Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവിതമൂല്യങ്ങൾ
അനുഭവം ഓർമ്മകൾ കഥ ജീവിതം പാചകം ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

ജീവിതമൂല്യങ്ങൾ

By VimithaAugust 17, 2023Updated:September 15, 202314 Comments4 Mins Read304 Views
Bookmark Now
Please login to bookmark Close

No account yet? Register

പെങ്ങളും അളിയനും വീട്ടിൽ വരുന്ന ദിവസം അമ്മക്ക് ഓട്ടം കൂടുതൽ ആയിരിക്കും.

 

ആട്ടമ്മിയിൽ (കടച്ചക്കല്ലെന്ന് അവർ പറയും. ഞാനും അത് തന്നെ പറയട്ടെ.) അരച്ചെടുത്ത നെയ് പത്തിരിയും അണ്ടിപ്പരിപ്പ് അരച്ച് ചേർത്ത തേങ്ങാപ്പാൽ ഒഴിച്ച കോഴിക്കറിയും അന്നേ ദിവസം നിർബന്ധം ആണ്. തേങ്ങാപ്പാൽ ഇല്ലെങ്കിൽ അടുപ്പിലെ കനലിൽ തേങ്ങ ചുട്ടെടുത്ത് കരി കത്തി വെച്ച് ചുരണ്ടി കളഞ്ഞു അരച്ച് വെക്കുന്ന കോഴിക്കറി.

 

അളിയനും പെങ്ങളും ഒരുപാട് ദൂരെ ഒന്നും അല്ല താമസം. ഒരു ഇരുപത് കിലോമീറ്റർ അകലം ഒക്കെയേ വരു. വീട്ടിലേക്ക് വന്നാൽ പെങ്ങൾ പിന്നേ ഒന്ന് രണ്ട് മാസത്തേക്ക് പോകില്ല, അളിയൻ മിക്കവാറും എല്ലാ ദിവസവും വീട്ടിലേക് വരികയും ചെയ്യും.

 

എന്നാലും അളിയന്റെ ഓരോ വരവിലും കോഴിക്കറിയും നെയ്പ്പത്തിരിയും നിർബന്ധം ആണ്.

 

പെങ്ങള് വീട്ടിലേക്ക് വരുന്നത് എനിക്കത്ര ഇഷ്ടം ഇല്ല കാര്യം ഒന്നും അല്ല. ഒന്നാമത് ഒരു മയമില്ലാത്ത പെരുമാറ്റം ആണ്. ചിരിച്ച് കാണാറേ ഇല്ല. പിന്നെ അവരുടെ വർത്തമാനത്തിന്റെ രീതി. എടുത്ത് ഇട്ട് അടിച്ച പോലെയാണ് സംസാരിക്കുക. നല്ലതാണോ മോശമാണോ പറയുന്നത് എന്ന് മനസിലാക്കാൻ കഴിയാറില്ല. ദ്വയാർത്ഥ പ്രയോഗം ആണു പ്രധാനം. ആക്കിയതാണോ പൊക്കിയതാണോ എന്ന് മനസിലാകില്ല കേട്ടു നിൽക്കുന്ന ആൾക്ക്.

 

“നിന്നെ ഓൻ എല്ലാടത്തും കൊണ്ട് പോന്നില്ലേ, നിന്റെ ഭാഗ്യം” എന്ന് ഇടക്കിടെ പറയും. ആദ്യയൊക്കെ കരുതിയത് സ്നേഹം കൊണ്ടാണ് എന്നാണ്. പക്ഷെ പ്രതിഷേധം ആയിരുന്നെന്ന് മനസിലാക്കാൻ കാലം പിടിച്ചു.

 

ശമ്പളം കിട്ടിയ പൈസയിൽ നിന്ന് കാൽപവന്റെ മോതിരം വാങ്ങി വീട്ടിലേക്ക് വന്ന ദിവസം പെങ്ങള് ഉണ്ടായിരുന്നു. “നല്ലെന്നേ.. നിനക്ക് സ്വന്തം പൈസ ഉള്ളത് കൊണ്ട് ഇതെല്ലാം മേണിക്കാം. എന്റെ കല്യാണത്തിന് ഓൻ എനിക്കൊന്നും തന്നിട്ടില്ല. നിനിക്ക് എങ്കിലും ആവട്ടെ സ്വർണം.”

