി കൂടെയുണ്ടായിരുന്നത് കൊണ്ട് ഡോക്ടറുടെ പരിശോധനകളും റിസൽട്ടിനു വേണ്ടിയുള്ള കാത്തിരിപ്പുമൊന്നും എന്നെ കാര്യമായ് ബാധിച്ചില്ല. എപ്പോഴും കൂട്ടായ് അയാളുടെ കൈകൾ എനിക്ക് ചുറ്റുമുണ്ടായിരുന്നു. സാന്ത്വനമായി ആ മാറും ശിരസിന് മേൽ നിന്നിരുന്നു. അവ നഷ്ടപ്പെട്ടമ്പോൾ എനിക്കൊന്നും വേണ്ടെന്ന് തോന്നിയതിൽ തീരെ നിരാശയുമില്ല.

ഈ ചോദ്യം തന്നെയാണ് അല്പം മുന്നേ മറ്റൊരു രൂപത്തിൽ അയാൾ ചോദിച്ചത്. ഇത് തന്നെയാണ് തിരിച്ചും മറിച്ചും ഇനിയും അയാൾക്ക് ചോദിക്കാനുള്ളതെങ്കിൽ ഇവിടെയിരുന്നിട്ട് കാര്യമില്ല.

ഞാൻ മെല്ലെയെഴുന്നേറ്റു.വിസിറ്റിംഗ് റൂമിലെ ചുവന്ന പരവതാനിയിലൂടെ പുറത്തേക്ക് നടന്നു. മുറ്റത്തു ഭംഗിയായ് വെട്ടിയൊരുക്കി നിർത്തിയിരിക്കുന്ന ചെറിയ തോട്ടത്തിലേക്ക് കടന്നപ്പോൾ ക്രിസ്റ്റിയും പിന്നാലെ വന്നു. അയാൾ വരുന്നത് കണ്ട് ഞാൻ നിന്നു. ഒരുമിച്ച് നടക്കാറുള്ളപ്പോൾ എൻ്റെ വിരലുകളെന്നും കൂട്ടു തേടി അയാളുടെ അരികിലെത്താറുണ്ടായിരുന്നു. പ്രണയ നൊമ്പരം മാറ്റാനുള്ള മരുന്ന് ഇപ്പോഴും അയാൾ സൂക്ഷിക്കുന്നുവെന്നുള്ളതെന്നെ സന്തോഷിപ്പിച്ചു. തിരക്കിൽ കാണാതായ അമ്മയെ കണ്ടെത്തിയ കുഞ്ഞിനെ പോലെ,ഞാനാ വിരലുകളിൽ മുറുകെ പിടിച്ചു.

തോളോട് തോൾ ചേർന്ന് നടന്നപ്പോൾ ഞാൻ ക്രിസ്റ്റിയെ അയാളറിയാതെ ശ്രദ്ധിച്ചു. പത്തു വർഷങ്ങൾ ശാരീരികമായ് ക്രിസ്റ്റിയെ നന്നായ് മാറ്റിയിട്ടുണ്ട്. ചെവിയുടെ ഇരുവശത്തുമുള്ള വെളുത്ത മുടികൾ ക്രിസ്റ്റിക്ക് ഏറെ പക്വത നൽകി. ശരീരം ലേശം തടിച്ചിട്ടുണ്ട്. എന്നാലുമിപ്പോഴും സുന്ദരൻ തന്നെ.

“ക്രിസ്റ്റി ഞാനുടുത്തിരിക്കുന്ന ഈ സാരി നീ എനിക്കാദ്യം സമ്മാനിച്ചതാണ്. ”

നരച്ചു തുടങ്ങിയ ചുവപ്പ് സാരിയിലേക്ക് അയാളുടെ നോട്ടം വീണു. വളരെ നാളുകൾക്ക് ശേഷമാണ് നരച്ചതെങ്കിലും കടുത്ത നിറമുള്ള ഒരു സാരി ഞാനുടുക്കുന്നത്. വർണ്ണങ്ങൾ പോലും ജീവിതത്തിൽ നിന്നും ഞാൻ മായ്ച്ചു കളഞ്ഞിരുന്നു. ഇന്ന് കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ കണ്ട രൂപം എനിക്കപരിചിതമായിരുന്നു.

