Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓപ്പോളുടെയും അപ്പുവിന്റെയും കഥ ഗോവിന്ദൻ നായരുടേത് ആയി മാറിയപ്പോൾ…
സിനിമ

ഓപ്പോളുടെയും അപ്പുവിന്റെയും കഥ ഗോവിന്ദൻ നായരുടേത് ആയി മാറിയപ്പോൾ…

By Deepika AjithAugust 18, 2023No Comments4 Mins Read130 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലത്തിന്റെ കണക്കെടുപ്പിൽ സ്നേഹം ദുഃഖമായി പിന്നെ പാപത്തിന്റെ ചുമടായി മാറിയ ഒരു നാടൻ പെൺകിടാവിന്റെ ജീവിത ഗാഥ. ശ്രീ. എം. ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി 1981 ൽ കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോൾ എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ വാചകം ആണിത്. വളരെ അധികം സങ്കീർണ്ണമായ ജീവിതത്തെ വളരെ കയ്യൊതുകത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞ ഈ സിനിമയ്ക്ക് ദേശീയ അവാർഡ് ജൂറിയുടെ കയ്യടി നേടാൻ കഴിഞ്ഞതിൽ ഒട്ടും അതിശയമില്ല.

1975 ൽ ശ്രീ എം. ടി. വാസുദേവൻ നായരുടെ തന്നെ ചെറുകഥയായ ഓപ്പോൾ തന്നെയാണ് പിന്നീട് തിരക്കഥയാക്കി മാറ്റിയത്. സിനിമയ്ക്ക് വേണ്ടി ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്തിയത് ദൃശ്യാവിഷ്കാരത്തെ കൂടുതൽ മനോഹരമാക്കിയതേ ഉള്ളൂ. പ്രണയത്താൽ വഞ്ചിക്കപ്പെട്ട ഓപ്പോളിന്റെ ജീവിതം അപ്പുവിന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമയിൽ കാണിക്കുന്നത്. ഉടപ്പെറന്നോൾ എന്ന വാക്കിൽ നിന്നും രൂപാന്തരം സംഭവിച്ച് ഓപ്പോൾ ആയതാണ്. അതായത് ഇവിടെ അപ്പുവിന്റെ മൂത്തസഹോദരിയായിട്ട് ആണ് മാളുവിനെ നമ്മൾ ആദ്യം കാണുന്നത്. എന്നാൽ നേരിട്ട് പറയാതെ പല സന്ദർഭങ്ങളിലൂടെ എം ടി അത്‌ അപ്പുവിന്റെ അമ്മ തന്നെയാണ് എന്ന് നമ്മോട് പറയുന്നുണ്ട്. ഒന്നോ രണ്ടോ വാചകത്തിലൂടെ, ചുരുങ്ങിയ വാക്കുകൾ കൊണ്ട് ആഴത്തിൽ അവരുടെ ജീവിതകഥ പറയുന്ന ഈ രീതി എം ടി എന്ന മഹാനായ എഴുത്തുകാരന് മാത്രം സാധിക്കുന്നതാണ്.

ഓപ്പോളിലെ ഓരോ കഥാപാത്രത്തവും അവരുടെ ജീവിതവും നമ്മുടെ മനസ്സിനെ നന്നായി പിടിച്ചുലക്കും. എന്നാൽ ചെറുകഥയിൽ മാളുവിന്റെ വരൻ എന്ന രീതിയിൽ വന്നു പോയ, തിരക്കഥയിൽ എന്നാൽ വികസിച്ച ഗോവിന്ദൻ നായർ എന്ന വ്യക്തി എന്നെ ആഴത്തിൽ സ്പർശിച്ച ഒരാളാണ്.

ഓപ്പോളിന്റെ തിരക്കഥ എടുത്തു നോക്കിയാൽ സിനിമയുടെ നാൽപ്പത്തി ഒന്നാം സീൻ മുതൽ അവസാന സീനായ എൺപത്തി രണ്ടാം സീൻ വരെ നമുക്ക് അദ്ദേഹത്തെ കാണാൻ സാധിക്കും. അതായത് സിനിമയുടെ രണ്ടാം പകുതി മുഴുവനും ആ കഥാപാത്രം നിറഞ്ഞു നിൽക്കുകയാണ്. ബാലൻ കെ നായർ എന്ന അതുല്യപ്രതിഭയുടെ കയ്യിൽ ഈ കഥാപാത്രം ഭദ്രമായിരുന്നു. കൂടുതലും വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ബാലൻ കെ നായർ തന്റെ നടനചാതുര്യത്തിലൂടെ പ്രണയവും തനിക്ക് വഴങ്ങും എന്ന് ഇതിലൂടെ നമുക്ക് കാണിച്ചു തന്നു.  1981ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഗോവിന്ദൻ നായർ എന്ന കഥാപാത്രം അദ്ദേഹത്തിന് നേടി കൊടുത്തു.