 

ഈ രീതിയിൽ ആണു സംസാരം. പിന്നെ ഒരു പ്രത്യേക ഈണവും.

 

രാവിലേ ഓഫിസിലേക്ക് സ്‌കൂട്ടർ സ്റ്റാർട്ട്‌ ആകുമ്പോഴേക്കും പത്രം നോക്കിയിട്ട് യുവതി സ്‌കൂറ്ററിൽ നിന്ന് വീണു മരിച്ചു എന്നത് പോലുള്ള വാർത്തകൾ ഒച്ചത്തിൽ വായിക്കും. ഈ വാർത്ത പത്രത്തിൽ തലയിട്ട് പരതിയാലും നമുക്ക് ആർക്കും കാണാൻ കഴിയില്ല.

 

പെങ്ങള് വരാതിരിക്കാൻ വേണ്ടി മാവുങ്കാലിലെ ഹൈവേയുടെ അരികിലുള്ള കുളിയന്റെ കാവിൽ പ്രാർത്ഥിച്ചു തീർത്ത പത്തു രൂപ നോട്ടുകൾ. മിക്കവാറും ആ ഭണ്ഡാരം നിറഞ്ഞിട്ടിണ്ടാകുക എന്റെ പ്രാർത്ഥന കൊണ്ട് തന്നെ ആയിരിക്കണം.

 

“നീ വേഗം മോളിൽ പോയി കുപ്പായം മാറ്റീട്ട് വാ. അരി അരക്കാൻ ഉണ്ട്.”

 

ഓഫിസിൽ നിന്ന് എയത്തി സ്‌കൂട്ടർ സ്റ്റാൻഡിൽ വെക്കുമ്പോഴേക്കും അമ്മയുടെ ധൃതി തുടങ്ങി.

 

“ചായ കുടിക്കട്ടെ, വിശക്കുന്നു

 

“ചായയെല്ലാം പിന്നെ കുടിക്കാ. അവർ ഇപ്പം എത്തും. നീ അരി അരച്ച് താ. കടച്ചക്കല്ല് ഞാൻ വടിച്ചു വെച്ച്റ്റ്ണ്ട്. അളിയൻ പണി കഴിഞ്ഞ് നേരെന്നെ വരുന്നതാര്ക്കും. എത്തുമ്പോത്തെക്കും പൈക്കും. തിന്നാൻ കൊടുക്കണം. ആണുങ്ങൾ അല്ലേ”

 

രാവിലെ ഓഫിസിൽ എത്തിയാൽ ചില ദിവസങ്ങളിൽ ഇരിക്കാൻ സമയം കിട്ടാറില്ല. കാഞ്ഞങ്ങാട് നിന്നും കാസർകോടേക്ക് പോകാൻ ഉണ്ടകും.. അവിടെ ചെന്നാൽ താഴെയും മുകളിലും നിലകളിലേക്ക് ഓടി ഇറങ്ങണം. ചിലപ്പോൾ സ്റ്റോക്ക് വരുന്ന മരുന്ന് പെട്ടി മുകളിൽ സ്റ്റോർ റൂമിലേക്ക് എത്തിക്കണം.

 

“നിനിക് എന്താ പകൽ സുഖല്ലേ എസി റൂമിൽ ഇരിക്കാ. ” അമ്മയുടെ ചില സമയത്തെ കമന്റ് കേൾക്കുമ്പോൾ മരുന്ന് പെട്ടി തലയിലും വെച്ച് മുകളിലേക്കു കൊണ്ട് പോകേണ്ടി വരുന്ന, അത്യാവശ്യം നല്ല രീതിയിൽ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥയുടെ വിഷമം നടുവിന്റെ വേദനക്ക് തടവി തീർക്കും ഞാൻ

 

 

എന്നെക്കാളും വലിയ കടച്ചക്കല്ല് ആണ് അത്. ശീലമില്ലാത്ത പണി ആയത് കൊണ്ട് അതിൽ അരച്ചെടുക്കുക എന്നത് എനിക്കു ആനയെ തലയിൽ ഏറ്റുന്നതിനു തുല്യം ആയിരുന്നു. പോരാത്തതിന് വെള്ളം ഒഴിക്കാതേ ആണ് അരക്കേണ്ടത്.