ഈ സാരി ആദ്യമായുടുത്ത് ഓഫീസിൽ എത്തിയ ദിവസം എനിക്കോർമ്മ വന്നു. എന്നോട് ക്രിസ്റ്റി പ്രണയം പറഞ്ഞതിന് ശേഷമുള്ള ആദ്യ വാലൻൻ്റെസ് ഡേ. മാനേജരായിരുന്ന ക്രിസ്റ്റിയുടെ ക്യാബിനിലേക്ക് അന്നൊരാവശ്യവുമില്ലാതെ കയറി ചെന്നു. ക്രിസ്റ്റി എന്നെ ചേർത്തു നിർത്തിയതും അടിമുടി മതിവരാതെ നോക്കിയതും അയാളുടെ കണ്ണിലെ കൊതി കണ്ട് നാണിച്ചതും ഇന്നലെയെന്ന പോലെ.. അന്ന് വൈകിട്ട് മറൈൻ ഡ്രൈവിൽ ഞങ്ങൾ സായാഹ്നസവാരിക്ക് പോയി. ഭാരത് കോഫീ ഹൗസിലെ അരണ്ട വെളിച്ചത്തിൽ എനിക്കേറെ പ്രിയപ്പെട്ട വെജിറ്റബിൾ കട്ലറ്റ് പങ്കിട്ടു കഴിച്ചു. ക്രിസ്റ്റിയുടെ കാറിൽ തിരിയെ ഹോസ്റ്റലിൽ എത്തിയപ്പോൾ, ഗുഡ് നൈറ്റ് പറഞ്ഞ് തിരിഞ്ഞ് നടന്ന എന്നെ ചേർത്ത് നിർത്തി ആദ്യമായ് അയാൾ ചുംബിച്ചു. അതുവരെ മൂടി കെട്ടി നിന്ന ആകാശം ആ നിമിഷം അണപൊട്ടിയൊഴുകി ഞങ്ങളെ നനച്ചു. നനഞ്ഞു കുതിർന്ന എന്നെ നോക്കി ദൈവങ്ങൾ കാര്യമായ് അനുഗ്രഹിച്ചെന്ന് കളിയായ് അയാൾ പറഞ്ഞു. ഞാനും അതൊരു അനുഗ്രഹമഴയായി കരുതി. ഒരു പക്ഷെ ആ നിമിഷം പ്രകൃതിയും എന്നെ കളിയാക്കുകയായിരുന്നോ?

അന്നത്തെ ഓർമ്മയിലാവും ക്രിസ്റ്റി അയാളുടെ ശരീരത്തോട് എന്നെ ചേർത്തു പിടിച്ചത്. ഇനിയുമയാൾ വിട്ടു പോയെങ്കിലോയെന്ന് ഭയന്ന് ഞാൻ അയാളോടൊട്ടി നിന്നു . ആ ഭയത്തിൽ ദേഹം കുറെശെ വിറച്ചു തുടങ്ങി.

” മീരാ.. നീയിപ്പോഴുമിത് സൂക്ഷിച്ചു വെച്ചിരിക്കുന്നല്ലോ?” അയാളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. അവയിൽ സ്നേഹത്തിൻ്റെ,  പ്രണയത്തിൻ്റെ നീർത്തുള്ളികൾ തിളങ്ങി. പ്രണയം സുന്ദരമാണ്. അതനുഭവിക്കുന്നവർ സുന്ദരന്മാരും സുന്ദരികളുമാണ്.