സമൂഹത്തിന്റെ കഴുകൻ കണ്ണുകളിൽ നിന്നും കപടസദാചാരത്തിന്റെ പിടിയിൽ നിന്നും മകളെ രക്ഷിക്കാൻ മാളു (മേനക) വിനെ വിവാഹം കഴിപ്പിച്ച് അയക്കുക എന്നത് മാത്രമായിരുന്നു നാരായണി അമ്മ ( കവിയൂർ പൊന്നമ്മ) യുടെ മുൻപിൽ ആകെ ഉണ്ടായിരുന്ന ഉപായം. അതിന് അവരുടെ കുടുംബസുഹൃത്തായ കുഞ്ഞൻ നായർ ( ശങ്കരാടി ) ആണ് ഗോവിന്ദൻ നായരുടെ ആലോചന കൊണ്ടു വരുന്നത്.

ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച ഗോവിന്ദൻ വയനാട്ടിൽ സർക്കാരിൽ നിന്നും പതിച്ചു കിട്ടിയ പത്തേക്കർ ഭൂമിയിൽ ഒറ്റയ്ക്ക് കഴിയുകയാണ്. അദ്ദേഹത്തിന് ഒരു കൂട്ട്. അതിനാണ് മാളുവിന്റെ വിവാഹലോചനയുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.

കഠിനാധ്വാനിയാണ് ഗോവിന്ദൻ. അദ്ദേഹത്തിന്റെ ഒരു വാക്കുകളിലും പ്രവർത്തിയിലും നമുക്ക് അത്‌ കാണാൻ സാധിക്കും. തന്റെ വസ്തുവിൽ പണിക്കാരുടെ ഒപ്പം ഒരാളായി തന്നെ അദ്ദേഹം പണിയെടുക്കും.

” ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞാൽ കുറച്ച് കാപ്പിയും കുരുമുളകും കിട്ടും. അതു വരെ കുറച്ചധ്വാനിക്കണം.” വിവാഹം കഴിഞ്ഞ് മാളുവുമായി ഉളള നിമിഷങ്ങളിൽ ഒന്നിൽ മാളുവിനോട് ഇത് പറയുമ്പോൾ ഗോവിന്ദന്റെ കണ്ണുകളിൽ സ്വപ്നവും ആത്മവിശ്വാസവും തിളങ്ങി നിൽക്കും.

സുന്ദരിയായ, തന്നേക്കാൾ ഏറെ ചെറുപ്പമായ മാളുവിനെ സ്വന്തമാക്കിയതിൽ അഭിമാനവും സന്തോഷവും ഗോവിന്ദന് ഉണ്ട്. എന്നാൽ അതേ സമയം ഒരല്പം അപകർഷതാബോധവും ആ മനസിൽ ഉണ്ട്. ” നീ നോക്കിക്കോ. അഞ്ചാറു കൊല്ലം കഴിയുമ്പോൾ ഞാൻ ഇതൊരു ഒന്നാന്തരം എസ്റ്റേറ്റ് ആക്കും.” മാളുവിന്റെയും അപ്പുവിന്റെയും ഒപ്പം വയനാട്ടിലെ പുരയിടത്തിൽ എത്തിയ ഉടനേ തന്നെ മാളുവിനോട് ഗോവിന്ദൻ ഇങ്ങനെ പറയുന്നുണ്ട്. നിനക്ക് ഈ സൗകര്യങ്ങൾ ഒന്നും പോരാ എന്ന് പറയുമ്പോഴും രണ്ടു കൊല്ലത്തെ കൃഷിയുടെ ആദായം എടുത്ത് വീട് ഒരു ബംഗ്ലാവ് ആക്കുന്ന കാര്യം പറയുമ്പോഴും എല്ലാം ഗോവിന്ദൻ തന്റെ സ്വപ്നം പങ്കു വയ്ക്കുന്നതിന്റെ ഒപ്പം തന്റെ അപകർഷതാബോധത്തെ കൂടി ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

” എനിക്കൊന്നുമില്ല. തറവാടില്ല. കുറച്ചു പെൻഷൻ. ഈ കാട്ടിലിത്തിരി സ്ഥലം. ഒറ്റയ്ക്ക്. എന്നും ഒറ്റയ്ക്ക്. ” എന്ന് പറയുന്നയിടത്ത് ഈ അപകർഷതബോധത്തിന്റെ ഒപ്പം ഒറ്റപ്പെടലിന്റെ വേദനയും നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട്.