 

അരി അരച്ച് കഴിഞ്ഞപ്പോൾ അമ്മ കോഴിക്കറിക്കുള്ള തേങ്ങ അരക്കാൻ തന്നു. അപ്പോഴേക്കും വിശന്നു ചാകാൻ ആയി. തേങ്ങ അരച്ച് തീർത്തു എണീറ്റ് ചായ വെക്കാൻ വേണ്ടി ചായപ്പാത്രം കൈയിൽ എടുത്തപ്പോൾ പത്തിരി ചുട്ട് എടുക്കാൻ പറഞ്ഞു. ചായ എന്ന മോഹം അവിടെ ഉപേക്ഷിച്ചു.

 

ആറു മണിയോടെ കൂടി എത്തിയ ഞാൻ എല്ലാം കഴിഞ്ഞൊന്ന് ഇരിക്കുമ്പോൾ പുറത്ത് ഇരുട്ട് പരന്നിരുന്നു. എന്റെ മനസിലെ ചിന്തകളെ പ്രതിഫലിപ്പികും വിധം അത് നിശബ്ദവും ആയിരുന്നു.

 

“നീ ഇനീം കുളിച്ചിറ്റെ”

 

ചോദ്യം ആരുടേത് എന്ന് നോക്കാതെ എണീറ്റ് പോയി കുളിച്ചു. വിശപ്പ് അടങ്ങി പക്ഷെ ദേഹം വിറക്കുന്നു. വിശന്നിരുന്നിട്ടാണ്.

 

നെയ്പത്തിരി ചുട്ടു വെച്ച പാത്രത്തിൽ നിന്നും ഒരെണ്ണം എടുത്ത് കടിച്ചു കൊണ്ട് സോഫയിൽ വന്നിരുന്നു

 

“അളിയന് തിന്നാൻ ബെച്ചത് അല്ലേ. നീ എടുത്ത് തിന്ന. ബോധം ഇല്ലെ നിനിക്ക് ”

 

കൈയിൽ പിടിച്ച നെയ്പത്തിരി തുപ്പാനും ഇറക്കാനും കഴിയാത്ത അവസ്ഥയിൽ അവിടുന്ന് എണീറ്റു പോയി. കഞ്ഞിക്കലത്തിൽ ചോറുണ്ട്. ഉച്ചക്ക് കൊണ്ട് പോയതിന്റെ ബാക്കി കറികളും. പ്ലേറ്റ് എടുത്ത് വിളമ്പി കഴിക്കാൻ ഇരുന്നു.

 

പെട്ടെന്നു കഴിച്ചില്ലേൽ ക്ഷീണം കൊണ്ട് വീണു പോകാൻ സാധ്യത ഉണ്ട്.

 

“അമ്മമാര് പഠിപ്പിച്ച് തരേണ്ടത് ആണ്. ആണുങ്ങൾ കഴിക്കാണ്ട് എടുത്ത് തിന്നുന്നെ നോക്കിയേ. മര്യാദ ഇല്ലാണ്ട്.”

 

“എനിക്കു വിശക്കുന്നു.’

 

ഞാൻ കനപ്പിച്ചു പറഞ്ഞു.

 

“വിശക്കാൻ എന്തെ, വന്നപാടേ ഒന്നും തിന്നൂടെ.. അന്നാഹാരം കണ്ടിറ്റില്ലേ പൊലർന്നെ പിന്നെ.. ആണുങ്ങൾ തിന്നുന്നേനു മുൻപ് കാർന്നോമ്മാരെ മാതിരി തിന്നൽ ആന്ന്.