” ഇതു മാത്രമല്ല ക്രിസ്റ്റി.. നിങ്ങൾ തന്ന ഓരോ നിമിഷങ്ങളും ഞാനോർക്കുന്നുണ്ട്. അതാണെന്നെയിന്നും ജീവിപ്പിക്കുന്നത് “. ക്രിസ്റ്റി മുഖം പിടിച്ചുയർത്തിയപ്പോൾ വീണു പോയേക്കുമെന്ന പേടിയിൽ എൻ്റെ വിരലുകൾ അയാളുടെ ദേഹത്തമർന്നു. എത്ര നാൾ കഴിഞ്ഞാണ് ഞാനാ മുഖം ഇത്രയടുത്തു കാണുന്നത്? ക്രിസ്റ്റി ഞാൻ നിങ്ങളെയെത്ര സ്നേഹിക്കുന്നു? നിങ്ങളും അങ്ങിനെയായിരുന്നില്ലേ? എന്താണ് നമുക്കിടയിൽ സംഭവിച്ചത്? ഞാനാ മുഖത്ത് ചോദ്യങ്ങൾക്ക് ഉത്തരം തേടി കൊണ്ടിരുന്നു.

“നീയെന്തേയിങ്ങനെ മാറി പോയത്? ഒട്ടും ശ്രദ്ധയില്ലാതെ.. ആരോഗ്യം സൂക്ഷിക്കണമെന്ന് പറഞ്ഞല്ലേ ഞാൻ പോയത് ?” വലത്തെ കാതിന് തൊട്ടരികെ കേട്ടവാക്കുകളിൽ ആത്മാർത്ഥയും അതിലേറെ ആകാംക്ഷയുമുണ്ടായിരുന്നു.

ക്രിസ്റ്റിയുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് കരയാൻ തോന്നി. ശരിയാണ്, ഞാനൊരുപാട് മാറി. ചികിൽസയുടെ ഭാഗമായ്, നീണ്ടിരുണ്ട മുടി തോളോപ്പം വെട്ടിയിരിക്കുന്നു. എണ്ണമില്ലാത്ത മരുന്നുകൾ കഴിച്ച് ശരീരം നന്നേ ക്ഷീണിച്ചു. കീമോയും റേഡിയേഷനുമെല്ലാമായ് മുഖവും ദേഹവും കരുവാളിച്ചു. എല്ലാറ്റിനുപരിയായ് ക്രിസ്റ്റി ഏറെ ഇഷ്ടപ്പെട്ടിരുന്ന എൻ്റെ കണ്ണുകൾ അയാളെ കാത്ത് കാത്തിരുന്ന് ….

കുറ്റബോധത്തോടെ ഞാനയാളിൽ നിന്നും തെന്നിമാറി. മനസ് കൊണ്ട് മാത്രമാണ് ഞാനാ പഴയ മീര. എൻ്റെയീ രൂപം അത്രയടുത്ത് അയാൾ കാണേണ്ട.എന്തേ, ഞാനിതൊന്നും ഓർത്തതേയില്ല.

ചോദിക്കാൻ എനിക്കേറെ ചോദ്യങ്ങളുണ്ടായിരുന്നു. ക്രിസ്റ്റി ഇതുവരെ നിങ്ങളെവിടെയായിരുന്നു? എന്തേയെന്നെ ഓർത്തില്ല? ഇപ്പോഴും ഞാൻ വിളിച്ചിരുന്നില്ലെങ്കിൽ നിങ്ങൾ വരുമായിരുന്നോ? നിങ്ങളെക്കുറിച്ച് പറഞ്ഞ് കേട്ടതെല്ലാം നേരാണോ?

ജോലി മതിയാക്കി ക്രിസ്റ്റി നാട്ടിലേക്ക് മടങ്ങിയത് അയാളുടെ പപ്പയുടെ മരണത്തോടെയാണ്. സഹോദരിയുടെ വിവാഹം കഴിഞ്ഞ് സ്വന്തമായ് ഒരു ബിസിനസും പടുത്തുയർത്തിയതിനു ശേഷം ഞാനെന്ന സ്വപ്നത്തിലേക്ക് മടങ്ങി വരാമെന്ന് വാക്ക് പറഞ്ഞാണ് അയാൾ പോയത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്ര പറയാൻ നിൽക്കെ, ജനലഴികളിലൂടെ ക്രിസ്റ്റി എൻ്റെ കൈ വിരലുകൾ ചേർത്തു പിടിച്ചു.