പലപ്പോഴും വൈകി വിവാഹം കഴിക്കുന്നവരെ പോലെ തനിക്ക് ഒരു കൂട്ടിനായും തന്റെ കാര്യങ്ങൾ നോക്കാൻ ഒരാളായിട്ടും അല്ല ഗോവിന്ദൻ മാളുവിനെ വിവാഹം കഴിച്ചത്. മറിച്ച് തനിക്ക് സ്നേഹിക്കാൻ, തന്നെ സ്നേഹിക്കാൻ ഒരാളെ വേണം എന്ന ആഗ്രഹം കൊണ്ടാണ് ഗോവിന്ദൻ മാളുവിനെ വിവാഹം കഴിക്കുന്നത്. തന്നെ ആരും ലാളിച്ചിട്ടില്ല എന്നും രണ്ടാമത്തെ വയസിൽ അമ്മ മരിച്ചതിനു ശേഷം രണ്ടാനമ്മയുടെ പീഡനം സഹിക്കവയ്യാതെ എട്ടാം ക്ലാസ്സിൽ കള്ളവണ്ടി കയറിയ കഥയും ഒക്കെ പറയുമ്പോൾ ജീവിതത്തിൽ സ്നേഹം ലഭിച്ചിട്ടില്ലാത്ത ഒരുവന്റെ വേദന നമ്മളുടെ മനസ്സിലും ആഴ്ന്നിറങ്ങും.

സുന്ദരിയായ മാളുവിന്റെ സ്നേഹം പിടിച്ചു പറ്റാനായി ഒപ്പം വരാൻ നിൽക്കുന്ന അപ്പുവിനെ കൂടെ കൂട്ടാനും ഗോവിന്ദൻ മടിക്കുന്നില്ല. വിവാഹം കഴിഞ്ഞിറങ്ങുമ്പോൾ ഓടി എത്തിയ അപ്പുവിനെ മരിച്ചു പോയ ചേട്ടത്തിയുടെ മകൻ ആണെന്നും വളർത്തിയത് മാളു ആണെന്നും പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ട് ആണെന്നും കുഞ്ഞൻ നായർ പറഞ്ഞത് കൊണ്ടാണ് അപ്പുവിനെ ഗോവിന്ദൻ കൂടെ കൂട്ടിയത്. എന്നാൽ തങ്ങളുടെ സ്വകാര്യനിമിഷത്തിൽ എല്ലാം അപ്പുവിന്റെ സാന്നിധ്യം ഗോവിന്ദനെ ചൊടിപ്പിക്കുന്നുണ്ട്.

അവിവാഹിതയായ മാളു ഒരു പുരുഷനൊപ്പം ആദ്യമല്ല എന്ന് അയാൾ മനസ്സിലാകുന്നുണ്ട്. മാളു എല്ലാം ഒരു കടമ പോലെ ചെയ്യുന്നത് എന്നത് അയാളെ വേദനിപ്പിക്കുന്നുണ്ട്. സൈന്യത്തിലായിരുന്നപ്പോൾ ചുവന്നതെരുവിലെ സ്ത്രീകളുടെ അടുത്ത് പോകുന്നതൊക്കെ മാളുവിനോട് തുറന്നു സംസാരിക്കുന്നുണ്ട്. അതിലൂടെ തന്റെ ലോകപരിചയം വ്യക്തമാക്കുക മാത്രമല്ല ഗോവിന്ദൻ ചെയ്യുന്നത്. തനിക്ക് വേണ്ടത് വെറും മാംസമല്ല എന്നും മറിച്ച് തനിക്ക് വേണ്ടത് യഥാർത്ഥ സ്നേഹമാണ് എന്ന് അദ്ദേഹം പറയാതെ പറയുകയാണ്.

പുറമേ മുരടൻ എങ്കിലും മനസ്സ് നിറയെ മാളുവിനോടുള്ള സ്നേഹമാണ്. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ കരടായ അപ്പുവിനോടുള്ള ദേഷ്യവും അതു കാരണം മാളുവിനോട് കയർക്കുകയും ചെയ്യുമ്പോഴും മാളു അതിന്റെ പേരിൽ ഒരിക്കൽ അപ്പുവിനെ തല്ലുമ്പോഴും ഒരു നിമിഷം ഗോവിന്ദൻ പകച്ചു പോവുന്നത് നമുക്ക് കാണാം.