 

കണ്ണു നിറയുന്നു. വായിക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന തരത്തിൽ നാക്കിനു അനുഗ്രഹം കിട്ടിയ അമ്മയുടെ വാക്കുകൾ തരുന്ന വേദനയെക്കാളും ആണ് വിശപ്പ്. എണീറ്റു പോയി അടുക്കളപ്പടിയിൽ ഇരുന്നു. ഇരുട്ടത്ത്. കഴിച്ചേ തീരു

 

പാത്രത്തിലേക്ക് കണ്ണീർ വീഴുന്നുണ്ട് . അമ്മ പറഞ്ഞു തന്നിട്ടുണ്ട് ചെറുപ്പത്തിൽ ഭക്ഷണം കഴിക്കുമ്പോൾ കരയരുത് എന്ന്. അന്നം ലക്ഷ്മി ദേവി ആണെന്നും കരയുന്നത് കണ്ടാൽ വ്

ഇറങ്ങിപോകുമെന്നും. കാലൻ വന്നാൽ പോലും ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് എണീറ്റു പോകരുത് എന്ന് പഠിപ്പിച്ചു തന്നതും അമ്മ അല്ലേ. പട്ടിയെ ആണേലും കഴിക്കുന്നതിന്റെ ഇടയിൽ അടിക്കാനോ കല്ലെറിയാണോ പാടില്ല എന്നും..

 

പല ചൊല്ലുകൾക്കും കേറി ചെല്ലുന്ന വീടുകളിൽ വ്യാഖ്യാനം വേറെ ആയിരിക്കും അല്ലെ. അല്ലങ്കിൽ അവയുടെ ഒക്കെ വാലിഡിറ്റി കല്യാണം കഴിയുന്നത് വരെ ആയിരിക്കും അല്ലേ.

 

ചിത്രം കടപ്പാട്

 

 

Post Views: 24
15
Vimitha

14 Comments

  1. Nishiba M on July 27, 2025 12:29 AM

    നോവുകൾ

    Reply
  2. Silvy Michael on July 26, 2025 10:02 AM

    കാലം പകരം വീട്ടും. തീർച്ച. 🫂🫂🫂

    Reply
  3. Jo on July 25, 2025 7:13 PM

    പെണ്ണ് അടിമയാകുന്ന ഒരു സിസ്റ്റം ആണ് കല്യാണം ചിലർക്കെങ്കിലും

    Reply
  4. Joyce on July 25, 2025 6:48 PM

    ഇല്ലാത്ത news വായിക്കുന്ന നാത്തൂൻ – ഭയങ്കരി.
    ശബളമില്ലാത്ത വേലക്കാരിയാണ് പലയിടത്തും മരുമകൾ. നന്നായി എഴുതി.
    👌

    Reply
  5. Neethu VR on July 25, 2025 4:55 PM

    കണ്ണു നിറഞ്ഞു പോയി വിമീ..
    എന്തൊക്കെ അനുഭവിക്കണം പെണ്ണായിത്തീർന്നാൽ 😢
    പൊരുതി ജീവിയ്ക്കണം എന്ന് പറയും പക്ഷേ പൊരുതിക്കൊണ്ടിരുന്നാൽ നമ്മളെപ്പോഴാണ് ഒന്ന് ജീവിക്കുക..
    ഉള്ളിൽ തട്ടുന്ന എഴുത്താണ് ❤️❤️❤️

    Reply
  6. Jo on June 30, 2024 2:28 AM

    🥲ഇതൊക്കെ മൈൻഡ് ആക്കാത്ത ഒരു തലമുറ ഉണ്ടാവട്ടെ

    Reply
    • Deepika on July 25, 2025 6:54 PM

      കാലത്തിനൊപ്പം ഈ രീതികളും മാറട്ടെ

      Reply
  7. Manasi on June 29, 2024 4:06 PM

    ❤️❤️

    Reply
  8. Ummu Habeeba on June 28, 2024 1:19 PM

    നന്നായിട്ടുണ്ട്

    Reply
  9. Shreeja R on June 28, 2024 11:52 AM

    👌👌

    Reply
  10. Divya on August 24, 2023 3:46 PM

    നന്നായിട്ടുണ്ട്

    Reply
    • Vimitha on August 31, 2023 1:18 AM

      Thanks🥰

      Reply
      • Suma Jayamohan on June 28, 2024 9:17 AM

        പല വീടുകളിലും ഇങ്ങനെയാണ് അല്ലേ
        നല്ലെഴുത്ത്❤️
        അഭിനന്ദനങ്ങൾ💐👌

        Reply
        • Suma Jayamohan on July 25, 2025 4:54 PM

          വീണ്ടും വായിച്ചപ്പോൾ സങ്കടം വന്നു. ❤️❤️

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.