“ഏറിയാൽ രണ്ട് അല്ലെങ്കിൽ മൂന്ന് വർഷം. അതിനുള്ളിൽ ഞാൻ വരും മീരാ. അതു വരെ നീ കാത്തിരിക്കണം..”

നിറഞ്ഞ കണ്ണുകളുമായ് നിൽക്കെ പരിസരം മറന്ന് അയാൾ വിരലുകളിൽ ചുംബിച്ചു. വണ്ടി പോയപ്പോൾ അയാൾ ചുംബിച്ച വിരലുകൾ ചുണ്ടോട് ചേർത്ത് ഞാൻ നിന്നു. അന്ന് ഞാൻ ഒറ്റക്കായിരുന്നില്ല. ഞങ്ങൾ നെയ്ത ഒരായിരം സ്വപ്നങ്ങളെനിക്ക് കൂട്ടുണ്ടായിരുന്നു.

പിരിഞ്ഞതിന് ശേഷം അഞ്ചോ ആറോ കത്തുകൾ മാത്രമാണ് ക്രിസ്റ്റി എനിക്കെഴുതിയത്. സഹോദരിയുടെ വിവാഹവും ബിസിനസിൻ്റെ തിരക്കുകളുമായ് കത്ത് കിട്ടിയില്ലെങ്കിലും വിഷമിക്കരുതെന്ന് ഇടക്കെല്ലാം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

വിവരങ്ങളന്വേഷിച്ചുള്ള ഫോൺ വിളികൾ ആഴ്ചയിലേക്കും മാസങ്ങളിലേക്കും ചുരുങ്ങി. അപ്പോഴും അയാൾക്ക് തിരക്കായിരിക്കുമെന്ന് കരുതി. പിന്നെ പിന്നെ ഫോൺ എടുക്കാതായപ്പോൾ, എന്നെങ്കിലും, പറയാതെ അയാൾ കടന്നു വരുമെന്ന് വെറുതെ പ്രതീക്ഷിച്ചു. അനുവാദം വാങ്ങി എന്നിലേക്ക് കടന്നു വരേണ്ട ആവശ്യം അയാൾക്കില്ലായിരുന്നു.

അതിനിടയിൽ ക്രിസ്റ്റിയുടെ ബിസിനസ് തകർന്നെന്നും അതല്ല അയാൾ വിവാഹിതനായെന്നും തരത്തിൽ പലതും കേട്ടു. എന്നിട്ടും ഏത് നേരവും, തന്ന വാക്കുപാലിച്ച് അയാൾ കടന്ന് വരുമെന്ന പ്രതീക്ഷയിൽ വിഡ്ഢിയെ പോലെ കാത്തിരിപ്പിൻ്റെ, ഏകാന്തതയുടെ നീണ്ട വർഷങ്ങൾ..

” മീരാ… പറഞ്ഞ സമയത്ത് എനിക്ക് വരാൻ സാധിച്ചില്ല.പക്ഷെ വൈകിയിട്ടില്ല. നീ എൻ്റെ കൂടെ ഈ നിമിഷം തന്നെ വരണം.. ”

കേട്ടത് സത്യമോ എന്നറിയാതെ ക്രിസ്റ്റിയെ നോക്കുമ്പോൾ അയാളെൻ്റെ രണ്ട് കൈകളും ചേർത്തു പിടിച്ചു.പത്തു വർഷങ്ങളായി കേൾക്കാൻ കൊതിച്ച വാക്കുകൾ! ക്രിസ്റ്റി മാറിയിട്ടില്ലെന്നും എൻ്റെ പഴയ ക്രിസ്റ്റി തന്നെയെന്നതും ആശ്വാസം നൽകി. വൈകിയാണെങ്കിലും ആ വാക്കുകൾ കേട്ടപ്പോൾ എല്ലാ വേദനകളും വിട്ടകന്ന പോലെ… ശരീരമാകെ തളരുന്ന പോലെ. അത് മനസിലാക്കി ക്രിസ്റ്റി എൻ്റെ വലത് കൈയ്യിൽ പിടിച്ചു.