മാളു തല്ലിയ വിഷമത്തിൽ വീട്ടിൽ നിന്നുമിറങ്ങി പോയ അപ്പുവിനെ കാണാതെയായപ്പോൾ എന്നാൽ ഗോവിന്ദൻ അന്വേഷിക്കാൻ തയ്യാറാവുന്നില്ല. ഇവിടെ അല്പം സ്വാർത്ഥനാവുകയാണ് ഗോവിന്ദൻ. അപ്പുവിനെ തിരികെ കിട്ടിയിട്ടും അവൻ പനിച്ചവശനായി കിടക്കുമ്പോഴും ഗോവിന്ദൻ തിരിഞ്ഞു നോക്കാത്ത വിഷമത്തിൽ മാളു അപ്പുവുമായി പടിയിറങ്ങുമ്പോൾ എന്നാൽ ഗോവിന്ദൻ ആകെ പതറുന്നുണ്ട്. വിവാഹം കഴിഞ്ഞ് അധികം ആയിട്ടില്ല എങ്കിൽ കൂടിയും മാളു തന്നെ വിട്ടു പോവുന്നത് ഗോവിന്ദന് സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.

തന്നെ ഒരുവൻ വഞ്ചിച്ചുവെന്ന കാര്യം പറയുമ്പോഴും അതെല്ലാം ക്ഷമിക്കാൻ മനസ്സ് കാണിക്കുന്ന ഗോവിന്ദൻ പക്ഷെ അത്‌ തന്റെ തന്നെ മകൻ ആണെന്ന് മാളു പറയുമ്പോൾ അത്‌ അംഗീകരിക്കാൻ ബുദ്ധിമുട്ടുകയും ക്രോധം അടക്കാൻ പാടു പെടുകയും ചെയ്യുന്ന ഗോവിന്ദൻ അവർ ഇറങ്ങി പോവുന്നത് വെറുതേ നോക്കി നിൽക്കുകയാണ്.

എന്നാൽ അവർ ഇറങ്ങിയതിന് പിന്നാലെ തന്നെ ഗോവിന്ദൻ ചെന്ന് മാളുവിനെയും അപ്പുവിനെയും ജീവിതത്തിലേക്ക് സ്വീകരിക്കുന്നയിടത്താണ് സിനിമ അവസാനിക്കുന്നത്.

ആവശ്യമില്ലാത്ത യാതൊരു ബഹളവുമില്ലാത്ത മികവുറ്റ തിരക്കഥ ഒരുക്കാൻ എം ടി യ്ക്ക് സാധിച്ചിട്ടുണ്ട്. അന്നും ഇന്നും പ്രസക്തമായ വിഷയം വളരെ കയ്യൊതുക്കത്തോടെ പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ കുറച്ച് വാചകങ്ങളിലൂടെ ഗോവിന്ദനെന്ന മുരടനെ സ്നേഹിക്കാനും അദ്ദേഹത്തിന്റെ ദുഃഖങ്ങളും മോഹങ്ങളും നമ്മുടേതും കൂടി ആക്കിതീർക്കുവാനും അദ്ദേഹം വിജയിച്ചിട്ടുണ്ട്.

സ്വന്തം രക്തത്തിൽ പിറന്ന മകളെ വെട്ടിക്കൊന്ന അച്ഛനെയും സ്വന്തം മക്കളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന പിതാക്കളുടെ മനസ്സ് മരവിപ്പിക്കുന്ന വാർത്തകൾ നമ്മൾ ദിനംപ്രതി കാണുകയാണ്. ഇങ്ങനെയുള്ള ലോകത്ത് തന്നെയാണ് ഗോവിന്ദൻ എന്ന അച്ഛന്റെയും പിറവി. ഈ തിരക്കഥ സിനിമയായിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞുവെങ്കിലും ഇന്നും പ്രസക്തിയുള്ള വിഷയം തന്നെയാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്.

അന്നും ഇന്നും എന്നും ഇനിയെല്ലാക്കാലവും ഈ കഥയും ഇതേ കഥാപാത്രങ്ങളും മനുഷ്യമനസ്സിൽ പതിഞ്ഞു കിടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

(കവർ ചിത്രത്തിന് കടപ്പാട്: ഗൂഗിൾ)

Post Views: 37
2
Deepika Ajith

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.