” പക്ഷെ ഞാൻ… ഇനി എത്രനാൾ ?” വിറയലോടെ അത്രയും ചോദിക്കെ അയാൾ നെറുകയിൽ ചുബിച്ച് കൈവിരൽ കൊണ്ട് എൻ്റെ ചുണ്ടുകളിലമർത്തി.

” ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ വരണം. അങ്ങിനെയെങ്കിലും എൻ്റെ പാപം തീരട്ടെ. ഇനിയുള്ള നാൾ എൻ്റെയൊപ്പം വേണം .”

നിമിഷ നേരം കൊണ്ട് ക്രിസ്റ്റി ആ പഴയ കാമുകനായ്. കുസൃതിക്കണ്ണുകളുള്ള, കള്ള ചിരിയുള്ള പഴയ കാമുകൻ. എനിക്കറിയാമായിരുന്നു നിങ്ങൾ വരുമെന്ന്. പണ്ട്, എപ്പോൾ കാണണമെന്ന് ആഗ്രഹിക്കുന്നോ, അപ്പോൾ അയാൾ മുന്നിലെത്തും. അല്ലെങ്കിൽ ആ ശബ്ദം ഫോണിലൂടെയെത്തും. ചോദിക്കുമ്പോൾ “ഹൃദയങ്ങളുടെ ടെലിപ്പതി”യെന്ന് കളിയോടെ പറയുമായിരുന്നു. അത്രമേൽ പൊരുത്തപ്പെട്ട മനസുകൾ. അവയെന്നെങ്കിലും ഒരുമിക്കാതിരിക്കില്ല.

അവസാനമായി ക്രിസ്റ്റിയെ ഒന്ന് കാണണമെന്നേ ഞാൻ പ്രാർത്ഥിച്ചിരുന്നുള്ളൂ. ഒരാഴ്ച മുന്നേ ക്രിസ്റ്റിയുടെ പഴയ നമ്പറിൽ വിളിക്കുമ്പോൾ മറുവശത്ത് അയാൾ തന്നെയായിരിക്കുമോയെന്ന് നിശ്ചയമില്ലായിരുന്നു. യാത്ര ചോദിക്കാൻ എനിക്ക് വേറെ ആരുമുണ്ടായിരുന്നില്ല. ക്രിസ്റ്റി വന്നു.. അയാളുടെ ജീവിതത്തിലേക്ക് എന്നെ ക്ഷണിക്കുന്നു. ഒരുപക്ഷെ, ഇയൊരു സന്തോഷം തരാനാവണം വിധിയിത്ര നാൾ കണ്ണു കെട്ടിക്കളിച്ച് ഇരുട്ടിലാഴ്ത്തിയത്.

ശരീരമൊരു പക്ഷി തൂവലിനെക്കാൾ കനം കുറഞ്ഞ് ആകാശത്തേക്കുയരുന്നതും അവയിൽ രണ്ട് വർണ്ണ ചിറകുകൾ പൊട്ടി മുളക്കുന്നതും അവ വിരിച്ചു ഞാൻ പറന്നു നടക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കെ വീണ്ടും ആ ചോദ്യം.

” മീരാ.. നീയെന്തേ ചെക്കപ്പുകൾക്ക് റെഗുലറായി പോയില്ല? സ്വന്തം ശരീരം അവഗണിക്കത്തക്കവിധം നിനക്കെന്താണ് പറ്റിയത്?”

വിസിറ്റിംഗ് റൂമിലെ കസേരയിലാണ് ഞാനിരിക്കുന്നതെന്നും ക്രിസ്റ്റി എനിക്കെതിരെയിരുന്നു ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണെന്നും മനസിലായപ്പോൾ ഞാനെഴുന്നേറ്റു. എനിക്ക് സംഭവിച്ചതൊന്നും അയാൾക്കിനിയും മനസിലായിട്ടില്ലെങ്കിൽ..

ഒറ്റക്ക് ജനിച്ചവൾ. .ഒറ്റക്ക് ജീവിച്ചവൾ. ഒറ്റക്ക് യാത്രയാകേണ്ടവൾ.. യാത്ര ചോദിക്കാൻ ആരുമില്ലാത്തത് തന്നെയാണ് നല്ലത്.

“ഒന്ന് കാണണമെന്ന് തോന്നി. ബുദ്ധിമുട്ടിച്ചെങ്കിൽ ക്ഷമിക്കണം.”

ക്രിസ്റ്റിയും എഴുന്നേറ്റു. കടലാസുകൾ കവറിലാക്കി അയാളെന്നെ തിരിച്ചേൽപ്പിക്കുമ്പോൾ അയാളോട് യാത്ര ചോദിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു. പ്രാണൻ പിടയുന്ന നേരത്ത് അയാളുടെ സാമീപ്യം തരുന്ന സാന്ത്വനത്തെ കൊതിച്ച ആ നിമിഷം.

“എന്നാൽ ഞാനിറങ്ങട്ടെ.. ആവശ്യമുണ്ടെങ്കിൽ വിളിക്കണം” . വെറും വാക്ക് പറഞ്ഞ് ക്രിസ്റ്റി യാത്രക്കൊരുങ്ങിയപ്പോൾ ഞാനയാൾക്ക് നേരെ കൈകൾ നീട്ടി. പക്ഷെ… അവയെ അവഗണിച്ച് ഒരു കാറ്റ് പോലെ എത്ര വേഗത്തിലാണ് അയാൾ കടന്നു പോയത്?

മനസും ശരീരവും തളർന്ന് സോഫയിലേക്ക് വീഴുമ്പോൾ വീണ്ടും തനിച്ചായ എന്നിലെ കാമുകിക്ക് ഭ്രാന്ത് പിടിച്ചു. അവൾ അലറി വിളിച്ചു –

“ക്രിസ്റ്റി, ഞാൻ വർഷങ്ങൾക്ക് മുന്നേ മരിച്ചവളാണ്. സ്നേഹം നടിച്ച് പണ്ടേയെന്നെ നിങ്ങൾ കൊന്നതാണ് ….”

Post Views: 50
4
Sany Mary John

വായിക്കാനും എഴുതാനും ഒത്തിരി ഇഷ്ട്ടം

9 Comments

  1. Neethi Balagopal on December 6, 2023 10:18 AM

    സാനി,🙏 ഒന്നും പറയാനില്ല. മനസിൽ ഒരു വിങ്ങൽ😥

    Reply
  2. Vimi on December 6, 2023 10:08 AM

    ചേച്ചി 🥰🥰
    രണ്ടു വശത്താലും പ്രണയിക്കപെടുമ്പോൾ അല്ലേ പ്രണയം സാധ്യം ആകുന്നത്

    Reply
  3. Sunandha Mahesh on December 6, 2023 10:02 AM

    ഇഷ്ടം ❤️

    Reply
  4. Jasna on December 6, 2023 10:00 AM

    ❤️❤️

    Reply
  5. Jayalekshmi on December 6, 2023 9:51 AM

    പ്രണയം. പ്രണയിക്കാൻ മാത്രമുള്ളതാണ്.
    വേറെ ഒരു ബന്ധത്തിലേക്കും അതിനെ വലിച്ചിഴക്കാതെ ഇരിക്കലാണ്… പ്രണയത്തിനിഷ്ട്ടം ❤️

    Reply
  6. Silvy Michael on December 6, 2023 9:48 AM

    ഈ എഴുത്തുകാരിയെ വായിക്കാൻ എനിക്കൊത്തിരി ഇഷ്ടം ❤️❤️❤️

    Reply
  7. Sajna on December 6, 2023 9:48 AM

    സൂപ്പർ എഴുത്ത് 👌💕

    Reply
  8. Nafs nafs on December 6, 2023 9:35 AM

    uff…. 🔥🔥🔥പറയാൻ വാക്കുകളില്ല. വാക്കുകളുടെ വശ്യതയാൽ പ്രണയത്തെ വരച്ചിടുന്ന രാജകുമാരി . സാനിക്കുട്ടിക്കു തുല്യം സാനിക്കുട്ടിമാത്രം

    Reply
    • Sreeja Ajith on December 6, 2023 10:07 AM

      Super 👍👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.